Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ഉംപുൻ ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടു; ബംഗാൾ- ഒഡീഷ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത; ബംഗാൾ തീരത്ത് അടുത്തത് ഉച്ചയ്ക്ക് രണ്ടോടെ; നാലുമണിക്കൂറിനകം പൂർണായി കരയിൽ തൊടുമെന്ന് കാലാവസ്ഥ നീരീക്ഷണവകുപ്പ്; രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ വിന്യസിച്ച് ദേശീയ ദുരന്ത നിവാരണസേന; ഒഡീഷയിൽ കനത്ത കാറ്റിൽ വീട് ഇടിഞ്ഞു വീണ് രണ്ട് മരണവും; 1.30 ലക്ഷം ജനങ്ങളെ മാറ്റി പാർപ്പിച്ചു; അടുത്ത മണിക്കൂറുകൾ അതിനീർണായകം

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ഉംപുൻ ചുഴലിക്കൊടുങ്കാറ്റ് കരയിൽ പ്രവേശിച്ചെന്ന് കാലാവസ്ഥാ വകുപ്പ്. രണ്ടരയോടെ ന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. അതിശക്തമായ മഴയാണ് ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളുടെ തീരത്ത്. ബംഗാളിലെ സുന്ദർബാനിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക. നാലു ലക്ഷത്തോളം ആളുകളെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച രാവിലെയായപ്പോൾ ചുഴലിക്കാറ്റിന്റെ വേഗം അൽപം കുറഞ്ഞത് ആശ്വാസമാണെങ്കിലും തീവ്രതയിൽ കുറവു വന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു.

ഒഡീഷയിലെ പുരി, ഖുർദ, ജഗത്സിങ്പുർ, കട്ടക്, കേന്ദ്രപ്പാറ, ജജ്പുർ, ഗൻജം, ഭന്ദ്രക്, ബാലസോർ ജില്ലകളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നു രാവിലെ മുതൽ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലും മഴ പെയ്യുന്നുണ്ട്. ഏതു സാഹചര്യത്തെ നേരിടാനുമായി ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിർത്തിയിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയും പൂർണസജ്ജരാണ്. നാവികസേനയുടെ ഡൈവർമാർ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനാസിലെ ഡയമണ്ട് ഹാർബറിൽ തയാറാണ്. വിശാഖപട്ടണത്തും പാരദീപിലും ഗോലാപുരിലുമുള്ള ഡോപ്ലർ വെതർ റഡാർ (ഡിഡബ്ല്യുആർ) ഉപയോഗിച്ച് ചുഴലിക്കാറ്റിനെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

അതേ സമയം ഉംപൂൺ ചുഴലിക്കാറ്റിൽ വീട് ഇടിഞ്ഞുവീണ് ഒഡീഷയിൽ രണ്ടു പേർ മരിച്ചു. സത്ഭയയിൽ ഒരു സ്ത്രീയും ഭദ്രക്കിൽ കുഞ്ഞുമാണ് മരിച്ചത്. ഒഡീഷയിൽ രണ്ട് പതിറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റാണ് വീശുന്നത്. വൈകിട്ട് നാലിനും അഞ്ചിനും മധ്യേ ഉംപൂൺ ബംഗാൾ തീരത്ത് എത്തുമെന്നാണ് സൂചന. ഉംപുൺ ബംഗാളിന് 95 കിലോമീറ്റർ അകലെവരെയെത്തിയെന്നാണ് റിപ്പോർട്ട്.
ശക്തമായ മഴയോടെയാണ് കാറ്റ് എത്തിയത്.. കിലോമീറ്ററിൽ 155-165 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ എത്തുക. സുന്ദർബൻസിൽ ഉച്ചയ്ക്കു ശേഷം എത്തുന്ന ഉംപൂൺ വൈകിട്ടോടെ 185 കിലോമീറ്റർ വേഗതയിൽ എത്തുമെന്നാണ് സൂചന. മുൻപ് മേഖല കണ്ട എയ്‌ല, ബുൾബുൾ എന്നീ ചുഴലിക്കാറ്റിനേക്കാൾ തീവ്രത കൂടിയതാണ് ഉംപൂൺ.

തീരത്ത് കനത്ത മഴ ലഭിക്കുന്നുണ്ട്. അടുത്ത ആറു മുതൽ എട്ടു മണിക്കൂർ നിർണായകമാണെന്ന് ചീഫ് സെക്രട്ടറി പറയുന്നു.ഇരു സംസ്ഥാനങ്ങളും തീരദേശ മേഖലയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുകയാണ്. ഒഡീഷയിൽ ഇതിനകം 1.37 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. കാറ്റ് കടന്നുപോകുന്ന മേഖലയിൽ മരങ്ങളും വൈദ്യുതി ടെലിഫോൺ പോസ്റ്റുകൾ നിലംപതിക്കുകമെന്നും വീടുകളുടെയും മറ്റും മുകളിൽ പതിച്ച് വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് സൂചന. ചുഴലിക്കാറ്റ് കടന്ന്പോകുന്ന മേഖലയിലൂടെയുള്ള ശ്രമിക് തീവണ്ടി സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.

ബംഗാളിൽ മിഡ്‌നാപ്പൂർ, സൗത്ത്, നോർത്ത് 24 പർഗാനാസ്, ഹൗറ, ഹൂഗ്ലി, കൊൽക്കൊത്ത തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കനത്ത നാശംവിതയ്ക്കുക. ഒഡീഷ്യയിൽ ജഗദീഷ്പൂർ, കേന്ദ്രപാറ, ഭദർക, ബാലസോർ, ജയ്പൂർ, മയൂർഭഞ്ച് എന്നിവിടങ്ങളിലായിരിക്കും ഏറ്റവും നാശംവിതയ്ക്കുക. 1999ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിനു ശേഷം വരുന്ന ഏറ്റവും മാരകമായ കാറ്റാണ് ഉംപൂൺ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മേധാവി മൃത്യുഞ്ജയ് മൊഹാപത്ര വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP