Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏകാദശിയോ, പ്രദോഷമാ, സോമവാരമോ ഷഷ്ഠി വ്രതമോ മറ്റോ എടുത്താൽ പത്രത്തിൽ വരുമോ? ല്ല .. അതാണ് ഒരിത്; വിശുദ്ധ റംസാൻ മാസത്തിൽ നോമ്പെടുത്ത ഹിന്ദു കുടുംബത്തിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം; സംഘപരിവാർ ഗ്രൂപ്പായ അഘോരിയിൽ നിറയുന്നത് കെ.പി ശശികല ഉൾപ്പടെയുള്ള നേതാക്കളുടെ പരിഹാസം; തെറിവിളിച്ചും അശ്ലീലകമന്റ് രേഖപ്പെടുത്തിയും ആക്രമണം; ഇരയായത് പൊന്നാനിയിലെ അഫ്‌സൽ ഉൽമ പ്രിലിമിനറി വിദ്യാർത്ഥി ഇന്ദുവും കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: വിശുദ്ധ റംസാൻ മാസത്തിൽ നോമ്പെടുത്തതിന്റെ പേരിൽ ഹിന്ദു കുടുംബത്തിന് നേരെ സംഘപരിവാറിന്റെ സൈബർ ആക്രമണം. പൊന്നാനി വെളിയങ്കോട് ആലിൻ ചുവട് സ്വദേശികളായ ഇന്ദുവിനും അയൽവാസികളായ കാവ്യയ്ക്കും മുത്തശ്ശി സുലോചനയ്ക്കും നേരെയാണ് സംഘപരിവാർ സൈബർ ഗ്രൂപ്പുകളിൽ കേട്ടാൽ അറയ്ക്കുന്ന തെറിയും അസഭ്യവർഷവും നടത്തുന്നത്. അഘോരി എന്ന ഗ്രൂപ്പിലൂടെയാണ് ഇവർക്കെതിരെ വാർത്തയുൾപ്പടെ പങ്കുവച്ചുകൊണ്ട് അസഭ്യവർഷം നടത്തുന്നത്.

നോമ്പുകാലം വന്നാൽ ഇന്ദുവിനും അയൽവാസികളായ കാവ്യയ്ക്കും മുത്തശ്ശി സുലോചനയ്ക്കും മുസ്ലിംകൾക്കെന്ന പോലെ പകൽ മുഴുവൻ നോമ്പു പിടിക്കുന്നത്. പതിവാണ്. മതസൗഹാർദത്തിന്റെ ഈ ഉദാത്തമായ ഉദാഹരണത്തെ സൈബർ ഗ്രൂപ്പുകളിൽ വികലവൽക്കരിച്ച് ചിത്രീകരിച്ചാണ് ഒരുവിഭാഗം സംഘപരിവാർ പ്രവർത്തകർ ആത്മരതി കൊള്ളുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ കുടുംബം നോമ്പെടുക്കുന്നത്് പതിവാണ്. മുപ്പതാം വയസിലാണ് അഫ്‌സൽ ഉൽമ പ്രിലിമിനറി പഠിക്കാൻ എരമംഗലം അൽഫൂർഖാൻ കോളജിൽ ഇന്ദു ചേർന്നത്. പ്രിലിമിനറി ഒന്നാം വർഷ വിദ്യാർത്ഥിയാണ് ഇന്ദു ഇപ്പോൾ. തൊട്ടടുത്ത അയൽവാസിയായ ഡിഗ്രി രണ്ടാം വർഷക്കാരിയായ കാവ്യ എട്ടുവയസുമുതൽ നോമ്പെടുക്കുന്നത് പതിവാണ്. ഇപ്പോൾ 19 വയസുണ്ട് കാവ്യയ്ക്കും.

ഒരു നോമ്പ് പോലും ഇവർ റംദാൻ മാസത്തിൽ മുടങ്ങിയിട്ടില്ല. കാവ്യയ്ക്കും ഇന്ദുവിനും കൂട്ടായി മുത്തശ്ശി സുലോചനയും നോമ്പെടുക്കുന്നത് പതിവായി. കഴിഞ്ഞ ആറ് വർഷമായി സുലോചനയും നോമ്പ് മുടക്കിയിട്ടില്ല. ഒരു ദിവസം ഇന്ദുവിനെ കാവ്യയും മുത്തശ്ശി സുലോചനയും ചേർന്ന് നോമ്പ് മുറിപ്പിച്ചിരുന്നു. ഇവരെ തിരിച്ചും ഇന്ദു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.

റംസാൻ ക്വിസ് മത്സരങ്ങളിലെല്ലാം പങ്കെടുക്കുന്നവരാണ് ഈ ഹിന്ദു കുടുംബം. ഭർത്താവിന്റെ പിന്തുണയോടെയാണ് ഇന്ദു പഠിക്കുന്നത്. അമ്മ പ്രീതയുടെ പിന്തുണ കാവ്യയ്ക്കുമുണ്ട്. മൂന്നുപേരും വർഷാവർഷം ഇരുപത്തിയേഴാം രാവും ബദ്രീങ്ങളുടെ ആണ്ടുമെല്ലാം പിടിക്കാറുണ്ട്. എന്നാൽ വാർത്ത പൊന്നാനിയിലെ പത്രത്തിൽ ആർട്ടിക്കിളായി വന്നതോടെ സംഘപരിവാർ ഈ വാർത്ത വിവാദമാക്കി ഏറ്റെടുക്കുകയായിരുന്നു.

ഹന്ദു ഐ്ക്യവേദി സംസ്ഥാന അധ്യക്ഷൻ കെ.പി ശശികല ഉൾപ്പടെ നിരവധി പേർ കമന്റുമായി രംഗത്തെത്തി. ഏകാദശിയോ, പ്രദോശവൃതമോ, സോമവാര വ്രതമോ മറ്റോ എടുത്താൽ പത്രത്തിൽ വരുമോ? ല്ല .. അതാണ് ഒരിത് എന്നാണ് വാർത്തയ്ക്ക് പരിഹാസ രൂപേണ കെ,.പി ശശിരകല കമന്റ് ഇട്ടിരിക്കുന്നത്.

 

എന്നാൽ നോമ്പെടുത്ത കുടുംബത്തെ ലൗജിഹാദെന്നും ആട്‌മെയ്ക്കാൻ സിറിയിയിലേക്ക് ആളായെന്നുമെല്ലാം വിമർശിച്ചാണ് ഒരു വിഭാഗം കുടുംബത്തെ അധിക്ഷേപിച്ച് പോസ്റ്റിടുന്നത്. ഇവരെ മടൽ വെട്ടി അടിക്കണമെന്നുവരെയുള്ള കമന്റുകളാണ് അഘോരി എന്ന ഗ്രൂപ്പിൽ നിറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP