Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ദീപയടിയിൽ' ഒടുവിൽ യുജിഎസി ഇടപെടൽ; അദ്ധ്യാപികമാർക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന സുകുവിന്റെ പരാതി കേരള വർമ്മയിലെ ഭാഷാ അദ്ധ്യാപികയ്ക്ക് വിനയാകുന്നു; സൗഹൃദ കരുത്തിൽ നടപടികളെ അതിജീവിച്ചെന്ന വിലയിരുത്തലിനിടെ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ; കലേഷിന്റെ കവിതാ മോഷണത്തിൽ ദിപാ നിശാന്തിൽ നിന്ന് ഔദ്യോഗിക വിശദീകരണം തേടാനുറച്ച് കോളേജ് അധികൃതർ; യുജിസി അന്വേഷണം എതിരായാൽ കവിതാ മോഷണത്തിൽ ടീച്ചറിന് ജോലി നഷ്ടമാകാൻ സാധ്യത

'ദീപയടിയിൽ' ഒടുവിൽ യുജിഎസി ഇടപെടൽ; അദ്ധ്യാപികമാർക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന സുകുവിന്റെ പരാതി കേരള വർമ്മയിലെ ഭാഷാ അദ്ധ്യാപികയ്ക്ക് വിനയാകുന്നു; സൗഹൃദ കരുത്തിൽ നടപടികളെ അതിജീവിച്ചെന്ന വിലയിരുത്തലിനിടെ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിയുടെ ഇടപെടൽ; കലേഷിന്റെ കവിതാ മോഷണത്തിൽ ദിപാ നിശാന്തിൽ നിന്ന് ഔദ്യോഗിക വിശദീകരണം തേടാനുറച്ച് കോളേജ് അധികൃതർ; യുജിസി അന്വേഷണം എതിരായാൽ കവിതാ മോഷണത്തിൽ ടീച്ചറിന് ജോലി നഷ്ടമാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരള വർമ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് യുവകവി കലേഷിന്റെ കവിത സർവീസ് മാഗസിനിൽ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ യുജിസി ഇടപെടുന്നു. കവിതാ മോഷണം വിവാദം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ദീപ അദ്ധ്യാപികയായി ജോലി ചെയ്യുന്ന കേരള വർമ്മ കോളേജ് പ്രിൻസിപ്പളിന് യുജിസി നോട്ടീസയച്ചു. അദ്ധ്യാപികമാർക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന വാദം സജീവമായിരുന്നു. ഈ സാഹചര്യത്തിൽ യുജിസിക്ക് പലരും പരാതി നൽകിയത്. തൃശ്ശൂർ സ്വദേശി സിആർ സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ യുജിസിക്ക് പരാതി നൽകിയത്

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നും മോഷണവിവാദത്തിൽ കോളേജ് മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തിൽ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തിൽ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കിൽ ആ റിപ്പോർട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതിന് ദീപ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇതുകൊണ്ട് പ്രശ്‌നം തീരില്ലെന്നാണ് യുജിസിയുടെ നടപടിയിൽ നിന്ന് ലഭിക്കുന്ന സൂചന. വിഷയത്തിൽ ദീപയോട് കോളേജ് മാനേജ്‌മെന്റിന് വിശദീകരണം ചോദിക്കേണ്ടി വരും. ഇതിൽ മോഷണം സമ്മതിച്ചാൽ യുജിസിയുടെ നടപടിയും വരും. ജോലി പോലും പോകാൻ സാധ്യതയുമുണ്ട്.

യുവകവി കലേഷിന്റെ കവിത സ്വന്തം പേരിൽ ദീപ പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കവിത തന്റേതല്ലെന്ന് ദീപ പിന്നീട് സമ്മതിക്കുകയും ചെയ്തിരുന്നു. കവിതാ മോഷണത്തിൽ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ധ്യാപിക എന്ന നിലയിൽ തനിക്ക് വലിയ പിഴവാണ് സംഭവിച്ചതെന്ന് ദീപാ നിശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിക്കുകയും ചെയ്തു. ഇതോടെ നൈതികതയെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. തനിക്ക് കുറ്റബോധമുണ്ട്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന്റെ പ്രിവിലേജ് വിവാദത്തിന് ശേഷം ഉണ്ടായിട്ടില്ല. സംഘപരിവാറിനേക്കാൾ വിമർശിച്ചത് ഇടതുപക്ഷമാണ്. ആ വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നും ദീപ കൂട്ടിച്ചേർത്തിരുന്നു.

കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഏഷ്യാനെറ്റിനോട് ദീപാ നിശാന്ത് കുറ്റസമ്മതം നടത്തിയത്. നേരത്തേ ദീപ, കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ ആണെന്നും ദീപ വിശദീകരിച്ചിരുന്നു. കവിതാ മോഷണ വിവാദത്തിൽ ദീപാ നിശാന്തിനോട് വിശദീകരണം തേടാൻ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ്(കെ പി സി ടി എ) അസോസിയേഷൻ നിർദ്ദേശം നൽകിയിരുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അദ്ധ്യാപികയാണ് ദീപ നിശാന്ത്. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് തൃശൂർ കേരള വർമ്മ കോളേജ്. ഫൈൻ ആർട്‌സ് ഉപദേശക പദവിയിൽ നിന്ന് ദീപ നിശാന്തിനെ മാറ്റണമെന്നും കെ പി സി ടി എ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതൊന്നും വലിയ കുരുക്കായി മാറിയിരുന്നില്ല. എന്നാൽ കേന്ദ്ര സർക്കാർ നിയന്ത്രിക്കുന്ന യുജിസിയുടെ നടപടികൾ ദീപയ്ക്ക് വലിയ തിരിച്ചടിയാണ്.

എകെപിസിറ്റിഎ യുടെ ജേർണലിലാണ് ദീപാ നിശാന്തിന്റെ പേരിൽ കലേഷിന്റെ കവിത അച്ചടിച്ചു വന്നത്. 2011 ൽ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ/നീ എന്ന കവിത തന്റെ ബ്ലോ?ഗിൽ പ്രസിദ്ധീകരിച്ചതായി തെളിവ് സഹിതം എസ് കലേഷ് വെളിപ്പെടുത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ചില വരികൾ അതേപടിയും ചിലയിടങ്ങളിൽ വികലമാക്കിയുമാണ് തന്റെ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കലേഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതേ കവിത മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരികയും പിന്നീട് ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ ഇന്ത്യൻ ലിറ്ററേച്ചർ മാ?ഗസിനിൽ പ്രസിദ്ധീകരിച്ച് വന്നതായും എസ് കലേഷ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിരുന്നു. ഈ കവിത ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലും ഉൾപ്പെടുത്തിയിരുന്നു.

ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ച് നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ആളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക എന്നായിരുന്നു ദീപാ നിശാന്തിന്റെ ആദ്യ പതികരണം. തന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിതെന്ന് പറഞ്ഞ ദീപ പിന്നീട് എല്ലാം മാറ്റി പറഞ്ഞു. ദീപാ നിശാന്ത് തന്നെയാണ് കവിത പ്രസിദ്ധീകരിക്കുമോ എന്ന ചോദ്യത്തോടെ വാട്ട്‌സ് ആപ്പിൽ കവിത അയച്ചു തന്നതെന്ന് എകെപിസിറ്റിഎയുടെ എഡിറ്റോറിയൽ ബോർഡ് വെളിപ്പെടുത്തുകയും ചെയ്തു. കവിത കലേഷിന്റേതെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് എകെപിസിറ്റിഎ നിലപാട് വ്യക്തമാക്കി രം?ഗത്തെത്തിയത്. ഇതിനിടയിൽ സാമൂഹ്യ നിരീക്ഷകനും പ്രാസംഗികനുമായ എംജെ ശ്രീചിത്രനാണ് ദീപ നിശാന്തിന് കവിത പകർത്തി നൽകിയതെന്ന വസ്തുതയും ചർച്ചയായി. ഇത് ദീപ പിന്നീട് ശരിവയ്ക്കുകയും ചെയ്തു.

കവിതാ മോഷണ വിവാദത്തിൽപ്പെട്ട ദീപാ നിശാന്തിനെയും ശ്രീചിത്രനെയും പൊതുപരിപാടികളിൽ നിന്നും ഒഴിവാക്കി ഇടതു സാംസ്‌കാരിക കൂട്ടായ്മകളും വിവാദം പുതിയ തലത്തിലെത്തിച്ചു. ടത് അനുകൂല നിലപാടുമായി നിലപാടുമായി നവോഥാന സദസ്സുകളിൽ ശ്രീചിത്രൻ സജീവ സാന്നിധ്യമായിരുന്നു. സംഘപരിവാറിനെതിരായ നിലപാടുകളാണ് കേരള വർമ്മ കോളജിലെ അദ്ധ്യാപികയായ ദീപാ നിശാന്തിനെ ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രിയങ്കരിയാക്കിയത്. എന്നാൽ കവിതാ മോഷണ വിവാദത്തോടെ ഇരുവരുടെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്നാണ് ഇടതു സാംസ്‌കാരിക പ്രവർത്തകരുടെ പൊതു വിലയിരുത്തൽ. ലേഷിന്റെ കവിത തനിക്ക് തന്നത് ശ്രീചിത്രനാണെന്ന വെളിപ്പെടുത്തലുമായി ദീപ നിശാന്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ മറ്റൊരാൾ നൽകിയ സ്വന്തം പേരിൽ എന്തിന് പ്രസിദ്ധീകരിക്കാൻ നൽകിയെന്നതിന് ദീപ വ്യക്തമായ മറുപടി നൽകിയില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇതിനോട് പ്രതികരിച്ചുമില്ല. നിക്കെതിരായ ആരോപണങ്ങൾ ഒരു ഘട്ടത്തിൽ നിഷേധിച്ചിച്ചെങ്കിലും പിന്നീട് കലേഷിനോട് മാപ്പ് പറഞ്ഞ് ശ്രീചിത്രനും ഫേസ്‌ബുക്ക് പോസ്റ്റിട്ടു.

കവിതാ മോഷണ വിവാദത്തിനിടെ ഇരുവർക്കുമെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മറ്റു ചിലരും രംഗത്തെത്തിയിരുന്നു. തന്റെ കവിതാ സമാഹാരത്തിന്റെ പേരും കവർ പേജും ദീപ കോപ്പിയടിച്ചെന്ന വെളിപ്പെടുത്തലുമായി യുവകവി അജിത് കുമാർ .ആർ തളിവുസഹിതം രംഗത്തെത്തിയിരുന്നു. ദീപയടിയെന്ന വാക്ക് പോലും സോഷ്യൽ മീഡിയയിൽ ഈ വിവാദത്തോടെ സജീവമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP