Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒഡിഷയിലെ പുരിയിൽ സംഹാരതാണ്ഡവമാടിയ ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്ക് നീങ്ങുന്നു; 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം ഒഡിഷയിൽ വീശിയ ഏറ്റവും ശക്തിയേറിയ കാറ്റിൽ മരിച്ചത് എട്ടുപേർ; മുൻ കരുതലായി 12 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചത് മരണസംഖ്യ കുറയാൻ കാരണമായി; വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ഗതാഗതം നിലച്ചും പുരി; മണ്ണിടിച്ചിൽ തുടരുന്നതിനാൽ എങ്ങും ജാഗ്രത; രക്ഷാപ്രവർത്തനങ്ങൾക്കായി ആറ് യുദ്ധക്കപ്പലുകളെ അയച്ച് നാവികസേന

ഒഡിഷയിലെ പുരിയിൽ സംഹാരതാണ്ഡവമാടിയ ഫോനി ചുഴലിക്കാറ്റ് ബംഗാളിലേക്ക് നീങ്ങുന്നു; 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം ഒഡിഷയിൽ വീശിയ ഏറ്റവും ശക്തിയേറിയ കാറ്റിൽ മരിച്ചത് എട്ടുപേർ; മുൻ കരുതലായി 12 ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചത് മരണസംഖ്യ കുറയാൻ കാരണമായി; വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ഗതാഗതം നിലച്ചും പുരി; മണ്ണിടിച്ചിൽ തുടരുന്നതിനാൽ എങ്ങും ജാഗ്രത; രക്ഷാപ്രവർത്തനങ്ങൾക്കായി ആറ് യുദ്ധക്കപ്പലുകളെ അയച്ച് നാവികസേന

മറുനാടൻ ഡെസ്‌ക്‌

പുരി: ഒഡിഷയിൽ സംഹാരതാണ്ഡവമാടി ഫോണി ചുഴലിക്കാറ്റ് ജഗന്നാഥന്റെ മണ്ണായ പുരിയെ കടന്നുപോയി. മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഫോനി ചുഴലി കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടിയതോടെ പുരിയെ ശരിക്കും പിഴുതെറിഞ്ഞു. ശക്തമായ കാറ്റിലും മഴയിലും മരങ്ങളും കെട്ടിടങ്ങളും മറിഞ്ഞുവീണു. എട്ടു പേർ മരിച്ചതായാണ് ഔദ്യോഗിക വിവരങ്ങൾ. കൂടുതൽ പേർ മരണപ്പെടാനുള്ള സാധ്യതയുമുണ്ട്. കൊടുങ്കാറ്റ് മുന്നിൽ കണ്ട് വൻതോതിൽ ആളുകളെ ഒഴിപ്പിച്ചതിനാൽ മരണസംഖ്യ കുറയ്ക്കാനായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടും ഗതാഗതം നിലച്ചും പുരി നഗരം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒഡിഷ കടന്നതോടെ ചുഴലിക്കാറ്റ് പശ്ചിമ ബഗാളിലേക്ക് കടന്നിട്ടുണ്ട്. ശക്തി കുറ്ഞ്ഞ കാറ്റ് ബംഗ്ലാദേശ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്.

പുരിയിൽ കാറ്റ് ആഞ്ഞു വീശിയതോടെ അപകടം മുന്നിൽകണ്ടു പ്രദേശവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സുരക്ഷിത മാർഗം തേടിപ്പോയി. മുൻ കരുതലായി 10 ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. സ്‌കൂളുകളും സർക്കാർ കെട്ടിടങ്ങളുമടക്കം മൂവായിരം കേന്ദ്രങ്ങളിലാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഉണക്കപ്പഴങ്ങൾ നിറച്ച ഒരുലക്ഷം പാക്കറ്റുകൾ വിതരണത്തിനായി തയാറാക്കി. ഒരുകോടിയോളം ആളുകളെ ഫോനി ബാധിക്കുമെന്നാണു കണക്കുകൂട്ടൽ.

പുരിയിൽനിന്നു തീർത്ഥാടകരേയും വിനോദസഞ്ചാരികളേയും ഒഴിപ്പിക്കുന്നതിന് മൂന്ന് സ്‌പെഷൽ ട്രെയിനുകൾ സർവീസ് നടത്തി. ഒഡിഷയിലെ തുറമുഖങ്ങളും അടച്ചു. സുരക്ഷയ്ക്കായി ആറ് യുദ്ധക്കപ്പലുകളെ ഇന്ത്യൻ നാവികസേന അയച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന, ഗ്യാസ് ഉൽപാദകരായ ഒഎൻജിസി 500 തൊഴിലാളികളെ മാറ്റി.

എട്ടാം നൂറ്റാണ്ടിലെ ജഗന്നാഥ ക്ഷേത്രം സംരക്ഷിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെടുത്തിട്ടുണ്ട്. പുരിയിൽ പലയിടത്തും മണ്ണിടിച്ചിലാണ്. ചില പൊലീസ് വാഹനങ്ങളും ട്രാക്ടറുകളും ചേർന്ന് മറിഞ്ഞുവീണ മതിലുകളും മരങ്ങളും നീക്കാൻ ശ്രമിക്കുന്നുണ്ട്. ബംഗാളിലെ നിരവധി സ്ഥലങ്ങളിൽനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ഫോനി ഒഡീഷാ തീരം തൊട്ടത്. 1999ലെ സൂപ്പർ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്.

20 വർഷത്തിനിടയിൽ ഇന്ത്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് ഫോനി. ക്ഷേത്ര നഗരമായ പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ പേമാരിയിൽ വെള്ളത്തിടിയിലായി. സർക്കാർ 11ലക്ഷം ആളുകളെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചത്. ഇതിൽ 600 ഗർഭിണികളുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് 900 അഭയകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ഇന്ന് എട്ട് വരെ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. . കൊൽക്കത്തയിൽ നിന്നുള്ള 200ഓളം വിമാന സർവീസുകൾ നിർത്തി വെച്ചു. ഫോനിയെ തുടർന്ന് പശ്ചിമ ബംഗാൽ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ തിരഞ്ഞടെുപ്പ് റാലികൾ രണ്ട് ദിവസത്തേക്ക് പിൻവലിച്ചു. ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാൽപുർ, ഹാൽദിയ, ഫ്രാസർഗഞ്ച്, കൊൽക്കത്ത എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാർഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.

പതിനായിരത്തോളം ഗ്രാമങ്ങളും അമ്പതിലധികം നഗരങ്ങളുമാണ് ഫോനി വീശിയടിക്കാൻ സാധ്യതയുള്ള മേഖലയിലുള്ളത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഭുവനേശ്വറിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഒഡീഷാ തീരത്തുകൂടി കടന്നുപോകുന്ന ഇരുന്നൂറിലധികം തീവണ്ടികൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എൻ.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളിൽ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു.

വിനോദസഞ്ചാരികളോട് കൊൽക്കത്തവിടാൻ ബംഗാൾ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ബെംഗാൾ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും. 2017ൽ ഓഖി ദുരന്തത്തിൽ തമിഴ്‌നാട്ടിലും കേരളത്തിലുമായി 250 പേർ മരിക്കുകയും 600 പേരെ കാണാതാകുകയും ചെയ്തിരുന്നു. 1999ലെ കൊടുങ്കാറ്റിൽ 10,000 പേരാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP