Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

'എല്ലാവരുടെയും ഒപ്പം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി; അധികൃതർ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു; പിന്നീട് ഈ ഉദ്യോഗസ്ഥൻ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്പോർട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനായി; തിരിച്ചു വന്നപ്പോൾ പെരുമാറിയത് ദേഷ്യത്തോടെ'; ഇന്ത്യയ്ക്ക് ആകെ നാണക്കേടായി ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച സംഭവം; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നിലപാടെടുത്ത ദെബ്ബി എബ്രഹാംസിനെ അധിക്ഷേപിച്ചതിൽ ബ്രിട്ടനിലും പ്രതിഷേധം

'എല്ലാവരുടെയും ഒപ്പം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി; അധികൃതർ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു; പിന്നീട് ഈ ഉദ്യോഗസ്ഥൻ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്പോർട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനായി; തിരിച്ചു വന്നപ്പോൾ പെരുമാറിയത് ദേഷ്യത്തോടെ'; ഇന്ത്യയ്ക്ക് ആകെ നാണക്കേടായി ബ്രിട്ടീഷ് എംപിക്ക് വിസ നിഷേധിച്ച സംഭവം; കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നിലപാടെടുത്ത ദെബ്ബി എബ്രഹാംസിനെ അധിക്ഷേപിച്ചതിൽ ബ്രിട്ടനിലും പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 'എല്ലാവരുടെയും ഒപ്പം ഞാൻ ഇമിഗ്രേഷൻ ഡെസ്‌കിൽ ഹാജരായി. അധികൃതർ എന്റെ ഫോട്ടോ എടുക്കുകയും തന്നെ നോക്കി തലയാട്ടുകയും ചെയ്തു. എന്നാൽ പിന്നീട് ഈ ഉദ്യോഗസ്ഥൻ എന്റെ വിസ നിഷേധിച്ചു എന്ന് പറയുകയും പാസ്പോർട്ടുമായി 10 മിനിട്ട് നേരത്തേക്ക് അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് തിരിച്ചു വന്ന ഇദ്ദേഹം വളരെ ദേഷ്യത്തോടെ പെരുമാറുകയും ഒപ്പം ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത്തരത്തിൽ പെരുമാറരുതെന്ന് ഞാനയാളോട് പറഞ്ഞു,'- ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ബ്രിട്ടീഷ് എംപി ദെബ്ബി എബ്രഹാംസിന് നേരെ നടന്ന അധിക്ഷേപത്തെ കുറിച്ച് അവർ ട്വിര്‌ററിൽ കുറിച്ചതാണ് ഇങ്ങനെ. എന്നും അതിഥി ദേവോ ഭവ എന്ന നിലപാട് സ്വീകരിക്കുന്ന ഇന്ത്യയ്ക്ക് മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കിയിരിക്കയാണ് ലേബർ പാർട്ടി എംപിക്ക് വിസ നിഷേധിച്ച് തിരിച്ചയച്ച സംഭവം. സംഭവത്തിൽ ബ്രിട്ടനിൽ കടുത്ത രോഷമാണ് ഉടലെടുത്തിരിക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടിയുടെ ശക്തായായ വിമർശകയായിരുന്നു ബ്രിട്ടീഷ് എംപി ദെബ്ബി. ബ്രിട്ടനിലെ ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ കശ്മീരിന്റെ ചെയർപേഴ്സൺ ആണ് ദെബ്ബി എബ്രഹാംസ്. ഒരു ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് തന്നോട് എയർപോർട്ട് അധികൃതർ പെരുമാറിയതെന്നാണ് ദെബ്ബി പ്രതികരിച്ചത്. എബ്രഹാംസിന്റെ വിസ സ്വീകാര്യമല്ല എന്നാണ് അധികൃതർ വിശദീകരണം നൽകിയത്. എന്നാൽ 2020 ഒക്ടോബർ വരെ കാലാവധിയുള്ളതാണ് ഇവരുടെ ഇ-വിസയെന്നാണ് അധികൃതരുടെ വിശദീകരണം എങ്കിലും അത് തൃപ്തികരമായിട്ടില്ല.

സംഭവത്തിൽ കടുത്ത അമർഷത്തോടയാണ് എംപി ട്വീറ്റു ചെയ്തത്. 'സാമൂഹ്യ നീതിയും മനുഷ്യാവകാശവും ഉറപ്പു വരുത്താൻ വേണ്ടിയാണ് താൻ രാഷ്ട്രീയത്തിലെത്തിയത്. അനീതിയും അധികാര ദുർവിനിയോഗവും കണ്ടില്ലെന്ന് നടിച്ചാൽ എന്റെ സർക്കാരിനെയും മറ്റു സർക്കാരിനെയും ചോദ്യം ചെയ്യുന്നത് ഞാൻ തുടരും,' ദെബ്ബി ട്വീറ്റ് ചെയ്തു. ഡൽഹിയിലുള്ള തന്റെ കുടുംബാംഗങ്ങളെ കാണാൻ എത്തിയതായിരുന്നു എബ്രഹാംസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കെതിരെ ദെബ്ബി എബ്രഹാംസ് രംഗത്തെത്തിയിരുന്നു. ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിൽ ആശങ്കയുണ്ടെന്ന് അറിയിച്ച് യു.കെയിലെ ഇന്ത്യൻ സ്ഥാനപതിക്ക് ഇവർ കത്തയച്ചിരുന്നു.

വിമാനത്താവളത്തിൽ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹർപ്രീത് ഉപൽ വാർത്താഏജൻസിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. ദുബയിയിൽ നിന്ന് രാവിലെ ഒമ്പതിനാണ് ഇരുവരും ഡൽഹിയിലെത്തിയത്. വിസക്ക് ഒക്ടോബർ 20വരെ കാലാവധിയുണ്ടെന്നും എന്നാൽ, കാരണമൊന്നും കാണിക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

രണ്ട് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനാണ് ഇവർ ഇന്ത്യയിലെത്തിയത്. 2011 മുതൽ ഇവർ ബ്രിട്ടീഷ് പാർലമെന്റിൽ എംപിയാണ്. എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് അറിയില്ല. വിസ ഓൺ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറഞ്ഞു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണ്. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യൻ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച നേതാവാണ് ദെബ്ബി എബ്രഹാം. ജനവിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഇന്ത്യയെ അറിയിക്കാൻ അവർ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാറിന്റെ നടപടി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു അവരുടെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ദാക്കിയതിന് പിന്നാലെ 20 ലധികം വിദേശ നയതന്ത്രജ്ഞരെ കശ്മീർ സന്ദർശിക്കാനായി മോദി സർക്കാർ അനുവദിച്ചിരുന്നു. അടുത്ത സംഘം ആറു മാസത്തിനകം കാശ്മീരിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു സർക്കാറിന്റെ നടപടിയെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ഇത്തരം വിമർശനങ്ങളുടെ പേരിലാണ് ദെബ്ബി എബ്രഹാമിന് വിസ വിഷേധിച്ചിരിക്കുന്നത്. അതേസമയം കാശ്മീർ വിഷയത്തിൽ ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി ഏറ്റിരുന്നു. ഇന്ത്യക്കാർ കൂട്ടത്തോടെ ലേബറിനെ കയ്യൊഴിയുന്ന കാഴ്‌ച്ചയാണ് തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP