Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അക്ഷയയുടെ മരണം ചൊവ്വാഴ്ച; കായംകുളം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചത് കോവിഡ് പരിശോധനാ ഫലം വരാൻ വേണ്ടി; രണ്ടുദിവസത്തിന് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; 21 കാരിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇങ്ങനെ

അക്ഷയയുടെ മരണം ചൊവ്വാഴ്ച; കായംകുളം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചത് കോവിഡ് പരിശോധനാ ഫലം വരാൻ വേണ്ടി; രണ്ടുദിവസത്തിന് ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്; 21 കാരിയുടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കായംകുളത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെരിങ്ങാല സ്വദേശി അക്ഷയ ആർ മധുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വള്ളികുന്നം പൊലീസ് കേസെടുത്തു.

പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം കൊണ്ടാണ് കായംകുളം പെരിങ്ങാല സ്വദേശിനി അക്ഷയയുടെ മൃതദേഹം കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്ഷയ മരണപ്പെട്ടത്. കൊറോണ പരിശോധനക്കായി സ്രവം എടുത്തെങ്കിലും ഫലം പുറത്ത് വരാൻ രണ്ട് ദിവസത്തെ താമസം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം കറ്റാനത്തെ സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയത്. പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം എടുക്കാൻ വന്നപ്പോഴാണ് അഴുകിയ നിലയിൽ മോർച്ചറിയിൽ കണ്ടത്. തുടർന്ന് പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

മൃതദേഹം അഴുകിയ നിലയിൽ കണ്ടതോടെ മോർച്ചറി ജീവനക്കാരൻ മാറിക്കളഞ്ഞതായും ബന്ധുക്കൾ ആരോപിക്കുന്നു. പൊലിസ് എത്തുന്നത് വരെ മൂന്ന് മണിക്കൂറോളം മൃതദേഹം നിലത്തു തന്നെയിട്ടു. മോർച്ചറിയിലെ ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നു എന്നും ഉണ്ടായിരുന്ന ഒന്ന് പ്രവർത്തനരഹിതമായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ ഇത് സംബന്ധിച്ച് കറ്റാനം സെൻ തോമസ് മിഷൻ ആശുപത്രി അധികൃതർ ഒരു വിശദീകരണവും നൽകാൻ തയ്യാറായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP