Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തോറ്റാലും വേണ്ടില്ല തനിക്ക് തന്നെ സീറ്റ് വേണം! സുരേന്ദ്രനെ വെട്ടാൻ അൽഫോൻസിനേയും എംടി രമേശിനേയും വരെ ഇറക്കി പടയോട്ടം; ശ്രീധരൻപിള്ളയുടെ പിടിവാശിക്ക് മുന്നിൽ നേതൃത്വം മുട്ട് മടക്കിയപ്പോൾ തകർന്ന് പോയത് സാധാരണ ബിജെപി പ്രവർത്തകരുടേയും അയ്യപ്പഭക്തരുടേയും ഹൃദയം; കെ സുരേന്ദ്രന് വേണ്ടി സംഘപരിവാർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂട്ടമുറവിളി; ശ്രീധരൻ പിള്ളയുടെ ഫേസ്‌ബുക്ക് പേജിൽ `സംഘികളുടെ` പൊങ്കാല

തോറ്റാലും വേണ്ടില്ല തനിക്ക് തന്നെ സീറ്റ് വേണം! സുരേന്ദ്രനെ വെട്ടാൻ അൽഫോൻസിനേയും എംടി രമേശിനേയും വരെ ഇറക്കി പടയോട്ടം; ശ്രീധരൻപിള്ളയുടെ പിടിവാശിക്ക് മുന്നിൽ നേതൃത്വം മുട്ട് മടക്കിയപ്പോൾ തകർന്ന് പോയത് സാധാരണ ബിജെപി പ്രവർത്തകരുടേയും അയ്യപ്പഭക്തരുടേയും ഹൃദയം; കെ സുരേന്ദ്രന് വേണ്ടി സംഘപരിവാർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂട്ടമുറവിളി; ശ്രീധരൻ പിള്ളയുടെ ഫേസ്‌ബുക്ക് പേജിൽ `സംഘികളുടെ` പൊങ്കാല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ വൻ പ്രതിഷേധം. സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ ഫേസ്‌ബുക്ക് പേജിലാണ് അണികളുടെ പ്രതിഷേധം. ഒരു കാരണവശാലും ശ്രീധരൻ പിള്ള മത്സരിക്കരുതെന്നും അണികളുടെ വികാരം മനസ്സിലാക്കി ശബരിമല സമരത്തിൽ സാധാരണ പ്രവർത്തകർക്ക് ഒപ്പം നിൽക്കുകയും അവർക്കൊപ്പം ജയിലിൽ പോവുകയും ചെയ്ത കെ സുരേന്ദ്രന് സീറ്റ് നൽകണം എന്ന് തന്നെയാണ് പ്രവർത്തകരും പാർട്ടി അനുഭാവികളും ആഗ്രഹിക്കുന്നത്. ഇത് മാനിക്കാതെ സ്വയം മത്സരിക്കാൻ ശ്രീധരൻ പിള്ള തയ്യാറായാൽ ഒരു കാരണവശാലും തെരഞ്ഞെടുപ്പിൽ തിളങ്ങാൻ കഴിയില്ലെന്ന താക്കീതും അവർ നൽകുന്നുണ്ട്. തിളങ്ങാൻ കഴിയില്ല എന്ന് മാത്രമല്ല എട്ട് നിലയിൽ പൊട്ടുമെന്നും മൂന്നാം സ്ഥാനം ഉറപ്പിക്കാം എന്നും പ്രവർത്തകർ പറയുന്നു.

പത്തനംതിട്ടയുടെ ശബ്ദമായി കെ സുരേന്ദ്രനെ തന്നെയാണ് ഞങ്ങൾക്ക് വേണ്ടത്. ഭക്തർക്കായി പോരാടാൻ ശബരിമല വിഷയം കൊടുംപിരി കൊണ്ട് നിന്നപ്പോൾ അദ്ദേഹമേ ഉണ്ടായിരുന്നുള്ളു. ദിവസവും വാക്ക് മാറ്റി പറഞ്ഞും പ്രസ്തവനകൾ തിരുത്തിയും പ്രക്ഷോഭങ്ങളെല്ലാം പത്തനംതിട്ട ടൗണിൽ അവസാനിപ്പിച്ചതാണ് താങ്കൾ എന്നും നിരോധനാജ്ഞ ലംഘിക്കാൻ ഓഫീസിലിരുന്ന് ആഹ്വാനം ചെയ്തതു പത്രക്കാരെ കണ്ടതുമാണോ താങ്കൾ പത്തനം തിട്ട സീറ്റിന് അവകാശവാദമുന്നയിക്കാനുള്ള കാരണം എന്നും പ്രവർത്തകർ ചോദിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിൽ ബിജെപി സംഘടിപ്പിച്ചത് നിരവധി പ്രക്ഷോഭങ്ങളാണ്. വൃണപ്പെട്ട ഭക്ത വികാരത്തിന് ഒപ്പമാണ് എന്ന് ബിജെപി പ്രഖ്യാപിച്ച് സമര രംഗത്ത് വന്നെങ്കിലും സ്വന്തം കാര്യം നോക്കിയ ശ്രീധരൻ പിള്ളയോട് താൽപര്യം ഇല്ല എന്ന് സംഘപരിവാർ അനുഭാവികൾ തന്നെ വ്യക്തമാക്കുമ്പോൾ ബിജെപി നേതൃത്വത്തിനും തലവേദനയാവുകയാണ്.

സുരേന്ദ്രനെ വെട്ടാൻ നടത്തിയ കരുനീക്കങ്ങൾ ഇങ്ങനെ

പിള്ളയ്ക്ക് എപ്ലസ് മണ്ഡലം വിട്ടൊരു കളിയുമില്ല

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും അധികം വിജയസാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾവരെ കൽപ്പിച്ച് കൊടുത്ത തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു പിള്ളയ്ക്ക് ആദ്യം കണ്ണ്. ഇവിടെ സ്ഥാനാർത്ഥിയായി മിസോറാം ഗവർണറും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരൻ മത്സരിക്കണം എന്ന് ആവശ്യപ്പെട്ട എംഎസ് കുമാർ എന്ന നേതാവിനോട് വിശദീകരണം ചോദിച്ചുള്ള ബിജെപി അധ്യക്ഷന്റെ നടപടി പാർട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി തന്നെ നേരിട്ട് കുമ്മനത്തെ ഇവിടെ സ്ഥാനാർത്ഥിയായി നിർണയിച്ചതോടെയാണ് ശ്രീധരൻ പിള്ള പത്തനംതിട്ടയിൽ മത്സരിക്കാൻ തയ്യാറെടുത്തത്. ശബരിമല വിഷയം സുവർണാവസരമായി കണ്ട നേതാവ് പൊടുന്നനെ പ്ലേറ്റ് മാറ്റി.

സുരേന്ദ്രനെ വെട്ടാൻ പത്തനംതിട്ടയ്ക്ക് ഡിമാൻഡ് കൂട്ടി

തിരുവനന്തപുരം കഴിഞ്ഞാൽ പാർട്ടി വലിയ വിജയസാധ്യത കാണുകും പ്രതീക്ഷിക്കുകയും ചെയ്തത് ശബരിമല സമരത്തിന് വേദിയായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട മണ്ഡലത്തെയായിരുന്നു. ശബരിമല സമരത്തിൽ തെരുവിലിറങ്ങുകയും ഭക്തർക്കൊപ്പം നിലകൊള്ളുകയും ചെയ്ത സുരേന്ദ്രൻ ഭക്തർക്കും ഒപ്പം തന്നെ പാർട്ടി പ്രവർതകർക്കും ഹീറോയാണ്. കാസർഗോഡ് ലോക്‌സഭയിൽ മത്സരിക്കുന്നില്ലെന്നും ഒപ്പം തന്നെ മഞ്ചേശ്വരത്ത് ഇനി മത്സരിക്കാൻ ഇല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പത്തനംതിട്ടയാണ് സുരേന്ദ്രന്റെ ലക്ഷ്യം എന്ന് ശ്രീധരൻ പിള്ളയും മനസ്സിലാക്കിയത്.

ഇതോടെയാണ് പത്തനംതിട്ട മണ്ഡലത്തിൽ ഇല്ലാത്ത ഡിമാൻഡ് ഉണ്ടാക്കാൻ ശ്രീധരൻ പിള്ള ശ്രമം ആരംഭിച്ചത്. അതിനായി എംടി രമേശ് അൽഫൺസ് കണ്ണന്താനം എന്നിവരെ കൊണ്ട് വരികയും സീറ്റ് ആവശ്യം ഉന്നയിക്കുകയും ചെയ്തു. സീറ്റിനായി ഒന്നിലധികം ആളുകൾ രംഗത്ത് ഉണ്ടെങ്കിൽ ആ തർക്കം തീർക്കാൻ മുതിർന്ന നേതാവായ താൻ തന്നെ മത്സരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇത്രയുമാകുമ്പോൾ സുരേന്ദ്രനും പിന്മാറും എന്ന് ശ്രീധരൻ പിള്ള കണക്കുകൂട്ടി. എന്നാൽ അനുഭാവികൾ തന്നെ തനിക്കെതിരെ തിരിയും എന്ന് ശ്രീധരൻ പിള്ള പ്രതീക്ഷിച്ചില്ല.

ജനകീയ നേതാക്കൾ കുമ്മനവും സുരേന്ദ്രനും

നിരവധി നേതാക്കളുള്ള പാർട്ടിയൊക്കെ ാണെങ്കിലും ചാനൽ ചർച്ചകളിലൂടെയല്ലാതെ ജനങ്ങൾക്കൊപ്പം ഇറങ്ങി പ്രവർത്തിച്ചും പൊതുവിഷയങ്ങൾ ഉന്നയിച്ചും നേതാക്കളായവർ കുറവാണ്. അത് തന്നെയാണ് കുമ്മനത്തിന്റേയും സുരേന്ദ്രന്റേയും പ്രത്യേകത.കേരളത്തിൽ ഏറ്റവും ജനകീയനായ ബിജെപി നേതാവാര് എന്നു ചോദിച്ചാൽ അണികൾ ഉത്തരം പറയുക കെ സുരേന്ദ്രൻ എന്നാകും. കൈനനയാതെ മീൻപിടിക്കാൻ സമർത്ഥന്മാരായ നിരവധി നേതാക്കൾ പാർട്ടിയിൽ ഉള്ളപ്പോൾ തന്നെ അണികൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ചാണ് സുരേന്ദ്രൻ നേതാവായത്. എന്നാൽ കേരളത്തിൽ സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ ഇഷ്ടപ്പെടാത്ത ഒരു വിഭാഗം നേതാക്കൾ ഇവിടെയുണ്ട്. ഇവർ സംഘടിതമായ നീക്കത്തോടെ സുരേന്ദ്രനെ കേരളത്തിൽ നിന്നും കെട്ടുകെട്ടിക്കാൻ ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. ശബരിമല വിഷയത്തിൽ അടക്കം സജീവ ഇടപെടൽ നടത്തിയ സുരേന്ദ്രന് മത്സരിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ജനപിന്തുണയും വൈരാഗ്യത്തിന് കാരണമായി

അണികളുടെ നേതാവിന് സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരെയും തിരഞ്ഞു പിടിച്ച് പ്രതികാര നടപടിയാണ് ശ്രീധരൻ പിള്ളയും കൃഷ്ണദാസ് പക്ഷവും ചേർന്ന് നടത്തുന്നത്. ഏറ്റവും ഒടുവിലായി യുവമോർച്ച ഐടി സെൽ കൺവീനർ അഭിലാഷിനെയും തരം താഴ്‌ത്തി മീഡിയ സെൽ അംഗമാക്കി. നേരത്തെ സുരേന്ദ്രനെ അനുകൂലിച്ച ബിജെപി ഐടി സെൽ സ്റ്റേറ്റ് കൺവീനർ ആനന്ദ് എസ് നായരെയും മാറ്റിയിരുന്നു.

സൈബർ ലോകത്ത് സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ബിജെപി നേതൃത്വത്തിന് വിഷയമായത്. ശബരിമല വിഷയത്തിൽ ഇടപെട്ട് ജയിലിൽ കിടന്ന സമയത്തും ജയിലിൽ നിന്നും കോടതികളിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വേളയിൽ അടക്കം സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങളും വീഡിയോയും ജനങ്ങൾക്കു മുന്നിൽ എത്തിച്ച വ്യക്തിയാണ് അഭിലാഷ്. ദക്ഷിണ മേഖല പരിവർത്തന യാത്രയുടെ സോഷ്യൽ മീഡിയ ഇൻചാർജ് ആയിരുന്നു. കേരളം മുഴുവൻ പരിവർത്തൻ യാത്ര നടത്തിയെങ്കിലും സുരേന്ദ്രൻ നയിച്ച യാത്രയായിരുന്നു ഏറെ ഹിറ്റായത്. ഈ യാത്രയിലൊക്കെ സുരേന്ദ്രന്റെ ജനകീയ പരിവേഷം പാർട്ടിക്ക് ഗുണം ചെയ്തു. ഇതോടെയാണ് ജനകീയ നേതാവിനെ ഒഴിവാക്കാൻ അദ്ദേഹത്തിന്റെ അനുകൂലികളെ മാറ്റിയത്.

സുരേന്ദ്രനെ വെട്ടിയത് ആസൂത്രിതമായി

അണികളുടെ വികാരം മനസിലാക്കി പ്രവർത്തിക്കുന്ന നേതാവാണ് കെ സുരേന്ദ്രൻ എങ്കിലും ബിജെപിയിലെ നേതൃത്വത്തിലെ ചിലരുടെ അനിഷ്ടമാണ് ഇപ്പോൾ സുരേന്ദ്രന് വിനയായത്. വോട്ടു വിൽപ്പനയും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും ശീലമാക്കിയവർ സുരേന്ദ്രനെ ആസൂത്രിതമായി വെട്ടുകയായിരുന്നു. ശബരിമല വിഷയത്തിൽ ജയിലിൽ പോയ വേളയിലും സുരേന്ദ്രനൊപ്പമായിരുന്നു ഭൂരിപക്ഷം പ്രവർത്തകരും. ശ്രീധരൻ പിള്ളയാകട്ടെ ശബരിമലയുടെ പരിസരത്തേക്കു പോലും എത്താൻ തയ്യാറായില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ മാത്രമാണ് ബിജെപിക്ക് അൽപ്പമെങ്കിലും പ്രതീക്ഷ അവശേഷിക്കുന്നത്. കുമ്മനം എത്തിയതോടെ തലസ്ഥാന മണ്ഡലത്തിലെ മോഹം പോയ പിള്ള പത്തനംതിട്ടയിലേക്ക് മാറുകയായിരുന്നു.

ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയതുല്യമായ തോൽവിയായിരുന്നു മഞ്ചേശ്വരത്ത് സുരേന്ദ്രനുണ്ടായത്. ഈ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ സുരേന്ദ്രൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചത്. എന്നാൽ, അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാനുള്ള നീക്കങ്ങൾ ആസൂത്രിതമായി നടക്കുകയായിരുന്നു. എൽഡിഎഫ് പൂർണമായും യുഡിഎഫ് ഭാഗികമായും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പോർക്കളം സജീവമാക്കിയിട്ടും ബിജെപി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്.

സംസ്ഥാന അധ്യക്ഷ പദവിയും തട്ടിത്തെറിപ്പിച്ചത് ചരിത്രം

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ട പേരായിരുന്നു കെ സുരേന്ദ്രന്റേത്. അണികളുടെ വികാരവും ഇതു തന്നെയായിരുന്നു. എന്നാൽ അവസാന നിമിഷം സുരേന്ദ്രൻ പട്ടികയിൽ നിന്നും പുറത്തായി. പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോഴും താരമായി നിന്നത് കെ സുരേന്ദ്രനായിരുന്നു. എന്നാൽ അണികൾക്കും പൊതുസമൂഹത്തിലുമുള്ള ജനകീയ സ്വീകാര്യത തന്നെയാണ് സുരേന്ദ്രന് ഇപ്പോൾ തിരിച്ചടിയാകുന്നത്. സുരേന്ദ്രന് സീറ്റ് നൽകാത്തതിനെതിരെ കടുത്ത പ്രതിഷേധം അണികൾക്കിടയിലുണ്ട്. സൈബർ ലോകത്തും ഇവർ പ്രതിഷേധം ഉയർത്തുന്നുണ്ട്.

അണികളുടെ സൈബർ പ്രതിഷേധത്തിലെ ചില കമന്റുകൾ ഇങ്ങനെ

Anu Elakolloor സുരേന്ദ്രൻ ജി നിന്നിലെങ്കിൽ പത്തനംതിട്ട പോക്കാ ശ്രീധരന്പിള്ള നിന്നാൽ എട്ടു നിലയിൽ പൊട്ടും..താൻ ഇവിടുത്തെ സംഘ ചുമതല പ്പെട്ടവരോട് തിരക്കു., ഇവിടെ അമ്മമാരും,യുവാക്കളും പൊതുവായി സുരേന്ദ്രൻ നിക്കണമെന്ന് പറയുന്നു...100ൽ 99%പേരും ഇതു പറയുന്നു... താൻ ഇതൊക്കെ അന്വേഷിക്കാതെ അധികാരമോഹി ആവരുത്...ഇതൊന്നും ബോധം ഇല്ലാത്തതാണോ.,അതോ പൊട്ടനായിട്ടാണോ.

Sreejesh Sivadas ദയവ് ചെയ്ത് ബിജെപി നേതൃത്വവും ശ്രീധരൻ പിള്ളയും ജനവികാരം കണക്കിലെടുത്ത് പത്തനംതിട്ടയിൽ സുരേന്ദ്രനെ സ്ഥാനാർത്ഥി യാക്കുക ഇത് ഓരോ പ്രവർത്തകരുടെയും അപേക്ഷയാണ്?????? ജന വികാരങ്ങൾ മനസ്സിലാക്കുന്ന പാർട്ടി ആവുക.ശബരീശന്റെ മണ്ണ് സുരേന്ദ്രന് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു ????

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP