Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

'നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതാണോടാ'... പ്രകൃതിവിരുദ്ധർ ഈ നാടിന്റെ ശാപം'; അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടതിനും സ്വവർഗാനുരാഗ ദമ്പതികൾക്ക് കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാനത്തെ ആദ്യത്തെ ആൺ ദമ്പതികൾ

'നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതാണോടാ'... പ്രകൃതിവിരുദ്ധർ ഈ നാടിന്റെ ശാപം'; അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ടതിനും സ്വവർഗാനുരാഗ ദമ്പതികൾക്ക് കേട്ടാലറയ്ക്കുന്ന അസഭ്യവർഷം; സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി സംസ്ഥാനത്തെ ആദ്യത്തെ ആൺ ദമ്പതികൾ

എം മാധവദാസ്

തിരുവനന്തപുരം: കേരളത്തിലെ സദാചാരവാദികളെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചി സ്വദേശികളായ നികേഷും സോനുവിന്റെയും വിവാഹം. സംസ്ഥാനത്തെ നിയമപരമായി വിവാഹതിരായ ആദ്യത്തെ ഗേ കപ്പിളുകൾ എന്ന പദവിയും ഇവർക്കാണ്. വിവാഹം കഴിഞ്ഞ രണ്ടുവർഷം കഴിഞ്ഞിട്ടും പക്ഷേ സദാചര വാദികൾക്ക് ഇവരോടുള്ള കലിപ്പ് തീർന്നിട്ടില്ല. ഇപ്പോൾ സെബർ ആക്രമണത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇവർ. ഇരുവരും അമ്മയ്‌ക്കൊപ്പം എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റുകൾ നിറഞ്ഞിരുന്നു. ഫേസ്‌ബുക്ക് മെസഞ്ചറിലൂടെയും അസഭ്യ വർഷം തുടർന്നതോടെയാണ് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്. 'നിന്റെ അമ്മയും സ്വർവഗരതിയിലൂടെ ഉണ്ടായതോണണോടാ' എന്ന് ചോദിച്ച് കേട്ടാലറക്കുന്ന സൈബർ ആക്രമണമാണ് ഇവർക്കുനേരെയുണ്ടായത്. പ്രകൃതിവിരുദ്ധർ ഈ നാടിൻെ ശാപം എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.

സ്വവർഗ അനുരാഗവും വിവാഹം കഴിക്കാനുള്ള തീരുമാനവും തുറന്നു പറഞ്ഞത് മുതൽ നികേഷും സോനുവും ഏറെ അപമാനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ അമ്മക്കൊപ്പം എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന കമന്റുകൾ നിറഞ്ഞത്. ജസ്റ്റിൻ ജോണി എന്ന പ്രൊഫൈലിൽ നിന്ന് പിന്നെ മെസഞ്ചറിലൂടെയും അധിക്ഷേപം തുടർന്നു. ഹോമോഫോബിക്ക് ആയ ഒരുവന്റെ സകല ജീർണതക്കും ഒപ്പം അമ്മയെക്കുറിച്ചുള്ള അസഭ്യങ്ങളാണ് വേദനിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു.വ്യാജ പ്രൊഫൈലുകളുടെ മുഖംമൂടിക്ക് പിന്നിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾ സാമാന്യവത്ക്കരിക്കപ്പെടുന്ന നിലയിലേക്കത്തിയിട്ടുണ്ട്. എന്നാൽ ഒരു പടി കൂടി കടന്ന് യഥാർത്ഥ ഐഡന്റിറ്റിയിൽ നിന്ന് അധിക്ഷേപത്തിന് ധൈര്യപ്പെടുമ്പോൾ എങ്ങനെ ഇനിയും നിയമടപടികളിൽ പ്രതീക്ഷ വയ്ക്കുമെന്നാണ് നികേഷും സോനുവും ചോദിക്കുന്നത്.

'സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല'

സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 റദ്ദാക്കിയതാണ് ഇവർക്ക് തുണയായത്. . ജൂലൈ 5,2018 നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഭരണഘടനയുടെ 377 ആം വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്.കൂത്താട്ടുകുളം സ്വദേശിയായ സോനുവും ഗുരുവായൂർ സ്വദേശിയായ നികേഷും അങ്ങനെ ചരിത്രം കുറിച്ചു.

തന്റെ ഐഡന്റിറ്റി പ്രകടിപ്പിക്കാനാകാതെ ജീവിച്ച സോനു വിവാഹാലോചനയുടെ സമയത്താണ് താൻ ഗേ ആണെന്ന കാര്യം വീട്ടുകാരുമായി പങ്കുവെക്കുന്നത്, അതും 29ാം വയസ്സിൽ.പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോ.സിജെ ജോണിന്റെ സഹായത്തോടെയാണ് സോനു വീട്ടുക്കാരെ ഇക്കാര്യം പറഞ്ഞ് മനസ്സിലാക്കിയത്. ഇതിന് ശേഷമാണ് യാഥാർത്ഥ്യം സോനുവിന്റെ കുടുംബം യാഥാർത്ഥ്യം ഉൾകൊണ്ടത്.നികേഷിന്റെ കഥ തികച്ചും വ്യത്യസ്തമാണ്. നികേഷിന് ഒരു പ്രണയബന്ധമുണ്ടായിരുന്നു. ആ സമയത്ത് നികേഷ് താൻ സ്വവർഗാനുരാഗിയാണെന്ന കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് കുടുംബം ഈ വാക്കുകൾ ശ്രവിച്ചത്. എന്നാൽ നികേഷ് പ്രണയിച്ച വ്യക്തിക്ക് ഇത് അഭിമുഖീകരിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരുന്നില്ല. താൻ ഒരു സ്വവർഗാനുരാഗിയാണെന്ന് ലോകം അറിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന ഭയം അദ്ദേഹത്തെ അസ്വസ്ഥനാക്കി.

ഒടുവിൽ സമൂഹത്തിന്റെ പൊതുബോധത്തിന്റെ ചട്ടക്കൂടുകളിൽ ഒതുങ്ങി അദ്ദേഹം നികേഷുമായുള്ള പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചു. കടുത്ത നിരാശയിലേക്കാണ് ഇത് നികേഷിനെ തള്ളിവിട്ടത്.ഈ ആഘാതത്തിൽ നിന്ന് കരകയറാൻ നികേഷിന് ഒരുപാട് സമയം വേണ്ടിവന്നു. പിന്നീട് സ്വവർഗാനുരാഗികൾക്കായുള്ള ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് സോനു നികേഷിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. രണ്ട് മാസത്തോളം പരസ്പരം സംസാരിച്ച് ഇരുവരുടേയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം മനസ്സിലാക്കി. ഇതിന് ശേഷമാണ് ഇരുവരും ഇക്കാര്യം വീട്ടിൽ അവതരിപ്പിക്കുന്നത്.

സോനുവിനെ നികേഷിന്റെ വീട്ടുകാരും നികേഷിനെ സോനുവിന്റെ വീട്ടുകാരും അംഗീകരിച്ചുവെങ്കിലും വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചിരുന്നില്ല. ഇത് ഉൾക്കൊള്ളുമോ എന്ന ഭയം ഇരുവർക്കുമുണ്ടായിരുന്നു. ഒടുവിൽ ഇരുവരും രഹസ്യമായി വിവാഹിതരാകാൻ തീരുമാനിക്കുക തന്നെ ചെയ്തു.

ഈ സമൂഹം തങ്ങൾക്ക് നിഷേധിച്ച അവകാശങ്ങൾക്കായി പോരാടാൻ തന്നെയാണ് തീരുമാനം. മതത്തിന്റെയും ജാതിയുടേയും പേരിൽ ദുരഭിമാനക്കൊലകളും കണ്ണീരും തുടർക്കഥയാകുമ്പോഴാണ് നികേഷും സോനുവും ഈ ധീരമായ ചുവട് വെക്കുന്നത്. സമൂഹത്തെ ഭയന്ന് തങ്ങളുടെ വ്യക്തിത്വം മറച്ചുപിടിച്ച് വീർപ്പുമുട്ടി ജീവിക്കുന്നവരോട് നികേഷിനും സോനുവിനും പറയാനുള്ളതും ഇത് തന്നെയാണ്.'വ്യക്തിത്വം എന്നത് മൂടിവെക്കപ്പെടേണ്ട ഒന്നല്ല...സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമല്ല..തികച്ചും സ്വാഭാവികമായ ഒന്നാണെന്നാണ് ശാസ്ത്രം തെളിയിച്ചത്.'- ഇങ്ങനെയായിരുന്നു അവർ മുമ്പ് പ്രതികരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP