Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടത് മണിക്കൂറിൽ 185 കിലോ മീറ്റർ വേഗത്തിൽ; കോവിഡ് കാലത്ത് ബംഗാളിന് കണ്ണീരു പകർന്നു നൽകി മടക്കം; മരിച്ചത് 12 പേരെന്ന് സർക്കാർ കണക്കുകൾ; 5500ൽ അധികം വീടുകൾ തകർന്നു വീണു; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി മമത ബാനർജി; വൻ മരങ്ങൾ മറിഞ്ഞു വീണതോടെ വൈദ്യുതി പോയി ഇരുട്ടിലായി കൊൽക്കത്ത നഗരം; ഒഡിഷയിലും കനത്ത മഴ തുടരുന്നു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കൽ വൻ വെല്ലുവിളി

ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടത് മണിക്കൂറിൽ 185 കിലോ മീറ്റർ വേഗത്തിൽ; കോവിഡ് കാലത്ത് ബംഗാളിന് കണ്ണീരു പകർന്നു നൽകി മടക്കം; മരിച്ചത് 12 പേരെന്ന് സർക്കാർ കണക്കുകൾ; 5500ൽ അധികം വീടുകൾ തകർന്നു വീണു; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി മമത ബാനർജി; വൻ മരങ്ങൾ മറിഞ്ഞു വീണതോടെ വൈദ്യുതി പോയി ഇരുട്ടിലായി കൊൽക്കത്ത നഗരം; ഒഡിഷയിലും കനത്ത മഴ തുടരുന്നു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കൽ വൻ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബംഗാളിൽ വൻ നാശം വിതച്ചാണ് ഉംപുൻ ചുഴക്കിക്കൊടുങ്കാറ്റ് തീരും വിട്ടത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലാണ് ചുഴലാക്കാറ്റ് വലിയ നാലം വിതച്ചത്. ജനലക്ഷങ്ങളെ ബാധിച്ച ചുഴലിയിൽ കൊൽക്കത്ത നഗരവും ഇരുട്ടിലായി. മണിക്കൂറിൽ 185 കിലോമീറ്റർ വേഗത്തിൽ ആഞ്ഞു വീശിയ ചുഴലിക്കാറ്റിൽ വന്മരങ്ങൾ പുഴുതി വീണു. വൈദ്യുതി അടക്കം നിലച്ചതോടെ നഗരത്തത്തിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ഉംപുൻ കരയിൽ പ്രവേശിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ മാത്രം 12 പേർ മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.

കൊൽക്കത്തയിൽ പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചുഴലിക്കാറ്റിന്റെ ആദ്യ ഭാഗം ഉച്ചയ്ക്കു രണ്ടരയോടെ ബംഗാളിൽ പ്രവേശിച്ചിരുന്നു. ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയതു കൊണ്ടു തന്നെ വൻ തയ്യാറെടുപ്പുകളാണ് നടത്തിയത്. ദേശീയ ദുരന്ത നിവാരണസേന രണ്ടു സംസ്ഥാനങ്ങളിലുമായി 45 പേരടങ്ങുന്ന 41 സംഘത്തെ തയാറാക്കി നിർത്തിയിരുന്നു. നാവികസേനയുടെ ഡൈവർമാർ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പർഗാനാസിലെ ഡയമണ്ട് ഹാർബറിലും പരിസരങ്ങളിലുമാണ് രക്ഷാപ്രവർത്തന നടത്തിയത്.

മരണ സംഖ്യ ഇനിയും ഉയരുമെന്ന് മമത

ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിലെ മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ കൺട്രോൾ റൂമിലിരുന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണ് മമത. ഹൗറയിലും 24 പർഗനസിലും അടക്കം വലിയ നാശനഷ്ടമാണ് ചുഴലി വിതച്ചത്. മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചതായി ദേശിയ ദുരന്ത നിവാരണ സേന അറിയിച്ചു. കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. കൊൽക്കൊത്തയിൽ പലയിടത്തും കാറ്റിലും മഴയിലും വൈദ്യുതി മുടങ്ങി. അതീവ ജാഗ്രതയുടെ ഭാഗമായി കൊൽക്കത്തിയലെ മേൽപ്പാലങ്ങൾ അടച്ചിരുന്നു.

നോർത്ത് 24 പർഗാനാസ് ജില്ലയിലെ 5500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് അധികൃതർ പറയുന്നത്. തലസ്ഥാനമായ കൊൽക്കത്തയിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. റോഡുകളിൽ വെള്ളം കയറി. ശക്തമായ കാറ്റും മഴയും നാല് മണിക്കൂർകൂടി നീണ്ടുനിൽക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പശ്ചിമ ബംഗാളിലെ അഞ്ചുലക്ഷം പേരെയും ഒഡീഷയിലെ ഒരുലക്ഷം പേരെയും സൈക്ലോൺ ഷെൽറ്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്. കൊൽക്കത്ത, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ഉംപുൻ തീരം തൊടുന്നതിന് മുന്നോടിയായി ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച തന്നെ ശക്തമായ മഴ തുടങ്ങിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് ചുഴലിക്കാറ്റ് തീരംതൊട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളെയാണ് രണ്ട് സംസ്ഥാനങ്ങളിലുമായി രക്ഷാപ്രവർത്തനത്തിന് നിയോഗിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെയുള്ള രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണെന്ന് ദുരന്ത നിവാരണ സേനാ തലവൻ എസ്.എൻ പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ മഴയും കാറ്റും

തിരുവനന്തപുരം ന്മ ഉംപുൻ ചുഴലിയുടെ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തായ്ലൻഡ് ആണ് ചുഴലിക്കാറ്റിനു ഉംപുൻ (Amphan) എന്ന പേരിട്ടത്. മലയാളത്തിൽ 'ആംഫൻ' എന്ന് തെറ്റായി ഉച്ചരിച്ചിരുന്നു. എന്നാൽ, പേര് നൽകിയ തായ്ലൻഡ് തന്നെ ഇതിന്റെ ഉച്ചാരണം ' um-pun' എന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോക കാലാവസ്ഥാ സംഘടനയാണ് ചുഴലിക്കാറ്റുകൾക്ക് പേര് തീരുമാനിക്കുന്നതിനായി രാജ്യങ്ങൾക്ക് ചുമതല നൽകുന്നത്.

വടക്കേ ഇന്ത്യൻ മഹാസമുദ്രത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾ 2004 ൽ ഇങ്ങനെ തയ്യാറാക്കിയ പട്ടികയിലെ അവസാന പേരാണ് 'ഉംപുൻ'. എട്ട് രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കിയ 64 പേരുകളിൽ അവസാനത്തേത്. അന്ന് സംഘടനയുടെ പാനലിലുണ്ടായിരുന്ന എട്ട് രാജ്യങ്ങൾ എട്ട് പേര് വീതം നിർദേശിക്കുകയായിരുന്നു. ഇപ്പോൾ 13 രാജ്യങ്ങളാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്ന പാനലിലുള്ളത്. 13 രാജ്യങ്ങൾ 13 പേരുകൾ വീതം 169 പേരുകളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP