Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളം സൈബറിടത്തിലും തീവ്രനിലപാടുകാരുടെ ആഘോഷം; റുഷ്ദിക്ക് ജീവഹാനി സംഭവിക്കാത്തതിൽ ദുഃഖിച്ചു പോസ്റ്റുുകൾ; അവന്റെ ഒടുക്കം ഇങ്ങനെ ആവുമെന്ന് നന്നായി അറിയാമായിരുന്നു' എന്ന് കമന്റുകൾ; ; പൊട്ടൻഷ്യൽ ജിഹാദിസം കേരളത്തിലും ശക്തമാവുന്നോ?

സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ മലയാളം സൈബറിടത്തിലും തീവ്രനിലപാടുകാരുടെ ആഘോഷം; റുഷ്ദിക്ക് ജീവഹാനി സംഭവിക്കാത്തതിൽ ദുഃഖിച്ചു പോസ്റ്റുുകൾ; അവന്റെ ഒടുക്കം ഇങ്ങനെ ആവുമെന്ന് നന്നായി അറിയാമായിരുന്നു' എന്ന് കമന്റുകൾ; ; പൊട്ടൻഷ്യൽ ജിഹാദിസം കേരളത്തിലും ശക്തമാവുന്നോ?

എം റിജു

കോഴിക്കോട്: ഒരു മനുഷ്യൻ മരണാസന്നായി കിടക്കുമ്പോൾ പോലും അയാളെ ആക്രമിക്കുക. മതം തലക്ക് കയറിയാൽ മനുഷ്യന്റെ അവസ്ഥ എത്ര മോശമാവുമെന്നതിന്റെ ഉദാഹരണമായിരുന്നു, കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെയുണ്ടായ ആക്രമണം. മുഖത്തും കഴുത്തിലുമായി 15ലേറെ കുത്തുകൾ ഏറ്റ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന, എഴുത്തുകാരനുവേണ്ടി ഒരു വാക്കുപോലും പറയാതെ കുത്തിയവനെ അഭിനന്ദിക്കുകയാണ് ഇറാൻ മാധ്യമങ്ങളിൽ ഭൂരിഭാഗവും ചെയ്തത്.

എന്നാൽ കേരളത്തിലും ഒരു വിഭാഗം ഇസ്ലാമിസ്റ്റുകൾ റുഷ്ദിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എത്തി. അയാൾ എന്തുകൊണ്ട് മരിച്ചില്ല, മരിക്കുന്ന രീതിയിൽ കുത്തണം എന്നായിരുന്നു, ചിലർ ചോദിക്കുന്നത്. കേരളത്തിലും പൊട്ടൻഷ്യൽ ജിഹാദിസത്തെ അനുകൂലിക്കുന്നവർ ഉണ്ട് എന്ന കൃത്യമായ അപായ സൂചനയാണ് റുഷ്ദിക്ക് എതിരായ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തിലും ആഹ്ലാദം

പണ്ടൊക്കെ ഇതൊന്നും ഇസ്ലാമിന്റെ കുഴപ്പമല്ല എന്ന ന്യായീകരണം മാത്രമായിരുന്നു ഇസ്ലാമിസ്റ്റുകൾ ഏത് ഭീകരാക്രമണം ഉണ്ടായാലും ഉന്നയിക്കാറുള്ളത്. എന്നാൽ ഇപ്പോൾ പരസ്യമായി റുഷ്ദിയെ കുത്തിയ മതഭ്രാന്തനെ അവർ അഭിനന്ദിക്കയാണ്. 'ഞാൻ അപലപിക്കുന്നു, ആ ചെ## ചാവാതെ ബാക്കിയാവുന്ന രീതിയിൽ ആക്രമിക്കപ്പെട്ടതിനെന്ന്' എന്നാണ് ഒരു ഇസ്ലാമിസ്റ്റിന്റെ കമന്റ്. മറ്റൊരാൾ ഈ ചാവാളിയെ ആര് കൊല്ലും എന്നാണ് ചോദിക്കുന്നത്. മതത്തെ നിന്ദിച്ചാലുള്ള അവസ്ഥ ഇതാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഫേസ്‌ബുക്കിലെ പരസ്യമായ പ്രതികരണങ്ങളാണ്. എന്നാൽ ഇസ്ലാമിക സംഘടനകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി റുഷ്ദിയെകുത്തിയതിന്റെ സന്തോഷം അലയടിക്കുകയാണ്. പ്രതിയെ വലിയ പോരാളിയായാണ് പലരും വാഴ്‌ത്തുന്നത്.

പക്ഷേ ഇങ്ങനെ പരസ്യമായി പോസ്റ്റും കമന്റും ഇടുന്നവരെ സൂക്ഷിക്കണമെന്ന് സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, ഏത് സമയവും പൊട്ടൻഷ്യൽ ജിഹാദികൾ ആവാനുള്ള മാനസിക അവസഥയുള്ളവർ ആണ് ഇവർ. സ്വതന്ത്രചിന്തകനും ശാസ്ത്രപ്രഭാഷകനുമായ ഡോ ജിനേഷ് പി എസ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''സൽമാൻ റഷ്ദിയെ ആക്രമിച്ച വാർത്തകളിൽ കാണുന്ന 'റിയാക്ഷൻ ഭയപ്പെടുത്തുന്നുണ്ട്. ആക്രമണത്തെ ന്യായീകരിക്കുകയും പുകഴ്‌ത്തുകയും ചെയ്യുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ പേടി തോന്നുന്നു. പൊട്ടൻഷ്യൽ ആക്രമികളാണ് അവർ, മതാന്ധത തലയ്ക്കു തലയ്ക്കു പിടിച്ചവർ, അവർ നമുക്കിടയിലും ഉണ്ട്. ഇസ്ലാംമത തീവ്രവാദത്തിന്റെ മുഖം തന്നെയാണ് അവരുടേതും, അവരെ ശ്രദ്ധിച്ചേ മതിയാവൂ, അവരെ തള്ളിപ്പറഞ്ഞേ മതിയാവൂ''- ഇങ്ങനെയാണ് ജിനേഷ് തന്റെ പോസ്റ്റിൽ പറയുന്നത്.

എന്നാൽ മോഡറേറ്റ് മുസ്ലീങ്ങൾ പതിവുപോലെ അവരുടെ ആഹ്ലാദം മനസ്സിൽ സൂക്ഷിച്ച് ഇത് ചെയ്തത് ഇസ്ലാമിക വിശ്വാസിയല്ല എന്ന് പറഞ്ഞ്, തങ്ങളെ മതത്തെ വെളുപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ നാസർ മാവൂരാൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''വെറും 24 വയസ്സ് പ്രായമുള്ള കുറ്റവാളിയായ ഹാദി മതാർ ജനിക്കുന്നതിന് മുമ്പുള്ള വിഷയത്തിന്മേലാണ് റുഷ്ദിയെ കൊല്ലാൻ ശ്രമിച്ചത്. എന്നിട്ടും ഒരു ഉളുപ്പും നാണവുമില്ലാതെ മത ന്യായീകരണം തുടങ്ങി കഴിഞ്ഞു.

ഇസ്ലാമിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ്. ഒരു മുസ്ലിമിന് ഒരിക്കലും കൊലയാളി ആവാൻ കഴിയില്ല, ഇസ്ലാം സമാധാന മതമാണ്, മയക്കുമരുന്നിനും മദ്യത്തിനും അടിമയായവൻ ചെയ്യുന്ന പ്രവർത്തിക്ക് ഇസ്ലാം എന്തിനു മറുപടി പറയണം എന്നിങ്ങനെയാണ് ന്യായീകരണങ്ങൾ. റുഷ്ദിയെ കൊല്ലണമെങ്കിൽ വേറെയും മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു, ഇസ്ലാമിനെ നാണം കെടുത്താൻ വേണ്ടിയാണ് പൊതുവേദിയിൽ കൃത്യം ചെയ്തത് എന്നും ഇവർ പറയുന്നു. പക്ഷേ ഇവർ മാത്രമുള്ള സ്‌ക്രീട്ട് റൂമുകള്ൾ ചർച്ച.കുത്തേറ്റ പഹയൻ ചത്തില്ലേ എന്നാണ്''- നാസർ ചൂണ്ടിക്കാട്ടുന്നു.

ആഹ്ലാദം പരസ്യമാക്കി ഇറാൻ മാധ്യമങ്ങൾ

എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളെ പരസ്യമായി പ്രകീർത്തിക്കയാണ് ഇറാൻ മാധ്യമങ്ങൾ ചെയ്യുന്നത്. യു.എസിലെ ന്യൂജഴ്‌സി സ്വദേശിയായ 24കാരൻ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി പത്രങ്ങൾ ശനിയാഴ്ച വാർത്ത കൊടുത്തിരിക്കുന്നത്.

''വിശ്വാസത്യാഗിയും ദുഷ്ടനുമായ സൽമാൻ റുഷ്ദിയെ ന്യൂയോർക്കിൽ വെച്ച് ആക്രമിച്ച ധീരനും കർമനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങൾ. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകൾ ചുംബിക്കണം,'' എന്നാണ് കയ്ഹാൻ എന്ന പത്രത്തിലെഴുതിയത്.കയ്ഹാൻ പത്രത്തിന്റെ ചീഫ് എഡിറ്ററെ നിയമിച്ചത് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ആണ്. 'സൽമാൻ റുഷ്ദിയുടെ കഴുത്തിൽ കത്തി' എന്നാണ് വതൻ എംറൂസ് പത്രത്തിന്റെ തലക്കെട്ട്. 'സാത്താൻ നരകത്തിലേക്കുള്ള വഴിയിൽ' എന്നായിരുന്നു ഖൊറാസാൻ പത്രത്തിന്റെ തലക്കെട്ട്.

സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1989ൽ സൽമാൻ റുഷ്ദിക്ക് മേൽ ഫത്വ പ്രഖ്യാപിച്ചുകൊണ്ട് അന്തരിച്ച ആയത്തുള്ള റുഹോല്ല ഖമനയി നടത്തിയ പ്രസ്താവനയാണ് ഇറാൻ വാർത്താ സൈറ്റായ അസർ പുറത്തുവിട്ടത്. 'ഇന്ത്യൻ വംശജനായ എഴുത്തുകാരനെ ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ കൊല്ലണം' എന്നായിരുന്നു റുഹോല്ല ഖമനയി അന്ന് ആഹ്വാനം ചെയ്തത്.

അതേസമയം റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ്എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധമുയർന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ വധഭീഷണികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് അദ്ദേഹം വർഷങ്ങളോളം ഒളിവുജീവിതം നയിച്ചിരുന്നു.

അതേസമയം, ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസാര ശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകൾ അറ്റു പോയതായും ആശുപത്രി അധികൃതർ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതർ മുന്നോട്ടുവെച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP