Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എനിക്ക് ദീപ ടീച്ചറെക്കാൾ ബഹുമാനം അവരുടെ അച്ഛനോടാണ്; ഇത് ടീച്ചറുടെ പിതാവ്...എനിക്ക് മാറ്റിപ്പറയാൻ കഴിയില്ലെന്ന് അനിൽ അക്കരെ; അല്ലയോ ജനപ്രതിനിധീ നിങ്ങൾ എന്തൊരു ദുരന്തമാണ്... എന്തിനാണ് ഈ വിഷയത്തിൽ എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്; എന്റച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചതെത് എന്തിനെന്ന ചോദ്യവുമായി തിരിച്ചടിച്ച് ദീപാ നിശാന്തും; ബിജുവിനെ മികച്ച എംപിയാക്കാനുള്ള വ്യഗ്രതയും ടീച്ചറുടെ പോസ്റ്റിൽ വ്യക്തം; രമ്യാ ഹരിദാസിനെതിരായ വികാരം ആളിക്കത്തിക്കാനുള്ള മറ്റൊരു നീക്കം ചർച്ചയാകുമ്പോൾ

എനിക്ക് ദീപ ടീച്ചറെക്കാൾ ബഹുമാനം അവരുടെ അച്ഛനോടാണ്; ഇത് ടീച്ചറുടെ പിതാവ്...എനിക്ക് മാറ്റിപ്പറയാൻ കഴിയില്ലെന്ന് അനിൽ അക്കരെ; അല്ലയോ ജനപ്രതിനിധീ നിങ്ങൾ എന്തൊരു ദുരന്തമാണ്... എന്തിനാണ് ഈ വിഷയത്തിൽ എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്; എന്റച്ഛനെ പൊന്നാട അണിയിച്ച് ആദരിച്ചതെത് എന്തിനെന്ന ചോദ്യവുമായി തിരിച്ചടിച്ച് ദീപാ നിശാന്തും; ബിജുവിനെ മികച്ച എംപിയാക്കാനുള്ള വ്യഗ്രതയും ടീച്ചറുടെ പോസ്റ്റിൽ വ്യക്തം; രമ്യാ ഹരിദാസിനെതിരായ വികാരം ആളിക്കത്തിക്കാനുള്ള മറ്റൊരു നീക്കം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലത്തൂർ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ പരിഹസിച്ചതിൽ തുടങ്ങിയ വിവാദത്തിലെ ദീപാ നിശാന്തും വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരെയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ദീപാ നിശാന്തിന് ഇന്ന് അനിൽ അക്കരെ ഫെയ്‌സ് ബുക്കിൽ ഒരുകളിയാക്കൽ മറുപടി കുറിച്ചിരുന്നു. ദീപയുടെ അച്ഛനെ ആദരിച്ച ചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിക്കുന്ന പോസ്റ്റ് മിനിറ്റുകൾക്ക് അകം ദീപയുടേതായി വന്നു. ഇതു രണ്ടും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടനൽകുകയാണ്. രമ്യാ ഹരിദാസിനെ കളിയാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇതുവരെ ദീപ മറുപടി പറഞ്ഞിട്ടില്ല. ഇതിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് അനിൽ അക്കരയുടെ പോസ്റ്റിലെ വ്യക്തിപരമായ പരാമർശങ്ങൾക്ക് മറുപടി നൽകുന്നത്.

അനിൽ അക്കരെ പ്രത്യക്ഷമല്ലാത്ത കളിയാക്കൽ രീതിയിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എനിക്ക് ദീപ ടീച്ചറെക്കാൾ ബഹുമാനം അവരുടെ അച്ഛനോടാണ് . എനിക്ക് ഇങ്ങനെയെ കഴിയൂ , ഇത് ദീപ ടീച്ചറുടെ പിതാവ് , എനിക്ക് മാറ്റിപ്പറയാൻ കഴിയില്ല , ഇദ്ദേഹത്തെ ആദരിക്കുന്ന ദിവസം
രാവിലെ എന്നെ വിളിച്ച് ടീച്ചർ പറഞ്ഞത് കാൾ റെക്കോർഡ് പരിശോധിച്ചാൽ മനസ്സിലാക്കാം. പിന്നെ നാട്ടുകാരെ കേൾപ്പിക്കാത്തത് എന്റെ മര്യാദ. പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എംപി യുടെ വക്താവ് ആണെന്ന് ആ ശ്രദ്ധക്ഷണിക്കലിൽ നിന്ന് മനസ്സിലായി. ഒരു സംശയം ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ ?-എങ്ങും തൊടാതെയുള്ള അനിൽ അക്കരയുടെ ഈ പരിഹാസ പോസ്റ്റിനാണ് ദീപാ നിശാന്ത് മറുപടി നൽകുന്നത്. ഇതിലെ നിങ്ങൾ കേരളത്തിലെ മികച്ച എംപി യുടെ വക്താവ് ആണെന്ന് ആ ശ്രദ്ധക്ഷണിക്കലിൽ നിന്ന് മനസ്സിലായി എന്ന വാചകമാണ് ദീപാ നിശാന്ത് കയറി പിടിക്കുന്നത്. ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി മികച്ച എംപിയാണെന്ന് അനിൽ അക്കരെ സമ്മതിച്ചുവെന്നാണ് ദീപ എഴുതുന്നത്. വരികളിലെ കോൺഗ്രസ് എംഎൽഎയുടെ പരിഹാസം പോലും മലയാളം അദ്ധ്യാപികയ്ക്ക് മനസ്സിലായില്ലെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

എംഎൽഎയ്ക്ക് ദീപ നൽകിയ മറുപടിയിൽ ഇങ്ങനെ കുറിക്കുന്നു- അല്ലയോ ജനപ്രതിനിധീ, നിങ്ങൾ എന്തൊരു ദുരന്തമാണ്.നിങ്ങൾ എന്തിനാണ് ഈ വിഷയത്തിലേക്ക് എന്റെ പിതാവിനെ വലിച്ചിഴയ്ക്കുന്നത്. എന്റച്ഛനെ നിങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചതെന്തിനായിരുന്നു? അതുംകൂടി പറയൂ. നിങ്ങളുടെ പാർട്ടിയിൽ പ്രവർത്തിച്ചതിനാണോ? അല്ലല്ലോ? നിങ്ങളുടെ വീട്ടുമുറ്റത്തെ വ്യക്തിപരമായ ഒരു ചടങ്ങായിരുന്നോ അത്? അഴിമതിയില്ലാതെ ജോലിയെടുത്ത ആളുകളെ - അവരുടെ സേവനമികവിനെ - അംഗീകരിക്കുന്ന ഒരു ചടങ്ങായിരുന്നില്ലേ അത്? അതിൽ രാഷ്ട്രീയം പരിഗണനാ വിഷയമായിരുന്നോ?എന്റച്ഛൻ എന്റെ അഭിമാനം തന്നെയാണ്. കൈക്കൂലി വാങ്ങാത്ത, അഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴിൽജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങൾ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛൻ പാത്രമായത്. അതിലെനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?

ഞാനെന്തിനാണ് നിങ്ങളെയന്ന് വിളിച്ചത്? ആ ചടങ്ങിൽ എനിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയിക്കാനല്ലേ? എനിക്ക് നേരത്തെ ഏറ്റ ഒഴിവാക്കാനാവാത്ത മറ്റൊരു ചടങ്ങിൽ പങ്കുകൊള്ളേണ്ടതുള്ളതിനാൽ വരാനാവില്ലെന്ന് പറയാൻ വിളിച്ച കാര്യത്തെ എന്തടിസ്ഥാനത്തിലാണ് ' വേണങ്കി കോൾ ലിസ്റ്റ് 'നോക്കിക്കോന്നും പറഞ്ഞ് നിങ്ങൾ വെല്ലുവിളിക്കുന്നത്?'കോൾ ലിസ്റ്റും', 'കോൾ റെക്കോർഡും' രണ്ടാണെന്ന ബോധ്യം നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ദയവു ചെയ്ത് നിങ്ങളുടെ സ്വാധീനമുപയോഗിച്ച് അത് കണ്ടെത്തിത്തരിക. 'പിന്നെ നിങ്ങൾ കേരളത്തിലെ മികച്ച എം പി യുടെ വക്താവാണെന്ന് മനസ്സിലായി '' എന്നൊരു വാചകം നിങ്ങളെഴുതിക്കണ്ടു. അറിഞ്ഞോ അറിയാതെയോ നിങ്ങൾ പോലും പി കെ ബിജു മികച്ച എം പിയാണെന്ന് സമ്മതിക്കുന്നു എന്നത് വലിയ കാര്യമാണ്.അദ്ദേഹത്തിനത് അംഗീകാരവുമാണ്. നിങ്ങൾ നേരിട്ടപോലെ അഴിമതി ആരോപണങ്ങളും മറ്റും നേരിടാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെപ്പോലൊരാളെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നു.-ഇങ്ങനെയാണ് ദീപ കുറിക്കുന്നത്. ഇതിലൂടെ വെറും രാഷ്ട്രീയമായി രമ്യാ ഹരിദാസിനെ താറടിച്ച് കാണിക്കാനാണ് പാട്ടുകാരിക്ക് തെരഞ്ഞെടുപ്പിൽ എന്ത് കാര്യമെന്ന ധ്വനിയുമായി ദീപ എത്തിയതെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പൊതുവികാരം.

പിന്നെ 'ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ?'എന്ന ചോദ്യമാണ് കിടുക്കിയത്. എന്റെ കാര്യാണോ അതോ പി കെ യുടെ കാര്യമാണോ?സ്വന്തം നാട്ടിലെ കോൺഗ്രസ് തറവാട്ടിലെ പൊന്നോമനപ്പുത്രിക്ക് ഡോക്ടറേറ്റ് കിട്ടീന്നും പറഞ്ഞ് വല്ല സ്വീകരണോ മറ്റോ ഏർപ്പാടാക്കിയിട്ടുണ്ടോ? ഫ്‌ളക്‌സ് നിർബന്ധമായും ഉണ്ടായിരിക്കൂലോ അല്ലേ ? ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുമ്പോ ഒന്നന്വേഷിക്കണം. എനിക്ക് ഡോക്ടറേറ്റ് ഉണ്ടോന്ന്. റിസർച്ചിന്റെ വഴിയിലൂടെ ഞാൻ നടക്കുന്നേയുള്ളൂ. ഡാക്കിട്ടറായിട്ടില്ല! ആയാൽ ആദ്യം അറിയിക്കുന്നത് 'മുൻ'എംഎൽഎയെ ആയിരിക്കും. ഇനി ശ്രീ.പി.കെ ബിജുവിനെതിരെയാണ് അത്തരം ആരോപണങ്ങൾ ഉന്നയിച്ചതെങ്കിൽ അതിന് അദ്ദേഹം മറുപടി പറഞ്ഞോളും. അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുന്ന ഭൂരിപക്ഷം കുറയ്ക്കാൻ ഇനിയെങ്കിലും ഇത്തരം മണ്ടത്തരങ്ങൾ അവസാനിക്കണം എന്നഭ്യർത്ഥിക്കുന്നു.-ഇങ്ങനെ കുറിക്കുകയും ചെയ്യുന്നു. ഇതിലൂടെ പികെ ബിജുവിന്റെ ഒപ്പമാണ് തന്റെ രാഷ്ട്രീയ മനസ്സെന്ന് ദീപ വിശദീകരിക്കുകയാണെന്നാണ് വിലയിരുത്തൽ. ഈ സൈബർ പോരിൽ സിപിഎം അണികൾ പങ്കെടുക്കുന്നില്ല. വളരെ കരുതലോടെ മാത്രമേ ഇടപെടൽ നടത്താവൂവെന്നും രമ്യാ ഹരിദാസ് എന്ന സ്ഥാനാർത്ഥിയെ പരിഹസിക്കരുതെന്നും സൈബർ സഖാക്കൾക്ക് സിപിഎം നിർദ്ദേശം കൊടുത്തു കഴിഞ്ഞു.

ദീപാ നിശാന്തിന്റെ കുടുംബത്തിന് കോൺഗ്രസ് ബന്ധമുണ്ടെന്ന തരത്തിൽ അനിൽ അക്കരെ നേരത്തേയും പോസ്റ്റ് ഇട്ടിരുന്നു. ഇത് ഊട്ടിയുറപ്പിക്കുന്ന തര്തതിലാണ് ദീപയുടെ അച്ഛന് അനിൽ അക്കരെയും കോൺഗ്രസ് നേതാക്കളും സ്വീകരണം നൽകിയത്. ഏത് സഹാചര്യത്തിലാണ് ഇതെന്ന് അനിൽ അക്കരെ വ്യക്തമാക്കിയതുമില്ല. ഇതിലെ വരികളിൽ ദീപാ നിശാന്തിനെതിരെ അരുതാത്ത പരാമർശം എംഎൽഎ നടത്തുകയും ചെയ്തു. ഇതിനാണ് ദീപാ നിശാന്ത് മറുപടി പറയാൻ ഒരുങ്ങിയത്. ഴിമതിയുടെ കറപുരളാത്ത ഒരു സംശുദ്ധ തൊഴിൽജീവിതം എന്റച്ഛനുണ്ടായിരുന്നു എന്നത് നിങ്ങൾ പോലും അംഗീകരിച്ചതുകൊണ്ടാണല്ലോ നിങ്ങളുടെ ആദരവിന് എന്റച്ഛൻ പാത്രമായത്. അതിലെനിക്ക് സന്തോഷമുണ്ട്. ഈ ചിത്രത്തിനും നന്ദി. അച്ഛനെ മാറ്റിപ്പറയേണ്ട ഗതികേട് എനിക്കില്ല. അത്തരം ധ്വനികളൊക്കെ ആ പോസ്റ്റിൽ വരുന്നത് എന്തടിസ്ഥാനത്തിലാണ്? നിങ്ങൾക്ക് അൽപ്പം പോലും ലജ്ജ തോന്നുന്നില്ലേ?-എന്ന വരികൾ അനിൽ അക്കരയുടെ അനാവശ്യ പരമാർശത്തിനുള്ള തക്കതായ മറുപടിയാണ്.

ഇതിനെ ദീപ അംഗീകരിക്കുമ്പോഴും രമ്യാ ഹരിദാസിനെ പാട്ടുകാരിയാക്കി കളിയാക്കുന്നിതിൽ ഇപ്പോഴും വിശദീകരണമില്ല. അനിൽ അക്കരെയുമായുള്ള വ്യക്തിപരമായ യുദ്ധമായി വിഷയത്തെ മാറ്റാനാണ് ദീപയുടെ നീക്കം. പുതിയ പോസ്‌ററിൽ പികെ ബിജുവിനെ മികച്ച എംപിയായി അവതരിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ തന്റെ രാഷ്ട്രീയം പറയാതെ പറയുകയാണ്. രമ്യാ ഹരിദാസിന് അനുകൂലമായി രാഷ്ട്രീയത്തിന് അതീതമായ വികാരം ആലത്തൂരിൽ സജീവമാണ്. ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന പലരും രമ്യയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് നവോത്ഥാനം പറയുന്ന ദീപ ആലത്തൂരിലെ യുവ സ്ഥാനാർത്ഥിയെ കളിയാക്കി പോസ്റ്റിട്ടത്. ഇതിനെ ആധാരമാക്കിയത് അനിൽ അക്കരെയുടെ വോട്ടഭ്യർത്ഥനാ പോസ്റ്റും. ഈ വിഷയം സോഷ്യൽ മീഡിയ സജീവ ചർച്ചയാക്കുന്നതിൽ പികെ ബിജുവും പ്രതിഷേധത്തിലാണ്.

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിതാസിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഓഫീസർക്ക് അനിൽ അക്കരെ എംഎൽഎയെ പരാതി നൽകിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആലത്തൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്വം അനിൽ അക്കരെക്കാണ്. സ്ഥാനാർത്ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ട് പിടിക്കുന്നത് ജനങ്ങൾ ശ്രദ്ധിക്കണമെന്നായിരുന്നു ദീപാ നിശാന്ത് ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്ഥാനാർത്ഥി എത്രനന്നായി പാടുന്നുവെന്നതോ ഡാൻസ് കളിക്കുന്നുവെന്നതോ വിഷയമല്ല. സ്ഥാനാർത്ഥി ഏത് മതവിശ്വാസി ആണെന്നതും വഷയമാക്കേണ്ടതില്ലെന്ന് ദീപാ നിശാന്ത് പറയുന്നു.

'സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.' എന്നായിരുന്നു രമ്യാ ഹരിദാസിനെതിരെ ദീപാ നിശാന്ത് വിമർശനം ഉന്നയിച്ചത്. നേരത്തെ കവി എസ് കലേഷിന്റെ കവിത പകർത്തി മറ്റൊരു മാസികയിൽ പ്രസിദ്ധീകരിച്ചതിന് ആരോപണം നേരിട്ടിട്ടുള്ള ദീപാ നിശാന്ത് അന്ന് മാപ്പുപറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP