Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത; മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു; പ്രളയ മുന്നറിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; ടൗട്ടേ ചുഴലിക്കാറ്റ് നീങ്ങുന്നത് ഗുജറാത്ത് തീരത്തേക്ക്; കോവിഡ് കാലത്തെ മഹാമാരിയിൽ പകച്ച് കേരളം

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യത; മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു; പ്രളയ മുന്നറിപ്പുമായി കേന്ദ്ര ജല കമ്മീഷൻ; ടൗട്ടേ ചുഴലിക്കാറ്റ് നീങ്ങുന്നത് ഗുജറാത്ത് തീരത്തേക്ക്; കോവിഡ് കാലത്തെ മഹാമാരിയിൽ പകച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോവിഡ് കാലത്തെ മഹാമാരിയെ ഭയപ്പെട്ടിരിക്കയാണ് കേരളം. ടൗട്ടേ ചുഴലിക്കാറ്റ് കേരള തീരത്തു കൂടി കടന്നുപോകുമ്പോൾ കനത്ത മഴയാണ എങ്ങും. കഴ മഴയ തുടർന്ന് വീണ്ടും പ്രളയ സമാനമായ സാഹര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. പത്തനംതിട്ട ജില്ലയിലെ രണ്ടിടങ്ങളിൽ ഗുരുതര പ്രളയസാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വലിയ രീതിയിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷൻ വിലയിരുത്തിയത്. പത്തനംതിട്ടയിൽ മണിമല, അച്ചൻകോവിൽ നദികളിലാണ് പ്രളയസാധ്യയുണ്ടെന്ന് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയത്.

മണിമലയാർ കല്ലൂപ്പാറ എന്ന സ്ഥലത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ എട്ട് മണിവരെയുള്ള കണക്കുകൾ പ്രകാരം. 6.08 മീറ്റർ ഉയരത്തിലാണ് വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്. ഇത് അപകട നിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണെന്നാണ് ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

അച്ചൻകോവിലാറും അപകടനിലയ്ക്ക് മുകളിൽ ഒഴുകികൊണ്ടിരിക്കുന്നു. തുമ്പമൺ എന്ന പ്രദേശത്തുകൂടിയാണ് നദി അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം 10.5 മീറ്റർ ഉയരത്തിലാണ് നദി ഒഴുകുന്നത്. അപകടനിലയ്ക്ക് 0.50 മീറ്റർ മുകളിലാണ് നദി ഒഴുകുന്നതെന്നും ജലകമ്മീഷൻ വ്യക്തമാക്കി.

ഇടുക്കിയിൽ കനത്ത മഴ തുടരുകയാണ്. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിമാലി കല്ലാർ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകൾ തുറന്നു. കല്ലാർകുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്.ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു.ഹൈറേഞ്ച് മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. മരംവീണ് നിരവധി വീടുകളുടെ മേൽക്കൂര തകർന്നു.

വട്ടവടയിൽ മാത്രം പത്തോളം വീടുകളാണ് തകർന്നത്.മൂന്നാർ-വട്ടവട റോഡിൽ ഗതാഗതം തടസപ്പെട്ടു.അടിമാലി-മൂന്നാർ റോഡ് മണ്ണിടിച്ചിൽ ഭീതിയിലാണ്. മരം വീണ് ഗതാഗതം തടസപ്പെട്ട റോഡുകളിൽ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്. ഉടുമ്പൻചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം നിലവിൽ കണ്ണൂരിൽ നിന്നും 290 കിലോമീറ്റർ അകലെ ലക്ഷദ്വീപ് തിരത്തിനു സമീപത്താണ്. ഇത് ഗുജറാത്ത് തീരത്തേക്ക് പോകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.കർണാടക, ലക്ഷദ്വീപ്, ഗോവ, മഹാരാഷ്ട്ര തീരങ്ങൾ കടന്ന് മെയ്‌ 18ന് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തും.

കേരളത്തിൽ തീരദേശ മേഖലയിൽമാത്രമല്ല, മലയോര മേഖലയിലും കാറ്റും മഴയും വലിയ നാശനഷ്ടമാണ് വരുത്തിയത്. വന്മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ തകർന്നു. വടകരയിൽ കടലാക്രമണം രൂക്ഷമായതോടെട 300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വലിയ കാറ്റ് അനുഭവപ്പെടുന്നുണ്ട്. തിരുവനനന്തപുരം പള്ളിക്കുറയിലും തുമ്പയിലും അടിമാലി കല്ലാർകുട്ടി ഡാം തുറന്നു. ഹൈറേഞ്ച് മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുണ്ട്.

പാലാ കരൂർ പള്ളിക്ക് സമീപം ഒന്നര കിലോമീറ്റർ ചുറ്റളവിൽ വലിയ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലപ്പുഴ തീരപ്രദേശത്ത് മാത്രമല്ല നഗരപ്രദേശത്തും വലിയ നാശനഷ്ടമുണ്ടായി. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. സെന്റ് ജോസഫ്സ് സ്‌കൂളിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. കുട്ടനാട് പാടശേഖരങ്ങളിൽ മടവീഴ്ച തുടരുകയാണ്. എറണാകുളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP