Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ജാതിയിൽ താഴ്ന്നവരോട് മേൽജാതിക്കാർ പെരുമാറുന്നത് മൃഗങ്ങളോടെന്ന പോലെ; സമൂഹത്തിൽ നേരിടുന്നത് കടുത്ത വിവേചനവും അപമാനവും; ഒടുവിൽ, ജാതിമതിൽ തകർന്നു വീണ് കൊല്ലപ്പെട്ടത് 17 മനുഷ്യരും; ഹീനവും പ്രാകൃതവുമായ ജാതിവ്യവസ്ഥകൾ ഇനിയും പിന്തുടരാനാകില്ലെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂരിൽ ഇസ്ലാം മതം സ്വീകരിച്ചത് 3500ൽ അധികം ദളിതർ

ജാതിയിൽ താഴ്ന്നവരോട് മേൽജാതിക്കാർ പെരുമാറുന്നത് മൃഗങ്ങളോടെന്ന പോലെ; സമൂഹത്തിൽ നേരിടുന്നത് കടുത്ത വിവേചനവും അപമാനവും; ഒടുവിൽ, ജാതിമതിൽ തകർന്നു വീണ് കൊല്ലപ്പെട്ടത് 17 മനുഷ്യരും; ഹീനവും പ്രാകൃതവുമായ ജാതിവ്യവസ്ഥകൾ ഇനിയും പിന്തുടരാനാകില്ലെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂരിൽ ഇസ്ലാം മതം സ്വീകരിച്ചത് 3500ൽ അധികം ദളിതർ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ 450ഓളം ദളിതർ ഇസ്ലാം മതം സ്വീകരിച്ചത് കടുത്ത ജാതിവിവേചനത്തെ തുടർന്ന്. ഇനിയും 3500ലധികം ആളുകൾ മതംമാറും എന്നാണ് റിപ്പോർട്ടുകൾ. കോയമ്പത്തൂരിലാണ് ജാതിവിവേചനത്തിന്റെ പേരിൽ ദളിത് വിഭാഗത്തിൽ പെട്ടവർ ഇസ്ലാം മതത്തിലേക്ക് കൂട്ടത്തോടെ പരിവർത്തനം ചെയ്യുന്നത്. ദളിത് സംഘടനയായ തമിഴ് പുലിഗൽ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മതംമാറ്റം. 450 പേർ മതം മാറിയെന്നും ഇനിയും 3500ലേറെ പേർ തയ്യാറായിട്ടുണ്ടെന്നും സംഘടന ജനറൽ സെക്രട്ടറി നിലവേനിൽ പറഞ്ഞു.

ജാതി ഉപയോഗിച്ചുള്ള സ്വത്വം എനിക്ക് വേണ്ട. ചക്ലിയൻ, പള്ളൻ, പറൈയൻ എന്നൊക്കെയാണ് ഞങ്ങളെ വിളിക്കുന്നത്. അപമാനം സഹിക്ക വയ്യാതെയാണ് മതം മാറുന്നത്. മതം മാറുന്നതിലൂടെ അഭിമാനം വീണ്ടെടുക്കാനാകും-നിലവേണിൽ പറഞ്ഞു. എന്റെ പേര് മദൻ എന്നായിരുന്നു. ഇനി മുതൽ ഞാൻ സുലൈമാനാണ്. ജനിച്ച നാൾ മുതൽ വിവേചനം അനുഭവിക്കുന്നു. അതുകൊണ്ടാണ് ഹിന്ദുമതം വിട്ട് ഇസ്ലാം മതം സ്വീകരിച്ചത്. ഹിന്ദുമതത്തിൽ ഞങ്ങളുടെ ജീവിതം മെച്ചപ്പെടില്ല. ഇസ്ലാമിൽ സാഹോദര്യമുണ്ട്-സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് ജാതിയിൽപ്പെട്ട ആൾ എന്ന പരിഗണനയോടെ അല്ല മുസ്ലീങ്ങൾ ഞങ്ങളെ സമീപിക്കുന്നത്. അവർ ഞങ്ങളുടെ വീട്ടിൽ വരുന്നു, ഞങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ ജാതി അവർക്ക് പ്രശ്‌നമല്ല-മതം മാറിയ അജിത് കുമാർ(ഇപ്പോൾ മുഹമ്മദ് റഹ്മാൻ) പറഞ്ഞു.

Stories you may Like

ജാതിയിൽ താഴ്ന്ന ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് മേൽജാതിക്കാരുടെ പെരുമാറ്റമെന്ന് ഇവർ ആരോപിക്കുന്നു. കടുത്ത വിവേചനമാണ് നേരിട്ടത്. മൃതദേഹം സംസ്‌കരിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്ന് ഇവർ ആരോപിച്ചു. 2019 ഡിസംബർ രണ്ടിന് കനത്ത മഴയിൽ മേട്ടുപ്പാളയത്ത് ജാതി മതിൽ പൊളിഞ്ഞ് വീണ് 17 ദളിതർ കൊല്ലപ്പെട്ടതാണ് മതംമാറ്റത്തിനുള്ള പ്രധാന കാരണം. ജാതിമതിലാണ് ദുരന്തത്തിന് കാരണമെന്നും ഇസ്ലാം മതത്തിലേക്ക് മാറുകയാണെന്നും അടുത്ത ദിവസങ്ങളിൽ പ്രദേശത്തെ ദളിതർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഹീനവും പ്രാകൃതമായ ജാതിവ്യവസ്ഥക്ക് കുപ്രസിദ്ധിയാർജ്ജിച്ചതാണ് തമിഴ്‌നാട്. ദുരഭിമാനക്കൊലകളും ജാതിക്കുളങ്ങളും ജാതി മതിലുകളുമെല്ലാം ഇപ്പോഴും ഇവിടെ പലയിടത്തുമുണ്ട്. തൊട്ടപ്പുറത്തുള്ള ദളിത് കോളനി കാണാതിരിക്കാൻ സവർണ്ണ വിഭാഗത്തിൽ പെടുന്ന തുണി വ്യവസായി ഉയർത്തിക്കെട്ടിയ മതിലാണ് മഴയിൽ തകർന്നുവീണത്. 17 പേരുടെയും ചിത ഒരുമിച്ച് കത്തിയെരിയുന്ന ചിത്രം പങ്കുവെച്ച് ദളിത് പ്രവർത്തകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

കോയമ്പത്തൂർ ജില്ലയിലെ നാടൂർ ഗ്രാമത്തിൽ തൊട്ടപ്പുറത്ത് സ്ഥിതി ചെയ്യുന്ന ദളിത് കോളനിയിലെ മൂന്ന് വീടുകൾക്ക് മുകളിലേക്കായിരുന്നു മതിലിടിഞ്ഞു വീണത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരാണ് മരണമടഞ്ഞത്. ദളിത് കോളനിയെ വേർതിരിച്ച് എട്ട് അടി ഉയരത്തിൽ കെട്ടിയ മതിൽ തന്റെ വസ്തുവിൽ ദളിതർ പ്രവേശിക്കാതിരിക്കാൻ കൂടുതൽ ഉയർത്തി കെട്ടിയതാണ് അപകടകാരണംമെന്ന് പറയുന്നു. കോളനിയിലെ ആൾക്കാരുടെ എതിർപ്പിനെ മറികടന്നും മതിയായ സർക്കാർ അനുമതി കൂടാതെയും 20 അടിയാക്കി ഉയർത്തി കെട്ടുകയും ചെയ്തു. ഇതാണ് അപടത്തിന് ഇടയാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്.

അരുന്ധതിയാർ വിഭാഗത്തിൽപ്പെട്ട 150 ഓളം കുടുംബങ്ങൾ ഏതാണ്ട് 60 വർഷത്തിലധികമായി താമസിച്ചുവരികയായിരുന്ന നടൂരിലെ ആദിദ്രാവിഡ കോളനിയോട് ചേർന്ന് പുതുതായി സ്ഥലം വാങ്ങുകയായിരുന്നു ടെക്‌സറ്റൈൽ വ്യാപാരി ശിവസുബ്രമണ്യം. ഇവിടെ വീട് നിർമ്മിച്ച ടെക്‌സ്റ്റൈൽസ് ഉടമയായ ഇയാൾ കോളനിയെ തന്റെ സ്ഥലവുമായി വേർതിരിക്കാൻ വേണ്ടി ഏതാണ്ട് ഒരേക്കറോളം ചുറ്റളവിൽ കൂറ്റൻ ചുറ്റുമതിൽ നിർമ്മിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP