Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിക്ക് അനുകൂലമായുള്ള പോസ്റ്റുകളുടെ പേരിൽ 'സംഘി' വിളി വീണ മോഹൻലാലിന് പത്മഭൂഷൻ കിട്ടിയതോടെ വിദ്വേഷ പ്രചരണം അതിരു കടക്കുന്നു; സംഘവിരുദ്ധരും മമ്മൂട്ടി ഫാൻസും വിശ്രമം ഇല്ലാതെ അപമാനിക്കലുമായി രംഗത്ത്; ഇടതുപക്ഷ സ്ഥാനാർത്ഥിയാകാൻ കണ്ടുവെച്ച നമ്പി നാരായണനു ലഭിച്ച പുരസ്‌ക്കാരത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയാൻ വിമർശകർ തൽക്കാലം മൗനം കാക്കുന്നു; രണ്ടു മഹാ പ്രതിഭകകൾക്കു രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരം ലഭിച്ചിട്ടും അംഗീകരിക്കാൻ മടിച്ചു ഒരു കൂട്ടം മലയാളികൾ

മോദിക്ക് അനുകൂലമായുള്ള പോസ്റ്റുകളുടെ പേരിൽ 'സംഘി' വിളി വീണ മോഹൻലാലിന് പത്മഭൂഷൻ കിട്ടിയതോടെ വിദ്വേഷ പ്രചരണം അതിരു കടക്കുന്നു; സംഘവിരുദ്ധരും മമ്മൂട്ടി ഫാൻസും വിശ്രമം ഇല്ലാതെ അപമാനിക്കലുമായി രംഗത്ത്; ഇടതുപക്ഷ സ്ഥാനാർത്ഥിയാകാൻ കണ്ടുവെച്ച നമ്പി നാരായണനു ലഭിച്ച പുരസ്‌ക്കാരത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയാൻ വിമർശകർ തൽക്കാലം മൗനം കാക്കുന്നു; രണ്ടു മഹാ പ്രതിഭകകൾക്കു രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരം ലഭിച്ചിട്ടും അംഗീകരിക്കാൻ മടിച്ചു ഒരു കൂട്ടം മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളികൾ അങ്ങനെയാണ്.. കൂട്ടത്തിൽ ഒരാൾക്ക് വീഴ്‌ച്ചപറ്റിയാൽ അതിനെ ആഘോഷിക്കും.. എന്നാൽ മറിച്ച് രാജ്യത്തിന്റെ ഒരു അംഗീകാരം ലഭിച്ചാൽ അധികം പ്രശംസിക്കാതെ എന്തുകൊണ്ടാണ് ആ പുരസ്‌ക്കാരം കിട്ടിയത് അല്ലെങ്കിൽ എന്തൊക്കെ കുറ്റങ്ങളുണ്ട് എന്നൊക്കെ അന്വേഷിക്കും. ആരെയും അംഗീകരിക്കാൻ മടിക്കാത്ത ആ പതിവുശീലം തുടരുകയാണ് മലയാളികൾ ഇപ്പോഴും. ഇന്നലെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പത്മഭൂഷൻ പുരസ്‌ക്കാരം നൽകി രാഷ്ട്രം ആദരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബർ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്.

മലയാളം കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്ന കാര്യം മറന്നു കൊണ്ടും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോൾ സൈബർ ലോകത്ത് മലയാളികൾ ലാലിനെ വിമർശിക്കുന്നത്. മോദിക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടതിനുള്ള പ്രതിഫലമാണ് പത്മഭൂഷൺ എന്നാണ് സൈബർ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമർശനം. കേരള സർക്കാർ പത്മഭൂഷണ് നൽകിയ ശുപാർശയിൽ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാൽ, പുരസ്‌ക്കാരം ലഭിച്ചതാകട്ടെ മോഹൻലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബർ ലോകത്ത് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരത്തിന് മലയാളത്തിന്റെ മഹാനടൻ അർഹനല്ലെന്നാണ് ഒരു വിഭാഗം സൈബർ ലോകത്ത് കണ്ടെത്തുന്നത്.

സംസ്ഥാനം രണ്ട് നടന്മാരെയും ശുപാർശ ചെയ്‌തെങ്കിലും പുരസ്‌ക്കാരം ഒരാൾക്ക് മാത്രമായതിലെ നിരാശ കൂടി കണക്കിലെടുത്തു കൊണ്ട് സൈബർ ലോകത്ത് ലാലിനെതിരെ ആക്രമണം നടത്തുന്നവരിൽ മമ്മൂട്ടി ഫാൻസുകാരുമുണ്ട്. അവർ പറയുന്നത് ആർഎസ്എസിനെയും മോദിയെയും സോപ്പിട്ടതിന്റെ പ്രതിഫലനമാണ് പുരസ്‌ക്കാരം എന്നാണ്. ഈ ആരോപണം സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്യദേശ ഭാഷാസിനിമകളിൽ അടക്കം ശോഭിക്കുകയും നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത മമ്മൂട്ടിയെ തഴഞ്ഞത് മുസ്ലിം ആയതുകൊണ്ടാണെന്നും വിമർശനമുണ്ട്.

മോഹൻലാലിനെ സംഘിയാക്കി മുദ്രകുത്താൻ ഇടയാക്കിയത് രണ്ട് സംഭവങ്ങളാണ്. ഒന്ന് അദ്ദേഹത്തെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വിധത്തിൽ പ്രചരണം വന്നതും രണ്ടാമത് അദ്ദേഹം ആർഎസ്എസുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങളും. മോദിയെ കണ്ട ശേഷം അദ്ദേഹം എഴുതിയ ബ്ലോഗ് വലിയ വിവാദമായിരുന്നു. ഈ ബ്ലോഗിനെ ഓർത്തുകൊണ്ടും വിമർശനം ഉയരുന്നുണ്ട്. മോദിയെ സന്ദർശിച്ച ശേഷം പോസിറ്റീവ് എനർജി ഉണ്ടായെന്നായിരുന്നു അദ്ദേഹം സ്വന്തം ബ്ലോഗിൽ എഴുതിയത്. 'മോദിഫൈഡ് വേവ്‌സ്' എന്ന തലക്കെട്ടിലാണ് അന്നത്തെ ബ്ലോഗ്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം ഒരു വിശേഷപ്പെട്ട ദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് ബ്ലോഗ് ആരംഭിക്കുന്നത്. മോദിയുടെ വീട്ടിൽ നേരിൽ ചെന്ന് സന്ദർശിച്ചെന്നും അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചെന്നും ലാൽ കുറിച്ചിരുന്നു.

മോഹൻലാൽ ജീ എന്ന് വിളിച്ചായിരുന്നു മോദി തന്നെ സ്വീകരിച്ചത്. തന്റെ തോളിൽ മൂന്ന് തവണ തട്ടി സ്വീകരിച്ച മോദി നാൽപത് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കേട്ടപ്പോൾ നിഷ്‌കളങ്കമായി വിസ്മയിച്ചെന്നും ലാൽ പറഞ്ഞു. കർണഭാരതം എന്ന നാടകത്തെ കുറിച്ചും തന്റെ ലഫ്റ്റണന്റ് കേണൽ പദവിയെ കുറിച്ചുമുള്ള വിശേഷങ്ങളും ഏറെ താൽപര്യത്തോടെയാണ് മോദി കേട്ടിരുന്നത്. നാല് കാര്യങ്ങളാണ് പ്രധാനമായും മോദിയുമായി പങ്കുവെച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യത്തെ കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും ആ മേഖലയിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. പുതുതായി ആരംഭിക്കാനിരിക്കുന്ന കാൻസർ കെയർ സന്റെർ, പുതിയ പദ്ധതിയായ ഗ്ലോബർ മലയാളി റൗണ്ട് ടേബിൾ കോൺഫറൻസ്, നാലാമതായി തുടങ്ങാനിരിക്കുന്ന യോഗ റീഹാബിലിയേഷൻ സന്റെർ എന്നിവയെ കുറിച്ചും മോദിയോട് സംസാരിച്ചു.

ജീവിതത്തിൽ താൻ പരിചയപ്പെട്ട ഏറ്റവും നല്ല 'ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്നും പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം മൗനത്തോടെ കേട്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കൂടിക്കാഴ്ചയുടെ പോസിറ്റിവ് തരംഗങ്ങൾ തന്നിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്, എല്ലാ കാര്യങ്ങൾക്കുമുള്ള പിന്തുണയും മോദി ഉറപ്പാക്കിയതായി അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

അന്ന് ബ്ലോഗിൽ മോഹൻലാൽ എഴുതിയ വാക്കുകളുടെ പേരിലാണ് ഇപ്പോൾ പുരസ്‌ക്കാരം ലഭിക്കുമ്പോഴും അദ്ദേഹം വിമർശിക്കപ്പടെുന്നത്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷൺ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത്. പിന്നീട് 2002-ൽ യേശുദാസിനും പത്മഭൂഷൺ ലഭിച്ചു. ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.

അതേസമയം മോഹൻലാലിനെതിരെ ഉന്നയിക്കുന്ന വിമർശനം നമ്പി നാരായണന്റെ പത്മഭൂഷന്റെ കാര്യത്തിൽ ഇല്ല. കാരണം അദ്ദേഹത്തിന്റെ പേര് ഉയർന്നുകേട്ടത് സിപിഐ സ്ഥാനാർത്ഥിയെന്ന നിലയിലാണ്. ഇനി നമ്പി നാരായണന് പുരസ്‌ക്കാരം നൽകിയതിലൂടെ അദ്ദേഹത്തെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ടു കൂടിയാണ് ഈ വിമർശനം ഇപ്പോൾ ഉയരാത്തത്. നീതിക്കായുള്ള പോരാട്ടത്തിന്റെ ഒടുവിലാണ് പത്മഭൂഷൺ നൽകി രാജ്യം നമ്പി നാരായണനെ ആദരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.

പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതിൽ നന്ദിയുണ്ടെന്നും നമ്പി നാരായണൻ പ്രതികരിച്ചു. ഇതുവരെ കേന്ദ്രസർക്കാരിൽ നിന്ന് പരിഗണന ലഭിച്ചിരുന്നില്ല. ഇപ്പോൾ ലഭിച്ച ഈ പുരസ്‌കാരം വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് നമ്പി നാരായണൻ കൂട്ടിച്ചേർത്തു. പുരസ്‌കാര പ്രചരിച്ചതോടുകൂടി നമ്പി നാരായണന് അഭിനന്ദന പ്രവാഹമാണ്. ഒപ്പം നിന്ന എല്ലാവർക്കുമായി ബഹുമതി സമർപ്പിക്കുന്നെന്ന് നമ്പി നാരായണൻ പറഞ്ഞു.

എന്തായാലും രാജ്യം ആദരിച്ച പുരസ്‌ക്കാരത്തിന്റെ പേരിൽ മലയാളികൾ മോഹൻാലാലിനെ അവഹേളിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സൈബർ ലോകത്തും ശക്തമായിട്ടുണ്ട്. എന്തിനെയും സംഘിചാപ്പ കുത്തുന്ന പ്രവണത തെറ്റാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP