നോവൽ സാഹിത്യമാല 200 നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡീസ്; മിസ് ലീഡിങ് ആയ ഒരു എലമെന്റസുകൾ പരസ്യത്തിലില്ല; അവകാശികൾ ഉൾപ്പെടുന്ന നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് വായനക്കാർക്കും അറിയാം; പുസ്തകം തിരികെ നൽകണമെങ്കിൽ സ്വീകരിക്കാനും ഡിസി തയ്യാർ; നോവൽ സാഹിത്യമാല വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡിസി ബുക്സ് മറുനാടനോട്

എം മനോജ് കുമാർ
തിരുവനന്തപുരം: നോവൽ സാഹിത്യമാല നോവൽ അല്ല കുറിപ്പുകൾ മാത്രം എന്ന മറുനാടൻ വാർത്തയ്ക്ക് വിശദീകരണവുമായി ഡിസി ബുക്സ് രംഗത്ത്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹമാണ് നോവൽ സാഹിത്യമാല എന്ന് ആദ്യം തന്നെ വായനക്കാരെ ബോധ്യപ്പെടുത്തിയിരുന്നു. ഡിസി ബുക്സ് റീഡേഴ്സ് സർക്കിളിൽ ഇത് സംബന്ധിച്ച അറിയിപ്പുകളും നൽകിയിരുന്നു. ഇരുനൂറു നോവലുകൾ 3000 പേജിൽ ഒതുങ്ങില്ലെന്ന് അറിവുള്ളവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ ഡിസി ബൂക്സിനു സംശയങ്ങൾ ഉണ്ടായിരുന്നില്ല. നോവൽ സാഹിത്യമാലയിൽ ഉള്ള ഇരുനൂറു നോവലുകളിലേക്കുള്ള കവാടമാണ് നോവൽ സാഹിത്യമാല. ഇത് അറിഞ്ഞവർ തന്നെയാണ് ബുക്കുകൾ വാങ്ങിച്ചത്. നോവലുകളുടെ ക്രിട്ടിക്കൽ സ്റ്റഡിയാണിത്. ആദ്യം മുതൽ അവസാനം വരെ ബ്രോഷറിൽ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിർബന്ധമായും വായിച്ചിരിക്കേണ്ട 200 നോവലുകളുടെ സംഗ്രഹം ആണിത്. ഞങ്ങൾ പറഞ്ഞ നോവലുകൾ വായിച്ചിട്ടില്ലാത്തവർക്ക് ആ നോവലുകളിലേക്കുള്ള വലിയ കവാടം ആണിത്. ഇത് സ്പഷമായി ഞങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഡിസിക്കെതിരെ വിവാദം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ സൃഷ്ടിയാണിത്. ഏതൊക്കെ നോവലുകൾ വായിച്ചിരിക്കണം എന്നതിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്.
അക്കാദമിക്കലായി മുന്നോട്ടു പോകുന്ന ഏതൊരാൾക്കും ഗുണപ്രദമാണിത്. കഥാപാത്ര സൂചിക, സവിശേഷത, നോവലിന്റെ പശ്ചാത്തലം തുടങ്ങി എല്ലാ ഏരിയായും നോവൽ സാഹിത്യമാലയിലുണ്ട്. മിസ് ലീഡിങ് ആയ ഒരു എലമെന്റസും പരസ്യത്തിലില്ല. എഴുപതിനായിരം-എൺപതിനായിരം പേജുകൾ വേണം ഇരുനൂറു നോവലുകൾ പൂർണമായി പ്രസിദ്ധപ്പെടുത്തണമെങ്കിൽ. ഇവിടെയുള്ളത് മൂവായിരം പേജുകൾ മാത്രമാണ്. വിലാസിനിയുടെ അവകാശികൾ മാത്രം മൂവായിരം പേജുകൾ വരും. അപ്പോൾ എങ്ങിനെ മൂവായിരം പേജുകളിൽ 200 നോവലുകൾ പ്രസിദ്ധപ്പെടുത്താൻ കഴിയും. 900വും അറുനൂറും പേജുകൾ ഉള്ളതാണ് പല നോവലുകളും. വായനക്കാർക്ക് പൊതുവേ ഈ കാര്യങ്ങൾ അറിയാം. നൂറു വർഷം നൂറു കഥകൾ എന്ന പുസ്തകം ഇറക്കിയപ്പോൾ ആ കഥകൾ എല്ലാം ഞങ്ങൾ ഉൾക്കൊള്ളിച്ചു. ഇതുപോലെയല്ല നോവലുകൾ. പ്രസക്തമായ നോവലുകളുടെ ചുരുക്കപ്പട്ടികയാണിത്. നോവൽ സാഹിത്യമാല ആർക്കെങ്കിലും ആവശ്യമില്ലെങ്കിൽ കേടുപാടുകൾ ഇല്ലാതെ തിരികെ നൽകിയാൽ പുസ്തകം സ്വീകരിക്കാനും ഈ സമാഹാരത്തിന്റെ തുല്യമായി വേറെ ബുക്കുകൾ നൽകാനും ഡിസി തയ്യാറാണ്. പരാതിയുള്ളവരുടെ പരാതി പരിഹരിക്കാൻ തയ്യാറുമാണ്. ഇവർ ഡിസി ബുക്സുമായി ബന്ധപ്പെട്ടാൽ മതിയെന്നും ഡിസി ബുക്സ് അറിയിക്കുന്നു. മലയാള നോവൽ സാഹിത്യമാല എന്ത് എന്ന കാര്യത്തിൽ ഡിസി നൽകുന്ന വിശദീകരണം:
മലയാള നോവൽ സാഹിത്യമാല ഇനി സാഹിത്യചരിത്രത്തിന്റെ ഭാഗം:
ഉള്ളടക്കത്തിന്റെ കാര്യത്തിൽ തെറ്റിദ്ധാരണയ്ക്കിടകൊടുക്കാത്തവിധം ബ്രോഷറിൽ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തിയ ഒരു ബൃഹദ്പദ്ധതിയാണ് മലയാള നോവൽസാഹിത്യമാല. വിദേശഭാഷകളിൽ ഇത്തരം ഗ്രന്ഥങ്ങൾ അമൂല്യവും റഫറൻസ് സംസ്കാരത്തിന്റെ ഭാഗവുമാണ്. കൊവിഡുകാലത്ത് റിസ്ക്കെടുത്തുകൊണ്ടാണ് മൂവായിരം പേജുള്ള ഈ പദ്ധതിക്ക് ഡി സി ബുക്സ് മുതിർന്നതെന്ന് നിസംശയം പറയാം.
മലയാള നോവൽ സാഹിത്യമാലയിൽ പരാമർശിച്ചിട്ടുള്ളത് 200 നോവലുകളാണ്. മൂന്നൂ വാല്യങ്ങളിൽ 3000 പേജുകളിലാണ് ഈ ബൃഹദ്ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. 3000 പേജുകൾ വരുന്ന വിലാസിനിയുടെ അവകാശികൾ, കെ ആർ മീരയുടെ 500-ൽപ്പരം പേജുകൾ വരുന്ന ആരാച്ചാർ, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, സി വി രാമൻ പിള്ളുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ ഉൽപ്പെടുന്ന ഇരുനൂറ് നോവലുകളുടെ പേജുകൾതന്നെ 70000 മുതൽ ഒരു ലക്ഷം വരെ വരുമെന്നുള്ളതാണ് വസ്തുത. അങ്ങനെയിരിക്കെ 3000 പേജുകളിൽ 200 നോവലുകളുടെ സമാഹാരം എന്ന തെറ്റിദ്ധാരണ ഡി സി ബുക്സിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നത് സുവ്യക്തമാണല്ലോ. ഒപ്പം ഇതു വാങ്ങുന്ന ശരാശരി വായനക്കാരനും അത് ബോധ്യവുമാണല്ലോ. വിദേശഭാഷകളിലെ പ്രസാധകരായ റൂട്ട് ലെഡ്ജ്, കേംബ്രിഡ്ജ് തുടങ്ങിയവർ ഇത്തരത്തിലുള്ള സാഹിത്യപ്രവേശികകൾ നിലവിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. 1001 ബുക്സ് യു മസ്റ്റ് റീഡ് ബിഫോർ യു ഡൈ 501 ബുക്സ് യു മസ്റ്റ് റീഡ് എന്നീ ബൃഹദ്ഗ്രന്ഥങ്ങൾ അതിനുദാഹരണമാണ്.
ഡിജിറ്റൽ രൂപത്തിലും അച്ചടിച്ചും ലക്ഷക്കണക്കിന് ബ്രോഷറുകളാണ് വായനക്കാരലേക്കെത്തിച്ചിട്ടുള്ളത്. അതിൽ ഒരിടത്തുംതന്നെ 200 നോവലുകളുടെ സമാഹാരം എന്ന് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, കവർപേജിൽ ഉൾപ്പടെ, സംശയത്തിനിടനൽകാത്തവിധം വലിയ അക്ഷരങ്ങളിൽ ഉള്ളടക്കത്തെക്കുറിച്ച് സ്പഷ്ടമായി പലയിടങ്ങളിലായി വിശദമാക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് വായനക്കാർ ദിനംപ്രതി സന്ദർശിക്കുന്ന ഡി സി ബുക്സ് പോർട്ടലിൽ മലയാള നോവൽസാഹിത്യമാലയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും വിശദമാക്കിക്കൊണ്ടുള്ള നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ 5 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലൂടെയും 60-ൽ അധികം വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും അനവധി തവണയാണ് ആവർത്തിച്ചിട്ടുള്ളത്. വാട്ട്സാപ്പ് സന്ദേശങ്ങളിൽ നോവൽസാഹിത്യമാലയുടെ വെബ് ലിങ്കും നൽകിയിരുന്നു. ഇവയെല്ലാംതന്നെ മലയാള നോവൽ സാഹിത്യമാലയുടെ ഉള്ളടക്കത്തെക്കുറിച്ച് തർക്കമില്ലാത്തവിധം വളരെ സുതാര്യമായും വിശദമായും സംവേദനം ചെയ്തിട്ടുണ്ടെന്നിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും വാർത്തകളും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് തികച്ചും ദുരൂഹവും അത്ഭുതാവഹവുമാണ്.
അടുത്ത ഏതാനും ദശാബ്ദക്കാലം ഈ ഗ്രന്ഥമായിരിക്കും മലയാള നോവൽസാഹിത്യത്തിന്റെ ചരിത്രമായി നിലകൊള്ളാൻപോകുന്നത് എന്ന് പുസ്തകത്തിന്റെ എഡിറ്റർക്കും ഞങ്ങൾക്കും ഉത്തമബോധ്യമുണ്ട്. ക്രിട്ടിക്കൽ നോട്ട്സിലൂടെയും കഥാപാത്ര വിവരണത്തിലൂടെയും ഇതിവൃത്ത പരിചയത്തിലൂടെയും സമാനതകളില്ലാത്ത് റെഡി റഫറൻസ് ഗ്രസ്ഥമായ മലയാള നോവൽ സാഹിത്യമാല വായനാപ്രേമികൾക്കും അദ്ധ്യാപക-ഗവേഷക കുതുകികൾക്കും എക്കാലത്തേയ്ക്കും അമൂല്യമായി നിലകൊള്ളുകതന്നെ ചെയ്യും.
എന്താണ് മലയാള നോവൽസാഹിത്യമാലയുടെ സവിശേഷതകൾ?
1. വായനാതൽപ്പരർക്കൊരു റെഡി റെഫറൻസ്
2. പുതുതായി വായനയിലേക്ക് വരുന്നവർക്കൊരു പ്രവേശിക
3. അദ്ധ്യാപക-ഗവേഷക സമൂഹത്തിനൊരു ചിരകാല റഫറൻസ്
4. അക്കാദമിക് ലൈബ്രറികൾക്കും വായനശാലകൾക്കും ഒഴിച്ചുകൂടാനാവാത്ത സമാഹാരം
ഡി സി ബുക്സിനു നേർക്കുയരുന്ന ഏതൊരു വിമർശനത്തിനെയും ക്രിയാത്മകമായി സമീപിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും എന്നും ഞങ്ങൾ ഒരുക്കമാണ്. കുറവുകളെ അടുത്ത പതിപ്പിൽ പരിഹരിക്കാൻ ഞങ്ങൾ ഒരുക്കവുമാണ്.
ചിലരെങ്കിലും തെറ്റിദ്ധരിച്ച് ഈ പുസ്തകം ബുക്ക് ചെയ്തതായി അറിയുന്നു.അവർക്ക് ഈ പുസ്തകം വേണ്ടെങ്കിൽ 9846133336 നമ്പറിൽ അറിയിച്ചാൽ നോവൽ സാഹിത്യമാല അന്വേഷിച്ചു നടക്കുന്ന വായനക്കാരുമായി ബന്ധപ്പെടുത്താൻ കഴിയും. 300 കോപ്പി മാത്രമേ അധികമായി അച്ചടിച്ചിട്ടുള്ളുവെങ്കിലും അതിലേറെ അന്വേഷണമാണ് ഈ പുസ്തകത്തിന് ലഭിക്കുന്നത്. അതിനാൽ പുസ്തകം വേണ്ടെന്നുള്ളവർക്ക് തദ്ദേശീയരായ ആവശ്യക്കാരുമായി അവരെ ബന്ധപ്പെടുത്തുന്നതിനുള്ള അവസരമൊരുക്കാം. അതല്ല, ഈ പുസ്തകത്തിനു പകരം തുല്യവിലയ്ക്കുള്ള മറ്റു പുസ്തകങ്ങൾ വേണമെങ്കിൽ അടുത്തുള്ള ഞങ്ങളുടെ പുസ്തകശാലയിൽ പുസ്തകം ബോക്സ് സഹിതം കേടുപാടുകളില്ലാതെ 2020 ഒക്ടോബർ31നുള്ളിൽ എത്തിച്ചാൽ ആവശ്യക്കാരായ പുസ്തകപ്രേമികൾക്ക് നല്കാവുന്ന മികച്ച ഒരവസരമായിത്തീരും അത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍