'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കോയമ്പത്തൂർ സ്ഫോടന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പുറത്തിറങ്ങിയ അബ്ദുൾ നാസർ മദനി അധികം താമസിയാതെ അഴിക്കുള്ളിലായിരുന്നു. ബെംഗളൂരു സ്ഫോടനക്കേസിലാണ് മദനി ഇപ്പോൾ വിചാരണാ തടവുകാരനായി അകത്തു കഴിയുന്നത്. ഒരു കാലത്ത് തീവ്ര പ്രസംഗങ്ങളുടെ വക്തമായിരുന്നു അബ്ദുൾ നാസർ മദനി. മൈക്ക് കിട്ടിയാൽ ആളുകളെ പ്രകോപിപ്പിക്കുന്ന വിധത്തിൽ തീപാറും പ്രസംഗങ്ങൾ നടത്തിയ വ്യക്തി. ഇങ്ങനെയൊക്കെ ആണെങ്കിലും മദനിയുടെ വിചാരണ പൂർത്തിയാക്കി ശിക്ഷിക്കണമെന്നും അല്ലെങ്കിൽ വെറുതേ വിടണമെന്നും വാദിക്കുന്ന നിരവധി പേരുണ്ട്.
മനുഷ്യാവകാശത്തിന്റെ പേരിലാണ് പലപ്പോഴും ഇത്തര അഭിപ്രായങ്ങൾ നേതാക്കൾ പറയാറ്. മലയാളത്തിലെ മിക്ക മാധ്യമങ്ങളും മദനിയുടെ മനുഷ്യാവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. എന്നാൽ, മുമ്പ് മദനി വിതച്ച വിപത്തിന്റെ വിത്തുകളാണ് ഇപ്പോൾ കേരളത്തെ കുഴപ്പത്തിലാക്കുന്നത് എന്ന അഭിപ്രായക്കാരും കുറവല്ല. ഇപ്പോഴുണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ പലരും മദനിയുടെ മുൻകാല പ്രസംഗങ്ങൾ ഉദാഹരിക്കുകയും ചെയ്യുന്നു.
ഇതേക്കുറിച്ച് ചാനൽ ചർച്ചയിൽ പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണും ഇപ്പോൾ ഇസ്ലാമിസ്റ്റുകളുടെ നോട്ടുപ്പുള്ളിയായി മാറിയിട്ടുണ്ട്. വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നുവെന്ന് പരാമർശം വിനു നടത്തിയതിന്റെ പേരിലാണ് വിനുവിനെതിരെ ഇസ്ലാമിസ്റ്റുകൾ തിരിഞ്ഞിരിക്കുന്നത്. ഇതോടെ വിനുവിനെതിരെ സൈബർ ആക്രമണവും നടക്കുന്നു. വിനുവിന് മറുപടിയുമായി മദനിയും രംഗത്തുവന്നിട്ടുണ്ട്.
'വിദ്വേഷം വളർത്തുന്നവർക്കെതിരെ നടപടിയോ, പി.സി. ജോർജ് ഇരന്നുവാങ്ങിയ അറസ്റ്റോ,' എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ചയിലായിരുന്നു വിനുവിന്റെ വിവാദ പരാമർശം. മഅ്ദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തി ചേർന്നതെന്നും വിനു പറഞ്ഞു.
'മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ, വിചാരണ തടവുകാരനെന്ന നിലയിൽ ദീർഘ കാലം ജയിലിൽ പാർത്തയാളെന്ന നിലയിൽ പലപ്പോഴും പല ചർച്ചകളിലും മദനിയെ ന്യായീകരിച്ചതിന്റെ പേരിൽ ഞാനും ലജ്ജിക്കുന്നു. കാരണം ഒരു സമൂഹത്തെ ഇത്രമാത്രം ഭിന്നിപ്പിക്കുന്ന വിഷലിപ്തമായ പ്രസംഗങ്ങൾ നടത്തിയ മദനി അർഹിക്കുന്നയിടത്തുതന്നെയാണ് എത്തിചേർന്നത്. അതുകൊണ്ട് മര്യാദക്ക്, മര്യാദക്ക്, മര്യാദക്ക് ജീവിച്ചോയെന്ന് വെല്ലുവിളിക്കുന്നവർ അബ്ദുന്നാസർ മദനിയുടെ അവസാനകാലത്തെയെങ്കിലും ഓർക്കണം,' രണ്ട് ദിവസം മുമ്പ് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവർ ചർച്ച അവസാനിപ്പിച്ച് കൊണ്ട് വിനു വി. ജോൺ പറഞ്ഞത് ഇങ്ങനെയാണ്.
ഇതിന് പിന്നാലെ വിനുവിന് മറുപടിയുമായി മദനി ഫേസ്ബുക്കിൽ കുറിപ്പുമെഴുതി. സംഘപരിവാർ നേതാവ് ആർ വി ബാബുവിനെ 'വിഷമനുഷ്യ'നെന്ന് വിശേഷിപ്പിച്ച മദനി വിനുവിനെ ആർ വി ബാബുവിനോടാണ് ഉപമിച്ചാണ് വിമർശനം ഉന്നയിച്ചത്.
'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ശാരീരികാസ്വസ്ഥതയിൽ ആണുള്ളത്
ഇന്നലെ വൈകിട്ട് വരെയും ആശുപത്രിയിലായിരുന്നു.
നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത് അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നിൽ അറിയിക്കുവാൻ കഴിഞ്ഞിരുന്നില്ല'. എന്ന ആമുഖത്തോടെയാണ് മദനി കുറിപ്പ് തുടങ്ങിയത്.
'ഏഷ്യാനെറ്റിലെ അന്തിച്ചർച്ച വിശാരദനോട്,
യശശ്ശരീരനായ T. N ഗോപകുമാർ ഉൾപ്പെടെയുള്ള പരിണതപ്രജ്ഞരും മാന്യന്മാരുമായ മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിൽ തന്നെ നിരവധി തവണ എന്റെ പ്രസംഗങ്ങളെയും പൊതുപ്രവർത്തനങ്ങളെയും ഞാൻ മുന്നോട്ട് വെക്കുന്ന മർദ്ദിതപക്ഷ രാഷ്ട്രീയം എന്ന ആശയത്തെയും വിലയിരുത്തിയിട്ടുള്ളതാണ്.
ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കൾക്കുണ്ടായ സ്വാഭാവികമായ അസഹ്യതയിൽ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചർച്ചയിൽ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമർശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കൾ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകൾ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാൻ പാഴൂർപടി വരെ പോകേണ്ട കാര്യമില്ല'.
താങ്കൾ ഉണ്ട ചോറൊക്കെ മറന്ന് ഇപ്പോൾ ഉണ്ടു കൊണ്ടിരിക്കുന്നതും ഇനി താങ്കളുടെ 'അവസാന കാലം' വരെ ഉണ്ണാനിരിക്കുന്നതുമായ ചോറിന് ശക്തമായ 'നന്ദി' കാണിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കളുടെ പ്രേക്ഷകർക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികൾ സമ്മാനിക്കാൻ താങ്കൾക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും അത് സഹിക്കാൻ വിധിക്കപ്പെട്ട കേരളീയ സമൂഹത്തിന്റെ ഗതികേട് തുടർന്നുകൊണ്ടേരിക്കുകയും ചെയ്യും...മഅ്ദനി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബാബു വിനു
ഇരട്ട സഹോദരങ്ങളോട്.....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെ ശാരീരികാസ്വസ്ഥതയിൽ ആണുള്ളത്
ഇന്നലെ വൈകിട്ട് വരെയും ആശുപത്രിയിലായിരുന്നു.
നികൃഷ്ടവും നീചമായ ഗൂഢോദേശ്യത്തോട് കൂടിയതുമായ ചില വിഷലിപ്തമായ ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിക്കപ്പെട്ടത് അറിഞ്ഞിരുന്നുവെങ്കിലും അതിന്റെ നിജസ്ഥിതി കേരളീയ സമൂഹത്തിന്റെ മുന്നിൽ അറിയിക്കുവാൻ കഴിഞ്ഞിരുന്നില്ല.
ചുരുക്കം ചില വാക്കുകളിലൂടെ അക്കാര്യം എന്റെ പ്രിയ സഹോദരങ്ങളെ അറിയിക്കുകയാണ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും സത്യം വായിൽ നിന്ന് അറിയാതെ പോലും വരാതിരിക്കുവാൻ ശ്രദ്ധിക്കാറുള്ള ഒരു 'മഹാന്റെ' വിടുവായത്തമാണ് മലയാളത്തിലെ പ്രമുഖ ചാനലായ മാതൃഭൂമിയിലൂടെയും മറ്റൊരു ന്യൂനപക്ഷ വിരുദ്ധ മാധ്യമത്തിലൂടെയും നാം ഇക്കാണുന്നത്...
ഈ കാളകൂട വിഷം ചീറ്റലിൽ ആ 'മഹാൻ' പറയുന്നത് 3 കാര്യങ്ങളാണ്.
1) എനിക്കെതിരെ 153.അ പ്രകാരം 51 കേസുകൾ ചുമത്തിയിട്ടുണ്ടായിരുന്നു.
2) ഹിന്ദു സ്ത്രീകളുടെ ഗർഭപാത്രത്തിൽ മുസ്ലിമിന്റെ ബീജം കടത്തിവിടണമെന്ന് പ്രസംഗിച്ചതിനാണ് ഈ കേസുകളെല്ലാം എടുത്തത്.
3) ഈ കേസുകൾ എല്ലാം ഇടത് ഗവണ്മെന്റ് പിൻവലിച്ചുവെന്ന്.
ബാബരി മസ്ജിദ് പ്രശ്നം കൊടുമ്പിരിക്കൊണ്ടിരുന്ന 1990 കാലഘട്ടത്തിൽ എന്റെ ചില പ്രസംഗങ്ങളുടെ പേരിൽ എനിക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അന്നത്തെ കരുണാകരൻ ഗവണ്മെന്റ് മുപ്പതോളം കേസുകൾ ചുമത്തിയിട്ടുണ്ടായിരുന്നു. (30നെ 51 ആക്കിയത് ടിയാന്റെ സ്ഥിരം സ്വഭാവത്തിന്റെ ഭാഗം)
ഈ കേസുകൾക്ക് കാരണമായെന്ന് ഗവണ്മെന്റ് ഭാഗം വിശേഷിപ്പിച്ച ഒരൊറ്റ പ്രസംഗത്തിലോ 17 വയസ്സു മുതൽ പൊതുവേദികളിൽ പ്രസംഗിക്കുവാൻ തുടങ്ങിയ എന്റെ ജീവിതത്തിലെ ഏതെങ്കിലും പ്രസംഗങ്ങളിലോ ഇന്നും കേരളത്തിലെ വിപണികളിൽ സുലഭമായി ലഭിക്കുന്നതും യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടുന്നതുമായ എന്റെ ഒട്ടനവധി പ്രസംഗങ്ങളിൽ ഏതെങ്കിലും ഭാഗത്തോ അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് തെളിയിക്കാൻ ഈ 'വിഷമനുഷ്യനെ' ഞാൻ വെല്ലുവിളിക്കുന്നു.
ഒപ്പം എനിക്കെതിരെ ചുമത്തപ്പെട്ട ഒരൊറ്റ കേസെങ്കിലും ഇടതുഗവണ്മെന്റ് പിൻവലിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും.
അങ്ങനെ ചെയ്താൽ ആ നിമിഷം ഞാൻ പി.ഡി.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാകുകയും ഏതെങ്കിലും കോടതിയിൽ നേരിട്ട് ഹാജരായി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.
എനിക്കെതിരെ ചുമത്തപ്പെട്ട മുഴുവൻ കേസുകളിലും ഞാൻ നിയമത്തിന്റെ മുന്നിൽ ഹാജരായിട്ടുണ്ട്.
എല്ലാ കേസുകളിലും അതാത് കോടതികൾ എന്നെ കുറ്റവിമുക്തനാക്കുകയും ചെയ്തിട്ടുള്ളത് ആണ്.
ബഹു. സുപ്രീംകോടതി, കർണാടക ഹൈക്കോടതി, കേരള ഹൈക്കോടതി തുടങ്ങിയ നീതിപീഠങ്ങളിലെല്ലാം എന്നെ നിരപരാധിയായി വിട്ടയച്ചിട്ടുള്ള വിവിധ കോടതികളുടെ 30 വിധിപകർപ്പുകളും പലപ്പോഴായി ഹാജരാക്കിയിട്ടുള്ളതും ഇതെല്ലാം ഞാനിപ്പോഴും സൂക്ഷിച്ചിട്ടുള്ളതുമാണ്.
ഇനി ഏഷ്യാനെറ്റിലെ അന്തിച്ചർച്ച വിശാരദനോട്,
യശശ്ശരീരനായ T. N ഗോപകുമാർ ഉൾപ്പെടെയുള്ള പരിണതപ്രജ്ഞരും മാന്യന്മാരുമായ മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിൽ തന്നെ നിരവധി തവണ എന്റെ പ്രസംഗങ്ങളെയും പൊതുപ്രവർത്തനങ്ങളെയും ഞാൻ മുന്നോട്ട് വെക്കുന്ന മർദ്ദിതപക്ഷ രാഷ്ട്രീയം എന്ന ആശയത്തെയും വിലയിരുത്തിയിട്ടുള്ളതാണ്.
ഒരു കൊടുംവിദ്വേഷ പ്രസംഗകനെ അറസ്റ്റ് ചെയ്ത ദിവസം താങ്കൾക്കുണ്ടായ സ്വാഭാവികമായ അസഹ്യതയിൽ നിന്ന് പ്രത്യേകിച്ച് യാതൊരു കാരണമോ ചർച്ചയിൽ പങ്കെടുത്ത ആരെങ്കിലും എന്നെ പറ്റി പരാമർശിക്കുന്ന സാഹചര്യമോ ഇല്ലാതെ തന്നെ താങ്കൾ പറഞ്ഞ വിഷലിപ്തമായ ആ വാക്കുകൾ ആരെ സുഖിപ്പിക്കാനായിരുന്നുവെന്ന് മനസ്സിലാക്കാൻ പാഴൂർപടി വരെ പോകേണ്ട കാര്യമില്ല.
മദനിയുടെ മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദിച്ചുപോയത് വൻഖേദമുള്ള കാര്യമാണ് എന്ന് പ്രേക്ഷകരുടെ മുൻപിൽ അന്തിച്ചർച്ചയിൽ പുലമ്പിയ താങ്കൾ മനസ്സിലാക്കേണ്ടത് ഒമ്പതര കൊല്ലത്തെ അകാരണമായ കഠിനപീഡനങ്ങൾക്ക് ശേഷം ആരോപിക്കപ്പെട്ട കുറ്റങ്ങളിൽ ഒറ്റയൊരെണ്ണം പോലും തെളിയിക്കാൻ കഴിയാതെ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് കോയമ്പത്തൂർ വിചാരണക്കോടതി വെറുതെവിട്ടതും ആ വിധി മേൽകോടതികൾ എല്ലാം ശരിവെച്ചതും ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ കഠിന രോഗങ്ങളോട് മല്ലടിച്ചു കൊണ്ടിരിക്കുമ്പോഴും താങ്കളുടെ പുതിയ യജമാനന്മാർ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രതികാര രാഷ്ട്രീയത്തിനും നീതിനിഷേധത്തിനുമെതിരെ 12 വർഷമായി നിയമപോരാട്ടം നടത്തി പിടിച്ചുനിന്ന് കൊണ്ടിരിക്കുന്നതും താങ്കളുടെ മഹത്തായ ഔദാര്യം കൊണ്ടല്ല മറിച്ച് കേരളത്തിലെ ജാതിമതഭേദമന്യേയുള്ള ഒരുപാട് നല്ല മനുഷ്യരുടെ പിന്തുണ കൊണ്ട് മാത്രമാണ്.
പിന്നെ താങ്കൾ പറഞ്ഞല്ലോ 'മദനി അവസാന കാലത്ത് അനുഭവിക്കുന്നത് അർഹിക്കുന്നത് തന്നെയാണ്' എന്ന്.
നല്ല ആരോഗ്യവും പ്രസരിപ്പുമുണ്ടായിരുന്ന കാലത്ത് കോയമ്പത്തൂരിലെ സെഷൻസ് കോടതിയിലെ ജഡ്ജി തനികാചലം കോടതിമുറിക്കുള്ളിൽ തികഞ്ഞ പക്ഷപാതിത്തം കാണിച്ചപ്പോൾ 'നിങ്ങൾ ഒരു നിഷ്പക്ഷനായ ജഡ്ജി അല്ല എന്ന് ബോധ്യപ്പെട്ടതിനാൽ നിങ്ങളുടെ മുന്നിൽ വിചാരണ നടത്താൻ എനിക്ക് താൽപര്യമില്ല. വെറുതെ വിചാരണ നടത്തി സമയം കളയേണ്ട. എനിക്ക് തൂക്കുമരം തന്നേക്കൂ' എന്ന് വിളിച്ചുപറഞ്ഞ അതേ മനസ്സ് തന്നെയാണ് മദനിക്കിപ്പോഴുമുള്ളത്.
അനീതിക്ക് മുന്നിൽ മുട്ടുമടക്കില്ല എന്നത് ജീവിതത്തിലെ ഉറച്ച തീരുമാനമാണ്!
തങ്കളുടെ യജമാനന്മാർക്ക് കടുത്തനീതിനിഷേധത്തിലൂടെ എന്റെ ആരോഗ്യവും ജീവിതത്തിന്റെ ഏറിയ ഭാഗവുമൊക്കെ നഷ്ടപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ എന്റെ ആശയപ്രതിബദ്ധതയും ഇച്ഛാശക്തിയും ഒരിഞ്ചുപോലും നഷ്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് തന്നെ എന്റെ 'അവസാനകാല അനുഭവ'ത്തിന്റെ പേരിൽ താങ്കൾ കൂടുതൽ ആഹ്ലാദിക്കേണ്ടതില്ല.
താങ്കൾ ഉൾപ്പടെയുള്ള അനീതിയുടെ ഒരു കാവൽക്കാരുടെ മുന്നിലും ജീവന് വേണ്ടി കൈകൂപ്പി യാചിക്കില്ല തന്നെ!
താങ്കൾ ഉണ്ട ചോറൊക്കെ മറന്ന് ഇപ്പോൾ ഉണ്ടു കൊണ്ടിരിക്കുന്നതും ഇനി താങ്കളുടെ 'അവസാന കാലം' വരെ ഉണ്ണാനിരിക്കുന്നതുമായ ചോറിന് ശക്തമായ 'നന്ദി' കാണിച്ചുകൊണ്ടിരിക്കുമ്പോൾ താങ്കളുടെ പ്രേക്ഷകർക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികൾ സമ്മാനിക്കാൻ താങ്കൾക്ക് കഴിഞ്ഞുകൊണ്ടേയിരിക്കും അത് സഹിക്കാൻ വിധിക്കപ്പെട്ട കേരളീയ സമൂഹത്തിന്റെ ഗതികേട് തുടർന്നുകൊണ്ടേരിക്കുകയും ചെയ്യും...
അബ്ദുന്നാസിർ മഅ്ദനി
ബാംഗ്ളൂർ
കോയമ്പത്തൂർ സ്ഫോടനകേസിൽ പ്രതി ചേർക്കപ്പെട്ട് ഒമ്പതര വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് മ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ഓഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂർ സ്ഫോടന കേസിൽ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തിൽ അദ്ദേഹത്തിന് സർക്കാർ ബി കാറ്റഗറി സുരക്ഷ അടക്കം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, 2008ൽ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അൻവാർശ്ശേരിയിൽനിന്ന് കർണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ 2014 മുതൽ സുപ്രീം കോടതി നിർദ്ദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായുള്ള ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുകയാണ് മദനി. കേസിന്റെ വിചാരണ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപം ശക്തമാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഷിൻഡെയെ മുഖ്യമന്ത്രിയാക്കി ആദ്യം ഞെട്ടിച്ചു; മന്ത്രിയാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞത് വേദനയിൽ; സത്യപ്രതിജ്ഞയ്ക്ക് ഫഡ്നാവീസ് സമ്മതിച്ചത് മോദിയുടെ കണ്ണിലെ കരടാകാതിരിക്കാൻ; എല്ലാം നിയന്ത്രിച്ച് അമിത് ഷാ; മഹാരാഷ്ട്രയിൽ താമരയ്ക്കുള്ളിൽ ശിവസേന വിരിയുമ്പോൾ
- തലസ്ഥാനത്ത് എകെജി സെന്ററിന് നേരേ ബോംബേറ്; ആക്രമണം രാത്രി 11.30 ഓടെ; ബോംബെറിഞ്ഞത് സ്കൂട്ടറിൽ എത്തിയ യുവാവ്; മതിലിൽ തട്ടി വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന് ഇ പി ജയരാജൻ; പിന്നിൽ കോൺഗ്രസ് എന്നും ആസൂത്രിതം എന്നും ഇപി; മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി
- ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകൻ; സഞ്ജു ആദ്യ ട്വന്റി 20യിൽ മാത്രം; ഏകദിന ടീമിൽ ശിഖർ ധവാൻ തിരിച്ചെത്തി
- 'ആ വിധി പറഞ്ഞ ജസ്റ്റിസ് സിറിയക് ജോസഫിന്റെ ഉറ്റ ബന്ധു അഭയാ കേസിലെ ഒന്നാം പ്രതിയായ ഫാദർ കോട്ടൂരിന്റെ ***ക്യാൻസറാണ് അറിഞ്ഞില്ലേ': കെ ടി ജലീൽ എംഎൽഎയുടെ പരാമർശം വിവാദമാകുന്നു; കോട്ടൂരിന് കാൻസർ വന്നത് കേസിൽ പ്രതി ആയതുകൊണ്ടാണോ എന്ന് ബൽറാം
- പീഡന കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നു; കുട്ടിക്ക് പ്രായപൂർത്തിയായി; അച്ഛൻ ആരെന്ന് അവൻ അറിയണം; ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണം; ബിനോയ് കോടിയേരിക്കെതിരെ നിയമ പോരാട്ടം കടുപ്പിച്ച് ബിഹാർ സ്വദേശിനി; മുംബൈ കോടതിയിൽ ഹർജി നൽകി
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ബ്രൂവറിയിൽ ജോലി ചെയ്ത ചെറുപ്പകാലം; ഓട്ടോ ഓടിച്ചെത്തിയത് ആനന്ദ് ഡിഗെയുടെ മനസ്സിലേക്ക്; താനെയിൽ കൗൺസിലറായി രാഷ്ട്രീയ തുടക്കം; രണ്ട് മക്കളുടെ വിയോഗത്താൽ വനവാസം; തിരിച്ചുവരവിൽ എംഎൽഎയും മന്ത്രിയുമായി; 'വില്ലനിൽ നിന്നും മഹാരാഷ്ട്രയുടെ 'നാഥൻ' ആയി ഷിൻഡെ
- സ്വാഗതം പറയാൻ എം ശിവശങ്കർ എത്തിയില്ല; മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ നിന്ന്ഒഴിഞ്ഞുമാറി മുൻ പ്രിൻസിപ്പൽ സെക്രട്ടറി
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്