Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈബർ ഡോം തുടങ്ങിയത് ഇന്റർനെറ്റിലെ വിവരശേഖരണത്തിനും കുറ്റകൃത്യ നിവാരണത്തിനും; സ്വകാര്യ വ്യക്തികൾ ശബരിമലയെ ത്രിമാന ക്യാമറയിലാക്കിയത് ഡിജിപി പോലും അറിയാതെ അതീവ രഹസ്യമായി; മോദിയുടെ സന്നിധാന ദർശനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന ആശങ്കയിൽ കേന്ദ്ര ഏജൻസികൾ; ദൃശ്യങ്ങൾ പുറംലോകത്ത് എത്തുന്നത് സുരക്ഷാ വീഴ്ച; സന്നിധാനത്തെ സുരക്ഷാ ഓഡിറ്റിംഗിൽ സംശയങ്ങൾ ഏറെ

സൈബർ ഡോം തുടങ്ങിയത് ഇന്റർനെറ്റിലെ വിവരശേഖരണത്തിനും കുറ്റകൃത്യ നിവാരണത്തിനും; സ്വകാര്യ വ്യക്തികൾ ശബരിമലയെ ത്രിമാന ക്യാമറയിലാക്കിയത് ഡിജിപി പോലും അറിയാതെ അതീവ രഹസ്യമായി; മോദിയുടെ സന്നിധാന ദർശനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന ആശങ്കയിൽ കേന്ദ്ര ഏജൻസികൾ; ദൃശ്യങ്ങൾ പുറംലോകത്ത് എത്തുന്നത് സുരക്ഷാ വീഴ്ച; സന്നിധാനത്തെ സുരക്ഷാ ഓഡിറ്റിംഗിൽ സംശയങ്ങൾ ഏറെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കേരളാ പൊലീസിന്റെ സൈബർ ഡോം സത്യത്തിൽ എന്താണ്? ഇത് പൂർണമായും പൊലീസ് നിയന്ത്രണത്തിൽ അല്ലെന്നതാണ് വാസ്തവം. കമ്പ്യൂട്ടർ രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ കൂടി ഉൾക്കൊള്ളുന്നതാണ് സൈബർ ഡോം. ഈ നിലയ്ക്ക് ഡോമിന്റെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നു. പുറത്തു നിന്നുള്ളവർ കൂടി അടങ്ങുന്ന സൈബർ ഡോം ശബരിമല സന്നിധാനത്തിന്റെ ത്രിമാനദൃശ്യങ്ങൾ സുരക്ഷാ ഓഡിറ്റിങ്ങിന്റെ പേരിൽ പകർത്തിയത് വിവാദമാകുന്നു. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല ദർശനത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ കൈയിൽ ത്രിമാന ചിത്രങ്ങളെത്തിയത് വമ്പൻ പാളിച്ചയെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ.

സൈബർ മേഖലയിലെ ചതിക്കുഴികൾ കണ്ടെത്തുകയാണ് സൈബർ ഡോമിന്റെ ഉത്തരവാദിത്തം. സൈബർ ക്രൈമിൽ പൊലീസിനെ സഹായിക്കേണ്ട ഏജൻസി. ഇവർക്ക് മറ്റ് സുരക്ഷാ ഇടപെടലുകൾ നടത്തി പരിചയവുമില്ല. അതുകൊണ്ട് കൂടിയാണ് ശബരിമലയിലെ സൈബർ ഡോമിന്റെ ഇടപെടലിൽ സംശയങ്ങൾ ഏറുന്നത്. സൈബർ ഡോമിൽ തീവ്രവാദ സ്വഭാമുള്ളവർ പോലും ഐടി വിദഗ്ദരായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലുമുണ്ട്. അത്തരത്തിലൊരു സംഘം അതീവ പ്രധാന്യമുള്ള ശബരിമലയുടെ ത്രിമാന ദൃശ്യമെടുത്തത് ഡിജിപി പോലും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കേരളാ പൊലീസിനെന്ന വ്യാജേന ചിത്രങ്ങൾ എടുക്കുകയായിരുന്നു. സൈബർ മേഖലയിൽ ഇടപെടേണ്ട സൈബർ ഡോമിനെ ആരാണ് ചുമതല ഏൽപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല.

ശബരിമലയിൽ ആരും ഇല്ലാത്തപ്പോഴാണ് സുരക്ഷ ഓഡിറ്റിങ് നടന്നത്. ഇതുകൊണ്ട് ഒരു ഗുണവുമില്ല. സുരക്ഷയിലെ പോരായ്മകൾ അറിയണമെങ്കിൽ സജീവമായ ഭക്തജന സാന്നിധ്യം സന്നിധാനത്തും പരിസരത്തും ഉണ്ടാകണം. എങ്കിൽ മാത്രമേ ആളുകൾ നടന്നുവരുന്ന ഊടു വഴികളും സുരക്ഷയിലെ പോരായ്മയും മറ്റും തിരിച്ചറിയാൻ കഴിയൂ. എന്നാൽ സൈബർ ഡോം ശബരിമല നട അടച്ചിരുന്നപ്പോഴാണ് ത്രിമാന ചിത്രങ്ങളെടുത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരക്ഷ വീഴ്ചകൾ പരിഹരിക്കാനാകുന്ന ഒന്നും കിട്ടില്ലെന്നാണ് വിലയിരുത്തൽ. മറിച്ച് ശബരിമലയുടെ യഥാർത്ഥ ചിത്രം പുറംലോകത്ത് എത്തുകയും ചെയ്തു. ഇത് പരിശോധിച്ചാൽ ശബരിമലയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആർക്കും കഴിയുകയും ചെയ്യും. അതുകൊണ്ട് തന്നെ കാനനക്ഷേത്രത്തിന്റെ സുരക്ഷയെ സൈബർ ഡോമിന്റെ ഇടപെൽ ഗൗരവതരമായി ബാധിക്കുമെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.

കേരളാ പൊലീസും സ്വകാര്യ ഐടി മേ ഖലയിലുള്ളവരും ചേർന്നാണ് ഓഡിറ്റിങ് നടത്തിയത്. സന്നിധാനത്തിന്റെയും ക്ഷേത്രത്തിന്റെയും ത്രിമാന ദൃശ്യം എടുത്ത് ഓഡിറ്റിങ് നടത്തുകയായിരുന്നു. എവിടെയൊക്കെ അധിക സുരക്ഷ വേണം, സു രക്ഷയില്ലാത്ത ഭാഗങ്ങൾ ഏതൊക്കെ തുടങ്ങി വിശദമായ പരിശോധനയായിരുന്നു നടത്തിയത്. സന്നിധാനത്തെയും സോപനത്തേയും മുക്കും മൂലയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ ഡോം ഒപ്പിയെടുത്തു. ഇത് വൻ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ദൃശ്യങ്ങൾ സുരക്ഷാ ആശങ്കയുണ്ടാക്കുന്ന തരത്തിൽ തീവ്രവാദികളുടെ കൈയിലെത്താനും സാധ്യത ഏറെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ സൈബർ ഡോമിന്റെ മീറ്റിങ്ങ് സമയത്ത് നാവിക ആസ്ഥാനത്തിന്റെ ചിത്രങ്ങൾ ചിലരെടുത്തത് വിവാദമായിരുന്നു. സമാന ഇടപെടൽ ശബരിമലയിലും ഉണ്ടായിട്ടുണ്ടോ എന്ന സംശമാണ് ഉയരുന്നത്.

കേരളാ പൊലീസിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഏജൻസിയായ സൈബർ ഡോം സ്വകാര്യ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ്. ഇതിൽ എത്തിക്കൽ ഹാക്കർമാരും ഉണ്ടെന്നാണ് വിവരം. സൈബർ മേഖലയിലെ വിദഗ്ദ്ധരെ കൊണ്ട് ശബരിമലയുടെയും ക്ഷേത്രത്തിന്റെയും ത്രിമാനചിത്രങ്ങൾ എന്തിന് തയാറാക്കി എന്ന ചോദ്യമാണ് പൊലീസിലെ ഉന്നതർ പോലും ചോദിക്കുന്നത്. ശബരിമലയുടെ ആകാശചിത്രങ്ങൾ പകർത്തുന്നത് കാനനക്ഷേത്രത്തിന്റെ സുരക്ഷാ ഭീഷണി വർധിപ്പിക്കുമെന്ന അഭിപ്രായവും നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യക്തികളെ കൊണ്ട് പൊലീസ് ശബരിമല ദൃശ്യങ്ങൾ ഹെലി ക്യാം ഉപയോഗിച്ച് പകർത്തിയിരുന്നു.

ഈ ദ്യശ്യങ്ങൾ യു ട്യൂബിലൂടെ മുപ്പതിലധികം ക്ലിപ്പിങ്ങ്സ് വഴി ലോകം മുഴുവനും കണ്ടത് വിവാദമായിരുന്നു. വനത്തിലൂടെ സന്നിധാനത്തേക്ക് എത്താൻ കഴിയുന്ന വഴികൾ, നടപ്പന്തൽ, ശ്രീകോവിൽ, ആഴി, കേന്ദ്രസേനയുടെ വിന്യാസം, സുരക്ഷാ മോർച്ചകൾ, വാച്ച് ടവറുകൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലയുടെ എല്ലാ ദൃശ്യങ്ങളും പുറത്ത് പോയിരുന്നു. ഹെലിക്യാം പൊലീസിന്റെതാണെന്ന് വരുത്താൻ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ അതിൽ പതിച്ചിരുന്നു. സ്വകാര്യ ഏജൻസി കല്യാണത്തിന് ഉപയോഗിക്കുന്ന ഹെലി ക്യാം അന്ന് വാടക കൊടുത്താണ് പൊലീസ് സന്നിധാനത്ത് എത്തിച്ച് ദൃശ്യം പകർത്തിയത്. ശ്രീകോവിൽ ഉൾപ്പെടുന്ന ആകാശ ദൃശ്യമാണ് അന്ന് യുട്യൂബിലൂടെ പുറത്ത് പോയത്. ഇത് സംബസിച്ച് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഉന്നതരുടെ ഇടപെടൽ കാരണം അട്ടിമറിക്കപ്പെട്ടു.

സൈബർ മേഖലയിലെ തട്ടിപ്പുകളും ചതിക്കുഴികളും കണ്ടെത്തി പൊലീസിനെ ജാഗരൂഗരാക്കാനെന്ന പേരിലാണ് സൈബർ ഡോം നിലവിൽ വന്നത്. സൈബർ കുറ്റകൃത്യം തടയുന്നതിനായിരുന്നു ഇത്. മറ്റൊരു തരത്തിലുമുള്ള സുരക്ഷാ ഇടപെടലുകൾ സൈബർ ഡോം ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ ത്രിമാന സുരക്ഷാ ഓഡിറ്റിങ് ഇവരെ കൊണ്ട് ചെയ്യിപ്പിച്ചത്. തീർത്ഥാടന ദിവസങ്ങളിൽ ഒരു ദിവസമായിരുന്നു ഓഡിറ്റിങ് നടത്തേണ്ടിയിരുന്നത്. നേരത്തെയും ശബരിമലയിലെ ദൃശ്യങ്ങൾ പുറം ലോകത്ത് തത്സമയം എത്തിക്കാനുള്ള നീക്കം വിവാദത്തിലായിരുന്നു.

വി എസ് മുഖ്യമന്ത്രിയായിരിക്കെ ശബരിമലയിലെ തന്ത്രപ്രധാനമായ 14 പോയിന്റുകളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം പൊലീസ് വെബ്സൈറ്റിലൂടെ ലോകത്തെ കാണിക്കാനുള്ള ശ്രമം നടന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP