Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെ; ഇക്കാര്യത്തിൽ എ.കെ.പി.സി.റ്റി.എ.ക്കോ, ജേർണൽ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ല; അങ്ങനെയെങ്കിൽ ദീപാ നിശാന്തിന് തന്റെ ഫേസ്‌ബുക്ക് പ്രതികരണത്തിൽ പറയാമായിരുന്നെന്നും എ.കെ.പി.സി.റ്റി.എ; കലേഷിന്റെ കവിതാ മോഷണത്തിൽ ദീപ നിശാന്തിനെ കയ്യൊഴിഞ്ഞ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ

കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെ; ഇക്കാര്യത്തിൽ എ.കെ.പി.സി.റ്റി.എ.ക്കോ, ജേർണൽ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ല; അങ്ങനെയെങ്കിൽ ദീപാ നിശാന്തിന് തന്റെ ഫേസ്‌ബുക്ക് പ്രതികരണത്തിൽ പറയാമായിരുന്നെന്നും എ.കെ.പി.സി.റ്റി.എ; കലേഷിന്റെ കവിതാ മോഷണത്തിൽ ദീപ നിശാന്തിനെ കയ്യൊഴിഞ്ഞ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാവർമ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിന്റെ വിവാദമായ 'അങ്ങനെയിരിക്കെ' എന്ന കവിത ദീപാ നിശാന്ത് തന്നെ അയച്ചതു തന്നെയെന്ന് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും. ഇതോടെ കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്ത് കൂടുതൽ പ്രതിരോധത്തിലായി. അസോസിയേഷൻ പ്രസിഡന്റ് പത്മനാഭനും, ജേർണൽ പത്രാധിപർ ഡോ. സണ്ണിയും കാര്യങ്ങൾ വിശദീകരിച്ചതോടെ പിഴവ് പറ്റിയത് ദീപാ നിശാന്തിന് തന്നെയെന്ന് വ്യക്തമായി.

യുവ കവി എസ്. കലേഷ് 2011-ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചതാണ് ഈ കവിത. തുടർന്ന് മാധ്യമം വാരികയിലും ഈ കവിത പ്രസിദ്ധീകരിച്ചു. എന്നാൽ, കഴിഞ്ഞ ലക്കം എ.കെ.പി.സി.റ്റി.എ. ജേർണലിൽ ഈ കവിത ചില മാറ്റങ്ങളോടെ ദീപാ നിശാന്തിന്റേതായി പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ കവിത തന്റേത് തന്നെയാണെന്നും കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാനാകില്ലെന്നും ദീപാ നിശാന്ത് പ്രതികരിച്ചിരുന്നു. ചിലരുടെ ജീവിതത്തെ ബാധിക്കുന്ന വിഷമാണ് ഇതെന്നും വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കവിത അയച്ചു തന്നത് ദീപാ നിശാന്ത് തന്നെയാണെന്ന വിശദീകരണവുമെത്തുന്നത്.

ഇക്കാര്യത്തിൽ എ.കെ.പി.സി.റ്റി.എ.ക്കോ, ജേർണൽ പത്രാധിപസമിതിക്കോ യാതൊരു വീഴ്ചയും വന്നിട്ടില്ലയെന്ന് എ.കെ.പി.സി.റ്റി.എ. സംസ്ഥാന പ്രസിഡന്റ് പത്മനാഭൻ പറഞ്ഞു. ''ഈ കവിത പ്രസിദ്ധീകരിച്ചതിൽ ഒരു നോട്ടക്കുറവുണ്ടായിരുന്നു. ദീപാ നിശാന്ത് അറിയപ്പെടുന്ന ആളായതിനാൽ കൂടുതൽ പരിശോധന നടത്തിയില്ല. ദീപാ നിശാന്ത് അയച്ചു തന്നതാണ് ഈ കവിത. ജേർണലിന്റെ ചുമതലയുള്ളത് ഡോ. സണ്ണിക്കാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.''പത്മനാഭൻ പറഞ്ഞു. ഇക്കാര്യത്തിൽ പത്രാധിപസമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേർണലിന്റെ പത്രാധിപൻ ഡോ. സണ്ണിയും വിശദീകരിച്ചു.

''ജേർണലിലേക്ക് എഴുത്തുകാർ നേരിട്ടും അതാത് മേഖലയിലെ ചുമതലക്കാർ വഴിയും കവിതകൾ അയച്ചുകിട്ടാറുണ്ട്. ദീപാ നിശാന്തിന്റെ കവിത കേരളാ വർമ്മ കോളേജിലെ അദ്ധ്യാപകനായ രാജേഷാണ് ദീപാ നിശാന്തിൽ നിന്നും വാങ്ങി അയച്ചു തന്നത്. എ.കെ.പി.സി.റ്റി.എ.ജേർണൽ വളരെ വിശ്വാസ്യതയുള്ള പ്രസിദ്ധീകരണമാണ്. ഞങ്ങൾക്ക് ഇക്കാര്യത്തിൽ തെറ്റുപറ്റിയിട്ടില്ല. അങ്ങനെയെങ്കിൽ ദീപാ നിശാന്തിന് തന്റെ ഫേസ്‌ബുക്ക് പ്രതികരണത്തിൽ പറയാമായിരുന്നു.''ഡോ. സണ്ണി പറഞ്ഞു.

കവിതാ മോഷണം കലേഷ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ വൻ വിവാദമാണ് ഉണ്ടായത്. ദീപാ നിശാന്ത് ഇതിന് വ്യക്തമല്ലാത്ത മറുപടിയാണ് നൽകിയത്. അറിയപ്പെടുന്ന ഇടതുപക്ഷ എഴുത്തുകാരിയായ ദീപാ നിശാന്തിനെതിരേ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഓൾ കേരളാ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും കവിതയുടെ ഉത്തരവാദിത്തം ദീപാ നിശാന്തിനാണെന്ന് വിശദീകരിക്കുന്നത്.

അതിനിടെ സംഘപരിവാറുകാർക്കെതിരെയുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങൾ താരമാക്കിയ ദീപാ നിശാന്തിനെ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ കവിത മോഷണ വിവാദത്തിൽ കൈയൊഴിഞ്ഞു. കലേഷിന്റെ ആരോപണത്തിന് ദീപ ടീച്ചർ നൽകിയ മറുപടിയും തൃപ്തികരമല്ല. വ്യക്തതയില്ലാത്ത മറുപടി നൽകി ദീപാ നിശാന്ത് ഉരുണ്ട് കളിക്കുകയാണെന്നാണ് വിമർശനം ഉയരുന്നത്. ഒരു കവിത മോഷ്ടിച്ച് എഴുത്തുകാരിയാകാൻ മോഹിക്കുന്ന ആളാണ് താനെന്ന് കരുതുന്നവർ അങ്ങനെ വിശ്വസിച്ചുകൊള്ളുവെന്നാണ് ദീപാ നിശാന്തിന്റെ മറുപടി.

കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എകെസിപിറ്റിഎയുടെ മാഗസിനിൽ ദീപാ നിശാന്തിന്റ പേരിൽ അച്ചടിച്ചുവന്ന '' അങ്ങനെയിരിക്കെ'' എന്ന കവിത ''അങ്ങനെയിരിക്കെ മരിച്ചുപോയ ഞാൻ'' എന്ന പേരിൽ ഏഴുവർഷം മുൻപ് താൻ എഴുതിയതാണെന്നാണ് യുവകവി കലേഷിന്റെ ആരോപണം. മാധ്യമം ആഴ്ചപ്പതിപ്പിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കലേഷിന്റെ കവിതാ സമാഹാരമായ 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. ചില വരികൾ മാറ്റംവരുത്തിയും മറ്റു ചിലതുകൾ വികലമാക്കിയുമാണ് ദീപാ നിശാന്തിന്റെ പേരിൽ അച്ചടിച്ചുവന്നിരിക്കുന്നതെന്ന് കലേഷ് പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് കലേഷിന് ദീപാ നിശാന്ത് മറുപടി നൽകുന്നത്. കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.-ഇതായിരുന്നു ദീപാ നിശാന്തിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP