Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മയുടെ വഴിവിട്ട ജീവത്തിൽ മനംനൊന്ത് റിബലായി; ഇന്ത്യാ വിരോധം തലയ്ക്ക് പിടിച്ചപ്പോൾ ജീവിതം തന്നെ മാറ്റിവച്ചു; ഡേവിഡ് ഹെഡ്‌ലിയുടെ ജീവിതം ഇങ്ങനെ

അമ്മയുടെ വഴിവിട്ട ജീവത്തിൽ മനംനൊന്ത് റിബലായി; ഇന്ത്യാ വിരോധം തലയ്ക്ക് പിടിച്ചപ്പോൾ ജീവിതം തന്നെ മാറ്റിവച്ചു; ഡേവിഡ് ഹെഡ്‌ലിയുടെ ജീവിതം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ റിച്ചാർഡ് കോൾമൻ ഹെഡ്‌ലിയെ ഭീകരവാദിയാക്കിയത് സ്വന്തം കുടുംബപശ്ചാത്തലമാണ്. അമ്മയോട് തോന്നിയ വെറുപ്പിൽനിന്നാണ് ആരെയും കൂസാത്ത പ്രകൃതത്തിലേക്ക് ഹെഡ്‌ലിയെ വളർത്തിയത്.

ദാവൂദ് ഗിലാനി എന്നായിരുന്നു ഹെഡ്‌ലിയുടെ യഥാർഥ പേര്. ഫിലാഡൽഫിയയിലെ ആഡംബരസദസ്സുകളിലെ സ്ഥിരാംഗമായിരുന്ന സെറിൽ ഹെഡ്‌ലിയുടെയും പാക്കിസ്ഥാനി കവിയും നയനത്ര ഉദ്യോഗസ്ഥനുമായ സയ്യദ് സലിം ഗിലാനിയുടെയും മകനായി ജനിച്ച ഹെഡ്‌ലിയുടെ ജീവിതം വഴിതെറ്റുന്നത് മാതാപിതാക്കളുടെ വേർപിരിയലോടെയാണ്.

ബോർഡിങ് സ്‌കൂളിൽ വിദ്യാഭ്യാസം ആരംഭിച്ച ഹെഡ്‌ലി 1977-ലാണ് അമേരിക്കയിലേക്ക് താമസം മാറ്റുന്നത്. അമ്മയോടൊപ്പം ജീവിച്ചിരുന്ന ഹെഡ്‌ലിക്ക് അമ്മയുടെ വഴിവിട്ട ജീവിതം അംഗീകരിക്കാനാവുമായിരുന്നില്ല. കനത്ത മദ്യപയും ഒട്ടേറെപ്പേരുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്ന സ്ത്രീയായിരുന്നു സെറിൽ.

കടുത്ത മത വിശ്വാസിയായിരുന്നു ഹെഡ്‌ലി ചെറുപ്പം മുതൽക്കെ. അമ്മയുടെ ജീവിതം അംഗീകരിക്കാൻ ഹെഡ്‌ലിക്ക് ഒരിക്കലും സാധിച്ചിരുന്നില്ലെന്ന് അടുത്ത ബന്ധുക്കൾ ഓർക്കുന്നു. വീട്ടിലും സമൂഹത്തിലും റിബൽ ആയി മാറിയ ഹെഡ്‌ലിയുടെ ജീവിതം പതുക്കെ ഇരുൾ നിറഞ്ഞതായി മാറി.

മുംബൈ ഭീകരാക്രമണത്തിനുശേഷം എഫ്ബിഐ ഹെഡ്‌ലിയെ ചോദ്യം ചെയ്തിരുന്നു. ഒരുഘട്ടത്തിൽ അമേരിക്കൻ മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ ചാരനായി പ്രവർത്തിച്ചിട്ടുണ്ട്. 1988-ൽ ഹെറോയിൽ കടത്തിയിന് അറസ്റ്റിലായതിനുശേഷമാണ് ഏജൻസിക്കുവേണ്ടി വിവരങ്ങൾ ചോർത്തി നൽകുന്ന ചാരനായി ഹെഡ്‌ലി മാറിയത്.

1999-ൽ പാക്കിസ്ഥാനിലെത്തിയ ഹെഡ്‌ലി, ഷാസിയ ഗീലാനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ നാല് മക്കളുണ്ട്. ഹൈദർ, ഉസാമ, സൗമ്യ, ഹഫ്‌സ എന്നിവർ. 2005-ൽ ഹെഡ്‌ലിക്കെതിരെ ഷാസിയ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തു. തന്റെ ഭർത്താവിന് ലഷ്‌കറിൽനിന്ന് പരിശീലനം കിട്ടിയിട്ടുണ്ടെന്ന് ഷാസിയ ന്യുയോർക്ക് പൊലീസിനെ അറിയിച്ചിരുന്നു.

എന്നാൽ, ചോദ്യം ചെയ്യലിൽ ഇതൊക്കെ നിഷേധിച്ച ഹെഡ്‌ലി, മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുമായി ചേർന്നുള്ള പ്രവർത്തനത്തെ ഷാസിയ തെറ്റിദ്ധരിച്ചതാണെന്ന് പൊലീസിനെ വിശ്വസിപ്പിച്ചു. ആദ്യഭാര്യ പോർത്തിയ ഗീലാനിയും ഇതേ സംശയം ഉന്നയിച്ചിരുന്നു.

2006-ൽ പാക്കിസ്ഥാനിലെത്തിയ ഹെഡ്‌ലി മൊറോക്കോക്കാരിയായ ഫൈസ ഔത്താലയുമായി പ്രണയത്തിലായി. വിവാഹ വാഗ്ദാനം നൽകി തന്നെ വഞ്ചിച്ചുവെന്ന ഔത്താലയുടെ പരാതിയിൽ പാക്കിസ്ഥാൻ പൊലീസ് ഹെഡ്‌ലിയെ അറസ്റ്റ് ചെയ്തു. ഷാസിയയുടെ അച്ഛനാണ് ഹെഡ്‌ലിയെ ജാമ്യത്തിലിറക്കിയത്. ലഷ്‌കർ തലവൻ ലഖ്വിയുടെ സമ്മർദത്തെത്തുടർന്ന് ഹെഡ്‌ലി ഔത്താലയെ വിവാഹം കഴിച്ചു.

2007-ൽ ഔത്താലയ്‌ക്കൊപ്പം ഹെഡ്‌ലി മുംബൈയിൽ എത്തിയിരുന്നു. അപ്പോഴാണ് ഹെഡ്‌ലി നേരത്തെ വിവാഹം കഴിച്ചിരുന്നുവെന്ന കാര്യം ഔത്താല അറിയുന്നത്. ഇസ്ലാമാബാദിൽ തിരിച്ചെത്തിയ ഔത്താല അവിടുത്തെ അമേരിക്കൻ എംബസ്സിയിലെത്തി ഹെഡ്‌ലിയുടെ ഭീകരബന്ധത്തെക്കുറിച്ച് വിവരം നൽകി. എന്നാൽ അത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല.

കടുത്ത ഇന്ത്യാ വിരുദ്ധതയായിരുന്നു ഹെഡ്‌ലിയിൽ നിറഞ്ഞുനിന്നത്. ഭീകരരുമായി ബന്ധം സ്ഥാപിക്കുന്നതിനു പിന്നിലും ഇതായിരുന്നു കാരണം. ആഡംബര ജീവിതത്തെ പ്രണയിച്ചിരുന്ന ഹെഡ്‌ലിയെ രഹസ്യ ദൗത്യങ്ങൾക്ക് ഉപയോഗിക്കാൻ ഭീകരർ തീരുമാനിച്ചതും ഇതുകൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP