Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ; നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ബലം പ്രയോഗിച്ച് വലിച്ചിഴച്ചു കൊണ്ട്; ദലിത് വിദ്യാർത്ഥിനി ആയതിനാൽ ഗവേഷണം പൂർത്തിയാക്കാൻ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്ന് ദീപ

എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗവർണർക്ക് പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനി കസ്റ്റഡിയിൽ; നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ബലം പ്രയോഗിച്ച് വലിച്ചിഴച്ചു കൊണ്ട്; ദലിത് വിദ്യാർത്ഥിനി ആയതിനാൽ ഗവേഷണം പൂർത്തിയാക്കാൻ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്ന് ദീപ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസർക്കെതിരെ പരാതി നൽകാൻ എത്തിയ വിദ്യാർത്ഥിനിടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാനോ സയൻസിലെ ഗവേഷണ വിദ്യാർത്ഥിനി ദീപ മോഹനനെയാണ് കസ്റ്റഡിയിൽ എടുത്തത്. എംജി സർവകലാശാലയിലേക്ക് ഗവർണർ എത്തുമെന്നറിഞ്ഞാണ് ദീപ ഇവിടെയെത്തിയത്. ദീപയെ കണ്ട പൊലീസ് വിശദീകരണം തേടി. ഗവർണറെ കാണാനെത്തിയതാണെന്നും വൈസ് ചാൻസലർക്കെതിരെ പരാതി നൽകാനാണെന്നും ദീപ പറഞ്ഞു. തുടർന്ന് ദീപയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

എം.ജി സർവകലാശാല വൈസ് ചാൻസലർ വി സി സാബു തോമസിന് എതിരെയാണ് ഗവർണർക്ക് പരാതിയുമായി വിദ്യാർത്ഥിനി എത്തിയത്. ഗവേഷണ വിദ്യാർത്ഥി ദീപ പി. മോഹനെയാണ് ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദലിത് വിദ്യാർത്ഥിയായതിനാൽ ഗവേഷണം പൂർത്തിയാക്കാൻ ലാബ് സൗകര്യം അടക്കമുള്ളവ വി സി അനുവദിക്കില്ലെന്നാണ് ദീപയുടെ പരാതി. മാർക്ക്ദാന വിവാദത്തിൽ കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാനോ ടെക്‌നോളജി വകുപ്പിൽ രഹസ്യ സന്ദർശനത്തിനായി ഇന്ന് കാമ്പസിൽ എത്തുന്നുണ്ട്.

ഇവിടെവെച്ച് ഗവർണർക്ക് പരാതി നൽകാനാണ് ദീപ എത്തിയത്. എന്നാൽ, പൊലീസ് ദീപയെ ബലം പ്രയോഗിച്ച് കസ്റ്റഡിലെടുത്ത് ഗാന്ധി നഗർ സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ദീപയുടെ കൈക്ക് പിടിച്ച് വലിച്ചിഴച്ചിക്കുന്നതിന്റെയും തുടർന്ന് ദീപ അലമുറയിടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

എം.ജി വി സി തന്നെ ദ്രോഹിക്കുകയാണെന്ന് ദീപ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറെ കാണാനായി കാത്തിരിക്കുമ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തതെന്നും ദീപ വ്യക്തമാക്കി. വൈസ് ചാൻസലർ സാബു തോമസ് മേധാവിയായിരുന്ന നാനോ ടെക്‌നോളജി വകുപ്പിൽ 10 വർഷമായി ഗവേഷണം നടത്തി വരുന്ന കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് ദീപ മോഹൻ. ഗവേഷണം നീണ്ടു പോകാൻ കാരണം വി സി സാബു തോമസ് ആണെന്ന് ദീപ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദീപ മുൻ ഗവർണർമാർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കൂടാതെ ദീപ നൽകിയ ഹരജി കോടതിയുടെ പരിഗണനയിലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP