Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

'എന്റെ രക്തവും വിയർപ്പുമാണ് യുഎഇ എക്‌സ്‌ചേഞ്ച്; വളർച്ചയിലേക്ക് കുതിക്കുന്നതിനിടെയാണ് കൺമോഹവുമായി ബി.ആർ.ഷെട്ടി വന്നത്; നാട്ടിലേക്ക് ഞാൻ പോയ തക്കം നോക്കി അവൻ എക്‌സ്‌ചേഞ്ച് തട്ടിയെടുത്തു; എന്നോട് കാട്ടിയ കൊടുംചതി ഞാൻ പൊറുത്തുവെങ്കിലും ഒടുവിൽ നീതി എന്നെ തേടിയെത്തി': ഇടറാത്ത ചുവടുകളുമായി എക്‌സ്‌ചേഞ്ച് തിരിച്ചുപിടിക്കാൻ മാവേലിക്കരക്കാരൻ ഡാനിയൽ വർഗീസ്; യുഎഇ സെൻടൽ ബാങ്കിന് അപേക്ഷ നൽകി കാക്കുമ്പോഴും പറയാതെ വയ്യ ചതിയുടെ മുഴുക്കഥ

'എന്റെ രക്തവും വിയർപ്പുമാണ് യുഎഇ എക്‌സ്‌ചേഞ്ച്; വളർച്ചയിലേക്ക് കുതിക്കുന്നതിനിടെയാണ് കൺമോഹവുമായി ബി.ആർ.ഷെട്ടി വന്നത്; നാട്ടിലേക്ക് ഞാൻ പോയ തക്കം നോക്കി അവൻ എക്‌സ്‌ചേഞ്ച് തട്ടിയെടുത്തു; എന്നോട് കാട്ടിയ കൊടുംചതി ഞാൻ പൊറുത്തുവെങ്കിലും ഒടുവിൽ നീതി എന്നെ തേടിയെത്തി': ഇടറാത്ത ചുവടുകളുമായി എക്‌സ്‌ചേഞ്ച് തിരിച്ചുപിടിക്കാൻ മാവേലിക്കരക്കാരൻ ഡാനിയൽ വർഗീസ്; യുഎഇ സെൻടൽ ബാങ്കിന് അപേക്ഷ നൽകി കാക്കുമ്പോഴും പറയാതെ വയ്യ ചതിയുടെ മുഴുക്കഥ

മറുനാടൻ ഡെസ്‌ക്‌

അബുദബി: കണ്ടവരിലും കേട്ടവരിലും വായിച്ചവരിലും ചിലർ പറഞ്ഞു: 'ഞാൻ ആ സമയത്ത് അബുദബിയിൽ ഉണ്ടായിരുന്നു. പാവം മലയാളി ബിസിനസുകാരൻ ഡാനിയൽ വർഗീസിനെ ഉഡുപ്പിക്കാരൻ ശതകോടീശ്വരൻ ചതിച്ച കഥ അറിയാം. അബുദബിയിലെ യുഎഇ എക്‌സ്‌ചേഞ്ച് ഡാനിയലിന്റെ കൈയിൽ നിന്ന് ചതിയിലൂടെ കൈക്കലാക്കിയത് അറിയാം'. താൻ നാട്ടിൽ പോയ തക്കം നോക്കി ഷെട്ടി തന്നെ വഞ്ചിച്ചപ്പോൾ തനിക്ക് ഹൃദയാഘാതം വന്ന് മരിച്ചില്ലെന്നേയുള്ളുവെന്നാണ് മാവേലിക്കരയ്ക്കടുത്തുകൊല്ലക്കടവ് സ്വദേശിയായ ഡാനിയൽ പറഞ്ഞത്. ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു. ഷെട്ടിയുടെ യുഎഇയിലെ അക്കൗണ്ടുകൾ സെൻട്രൽ ബാങ്ക് മരവിപ്പിച്ചിരിക്കുന്നു. എൻഎംസിയിൽ നിന്ന് ഷെട്ടി പുറത്തായിരിക്കുന്നു. കോടികളുടെ ക്രമക്കേടിന്റെ കള്ളക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതെ കൊടുംചതിയിൽ പെട്ട ഡാനിയലിന് ഇത് വീണ്ടെടുപ്പിന്റെ കാലമാണ്. യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റെടുക്കാൻ അനുവദിക്കണമെന്നും തനിക്കുണ്ടായ നഷ്ടം നികത്താൻ അനുവദിക്കണമെന്നും കാട്ടി ഡാനിയൽ വർഗീസ് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ മുബാരക് റാഷിദ് ഖാമിസ് അൽ മൻസൂരിക്ക് കത്ത് നൽകി

മാർച്ച്28 ന് നൽകിയ അപേക്ഷയിൽ അനുകൂല നപപടി ഉണ്ടാകണമെന്നാണ് സെൻട്രൽ ബാങ്ക് ഗവർണറോട് അഭ്യർത്ഥന. ഒരുകൺസോർഷ്യം രൂപീകരിച്ച് യുഎഇ എക്‌സ്‌ചേഞ്ച് ഏറ്റടുക്കാനാണ് ഡാനിയലിന്റെ ഡാനിയൽ കാപിറ്റൽ യുഎസ്എയുടെ ശ്രമം. അപേക്ഷയിലേക്ക് പോകും മുമ്പ് ഡാനിയൽ വർഗീസിനെ ഷെട്ടി ചതിച്ച കഥയിലേക്ക് ഒന്നുകൂടി.

ഡാനിയൽ വർഗീസിനെ ഷെട്ടി ചതിച്ച കഥ

മാവേലിക്കരയ്ക്കടുത്തുകൊല്ലക്കടവ് സ്വദേശിയാണ് ഡാനിയൽ വർഗീസ്. യുഎഇ എക്സ്ചേഞ്ച് തുടങ്ങിയത് താനാണെന്ന് ഡാനിയൽ വർഗീസ് പറയുന്നു. 1973 ലാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. സെൻട്രൽ ബാങ്കിലെ ജോലിക്കൊപ്പം തന്റെ ബിസിനസിനുള്ള സാധ്യതകളും ആരാഞ്ഞു. ഡ്രാഫ്റ്റ് മാറാനും, മണി എക്സ്ചേഞ്ചിനും മറ്റും മലയാളികൾ ബാങ്കിൽ ക്യൂ നിൽക്കുന്നത് കണ്ടപ്പോഴാണ് യുഎഇ എക്സ്ചേഞ്ച് എന്ന ആശയം തോന്നിയത്. എല്ലാവരും ആശയത്തെ ആനുകൂലിച്ചതോടെ സെൻട്രൽ ബാങ്കിലെ തന്നെ സുഹൃത്തായ മുസ്ലിയുദ്ദീൻ അഹമ്മദ് എന്ന നിക്ഷേപ-പങ്കാളിയുമായി ചേർന്ന് എക്സ്ചേഞ്ച് രൂപീകരിച്ചു. അതേസമയം, തന്നെ അവിടുത്തെ നിയമം അനുസരിച്ച് ഒരു വിശ്വാസ്യതയുള്ള ലോക്കൽ പാർട്ണർ അത്യാവശ്യമായിരുന്നതുകൊണ്ട് അന്നത്തെ ഇന്ത്യൻ അംബാസഡർ ലളിത് മാൻ സിങ്ങിനെ പോയികണ്ടു. അബ്ദുള്ള ഹുമൈദ് അൽമസ്രോയി അനുയോജ്യനായ ആളായിരിക്കുമെന്ന് അംബാസഡർ് നിർദ്ദേശിച്ചു. അന്ന് അബ്ദുള്ള അൽമസ്രോയിയെ പരിചയപ്പെടുത്തി തന്നെ ആളാണ് ഇന്നത്തെ കഥാപുരുഷനായ ബി.ആർ.ഷെട്ടി.

ആയിടെ അടച്ച ഒരു ബാങ്കിന്റെ ഓഫീസാണ് സ്ഥാപനത്തിനായി ഉപയോഗിച്ചത്. അബുദാബിയിൽ, ഹംദാൻ റോഡിലായിരുന്നു ഓഫീസ്. ഡിസ്ട്രിബ്യൂട്ടേഴ്സ് കോപ്പറേറ്റീവ് ബാങ്കിന്റെ ക്രെഡിറ്റ് സൗകര്യം എടുത്തായിരുന്നു തുടക്കം. നിയമപരമായി രജിസ്റ്റർ ചെയ്തത് ഡാനിയൽ വർഗീസിന്റെയും മുസ്ലിയൂദീൻ അഹമ്മദിന്റെ ഭാര്യ സുബൈദ അഹമ്മദിന്റെയും പേരിലായിരുന്നു. തുടക്കത്തിൽ തന്നെ ജോർജ് വല്യാഴം എന്ന കോട്ടയംകാരനെ മാനേജരായി നിയമിച്ചു. ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട്ചെയ്ത് കമ്പനിയെ പ്രൊഫഷണലാക്കി.

അതിനിടെ, മുംബൈയിൽ ഒരു നിക്ഷേപ ബാങ്ക് തുടങ്ങുന്ന ആവശ്യത്തിനായി ഡാനിയലിന് ഇന്ത്യയിലേക്ക് പോരേണ്ടി വന്നു. ആ തക്കം നോക്കി യുഎഇ എക്സേഞ്ചിൽ ഒരുകണ്ണുണ്ടായിരുന്ന ബി.ആർ.ഷെട്ടി എന്ന കഥാനായകൻ മാനേജരായ ജോർജിനെയും അഭിഭാഷകനായ റൂപ്പർട്ടിനെയും സ്വാധീനിച്ച് അറബിയെയും കൈവശമെടുത്ത് കമ്പനി അവര് ടേക്കോവർ ചെയ്തു. അത് വലിയൊരു തിരിച്ചടിയായിരുന്നു. 1983 ജൂണിലെ ആ സംഭവം വല്ലാതെ എന്നെ തളർത്തിക്കളഞ്ഞു. ഹാർട്ട് അറ്റാക്ക് വന്ന മരിച്ചില്ലെന്നേയുള്ളു. പിന്നീട് ഞാൻ കൊടുത്ത പരാതിയിൽ അന്വേഷണം നടന്നു. നീതിയുടെ വഴികൾ തുറന്നു. കൃത്രിമമായി കൈമാറ്റം ചെയ്തതാണെന്ന് കണ്ടുപിടിച്ചപ്പോൾ അവർ ഇടക്കാല സെറ്റിൽമെറ്റിന്മെന്റിന് വന്നു. 1995 ഒക്ടോബറിൽ അവർ ആ തുക അക്കൗണ്ടിൽ ഇടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടക്കുന്ന സംഭവങ്ങളെന്നും ഡാനിയൽ വർഗീസ് പറയുന്നു. കമ്പനി തിരികെ പിടിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം.

യുഎഇ എക്‌സ്‌ചേഞ്ച് തിരിച്ചുപിടിക്കും

1995 ഒക്ടോബർ 23 ന് ഇല്ലിനോയിസിലെ മാഡിസൺ ബാങ്കിന്റെ അക്കൗണ്ടിൽ 295500 ഡോളറിന്റെ നഷ്ടപരിഹാരം ഷെട്ടിയും കൂട്ടരും ഡാനിയലിന് നൽകി. പിന്നീട് ഒന്നും നൽകിയതുമില്ല. 1983 ൽ തന്നെ, 15 ദശലക്ഷം യുഎഇ ദിർഹം മൂല്യമണ്ടായിരുന്നു യുഎഇ എക്‌സേചഞ്ചിന്. അതുകൊണ്ട് തന്നെ മതിയായ നഷ്ടപരിഹാരം കിട്ടേണ്ടതാണ്. ഇപ്പോൾ യുഎഇ എക്‌സ്‌ചേഞ്ച് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് പ്രവർത്തിക്കുന്നത്.

ഒരുമാതൃകാ നെൽത്ത് ട്രാൻസ്ഫർ കമ്പനിയായി എക്‌സ്‌ചേഞ്ചിനെ വികസിപ്പിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും, സ്ഥാപന ഏറ്റെടുക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അറിയിക്കണമെന്നുമാണ് ഡാനിയൽ വർഗീസ് അപേക്ഷയിൽ പറഞ്ഞത്. 1980 ഒക്ടോബർ 23 ന് സ്ഥാപിക്കുകയും പടിപടിയായി വളർച്ചയിലേക്ക് നീങ്ങുകയും ചെയ്ത യുഎഇ എക്‌സ്‌ചേഞ്ച് തന്റെ രക്തവും വിയർപ്പുമാണെന്ന് ഡാനിയൽ ഗവർണർക്ക് അയച്ച കത്തിൽ പറയുന്നു. തന്നോട് ചെയ്ത ചതിക്ക് താൻ ഷെട്ടിയോട് പൊറുത്തുവെങ്കിലും, നീതിദേവത തനിക്കൊപ്പമാണെന്നും തനിക്കുണ്ടായ നഷ്ടം നികത്താൻ വഴിയൊരുങ്ങിയിരിക്കുകയാണെന്നും ഡാനിയൽ കത്തിൽ പറയുന്നുണ്ട്.

ഷെട്ടി ഊരാക്കുടുക്കിൽ

യുഎഇയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയായ എൻഎംസി ഹെൽത്തിന്റെ വെള്ളത്തിലാക്കിയതിനെ പിന്നാലെ പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ യു.എ.ഇ.സെൻട്രൽ ബാങ്ക് തീരുമാനിച്ചിരിക്കുകയാണ്. ഷെട്ടിയുടെ ധനകാര്യ ്സഥാപനമായ ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടതിന് പിന്നാലെ അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് എല്ലാവിധ ഇടപാടുകളും റദ്ദ് ചെയ്ത് യുഎഇ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിലാണ്.

ഷെട്ടിയുമായി ബന്ധമുള്ള ഒട്ടനവധി കമ്പനികളെ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽപ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഫെഡറൽ അറ്റോർണി ജനറലിന്റെ തീരുമാനം ചൂണ്ടിക്കാട്ടിക്കൊണ്ട് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിർദ്ദേശമുള്ളത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളിൽ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. ഇപ്പോൾ ഇന്ത്യയിലുള്ള ഷെട്ടി നിരവധി ആരോപണങ്ങൾ നേരിടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.

അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.

അതേസമയം നിലവിൽ ഇന്ത്യയിലാണ് ബി ആർ ഷെട്ടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് മടങ്ങിയ ഷെട്ടി പിന്നീട് യുഎയിലേക്ക് തിരിച്ചു പോയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സ്വദേശത്തേക്ക് മടങ്ങിയതെന്നായിരുന്നു അദ്ദേഹം യുഎഇ മാധ്യമംമായ 'ദ നാഷണലി' നോട് പറഞ്ഞത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള വിലക്കുകൾ അവസാനിച്ച്, വിമാനസർവീസ് പുനഃരാരംഭിക്കുമ്പോൾ യുഎഇയിലേക്ക് തിരിച്ചെത്തുമെന്ന് ഷെട്ടി പറഞ്ഞു. വസ്തുതകളിൽ വ്യക്തത ഇല്ലാത്തതുകൊണ്ടും എന്താണ് സംഭവിച്ചതെന്ന് അറിയാത്തതുകൊണ്ടുമാണ് എൻഎംസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.

അർബുദ ബാധിതനായി ഈ മാസം മരണമടഞ്ഞ സഹോദരനെ കാണുന്നതിനായി ഫെബ്രുവരി ആദ്യമാണ് ഇന്ത്യയിലെത്തിയതെന്ന് ഷെട്ടി പറഞ്ഞു. ഭാര്യ മാത്രമേ തന്നോടൊപ്പം മംഗളൂരുവിൽ ഉള്ളുവെന്നും ബാക്കി കുടുംബാംഗങ്ങളെല്ലാം അബുദാബിയിൽ ആണെന്നും ഷെട്ടി വെളിപ്പെടുത്തി. 1975ൽ ഷെട്ടി സ്ഥാപിച്ച, പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായി വളർന്ന എൻഎംസി ഹെൽത്തിനെതിരെ വ്യാപകമായ സാമ്പത്തിക തിരിമറി ആരോപണങ്ങൾ ഉയരുകയും നിയമനടപടികൾ നേരിടുകയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ കമ്പനി ഭരണം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് ഷെട്ടി ഇന്ത്യയിലേക്ക് പറന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഷെട്ടിയുടെ മുങ്ങലായും വ്യഖ്യാനിക്കപ്പെട്ടിരുന്നു.

ഈ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നതിനായി താൻ നിയോഗിച്ച അന്വേഷണസമിതികൾ പ്രാഥമിക കണ്ടെത്തലുകൾ സമർപ്പിക്കാനിരിക്കുകയും തന്നെക്കുറിച്ച് തെറ്റിദ്ധാരണാജനകവും അവാസ്തവവുമായ ചില ആരോപണങ്ങൾ ഉയരുകയും ചെയ്തത് കണക്കിലെടുത്ത് യുഎഇയിലോ മറ്റെവിടെയും ഉള്ള ശരിയായ ഉദ്യോഗസ്ഥർക്ക് മുമ്പിൽ അനുയോജ്യമായ രീതിയിൽ പ്രതികരിക്കാനുള്ള അവസരം കാത്തിരിക്കുകയാണെന്ന് ഷെട്ടി പറഞ്ഞു. എല്ലാ വസ്തുതകളും മുഴുവൻ സത്യവും ഏറ്റവും പെട്ടന്ന് പുറത്തുകൊണ്ടുവരാനാകുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും ഷെട്ടി ആത്മവിശ്വാസം രേഖപ്പെടുത്തിയിരുന്നു.

ഓഹരി ഊഹക്കച്ചവടക്കാരായ മഡ്ഡി വാട്ടേഴ്സ് ഉന്നയിച്ച സാമ്പത്തിക തിരിമറി ആരോപണങ്ങളെ തുടർന്നാണ് എൻഎംസി ഹെൽത്തിന്റെ തകർച്ച ആരംഭിച്ചത്. ആസ്തികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ചുവെന്നും സാമ്പത്തിക ബാധ്യതകൾ മറച്ചുവെച്ചുവെന്നതുമടക്കം നിരവധി ആരോപണങ്ങളാണ് എൻഎംസിക്കെതിരെ ഉയർന്നത്. കമ്പനിയിൽ ഷെട്ടിക്കുള്ള ഓഹരികൾ കൃത്യമായി നിർവചിക്കാൻ കഴിയാത്തതും വെല്ലുവിളിയായി. പല ഓഹരികളും ഷെട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾക്ക് ഈട് നൽകിയതായും കണ്ടെത്തിയിരുന്നു. ആരോപണങ്ങളും നിയമ നടപടികളും കനത്തതോടെ ഷെട്ടി എൻഎംസിയിൽ നിന്ന് രാജിവെച്ചു. ഓഹരിവില കൂപ്പുകുത്തിയതോടെ ലണ്ടൻ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത എൻഎംസി ഓഹരി വ്യാപാരം താത്കാലികമായി നിർത്തിവെച്ചു. ലണ്ടൻ ഓഹരിവിപണി നിയന്ത്രണ അഥോറിറ്റി അടക്കം നിരവധി കമ്പനികൾ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെ എൻഎംസിക്ക് വായ്പകൾ നൽകിയ ബാങ്കുകളും കമ്പനിക്കെതിരെ രംഗത്തുവന്നു.

യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 8 ബില്യൺ ദിർഹം കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്. അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ. ഏതാണ്ട് 6.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത എൻഎംസിക്ക് ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ.

എഡിസിബിയുടെ ആവശ്യപ്രകാരം യുകെ കോടതിയുടെ മേൽനോട്ടത്തിൽ രണ്ടാഴ്‌ച്ച മുമ്പ് എൻഎംസിയുടെ ഭരണം വാരെസ് ആൻഡ് മാർസൽ ഏറ്റെടുത്തിരുന്നു. കൂടുതൽ കാര്യക്ഷമമായ രീതിയിലുള്ള കമ്പനി നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനായി കമ്പനി ഡയറക്ടർ ബോർഡിൽ നാല് പുതിയ നോൺ-എക്സിക്യുട്ടീവ് ഡയറക്ടർമാരെ വാരെസ് ആൻഡ് മർസൽ നിയമിച്ചിട്ടുണ്ട്. എൻഎംസിയിലെ ഒമ്പത് ശതമാനം ഓഹരികൾ ഏറ്റെടുത്തതിന് പിന്നാലെ ദുബായ് ആസ്ഥാനമായ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ഇത്മർ കാപ്പിറ്റൽ മാനേജിങ് പാർട്ണറായ ഫൈസൽ ബെൽഹൗളിനെ എൻഎംസിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിരുന്നു.

ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിരവധി വെല്ലുവിളികൾ നേരിടുന്നതായി ഷെട്ടി സ്ഥാപിച്ച ധനകാര്യ കമ്പനിയായ ഫിനെബ്ലറും കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു. ലണ്ടൻ ഓഹരി വിപണിയിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ള ഫിനെബ്ലറിന്റെ ഓഹരി വ്യാപാരവും മരവിപ്പിച്ചിരിക്കുകയാണ്. എൻഎംസി ചെയർമാൻ സ്ഥാനത്ത് നിന്നും ഫെബ്രുവരിയിലും ഫിനെബ്ലർ യൂണിറ്റായ ട്രാവലെക്സിന്റെ ബോർഡിൽ നിന്ന് മാർച്ചിലുമാണ് ഷെട്ടി രാജിവെച്ചത്. ഫോബ്സിന്റെ കണക്ക് പ്രകാരം 77കാരനായ ഷെട്ടിക്ക് 3.15 ബില്യൺ ഡോളറിന്റെ ആസ്തിയുള്ളത്.

ഇതിനിടെ ഫിനെബ്ലറിന് കീഴിലുള്ള കറൻസി വിനിമയ സ്ഥാപനം ട്രാവലെക്സ് വിൽപ്പനയ്ക്ക് വെക്കുകുയം ചെയ്തിരുന്നു. ട്രാവലെക്സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കമ്പനി വിൽക്കാനുള്ള താൽപ്പര്യം ഫിനെബ്ലറിനെ അറിയിച്ചതായി കമ്പനി ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടുള്ള ലണ്ടൻ ഓഹരി വിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ട്രാവലെക്സ് വ്യക്തമാക്കി. ഓഹരിയുടമകളുടെ മൂല്യം പരമാവധി ഉയർത്തുന്നതിനുള്ള തന്ത്രപ്രധാന അവസരങ്ങൾ നിരന്തരമായി വിലയിരുത്തി വരുന്നതിന്റെ ഭാഗമായാണ് ട്രാവലെക്സ് ഗ്രൂപ്പിനെ വാങ്ങുന്നതിനുള്ള താൽപ്പര്യപത്രം ക്ഷണിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചതെന്ന് പ്രസ്താവനയിൽ കമ്പനി പറഞ്ഞു. വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓഹരിയുടമകളെ അപ്പപ്പോൾ അറിയിക്കുമെന്നും കഴിയുന്ന രീതിയിൽ വായ്പാദാതാക്കളുമായും സമാന്തര ചർച്ചകൾ നടത്തുമെന്നും കമ്പനി അറിയിച്ചു.

വെറും 300 രൂപയും ഫാർമസി ഡിഗ്രി സർട്ടിഫിക്കറ്റുയി യുഎഇയിൽ എത്തി ശതകോടികളുടെ സാമ്രാജ്യം പണിത വ്യക്തിയാണ് ബി ആർ ഷെട്ടി. അതിവേഗം വളർന്ന ഷെട്ടി യുഎഇ എക്‌സ്‌ചേഞ്ച് വഴി പ്രവാസികൾക്കും പരിചിതനായിരുന്നു. ബുർജ് ഖലീഫയിലെ 100ാം ഫ്‌ളോർ മുഴുവൻ ഷെട്ടി വാങ്ങിയിരുന്നു. കൂടാതെ സ്വന്തമായി സ്വകാര്യ ജെറ്റു വിമാനങ്ങളും ഷെട്ടിയുടെ സമ്പാദ്യത്തിൽ Gണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP