Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ഏഴുപതിറ്റാണ്ടിനിടെ അമേരിക്കയിൽ വീണ്ടും വധശിക്ഷ; ശിക്ഷ നടപ്പാക്കിയത് അമേരിക്കയെ വിറപ്പിച്ച സൈക്കോപാത്തുകൊലയാളി ലിസ മോണ്ട്‌ഗോമറിക്ക്;നടപടികൾ ഒരു ദിവസത്തെ സ്റ്റേയ്ക്ക് ശേഷം; വധശിക്ഷയെചൊല്ലി അമേരിക്കയിൽ വീണ്ടും വിവാദം

ഏഴുപതിറ്റാണ്ടിനിടെ അമേരിക്കയിൽ വീണ്ടും വധശിക്ഷ; ശിക്ഷ നടപ്പാക്കിയത് അമേരിക്കയെ വിറപ്പിച്ച സൈക്കോപാത്തുകൊലയാളി ലിസ മോണ്ട്‌ഗോമറിക്ക്;നടപടികൾ ഒരു ദിവസത്തെ സ്റ്റേയ്ക്ക് ശേഷം; വധശിക്ഷയെചൊല്ലി അമേരിക്കയിൽ വീണ്ടും വിവാദം

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: ഏഴ് പതിറ്റാണ്ടിന് ശേഷം വീണ്ടും വധശിക്ഷ നടപ്പാക്കി അമേരിക്ക.അമേരിക്കയെ വിറപ്പിച്ച സൈക്കോപാത്ത് ലിസ മോണ്ട്‌ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. കഴിഞ്ഞ ദിവസം പ്രതിയുടെ ഭാഗം കൂടി കേൾക്കണമെന്ന് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസത്തേക്ക് ഇവരുടെ ശിക്ഷ കോടതി സ്റ്റേ ചെയ്തിരുന്നു.പ്രതിയുടെ മാനസികാവസ്ഥയെ കുറിച്ച് സംശയം നിലനിന്നതിനെ തുടർന്ന് വധശിക്ഷ നടപ്പാക്കുന്നതിൽ എതിരഭിപ്രായമുണ്ടാ യെങ്കിലും ട്രംപ് ഭരണകൂടം ശിക്ഷ നടപ്പാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.52 കാരിയായ ലിസ മോണ്ട്ഗോമറിയുടെ ശിക്ഷ ബുധനാഴ്ച പുലർച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലിൽ നടപ്പാക്കി യതായി യുഎസ് നീതിന്യായവകുപ്പ് അറിയിച്ചു. 1953 ന് ശേഷം ആദ്യമായി യുഎസിൽ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കിയത്.

ഇരുപത്തിമൂന്നുകാരിയായ ഗർഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെ ടുക്കാൻ ശ്രമിച്ച കുറ്റത്തിനാണ് ലിസ മോണ്ട്‌ഗോമറിക്ക് വധശിക്ഷ ലഭിച്ചത്.കുട്ടിയെ കൈവശ പ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എട്ട് മാസം ഗർഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്.അതിന് ശേഷം ബോബിയുടെ ഉദരത്തിൽ നിന്ന് കുട്ടിയെ വേർപെടു ത്തുകയും ചെയ്തു. 2007 ൽ ലിസ കുറ്റക്കാരിയെന്ന് കണ്ടെത്തിയാണ് വധശിക്ഷ നൽകിയത്.

എന്നാൽ ബാല്യ - കൗമാര കാലത്തിനിടയ്ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെത്തുടർന്ന് മാന സികനില തകരാറിലായ ലിസയ്ക്ക് ശിക്ഷയെ കുറിച്ച് തിരിച്ചറിവുണ്ടാകാനിടയില്ലെന്ന കാര്യ വും ലിസ കുട്ടിക്കാലം മുതൽ അനുഭവിക്കാനിടയായ ലൈംഗിക പീഡനമുൾപ്പെടെയുള്ള അവ ഹേളനവും പരിഗണിക്കണമെന്ന് അഭിഭാഷകൻ അപേക്ഷിച്ചിരുന്നു.കുട്ടികളുണ്ടാവാത്ത വിഷമവും അക്കാരണത്താൽ നേരിടേണ്ടി വന്ന അപമാനവും ലിസയുടെ മാനസികാവസ്ഥയ്ക്ക് തകരാറുണ്ടാക്കിയതാവാം ഇത്തരത്തിലൊരു കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുള്ള വാദങ്ങൾ ഉയർന്നു വന്നിരുന്നു.ലിസ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നില്ലെന്നും അതേ സമയം 67 വർഷത്തിനിടെ ഒരു വനിതാ കുറ്റവാളിയേയും വധശിക്ഷയ്ക്ക് വിധേയയാക്കിയില്ലെ ന്ന കാര്യം പരിഗണിക്കണമെന്ന് ലിസയുടെ അഭിഭാഷകനായ കെല്ലി ഹെന്റി വാദിച്ചിരുന്നു. എന്നാൽ അപ്പീൽകോടതി വാദങ്ങൾ തള്ളുകയും ശിക്ഷ നടപ്പാക്കാനുള്ള അന്തിമതീരുമാനത്തി നായി സുപ്രീം കോടതിക്ക് വിടുകയും ചെയ്തു.സുപ്രീം കോടതി ചൊവ്വാഴ്ച ശിക്ഷ ശരി വെയ്ക്കു കയായിരുന്നു. തുടർന്നാണ് വിഷമരുന്ന് കുത്തിവെച്ച് ലിസയുടെ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകത്തിനിരയായ സ്റ്റിന്നറ്റിന്റെ ബന്ധുക്കൾ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയി രുന്നതായി നീതിന്യായവകുപ്പ് പറഞ്ഞു.

അതേസമയം വധശിക്ഷ പുനരാരംഭിച്ചത് അമേരിക്കയിൽ പുതിയ വിവാദങ്ങൾക്കും വഴിവെ ച്ചിട്ടുണ്ട്.1963 ന് ശേഷം മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് അമേരിക്കയിൽ നടപ്പാക്കിയത്. പതിനേഴ് കൊല്ലമായി നിർത്തിവെച്ചിരുന്ന വധശിക്ഷാസമ്പ്രദായം കഴിഞ്ഞ കൊല്ലം ട്രംപാണ് പുനഃസ്ഥാപിച്ചത്. ഈ വിഷയത്തിൽ ട്രംപ് കടുത്ത വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. വധശിക്ഷയെ എതിർക്കുന്ന ബെയ്ഡൻ അധികാരത്തിൽ വരുന്നതോടെ നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്.


ആരാണ് ലിസ മോണ്ട്ഗോമറി

കാൻസസിലെ മെൽവെൺ സ്വദേശിയാണ് ലിസ.വളരെ കലുഷിതമായ ഒരു ബാല്യകാലത്തിൽ വളർന്ന ലിസ മോണ്ട്ഗോമറിക്ക് ചെറുപ്പത്തിൽ തന്റെ രണ്ടാനച്ഛനിൽ നിന്നേൽക്കേണ്ടി വന്ന തുടർച്ചയായ ബലാത്സംഗങ്ങൾ അവളെ ഒരു സൈക്കോപാത് ആക്കി മാറ്റി എന്നാണ് ഈ കേസ് പഠിച്ച സൈക്യാട്രിസ്റ്റുകൾ പറയുന്നത്. ആ പീഡനങ്ങൾ ഏൽപ്പിച്ച മാനസിക വ്യഥയെ അതിജീവിക്കാൻ വേണ്ടി മദ്യത്തിൽ അഭയം തേടിയ ലിസ, താമസിയാതെ അതിന് അടിമയായി. പതിനാലാം വയസ്സിൽ അമ്മയ്ക്ക് മകൾ സഹിക്കുന്ന ലൈംഗിക ചൂഷണങ്ങളെപ്പറ്റി വിവരം കിട്ടുന്നുണ്ട് എങ്കിലും, അവർ ലിസയെ അതിൽ നിന്ന് രക്ഷിക്കുന്നതിന് പകരം തോക്കുചൂണ്ടി സ്വന്തം മകളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്.

പതിനെട്ടാമത്തെ വയസ്സിൽ വീടുവിട്ടോടിയ ലിസ പിന്നീടുള്ള ജീവിതം സ്വന്തം കാലിൽ തന്നെയായിരുന്നു. രണ്ടു വിവാഹങ്ങൾ കഴിച്ച ലിസയ്ക്ക് രണ്ടിലും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1990 -ൽ ട്യൂബൽ ലിഗേഷന് വിധേയയാകുന്നതിനു മുമ്പ് ലിസ നാലുവട്ടം പ്രസവിച്ചിരുന്നു. ഈ ഗർഭം നിർത്തൽ ശസ്ത്രക്രിയക്ക് ശേഷവും ലിസ പലവട്ടം താൻ ഗർഭിണിയാണ് എന്ന് വ്യാജമായി അവകാശപ്പെട്ടിരുന്നു.


മനുഷ്യത്ത്വത്തെ മരവിപ്പിക്കുന്ന കുറ്റകൃത്യം

വളരെ കരുതിക്കൂട്ടിയായിരുന്നു, തന്റെ മുപ്പത്താറമത്തെ വയസ്സിൽ ലിസ ആ കൊലപാതകം നടത്തിയത്. പ്രസവും നിർത്താനുള്ള ശസ്ത്രക്രിയക്ക് വിധേയമായിരുന്നു ലിസ എങ്കിലും, 2004 ൽ താൻ ഗർഭിണിയാണ് എന്ന് അവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും ധരിപ്പിക്കുന്നു. അക്കൊല്ലം ഡിസംബറിൽ അവർ ഒരു ഓൺലൈൻ പരസ്യത്തെ പിന്തുടർന്ന്, 'റാറ്റർ ചാറ്റർ' എന്ന ചാറ്റ് റൂമിലൂടെ ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റ് എന്ന 23 -കാരിയെ സമീപിക്കുന്നു. ബോബിയിൽ നിന്ന് ഒരു റാറ്റ് ടെറിയർ നായക്കുട്ടിയെ വാങ്ങാനാണ് താൻ വന്നത് എന്നായിരുന്നു, ഡാർലിൻ ഫിഷർ എന്ന് പരിചയപ്പെടുത്തിയ ലിസ അവരോട് പറഞ്ഞത്. വടക്കുപടിഞ്ഞാറൻ മിസൗറിയിലെ സ്‌കിഡ്മോറിൽ ഉള്ള ബോബിയുടെ വീട്ടിലേക്ക് ചെന്ന ലിസ അവിടെ വെച്ച് അവളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം, വയറുകീറി ബോബിയുടെ എട്ടുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പുറത്തെടുക്കുന്നു. അതിനു ശേഷം ആ കുഞ്ഞിനേയും കൊണ്ട് വീട്ടിൽ എത്തിയ ലിസ അവിടെ എല്ലാവരോടും കുഞ്ഞിനെ താൻ കഴിഞ്ഞ ദിവസം രാത്രി പ്രസവിച്ചതാണ് എന്ന് ബോധിപ്പിക്കുന്നു.

എന്നാൽ, ബോബിയുടെ മൃതദേഹം അവളുടെ അമ്മ കണ്ടെത്തിയ അന്ന് തൊട്ടേ പൊലീസ് ബോബിയുടെ കമ്പ്യൂട്ടർ ചാറ്റ് ഹിസ്റ്ററി വെച്ച് നടത്തിയ 'ഫോറൻസിക് കമ്പ്യൂട്ടർ ഇൻവെസ്റ്റിഗേഷനിലൂടെ' മണിക്കൂറുകൾക്കകം, മുഖ്യ പ്രതിയായി ലിസയെ സംശയിച്ചു. അവർ ബോബിയോട് പറഞ്ഞ പേര് വ്യാജമായിരുന്നു എന്നുകൂടി വന്നതോടെ പൊലീസിന്റെ സംശയം ഇരട്ടിച്ചു. അടുത്ത ദിവസം തന്നെ അവർ ലിസയുടെ വീട് സെർച്ച് ചെയ്ത് അവരെ അറസ്റ്റു ചെയ്തു. കുഞ്ഞിനെ ജീവനോടെ വീണ്ടെടുത്ത് ആശുപത്രിയിൽ എത്തിച്ചു.ഇങ്ങനെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസിന്റെ വിവരം പുറംലോകമറിയുന്നത്.


മലയാളി മനഃശാസ്ത്രജ്ഞൻ വിദഗ്ദോപദേശം നൽകിയ കേസ്

2007ൽ കേസിൽ ലിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുക യും ചെയ്തു. എന്നാൽ, മാനസിക പ്രശ്നമുള്ളയാളാണ് ലിസ എന്ന തരത്തിൽ അഭിഭാഷകൻ വാദി ച്ചിരുന്നു. കുട്ടിക്കാലത്ത് തലച്ചോറിന് അടിയേറ്റിരുന്നുവെന്നും അതിനാൽ അവർക്ക് മാനസിക അസ്വാസ്ഥമുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.മലയാളി മനഃശാസ്ത്രജ്ഞൻ വിദ ഗ്ദോപദേശം നൽകിയ കേസെന്ന പ്രത്യേകതയും ഇ കേസിനുണ്ട്. മലയാളിയായ പ്രസിദ്ധ ബിഹേവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് ശാസ്ത്രജ്ഞനായ വിളയന്നൂർ രാമചന്ദ്രൻ, എംഡി വില്യം ലോഗൻ എന്നിവർ ചേർന്ന് ലിസ മോണ്ട് ഗോമറിക്ക് സ്യൂഡോസയോസിസ് എന്ന വിശേഷ മാനസികാവസ്ഥ ആയിരുന്നു എന്ന് വിദഗ്ധാഭിപ്രായം നല്കുകയുണ്ടായിരുന്നു. ഗർഭിണി അല്ലാതെയും മാനസിക പ്രശ്നങ്ങളാൽ ഗർഭത്തിന്റെ ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവിക്കേ ണ്ടി വരുന്ന അവസ്ഥക്കാണ് സ്യൂഡോസയോസിസ് എന്ന് പറയുന്നത്. ഇതിനു പുറമെ ഡിപ്രഷൻ, ബോർഡർ ലൈൻ പഴ്സനാലിറ്റി സിൻഡ്രം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ മാനസിക രോഗങ്ങളും ലിസയ്ക്കുണ്ടെന്ന് വിളയന്നൂരും ലോഗനും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞി രുന്നു.താൻ പ്രവർത്തിച്ചതിനെക്കുറിച്ച് പല തവണ ലിസ പല വിധത്തിൽ മൊഴി നൽകിയതിന് പിന്നിലും അവർ കടന്നുപോകുന്ന മാനസികാവസ്ഥകൾ തന്നെയാണ് കാരണം എന്നും വിള യന്നൂർ രാമചന്ദ്രൻ പറഞ്ഞിരുന്നു.

എന്നാൽ, അന്ന് പ്രോസിക്യൂഷനുവേണ്ടി കേസ് വാദിച്ച ഫെഡറൽ പ്രോസിക്യൂട്ടർ റോസിയാൻ കെച്ച് മാർക്ക്, ഫോറൻസിക് സൈക്യാട്രിസ്റ്റ് പാർക്ക് ഡയറ്റ്സ് എന്നിവർ വിളയന്നൂരിന്റെ പാനൽ മുന്നോട്ടുവെച്ച വിദഗ്ധാഭിപ്രായം തെറ്റാണ് എന്ന് വാദിച്ചു കൊണ്ട് പ്രതിക്ക് വധശിക്ഷ നൽകണം എന്ന് നീതിപീഠത്തോട് ശക്തിയുക്തം വാദിച്ചു.ഇങ്ങനെയാണ് കേസിൽ വധശിക്ഷ വിധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP