Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? അഭ്യൂഹങ്ങളുടെ വാർത്ത പുറത്തുവിട്ടു ന്യൂസ് എക്‌സ് ചാനൽ; കറാച്ചി സൈനിക ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന അധോലോക നായകന്റെ അന്ത്യം ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ; മരണ വാർത്ത പുറത്തുവന്നത് ദാവൂദും ഭാര്യയും കോവിഡ് പോസിറ്റീവായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ; സ്ഥിരീകരണം നൽകാതെ ഇന്ത്യ, പാക്ക് സർക്കാർ വൃത്തങ്ങൾ

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? അഭ്യൂഹങ്ങളുടെ വാർത്ത പുറത്തുവിട്ടു ന്യൂസ് എക്‌സ് ചാനൽ; കറാച്ചി സൈനിക ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുകയായിരുന്ന അധോലോക നായകന്റെ അന്ത്യം ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ; മരണ വാർത്ത പുറത്തുവന്നത് ദാവൂദും ഭാര്യയും കോവിഡ് പോസിറ്റീവായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ; സ്ഥിരീകരണം നൽകാതെ ഇന്ത്യ, പാക്ക് സർക്കാർ വൃത്തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക നായകനും ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചതായി അഭ്യൂഹം. കറാച്ചിയിൽ വെച്ച് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചുവെന്ന് ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശരിയാണോ തെറ്റാണോ എന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ദാവൂദ് ഇഹ്രാഹിം മരിച്ചതായുള്ള വാർത്തകൾ മുൻപും വന്നിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹജാബിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പാക് അധികൃതരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നത്. ദാവൂദിന്റെ പേഴ്സൺ സ്റ്റാഫ് അംഗങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതർ ക്വറന്റീനിലാക്കിയിട്ടുണ്ട്. കറാച്ചിയിലെ സൈനിക ആശുപത്രിയിലാണ് ദാവൂദിനെ ചികിത്സിക്കുന്നതെന്നായിരുന്നു ഇന്നലെ വൈകി വന്ന റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇന്ന് ന്യൂസ് എക്‌സ് ചാനൽ ദാവൂദ് മരിച്ചെന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.

കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നും ന്യൂസ് എക്സ് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ദാവൂദിന്റെയും ഭാര്യയുടേയും കോവിഡ് ടെസ്റ്റ് പോസിറ്റീവായ വാർത്തകൾ പുറത്തുവന്നത്. ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫുകളും മറ്റ് ജോലിക്കാരും ക്വാറന്റൈനിലായിരുന്നു. മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം.

1993ലെ മുംബൈ സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ ഒളിച്ചു കഴിയുകയായിരുന്നു. ദാവൂദ് കറാച്ചിയിൽ താമസിക്കുന്നുണ്ടെന്ന് നേരത്തെ മുതൽ ഇന്ത്യ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം പാക്കിസ്ഥാൻ നിഷേധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദാവൂദ് കോവിഡ് ബാധിച്ച് മരിച്ചെന്ന വാർത്തകൾ പുറത്തുവന്നത്.

2003ൽ അമേരിക്ക ദാവൂദ് ഇബ്രാഹിമിനെ അന്താരാഷ്ട്ര കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ദാവൂദ് ഇപ്പോൾ ലോകത്തിലെ 10 മോസ്റ്റ് വാണ്ടഡിൽ മൂന്നാം സ്ഥാനത്തായിരുന്നു. 2.5 കോടി ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.

ദാവൂദിന് തിരിച്ചടിയുണ്ടായത് ഇങ്ങനെ

രാജ്യാന്തര തലത്തിൽ പുതിയ കൂടുതൽ പ്രൊഫഷണൽ ക്രിമിനൽ സംഘടനകൾ വന്നതാണ്, സ്വർണ്ണക്കള്ളകടത്തും മയക്കുമരുന്ന് വ്യാപാരവും പ്രധാന ബിസിനസായ ഡി കമ്പനിക്ക് വലിയ തിരിച്ചടിയായത്. പാക്കിസ്ഥാനിലും അഫ്്ഗാനിലും വിളയുന്ന കഞ്ചാവ്, അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ എത്തിക്കുക, ദുബൈ കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് നടത്തുക, ഈ രണ്ട് ഏർപ്പാടുകളും പുതിയ ടീമുകൾ ഏറ്റെടുത്തു. ഡി കമ്പിയിൽ ഉണ്ടാകുന്ന പിളർപ്പും, അമേരിക്കയിൽ നിന്നടക്കം ഉണ്ടായ ശക്തമായ നടപടികളും ഡി കമ്പനിയെ ഒറ്റപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയായി ഇംറാൻഖാൻ വന്നതോടെ ദാവൂദിനുള്ള രാഷ്ട്രീയ സംരക്ഷണവും ഇല്ലാതായി. ഇതിനു പുറമെ ദാവുദിന്റെ അനാരോഗ്യവും പ്രശ്നമായി.

മാർച്ച് 12, 1993 ഉണ്ടായ ഇന്ത്യയുടെ നെഞ്ചകം തകർത്ത മുംബൈയിലെ സ്ഫോടന പരമ്പരയിലാണ് സത്യത്തിൽ ദാവൂദ് കുടുങ്ങിയത്. മൂന്ന് ഇടങ്ങളിലായി നടത്തിയ കാർ സ്ഫോടനങ്ങളിൽ പൊലിഞ്ഞത് 250 ജീവനുകളാണ്. 1400 പേർ ഗുരുതര പരുക്കുകളോടെ ജീവിക്കുന്ന രക്തസാക്ഷികളായി. ലോകമനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യങ്ങളിൽ മുൻനിരയിലാണ് മുംബൈ സ്ഫോടനത്തിന്റെ സ്ഥാനം. പ്രതിസ്ഥാനത്ത് ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളിൽ ഒന്നാം പേരുകാരൻ ദാവൂദ് ഇബ്രാഹിം. മുംബൈ സ്ഫോടനക്കേസിൽ പിടിയിലാകുമെന്ന ഘട്ടത്തിൽ രാത്രിക്കു രാത്രി കറാച്ചിയിലേക്കു ഒളിച്ചു കടക്കയാണ് ദാവൂദ് ചെയ്തത്.

നാല്വർഷം മുൻപാണ് അവസാനമായി ദാവൂദ് ഇബ്രാഹിം ഫോണിൽ സംസാരിച്ചത്- 2016 നവംബറിൽ. ഫോണിന്റെ മറുതലക്കൽ ഡി കമ്പനിയിലെ പ്രമുഖനെന്നാണു നിഗമനം. ആരെന്നു കണ്ടുപിടിക്കാനായില്ല. സംസാരിച്ചത് പതിനഞ്ച് മിനിറ്റോളം. കൂടുതലും വ്യക്തിപരമായ കാര്യങ്ങൾ, ഡി കമ്പനിയെ കുറിച്ചോ അധോലോക ബന്ധങ്ങളെ കുറിച്ചോ പരാമർശങ്ങളില്ല. റോ നൽകിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തി ഡൽഹി പൊലീസ് ദാവൂദിന്റെ കറാച്ചി നമ്പർ നിരീക്ഷിച്ചതു കൊണ്ടായിരുന്നു അന്ന് ഫോൺ ചോർത്താൻ കഴിഞ്ഞത്. ദാവൂദിന്റെ ഫോൺ കോൾ സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിവരും അന്വേഷണ വിധേയമാക്കിയിരുന്നു. മുൻ ഡൽഹി പൊലീസ് കമ്മിഷണർ നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തിയത്.

 

ദാവൂദ് മരിച്ചെന്ന് ന്യൂസ് എക്‌സ് പുറത്തുവിട്ട വാർത്തയുടെ വീഡിയോ ചുവടേ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP