Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...? മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...കഴുത്തിലേ ശ്വാസം നിലയ്ക്കണം; ഞാൻ ഒരുജിഹാദിയും അല്ല..എസ്ഡിപിഐയും അല്ല; ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാ: പിസി ജോർജിന് വധഭീഷണി മുഴക്കിയ യുവാവ് മാപ്പ് പറയുന്ന വീഡിയോയിൽ ട്വിസ്റ്റ്

പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...? മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...കഴുത്തിലേ ശ്വാസം നിലയ്ക്കണം; ഞാൻ ഒരുജിഹാദിയും അല്ല..എസ്ഡിപിഐയും അല്ല; ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാ: പിസി ജോർജിന് വധഭീഷണി മുഴക്കിയ യുവാവ് മാപ്പ് പറയുന്ന വീഡിയോയിൽ ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൂഞ്ഞാറിലെ തോൽവിക്ക് പിന്നാലെ പി.സി.ജോർജിന് എതിരെ വധഭീഷണി മുഴക്കിയ ഈരാറ്റുപേട്ട സ്വദേശി അമീൻ എന്ന യുവാവ് മാപ്പുപറഞ്ഞ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. വീഡിയോയുടെ രണ്ടാം ഭാഗം വന്നപ്പോൾ താൻ ഇങ്ങനെ മാപ്പ് പറയുമെന്ന് പിസി പ്രതീക്ഷിച്ചുകാണും എന്നാണ് യുവാവ് പരിഹാസത്തോടെ പറയുന്നത്. സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നതിന് പിന്നാലെയാണ് യുവാവ് ഫേസ്‌ബുക്ക് വീഡിയോയുമായി രംഗത്തെത്തിയത്. തനിക്ക് പിസി ജോർജിനോട് വ്യക്തിപരമായി ദേഷ്യം ഇല്ലെന്നും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും യുവാവ് പറയുന്നു. പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും താൻ പറഞ്ഞുപോയതാണെന്നും ഇയാൾ കൈകൂപ്പി കൊണ്ടുപറയുന്നു.' ഒകെയല്ലേ പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...?മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...(കഴുത്തിലേക്ക് വിരൽ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്‌ബുക്കിൽ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ...ഡയക്ട് വരാൻ പറ..ഞാൻ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്പോൾ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാൻ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാൻ. '

യുവാവിന്റെ വീഡിയോയുടെ പൂർണരൂപം:

എന്റെ പേര് അമീൻ..ന്നാണ്..കുറച്ചുമണിക്കൂറുകളായി വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലെ വ്യക്തിയാണ് ഞാൻ. പിസി ജോർജ് സാറിനെതിരെ വളരെ മോശമായ രീതിയിൽ വാക്കുകൾ ഉപയോഗിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും ഒക്കെ...ഒരു പാട്കമന്റുകൾ വരുന്നുണ്ട്. എന്റെ വാക്കുകൾ ഏതെങ്കിലും പിസി ജോർജ് സാറിനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ക്ഷമ ചോദിക്കുന്നു. ( കൈകൂപ്പുന്നു) പെട്ടെന്നുള്ള ആവേശത്തിലും ദേഷ്യത്തിലും ഒക്കെ, ഞാൻ പറഞ്ഞുപോയതാണ്.

പിസി ജോർജ് സാറിനെതിരെ എനിക്ക് വ്യക്തിപരമായ ദേഷ്യം ഒന്നും തന്നെയില്ല.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. (കൈകൂപ്പി....മാസ്‌ക് മാറ്റി ചിരിക്കുന്നു) ഒകെയല്ലേ പിസി ഇതാണോ താൻ എന്റെ കൈയിൽ നിന്ന് പ്രതീക്ഷിച്ചത്...?മാപ്പുപറയണമെങ്കിൽ അമീന്റെ ദേ...(കഴുത്തിലേക്ക് വിരൽ ചൂണ്ടി)ശ്വാസം നിലയ്ക്കണം..ഫേസ്‌ബുക്കിൽ ഇരുന്ന് കുത്തിക്കുറിക്കുന്ന തന്റെ ശിങ്കിടികളോടേ...ഡയക്ട് വരാൻ പറ..ഞാൻ റെഡിയാ..പിന്നെ എനിക്ക് ഒരുമുദ്ര കുത്തി തന്നിട്ടുണ്ട്..ജിഹാദിയെന്നും എസ്ഡിപിഐ എന്നും ഒക്കെ..നമുക്ക് എതിരെ ഒരുതെറ്റായ ആരോപണം വരുമ്പോൾ അത് തിരുത്തുക എന്നുള്ളത് എന്റെ ബാധ്യതയാണ്. അതിന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്തത്. ഞാൻ ഒരുജിഹാദിയും അല്ല, എസ്ഡിപിഐയും അല്ല. ഓർമ വച്ച കാലം തൊട്ട് നല്ലൊരു കമ്യൂണിസ്റ്റ് അനുഭാവിയാണ് ഞാൻ.

നേരത്തെ പുറത്തുവിട്ട വീഡിയോയിൽ, ഈരാറ്റുപേട്ടയിൽ ഇനി കാലുകുത്തിയാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നായിരുന്നു ഭീഷണി. ഫേസ്‌ബുക്കിലൂടെയാണ് യുവാവ് ഭീഷണി മുഴക്കിയത്. എംഎൽഎ സ്ഥാനം ഒഴിയാൻ വേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോർജിന് നേരേ ഈരാറ്റുപേട്ടയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഭീഷണി എന്ന് സംശയം ഉയർന്നിരുന്നു.

ഇതിന് പിസി ജോർജ് മറുപടി പറഞ്ഞത് ഇങ്ങനെ

'എന്റെ മേത്ത് തൊട്ടാൽ ഒന്നിനെയും ഞാൻ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച് തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്...നെറ്റ് കോളാണ്.

അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയിൽ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാൽ അവനൊക്കെ പേടിക്കുവല്ലോ...വെറുത വീഡിയോയിൽ ഉളുപ്പടിക്കുന്നതല്ലാതെ....അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ.. അവൻ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം

താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയർ തനിക്കുണ്ടെന്നും പിസി ജോർജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാൻ എനിക്കറിയാമല്ലോ..

ഒറ്റയൊരുത്തന് നേരിട്ട് വരാൻ ധൈര്യമില്ല...നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വർത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കിൽ..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി... അവനെയൊക്കെ ആരാ മൈൻഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല...ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവൻ തല്ലിയേച്ച് കിടന്നുറങ്ങുന്ന പ്രശ്നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാൻ.'

യുവാവിന്റെ ഭീഷണി സന്ദേശം ഇങ്ങനെ:

'ഒരു ഇലക്ഷൻ ഒക്കെയാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പിസി ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎൽഎയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാർക്ക് വരാതിരിക്കാൻ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും.'-ഇങ്ങനെയാണ് യുവാവിന്റെ വാക്കുകൾ

യുവാവ് ഭീഷണി മുഴക്കിയത് വിദശത്ത് നിന്നാണെന്നാണ് സൂചന. അതേസമയം, പൂഞ്ഞാർ മണ്ഡലത്തിന്റെ ചരിത്രത്തിൽ പിസി ജോർജിനെ ചേർത്തുപിടിച്ചിട്ടുള്ള പ്രദേശങ്ങളിലൊന്നാണ് ഈരാറ്റുപേട്ട. മുന്നണികൾ മാറിയപ്പോഴും ജോർജിന് നിശ്ചിത ശതമാനം വോട്ടുവിഹിതം ഈരാറ്റുപേട്ടയിൽ നിന്ന് ഉറപ്പിക്കാമായിരുന്ന രാഷ്ട്രീയ സാഹചര്യം നിലനിന്നിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് പിന്നാലെ കേരളാ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങൾ ജോർജിലുണ്ടാക്കിയ സ്വാധീനമാണ് ഈരാറ്റുപേട്ടയെ ജോർജിൽ നിന്ന് അകറ്റിയത്. മുസ്ലിം വിരുദ്ധ പരമാർശങ്ങളും ലൗ ജിഹാദ് ഉണ്ടെന്ന് ആക്രോശങ്ങളുമെല്ലാം ജനപക്ഷം നേതാവിന്റെ തോൽവിയിലേക്ക് കാര്യങ്ങളെയെത്തിച്ചു.

2016ലെ തെരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ ജോർജിന് 7195 വോട്ടുകൾ ലഭിച്ച ജോർജിന് ഇത്തവണ ലഭിച്ചത് വെറും 1125 വോട്ടുകളാണ്. പ്രചരണത്തിനിടയിൽ ഈരാറ്റുപേട്ടയിൽ നിന്ന് ചിലർ ജോർജിനെ കൂവിയതും ഇതുമായി കൂട്ടിച്ചേർത്ത് വായിക്കാവുന്നതാണ്. പൂഞ്ഞാർ, പൂഞ്ഞാർ തെക്കേകര, തിടനാട് പഞ്ചായത്തുകളിലാണ് നേട്ടമുണ്ടാക്കാൻ സാധിച്ചത്. എന്നാൽ ഈ പ്രദേശങ്ങളിലൊന്നും ഭുരിപക്ഷം ലഭിക്കാനുള്ള അത്രയും വോട്ടുകൾ നൽകിയില്ല. മുസ്ലിം വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്ന് പ്രവചിച്ചവർക്കും തെറ്റി.

പല മേഖലകളിലെയും ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ പെട്ടിയിലാണ് വീണത്. 27,821 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയക്കൊടി പാറിച്ച ജോർജിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് എൻഡിഎ വോട്ടുകളാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രതീക്ഷിച്ചിരുന്ന എൻഡിഎ വോട്ടുകൾ കിട്ടിയില്ലെന്ന് മാത്രമല്ല, തോൽവിക്ക് കാരണമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP