Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

പേടിയാകുന്നു... കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത ഇതുപോലുള്ള സൈക്കോപാത്തുകളുടെ മുന്നിൽ പെട്ടു പോകുന്ന നമ്മുടെ കുട്ടികളെപ്പറ്റിയോർത്ത്; കൊച്ചുപിള്ളേരെ കാലേ വാരി നെലത്തടിക്കണതും ഷോക്കടിപ്പിക്കണതുമൊക്കെ തമാശയാണത്രേ! കുട്ടികളെ വികലവൽക്കരിച്ച് ചിത്രീകരിച്ച കുറിപ്പെഴുതി 'ബ്ലാക്ക് ഹ്യൂമർ സൊസൈറ്റി പേജ്; ചൈൽഡ് ലൈൻ ഇടപടണമെന്ന് ദീപ നിശാന്ത്; മറുപടിയുമായി ഗ്രൂപ്പ് അംഗങ്ങളും; സോഷ്യൽ മീഡിയയിൽ തുറന്ന യുദ്ധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കുട്ടികളെ വികലവൽക്കരിച്ച് കുറിപ്പെഴുതി ആനന്ദം കണ്ടെത്തുന്ന സോഷ്യൽ മീഡിയ പേജിനെതിരെ തുറന്നടിച്ച കുറിപ്പുമായി ദീപാ നിശാന്ത്. ഏകാന്ത സഞ്ചാരി എന്ന ഫേസ്‌ബുക്ക് പേജിനെതിരെയാണ് ദീപ രംഗത്തെത്തിയിരിക്കുന്നത്. കുട്ടികളുടെ പേരിൽ ്അശ്ലീല സംഭാഷണങ്ങളും കടുത്ത മനുഷ്യത്യരഹിതമായ സംഭാഷണങ്ങളും ഇഴകിയ കുറിപ്പുകയാണ് ഏകാന്ത സഞ്ചാരി എന്ന ഗ്രൂപ്പിൽ നിറയുന്നത്. ഇതിന്റെ സ്‌ക്രീൻ ഷോർട്ട് അടക്കം തുറന്നുകാട്ടി രംഗത്തെത്തുകയാണ് ദീപാ നിശാന്ത്.

കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം സൈക്കോ പാത്തുകളുടെ മുന്നിൽപ്പെട്ടു പോകുന്ന നമ്മുടെ കുട്ടികളെ ഓർത്ത് പേടിയാകുന്നെന്ന് ദീപ കുറിക്കുന്നത്. ബ്യാക്ക് ഹ്യൂമർ സൊസൈറ്റി എന്ന പേരിലുള്ള ഗ്രൂപ്പിലൂടെയാണ് കുട്ടികളെ മോശമാക്കി വികലൽക്കരിച്ച കുറിപ്പുമായി കുറയധികം ആളുകളെത്തി ആനന്ദം കണ്ടെത്തുന്നത്. അവരവരുടെ അനുഭവങ്ങൾ തെറിഭാഷയിലൂടെ പറഞ്ഞാണ് ഇവിടെ കുറിക്കുന്നത്.

ദീപ നിശാന്തിന്റെ കുറിപ്പിന്റെ പൂർണരൂപം:-

പേടിയാകുന്നു... കുഞ്ഞുങ്ങളെപ്പോലും വെറുതെ വിടാത്ത ഇതുപോലുള്ള സൈക്കോപാത്തുകളുടെ മുന്നിൽ പെട്ടു പോകുന്ന നമ്മുടെ കുട്ടികളെപ്പറ്റിയോർത്ത്...
'ബ്ലാക്ക് ഹ്യൂമർ സൊസൈറ്റി ' എന്ന പേരിലുള്ള ഗ്രൂപ്പാണ്.. ഇപ്പോൾ നിലവിലുണ്ടോന്നറിയില്ല. ഗ്രൂപ്പ് പൂട്ടിച്ചിട്ടൊന്നും പ്രയോജനമില്ല. ഈ വൈറസുകളെ പിടിച്ച് അകത്തിടുകയാണ് വേണ്ടത്.

കൊച്ചുപിള്ളേരെ കാലേ വാരി നെലത്തടിക്കണതും ഷോക്കടിപ്പിക്കണതുമൊക്കെ തമാശയാണത്രേ!ചൈൽഡ്‌ലൈന്റെ ശ്രദ്ധയിൽ പെടേണ്ട വിഷയമാണ്. എന്നാൽ ദീപ നിശാന്തിന് മറുപടിയുമായി ഈ പേജ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഏകാന്ത സഞ്ചാരിയുടെ കുറിപ്പ് ഇങ്ങനെ:-

കറുത്ത ഹാസ്യം , കറുത്ത നർമ്മം എന്നൊക്കെ പറയുന്നത് സമൂഹം വിലക്കേർപ്പെടുത്തിയിട്ടുള്ളതോ ചർച്ച ചെയ്യുമ്പോൾ വേദന ഉളവാക്കുന്നതോ ആയ കാര്യങ്ങളെ തമാശയിൽ പൊതിഞ്ഞു വായിക്കുന്നവരിൽ നർമം ഉണർത്തുക എന്ന ലക്ഷ്യത്തിൽ പടച്ചു വിടുന്നവ ആണ് . ചിലരിൽ എങ്കിലും ഗൗരവകരമായ ചില ചിന്തകൾ ഉണർത്തി വിടാൻ ഇവ സഹായകരമായേക്കാറുണ്ട് .
അതുകൊണ്ട് തന്നെ ബന്ധപ്പെട്ട വിഷയത്തോടുള്ള പേടി മാറുവാനും അതിനോട് വേണ്ട വിധത്തിൽ പ്രതികരിക്കുവാനും കഴിയുന്നു . (നിർവ്വചനം ഒക്കെ ഗൂഗിളിൽ black humor/dark comedy എന്ന് തപ്പിയാൽ കിട്ടും )

ഇന്നലെ അത്തരം ഒരു ഗ്രൂപ്പിൽ ഒരു പോസ്റ്റ് വരികയും അതിൽ ഞാൻ കമന്റ് ഇടുകയും അത് ദീപ ടീച്ചർ എടുത്തു വാളിൽ ഇടുകയും എന്റെ സുഹൃത്തുക്കൾ എന്നെ മെൻഷൻ ചെയ്യുകയും ഒക്കെ ചെയ്തതാണല്ലോ ഇപ്പോഴത്തെ വിഷയം . അത് ഒന്ന് അനലൈസ് ചെയ്യാം ....

എന്തായിരുന്നു പോസ്റ്റ് ? പോസ്റ്റ് ഇട്ടയാൾ ബാർബർ ഷോപ്പിൽ പോയി , അവൻ മുടി വെട്ടിക്കൊണ്ടിരുന്നപ്പോൾ അവിടെ മുത്തശ്ശനുമായോ മറ്റോ വന്ന ഒരു കുട്ടി അയാളുടെ പോക്കറ്റിൽ മുടി വാരി ഇടുകയും പല തരത്തിൽ അയാളെ ഉപദ്രവിക്കുകയും ചെയ്തു . ആ കുട്ടിയെ ശാസിക്കണ്ട കംപാനിയൻ ആയ ആള് അനങ്ങിയില്ല . അതുകൊണ്ട് വികൃതി തുടങ്ങി . സഹികേട്ട പോസ്റ്റ്മാന്റെ ഉള്ളിൽ കൊച്ചിനോട് ദേഷ്യം ഉണ്ടായി .

ഇനി എന്തായിരുന്നു എന്റെ കമന്റ് ? എന്റെ കസിന്റെ ഇലക്ട്രോണിക്‌സ് പണി തടസപ്പെടുത്തുന്ന കുട്ടികളെ അവൻ പൊടിക്കൈ ഉപയോഗിച്ച് ഓടിക്കും . നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ' 11KV ലൈനിൽ നിന്നും കറണ്ട് കൊണ്ട് വന്നു കൊച്ചിനെ ഭസ്മം ആക്കി കളയും '

രണ്ടിലും കോമൺ ആയിട്ടുള്ള കാര്യങ്ങൾ ഒന്ന് അപഗ്രഥിക്കാം . കുട്ടി , കൂടെ ഉണ്ടായിരുന്ന കമ്പാനിയൻസ് , ശല്യം .... ഇത് മൂന്നും ആയിരുന്നല്ലോ കോമൺ . കുട്ടി വികൃതി കാണിച്ചു , കംപാനിയൻ ആയി വന്ന ആൾ നോക്കിയില്ല , മൂന്നാമതൊരാൾക്ക് ശല്യം ആയി .

അതുണ്ടാകരുതെന്നേ പറയുന്നുള്ളൂ ടീച്ചർ മാം . ബാർബർ ഷോപ്പിൽ ഒരാളുടെ താടി ഷേവ് ചെയ്തു കൊണ്ടിരിക്കുന്ന ബാർബറെ പോയി ശല്യം ചെയ്താൽ ഷേവിങ് കത്തി വല്ലോന്റേം കഴുത്ത് മുറിക്കും ....

ഇലക്ട്രോണിക്‌സ് ഭാഗങ്ങൾ ഓൺ അല്ലെങ്കിൽ പോലും അവയിൽ കറന്റ് സ്റ്റോർ ചെയ്യപ്പെടാം , സി ആർ ടി ടിവി (പഴേ നോഹയുടെ പെട്ടകം ടി വി ) യിൽ ഒക്കെ ചാർജ് ചെയ്തിരിക്കുന്ന കറണ്ട് മതി നല്ലൊരു പണി കിട്ടാൻ . അതിലും ഭേദമാണ് ഒരു ബാറ്ററിയുടെ കുഞ്ഞൊരു നുള്ളിലും താഴെ ഉള്ള ഷോക്ക് .... പിന്നെ കുഞ്ഞിലേ തന്നെ ക്‌ളോക്കിൽ ഇടുന്ന ബാറ്ററി ഒക്കെ നാക്കിൽ വെച്ച് ചാർജിന്റെ പുളിരുചി ഒക്കെ അറിയാത്ത ബാല്യം ഒരു ബാല്യമാണോ ടീച്ചറെ ??

കുട്ടികളുടെ വികൃതി നിങ്ങൾക്ക് രസം ആയിരിക്കും കാണാൻ , മറ്റൊരാൾക്ക് അങ്ങനെ ആകണം എന്നില്ല . കുട്ടികൾ പലതരത്തിൽ ഉപദ്രവിക്കപ്പെട്ടേക്കാം എന്ന് ചൂണ്ടിക്കാട്ടുകയാണ് . നിങ്ങളുടെ പോസ്റ്റിൽ രോഷം കൊള്ളുന്ന എത്ര പേർക്ക് അറിയാമായിരുന്നു കമന്റിലെ പോലെ ആളുകൾ ഉപദ്രവിച്ചേക്കാം എന്ന് ? ബന്ധുക്കൾ പോലും .

മൊത്തത്തിൽ പറഞ്ഞു വന്നത് ഇതാണ് . കുട്ടികളെ വെളിയിൽ കൊണ്ട് പോകുമ്പോ ശ്രദ്ധിക്കണം . അല്ലെങ്കിൽ അപകടം ഉണ്ടാകും .കുട്ടികളെ അന്യരെ ഉപദ്രവിക്കുന്നതിൽ നിന്നും വിലക്കണം . ബന്ധുക്കൾ പോലും ശല്യം സഹിക്കാതെ ഉപദ്രവിച്ചേക്കാം .
അത് നിങ്ങൾക്ക് ദഹിക്കാത്ത ഭാഷയിൽ ആയിരിക്കും പറഞ്ഞത് . പക്ഷേ അത് ദഹിക്കുന്നവർ ആണ് ആ ഗ്രൂപ്പിൽ ഉള്ളത് . ആ ഗ്രൂപ്പിന്റെ പ്രിമൈസസിൽ നിന്ന് അതെടുത്ത് വെളിയിൽ കൊണ്ടോയി ഇട്ടാൽ സ്വാഭാവികമായും രോഷപ്രകടനമേ നടക്കൂ . പരാതി ഉണ്ടാകേണ്ടത് ആ ഗ്രൂപ്പിലെ മെമ്പേഴ്സിനാണ് . അങ്ങനെ പരാതി ഉള്ളവർക്ക് ഗ്രൂപ്പ് ലീവ് ചെയ്തു പോകാവുന്നതും ആണ് . അതിക്രമിച്ചു കയറി സ്‌ക്രീൻഷോട്ട് എടുത്ത് പബ്ലിക്കിൽ ഇട്ട നിങ്ങളാണ് തികച്ചും തെറ്റുകാരി ... നിങ്ങൾ ഇതൊക്കെ വായിച്ചിട്ട് അവയർ ആകുന്നില്ലെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ് . തലയോട്ടി ചിരിക്കുന്നു എന്നൊക്കെ സാഹിത്യ ക്ലാസ് നിങ്ങൾക്ക് എടുക്കേണ്ടി വന്നേക്കാം ...ക്ലാസിൽ ഇരിക്കുന്ന ഒരു കുട്ടി തലയോട്ടി എങ്ങനെയാ മൈ* ചിരിക്കുക എന്ന് ചോദിച്ചാൽ നിങ്ങൾ ആരെ കുറ്റം പറയും ? എഴുതിയവനെ / പഠിപ്പിച്ചവനെ / കേട്ടവനെ ??

നിങ്ങളുടെ കൈ വെട്ടിച്ചു പോകുന്ന ഒരു കുട്ടി എന്റെ കാറിന്റെ അടിയിൽ പെട്ടു മരിച്ചു . കുട്ടിയെ സൂക്ഷിക്കണം എന്ന് ഞാൻ ഫേസ്‌ബുക്കിൽ പറയുന്നു , ഒരാളും ആ പോസ്റ്റ് ഗൗരവത്തിൽ എടുത്തേക്കില്ല , മറിച്ച് ഞാനൊരു കുഞ്ഞിനെ വണ്ടിയിടിച്ചു കൊന്നു എന്നൊന്നിട്ടാൽ ആളുകൾക്ക് കൗതുകം ആയി , രോഷം ആയി ... ഞാനെന്താണോ ഉദേശിച്ചത് , എനിക്ക് തെറി കേട്ടായാലും അത് നടക്കും .... ഇവിടെ ശരിക്കും സെൻസേഷനൽ ജേർണലിസത്തെ കുറിച്ചു ഒരു പോയിന്റ് ഉണ്ട് . ടീച്ചർ ഇൻബോക്‌സിൽ വന്നാൽ I ken ekspleyin ??

ഇതെന്റെ മാപ്പപേക്ഷയായി കണ്ട് എന്നോട് ക്ഷമിക്കണം എന്നെന്റെ പട്ടി പറയും . ആ കമന്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിക്കുന്നു .

ഇനി സഞ്ചാരി സെറിന്റെ ഫെൻസിനോട്

' നിലപാട് ഇത് മതിയോടാ മക്കളെ ? അടിച്ചു അണ്ണാക്കിൽ കൊടുക്കാം എന്ന് വച്ചാൽ ഒരു ടീച്ചറ് അല്ലെ ? മറ്റേ ഫെമിനിസ്റ്റ് പട്ടി ഷോ അല്ലല്ലോ . അതുകൊണ്ട് സഭ്യം മാത്രം കമന്റസിലും . ഓക്കേ അല്ലെ ??????

വാൽകഷ്ണം : ഇന്നലെ വീട്ടുകാർ വല്ലാണ്ട് അവഗണിക്കുന്നു , സ്‌നേഹം ഒട്ടും കിട്ടുന്നില്ല എന്ന് പോസ്റ്റിട്ട ഒരുത്തനോട് എല്ലാരേം വിഷം കൊടുത്തുകൊല്ല് , അനാഥൻ ആയതുകൊണ്ട് കോടതി വെറുതെ വിടും എന്ന് പറഞ്ഞിരുന്നു ... ടീച്ചർ ഇനി അതും പൊക്കികൊണ്ട് വരരുത് പ്ലീസ് ??????

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP