Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

മനോരമ ചാനലിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി അധിക്ഷേപിച്ചതിനോട് ദേശാഭിമാനിക്ക് യോജിപ്പില്ല; പോസ്റ്റിട്ട സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനോട് വിശദീകരണം ചോദിച്ചു; രാഷ്ട്രീയ വിമർശനങ്ങൾ ആകാമെങ്കിലും കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതികളോട് യോജിപ്പില്ലെന്നും ചീഫ് എഡിറ്റർ പി.രാജീവ്

മനോരമ ചാനലിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെ സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി അധിക്ഷേപിച്ചതിനോട് ദേശാഭിമാനിക്ക് യോജിപ്പില്ല; പോസ്റ്റിട്ട സർക്കുലേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനോട് വിശദീകരണം ചോദിച്ചു; രാഷ്ട്രീയ വിമർശനങ്ങൾ ആകാമെങ്കിലും കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതികളോട് യോജിപ്പില്ലെന്നും ചീഫ് എഡിറ്റർ പി.രാജീവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനോരമ ന്യൂസിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമനെ അപമാനിക്കുന്ന പോസ്റ്റിട്ട ദേശാഭിമാനി ജീവനക്കാരനെ തള്ളിപ്പറഞ്ഞ് ദേശാഭിമാനിയുടെ വിശദീകരണം. പത്രത്തിന്റെ ചീഫ് എഡിറ്റർ പി.രാജീവാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നൽകിയത്.

കുറിപ്പ് ഇങ്ങനെ:

ദേശാഭിമാനിയിൽ സർക്കുലേഷൻ വിഭാഗത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളുടെ വ്യക്തിപരമായ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും മനോരമ ചാനലിലെ മാധ്യമ പ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റിട്ടതു ശ്രദ്ധയിൽപ്പെടുകയുണ്ടായി. ഇത്തരം രീതികളോട് ദേശാഭിമാനിക്ക് യോജിപ്പില്ല. ദേശാഭിമാനിയുടെ പേജിൽ നിന്നല്ലെങ്കിൽ പോലും പത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്തു നിന്നു മാത്രമല്ല ആരിൽ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകാൻ പാടില്ലെന്നതാണ് സമീപനം. ഇതു സബന്ധിച്ച് ആ വ്യക്തിയോട് വിശദീകരണം ചുമതലപ്പെട്ടവർ ചോദിച്ചിട്ടുണ്ട്.

രാഷ്ട്രീയമായ വിമർശനങ്ങളാകാം. വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല. മോർഫിങ്ങുകളും നിർമ്മിത കഥകളും വഴി പാർട്ടി നേതാക്കളെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ വ്യക്തിഹത്യ ചെയ്യുന്ന രീതി സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികൾ നടത്തുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അത്തരം രീതികളോട് യോജിപ്പില്ല. വ്യക്തി അധിക്ഷേപ രീതികളെ ഞങ്ങൾ തള്ളിപ്പറയുന്നു.

നിഷയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ദേശാഭിമാനി പത്രത്തിലെ ജീവനക്കാരന്റെ പോസ്റ്റ്. ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കടുത്ത സ്ത്രീ വിരുദ്ധതയാണ് നിറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്. ഇതിന് സമാനമായി നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് നിഷ പ്രതികരണവുമായി എത്തുന്നത്.

വാളയാറിൽ എത്തിയ മലയാളികളെ അതിർത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവർത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമർശിച്ചാൽ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവർത്തക യൂണിയൻ. പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാൽ മുതിർന്ന വാർത്താ അവതാരകയ്‌ക്കെതിരെ ദേശാഭിമാനിക്കാരനാണ് പ്രതികരിക്കുന്നതെങ്കിൽ ആരും ഒന്നും മിണ്ടില്ല. ഇതിന് തെളിവാണ് നിഷയ്ക്കെതിരായ പോസ്റ്റിലെ മൗനം. പരസ്യമായി ആരും പ്രതികരിക്കുന്നില്ല. ഇതിനിടെയാണ് നിഷ നിലപാട് വിശദീകരിച്ച് എത്തുന്നത്. പിണറായി സർക്കാരിനെതിരായ അതിരൂക്ഷ വിമർശനമായി മാറുകയാണ് അത്.

ചർച്ചയാകുന്ന കുറിപ്പ് ഇങ്ങനെ

ദേശാഭിമാനി പത്രത്തിലെ ജീവനക്കാരനായ വിനീത് വി.യു എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇട്ട FB പോസ്റ്റ് കണ്ട നിരവധി സുഹൃത്തുക്കൾ വിളിച്ചു...
പത്രപ്രവർത്തക യൂണിയൻ നേതാക്കളടക്കം ഒട്ടേറെപ്പേർ..'
കേസ് കൊടുക്കണം എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം....
ഞാൻ അക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല....
സ്ഥാപന മേധാവികൾ എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കും...
ഇതിനോടകം കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല എന്നതാണ് വസ്തുത..
ഡിജിപിയുടെയും മുഖ്യമന്ത്രിയുടെയും മുന്നിൽ ആ പരാതികൾ ഉണ്ട്....
വീണ്ടും പരാതിയെഴുതി ഒരു കടലാസ് കൂടി എന്തിന് വേസ്റ്റാക്കണോ എന്നതാണ് എന്റെ ചിന്ത....
പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് നീതി കിട്ടാനിടയില്ലാത്ത സ്ത്രീകളുടെ ഗണത്തിലാണ് ഞാൻ എന്ന് വിശ്വസിക്കാം...
ദേശാഭിമാനി ജീവനക്കാരൻ സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് ഇത്രയും അധിക്ഷേപകരമായ ഒരു പോസ്റ്റ് ഇടണമെങ്കിൽ ആ സ്ഥാപന മേലധികാരികളുടെ ഇത്തരം കാര്യങ്ങളോടുള്ള സമീപനം എന്താണ്?
അവരെ മാനിക്കാതെയാണ് ചെയ്തതെങ്കിൽ ഒരു പരാതിയും കിട്ടാതെ തന്നെ വിനീത് വി.യുവിനെതിരെ ആ സ്ഥാപനം നടപടിയെടുക്കേണ്ടേ?
അപ്പോൾ കഴിഞ്ഞ കുറച്ചുനാളുകളായി CPI (M ) സൈബർ ടീം എനിക്കെതിരെ ബോധപൂർവം നടത്തുന്ന വ്യക്തിഹത്യയുടെ തുടർച്ചയായേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
അഞ്ച് മണിക്കൂർ തുടർച്ചയായ ലൈവ് വാർത്താ അവതരണത്തിനിടെ സംഭവിച്ച നാക്കുപിഴയെപ്പോലും വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണ്!
ഒരു ചാനലും പത്രവും നടത്തുന്ന പാർട്ടിയാണ് വാർത്തകളുടെ കുത്തൊഴുക്കിൽ സംഭവിക്കുന്ന പിഴവുകളെ കുത്തിപ്പൊക്കി എനിക്കും എന്റെ സ്ഥാപനത്തിനുമെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്...
പിന്തുണയുമായി വിളിച്ച എല്ലാ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്....
ഇതിലൊന്നും ഞാൻ തളരില്ല എന്ന് വാക്കുതരുന്നു...
മനോരമ എന്ന വടവൃക്ഷത്തിന്റെ തണലിലാണ് എന്നതാണ് എന്റെ ഏറ്റവും വലിയ കരുത്ത് .....
15 വർഷമായി ദൃശ്യമാധ്യമ പ്രവർത്തന രംഗത്ത്.....
ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാനുള്ള ബാധ്യതയാണ് എനിക്കുള്ളത്...
ഭരണാധികാരികളോട് അപ്രിയ ചോദ്യങ്ങൾ ചോദിക്കേണ്ടി വരും...
അത് ഇനിയും ഒരു മാറ്റവും ഇല്ലാതെ തുടരും....
തൽക്കാലം മാധ്യമപ്രവർത്തനമാണ്, സർക്കാരിന്റെ PR ജോലിയല്ല ചെയ്യുന്നത്.....
PR ചെയ്യുന്നവർ ഭംഗിയായി ആ പണി ചെയ്യട്ടെ ,തെറ്റില്ല....
മാധ്യമപ്രവർത്തനം സ്തുതിപാഠലാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നവരോട് തൽക്കാലം നമുക്ക് സഹതപിക്കാം....

നിഷാ പുരുഷോത്തമൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP