Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'പാക്കിസ്ഥാന്റെ നക്കാപ്പിച്ച വാങ്ങി ജന്മദേശത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹീ, ബിജെപിയിൽ ചേർന്നാൽ നിനക്കും മക്കൾക്കും ജീവൻ തിരിച്ചു കിട്ടും; അല്ലെങ്കിൽ ഒരു പൊട്ടിത്തെറിയിൽ നിന്റെ വീടു തകർക്കും; മലപ്പുറത്തെ അനിൽകുമാറിന്റെ സ്ഥിതി നീ പത്രത്തിൽ കണ്ടില്ലേ, ഈ കത്തു പൊലീസിനു കൊടുത്താൽ നിന്റെ അന്ത്യം പെട്ടെന്നാകും; ജയ് ജയ് ശ്രീറാം': തിരുവനന്തപുരത്തെ പൊതുപ്രവർത്തകനു തപാലിൽ കിട്ടിയ കത്തിൽ പറയുന്നത്

'പാക്കിസ്ഥാന്റെ നക്കാപ്പിച്ച വാങ്ങി ജന്മദേശത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹീ, ബിജെപിയിൽ ചേർന്നാൽ നിനക്കും മക്കൾക്കും ജീവൻ തിരിച്ചു കിട്ടും; അല്ലെങ്കിൽ ഒരു പൊട്ടിത്തെറിയിൽ നിന്റെ വീടു തകർക്കും; മലപ്പുറത്തെ അനിൽകുമാറിന്റെ സ്ഥിതി നീ പത്രത്തിൽ കണ്ടില്ലേ, ഈ കത്തു പൊലീസിനു കൊടുത്താൽ നിന്റെ അന്ത്യം പെട്ടെന്നാകും; ജയ് ജയ് ശ്രീറാം': തിരുവനന്തപുരത്തെ പൊതുപ്രവർത്തകനു തപാലിൽ കിട്ടിയ കത്തിൽ പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുപ്രവർത്തകനു തപാലിൽ വധഭീഷണിക്കത്ത്. തിരുവനന്തപുരം കല്ലറ സ്വദേശിയും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ മധുസൂദനൻ നായർക്കാണു തപാലിൽ വധഭീഷണി എത്തിയത്.

കത്തിന്റെ പൂർണ രൂപം ഇങ്ങനെ: ''പാക്കിസ്ഥാന്റെ നക്കാപ്പിച്ച വാങ്ങി സ്വന്തം ജന്മരാജ്യത്തെ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹീ.. നിന്റെയും കുടുംബത്തിന്റെയും അന്ത്യം ഉടൻ. നിനക്കു മൂന്നുമാസ, തരുന്നു. അതിനകം നീ വെൽഫെയർ പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നാൽ നിനക്കും മക്കൾക്കും ജീവൻ കിട്ടും. അല്ലെങ്കിൽ ഒരു പൊട്ടിത്തെറിയിൽ നിന്റെ വീടു തകരും. മലപ്പുറം അനിൽകുമാറിന്റെ (ഫൈസൽ) സ്ഥിതി നീ പത്രത്തിൽ കണ്ടില്ലേ. അതാണു നിന്റെ സ്ഥിതി. ഈ കത്തു പൊലീസിനു കൊടുത്താൽ നിന്റെ അന്ത്യം പെട്ടെന്നാകും. മൂന്നുമാസം! മൂന്നുമാസം മാസം. ജയ് ജയ് ബജരംഗ്ബലി ജ ജയ് ശ്രീറാം''.

നവംബർ 28നാണ് മധുവിന് തപാലിൽ ഊരും പേരും ഇല്ലാത്ത കത്തു ലഭിച്ചത്. തന്റെയും കുടുംബത്തിന്റെയും ജീവനു ഭീഷണി ഉയർത്തുന്ന കത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മധു പൊലീസിൽ പരാതി നൽകി. പാങ്ങോട് എസ്‌ഐക്കാണു പരാതി നൽകിയത്.

മലപ്പുറത്തു മതംമാറിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവം ചർച്ചയാകുന്നതിനിടെയാണ് മധുവിനും ഭീഷണിക്കത്തു വന്നത്. വെൽഫെയർ പാർട്ടിവിട്ടു ബിജെപിയിൽ ചേരണമെന്ന ഭീഷണിയാണു കത്തിൽ. കത്തിനൊടുവിൽ മൂന്നുമാസത്തിനകം കൊലപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും പാങ്ങോടു പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP