Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോയ്സ് ജോർജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാൻ ആണോ? ടീച്ചർക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡിയഷൻ ആണോ എന്നു സംശയം; ഇത് ചുവപ്പിന്റെ തിമിരം; തളർന്നു വീണപ്പോഴും പാട്ടും പൊതുപ്രവർത്തനവുമൊക്കെ കൈ വിടാതെ കനൽ വഴികൾ താണ്ടിയാണ് രമ്യ വരുന്നത്; സോഷ്യൽ മീഡിയയിൽ ആലത്തൂർ ചർച്ച തുടരുന്നു; ജാതി അധിക്ഷേപത്തിൽ ദീപാ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും; ടീച്ചറെ പിന്തുണയ്ക്കാൻ സിപിഎമ്മും വരില്ല

ജോയ്സ് ജോർജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാൻ ആണോ? ടീച്ചർക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാർ സിംഗറിന്റെ ഓഡിയഷൻ ആണോ എന്നു സംശയം; ഇത് ചുവപ്പിന്റെ തിമിരം; തളർന്നു വീണപ്പോഴും പാട്ടും പൊതുപ്രവർത്തനവുമൊക്കെ കൈ വിടാതെ കനൽ വഴികൾ താണ്ടിയാണ് രമ്യ വരുന്നത്; സോഷ്യൽ മീഡിയയിൽ ആലത്തൂർ ചർച്ച തുടരുന്നു; ജാതി അധിക്ഷേപത്തിൽ ദീപാ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയും; ടീച്ചറെ പിന്തുണയ്ക്കാൻ സിപിഎമ്മും വരില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ വിമർശിച്ച അദ്ധ്യാപിക ദീപ നിശാന്തിന്റെ ഊരാക്കുടുക്കിലേക്ക്. ദീപയ്‌ക്കെതിരെ അനിൽ അക്കരെ എംഎൽഎ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വ്യക്തിപരമായും ജാതി പറഞ്ഞും രമ്യാ ഹരിദാസിനെ അപമാനിച്ചുവെന്നാണ് പരാതി. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് നേടിക്കൊടുക്കാനാണ് ഇത്തരത്തിൽ ദീപ ഇടപെടൽ നടത്തിയതെന്നാണ് ആരോപണം. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെട്ടാൽ കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയായ ദീപാ നിശാന്ത് പുലിവാല് പിടിക്കും. വിഷയത്തിൽ തൽകാലം ഇടപെടരുതെന്നാണ് സൈബർ സഖാക്കൾക്ക് സിപിഎം കൊടുത്തിരിക്കുന്ന നിർദ്ദേശം.

ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയാണ് ഫേസ്‌ബുക്കിൽ തന്നെ വ്യാപക പ്രതിഷേധം നടക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ കോൺഗ്രസ് അണികളും നേതാക്കളും തന്നെ രംഗത്ത് എത്തിയിരുന്നു. കവിത മോഷണവും ക്ഷമാപണവും തുടങ്ങി വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആളാണ് ദീപ നിശാന്ത്. ഇതോടെ തന്നെ സിപിഎം സൈബർ സഖാക്കൾ ദീപയിൽ നിന്ന് അകലം പാലിച്ചിരുന്നു. ഇതിനിടെയാണ് രമ്യാ ഹരിദാസിനെ കളിയാക്കി ദീപ പോസ്റ്റുമായെത്തിയത്. ഇതോടെ ഈ പോസ്റ്റിന് മറുപടിയുമായി ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആശയപരമായ യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ഒരു ആയുധമാണ്. എന്റെ സമീപനം ഒരു ആയുധമാണ്. ആ ആയുധങ്ങൾ എന്ന് പറയുന്നത് വലിയ പോരാട്ടത്തിന് നേതൃത്വം നൽകുമ്പോൾ പല തരത്തിലാണ് ആളുകൾ സ്വീകരിക്കുകയെന്നായിരുന്നു രമ്യയുടെ പ്രതികരണം.

ഞാൻ ഒരു ദളിത് കുടുംബത്തിൽ ജനിച്ച ഒരു ആളാണ്. വലിയ പണം ചെലവഴിച്ചല്ല ഞാൻ പാട്ട് പഠിച്ചത്. എന്നിലുണ്ടായിരുന്ന ഒരു കഴിവിനെ ഒരു പാട് കഷ്ടപ്പെട്ടാണ്, അധ്വാനിച്ചാണ് ഇപ്പോൾ പാടുന്ന തരത്തിക്ക് മാറ്റിയത്. അരി വാങ്ങാൻ പോലും കാശില്ലാത്ത കാലത്ത് എന്നെ പാട്ട് പഠിപ്പിച്ച മാഷിന് എന്റെ അമ്മക്ക് ഒരു രൂപ പോലും കൊടുക്കാൻ സാധിച്ചിട്ടില്ല. മാഷൊന്നും കാശ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ- രമ്യ ഫേസ്‌ബുക്കിൽ കുറിക്കുന്നു. ഇതിന് പിന്നാലെയാണ് രമ്യയെ അപമാനിച്ചെന്ന് ആരോപിച്ച് അനിൽ അക്കരെ കമ്മീഷനേയും സമീപിച്ചത്. സോഷ്യൽ മീഡിയിയിലെ ഇടപെടലുകളും ഇത്തവണ നിരീക്ഷണ വിധേയമാക്കുമെന്ന് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനിൽ അക്കരെയുടെ പരാതിയും കമ്മീഷൻ ഗൗരവത്തോടെ കാണാനാണ് സാധ്യത. ഇതോടെ വലിയ പ്രതിസന്ധിയിലേക്ക് ദീപാ നിശാന്ത് മാറും.

ഇതിനിടെ രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെ വിമർശിച്ച് അദ്ധ്യാപിക ഷറഫുനൈസ ഇട്ട പോസ്റ്റും വൈറലാവകുയാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തോളം സന്തോഷം തോന്നിയ അഭിമാന നിമിഷം മറ്റൊന്നുമില്ല, എന്നിട്ടും മൗനം പാലിക്കുകയായിരുന്നു.. പക്ഷേ, ഇപ്പോൾ രമ്യയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ഏതോ പേജിൽ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപാ നിഷാന്തുമാർ ഇറങ്ങുമ്പോൾ മിണ്ടാതെ ഇരിക്കുന്നത് എങ്ങനെ...? എന്നു പറഞ്ഞാണ് പോസ്റ്റ്. ഇത് വ്യാപകമായി കോൺഗ്രസുകാർ ഷെയർ ചെയ്യുന്നുണ്ട്. ഇങ്ങനെ സോഷ്യൽ മീഡിയയിൽ യുദ്ധം മുറുകുമ്പോൾ ആലത്തൂരിൽ രമ്യ മേൽകൈ നേടുകയാണ്. ഈ സാഹചര്യത്തിലാണ് സിപിഎം വിഷയത്തിൽ മൗനം തുടരുന്നത്.

ആലത്തൂർ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്. അതുകൊണ്ട് തന്നെ എത്ര ഇളക്കം രമ്യുയുണ്ടാക്കിയാലും പി ബിജു വിജയിക്കുമെന്നാണ് വിലയിരുത്തൽ,

ദീപാ നിശാന്തിനെ വിമർശിച്ച് അദ്ധ്യാപിക ഷറഫുനൈസ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരിൽ പലരും ഈ ലോക്‌സഭാ തിരെഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടെങ്കിലും ആലത്തൂരിലെ UDF Candidate രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തോളം സന്തോഷം തോന്നിയ , അഭിമാനം തോന്നിയ മറ്റൊന്നുമില്ല .... എന്നിട്ടും മൗനം പാലിക്കുകയായിരുന്നു ... പക്ഷെ ഇപ്പോൾ രമ്യക്ക് വോട്ട് അഭ്യർത്ഥിച്ച് ഏതോ ഒരു പേജിൽ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപ നിഷാന്തുമാർ ഇറങ്ങുമ്പോൾ മിണ്ടാതെ ഇരിക്കുന്നതെങ്ങിനെ ??...

ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കുന്നത് ഇന്ത്യൻ ലോക്‌സഭാ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനാണോ , കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജൻ വടകരയിൽ മത്സരിക്കുന്നത് ലോക്‌സഭയിലെ ദാദ ആകാനാണോ , PV അൻവർ മത്സരിക്കുന്നത് ലോക്‌സഭക്കു പുറത്തു അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങാനാണോ , വീണ ജോർജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലിൽ വാർത്ത വായിക്കാനാണോ , ജോയ്സ് ജോർജ് മത്സരിക്കുന്നത് ലോക്‌സഭാ ഇരിക്കുന്ന ഭൂമി കയ്യേറാൻ ആണോ എന്നൊന്നുമുള്ള സംശയങ്ങൾ ഒരിക്കലും തോന്നിയിട്ടില്ലാത്ത ടീച്ചർക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാർ സിംഗറിന്റെ audition ആണോന്നു സംശയം ... ചുവപ്പിന്റെ തിമിരം കേറിയതുകൊണ്ടാ ....

ഒരു ഓല മേഞ്ഞവീട്ടിൽ , കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച് , ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് കെട്ടി , ആ വീട്ടിൽ നിന്ന് ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടി , പലേടത്തും തളർന്നു വീണപ്പോഴും പാട്ടും പൊതുപ്രവർത്തനവുമൊക്കെ കൈ വിടാതെ കൊണ്ടുനടന്നു കനൽ വഴികൾ താണ്ടിയാണ് രമ്യ വരുന്നത് ... ആ വഴികളെ കുറിച്ച് പറയുമ്പോൾ അഭിമാനമല്ലാതെ മറ്റെന്താണ് തോന്നേണ്ടത് ....

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികളിൽ വെച്ച് real gem ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ .... #RamyaHaridas..... രമ്യടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വല്യ പൊളിറ്റിക്‌സ് ഉണ്ട് ടീച്ചറെ .... പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ പൊളിറ്റിക്‌സ് .... പ്രതിസന്ധികളിൽ തളർന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്‌സ് .... അത് നിങ്ങൾക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണ് .... അഥവാ ചുവപ്പ് ആയിരുന്നെങ്കിൽ ഇന്നലെ നിങ്ങൾ ഉന്തിയ അതെ പേനകൊണ്ട് എത്ര വാഴ്‌ത്തുപാട്ടുകൾ കുറിക്കുമായിരുന്നു ....

ടീച്ചറെ .... ഞങ്ങൾ അഭിമാനത്തോടെ പറയുന്നു ... ആലത്തൂരെ ഞങ്ങടെ സ്ഥാനാർത്ഥിയുടെ പേര് രമ്യ ഹരിദാസ് എന്നാണ്.... രമ്യ ആടും .... രമ്യ പാടും .... രമ്യ പാട്ടുംപാടി ജയിക്കേം ചെയ്യും ....
#RamyaHaridasForAlathoor....
#INCforIndia....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP