Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ

ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വാളയാറിൽ എത്തിയ മലയാളികളെ അതിർത്തി കയറ്റി വിടുന്നതിനെതിരെ പ്രതികരിച്ച മാധ്യമ പ്രവർത്തക. ഈ നിലപാടിനെ മലയാളിയോടുള്ള ഇഷ്ടം കൊണ്ട് വിമർശിച്ചാൽ അത് സ്ത്രീ വിരുദ്ധമാകുമെന്ന് വ്യാഖ്യാനിക്കുന്നവരാണ് കേരളത്തിലെ പത്രപ്രവർത്തക യൂണിയൻ. പൊലീസിൽ സമ്മർദ്ദം ചെലുത്തി കേസും എടുപ്പിക്കും. എന്നാൽ മുതിർന്ന വാർത്താ അവതാരകയ്‌ക്കെതിരെ ദേശാഭിമാനിക്കാരനാണെങ്കിൽ എന്തും പറയാം. ആരും മിണ്ടില്ല. വനിതയെ അപമാനിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ആരും ആവശ്യപ്പെടില്ല. അറസ്റ്റിന് മുറവിളി കൂട്ടി പത്രപ്രവർത്തക യൂണിയനും പത്രക്കുറിപ്പ് ഇറക്കില്ല. എല്ലാം എല്ലാവരും കണ്ടില്ലെന്ന് നടിക്കും. സ്ത്രീ പക്ഷവാദികളും മിണ്ടില്ല. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ അവസ്ഥ.

മനോരമയിലെ മുതിർന്ന മാധ്യമ പ്രവർത്തകയാണ് നിഷാ പുരുഷോത്തമൻ. കോൺഗ്രസ് പക്ഷപാതിയാണ് നിഷയെന്ന് ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. നിഷയുടെ വാർത്താവായനയിലെ പിഴവുകൾ ഉയർത്തി വിമർശിക്കുന്നവരുണ്ട്. സീറ്റ് മോഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന കോൺഗ്രസുകാരിയെന്നും പറഞ്ഞു വയ്ക്കാറുണ്ട്. ഇത്തരം വിമർശനങ്ങൾക്കെല്ലാം അപ്പുറമായിരുന്നു ദേശാഭിമാനിയിലെ സർക്കുലേഷൻ സ്റ്റാഫ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ നിന്നാണ് കടന്നാക്രണം. ഭൂതക്കുളത്തെ വിനീത് വിയു എല്ലാ അർത്ഥത്തിലും സഖാവാണ്. ഈ സഖാവാണ് നിഷാ പുരുഷോത്തമനെതിരെ അധിക്ഷേപവുമായി എത്തിയത്. കണ്ടിട്ടും അറിഞ്ഞിട്ടും ആരും മിണ്ടിയില്ല. എന്നാൽ മനോരമ ഇതിനെ ഗൗരവത്തോടെ എടുത്തു. ഇത് മനസ്സിലായതോടെ വിനീത് പോസ്റ്റ് മുക്കി. എങ്കിലും സ്‌ക്രീൻ ഷോട്ട് പാറിപറന്നു നടക്കുകയാണ്.

ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം.... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ- മനോരമ വാർത്താ അവതാരകയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ നിറച്ച് ദേശാഭിമാനിക്കാരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കടുത്ത സ്ത്രീ വിരുദ്ധതയാണ് ഇതിൽ നിറയുന്നത്. എന്നാൽ ദേശാഭിമാനിക്കാരനായതു കൊണ്ട് തന്നെ ആരും ഒന്നും പ്രതികരിക്കുന്നില്ല. ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനോട് തരത്തിന് കളിക്കാൻ പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ പരിഹാസം സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിനിടെയാണ് നിഷയേയും ദേശാഭിമാനിക്കാരൻ കടന്നാക്രമിക്കുന്നത്. ഇതിനോടും മൗനമാണ് പത്രപ്രവർത്തക യൂണിയൻ.

തീർത്തും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് നിഷയുമായി ഏറെ അടുപ്പമുള്ളവർ മറുനാടനോട് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുകയെന്നതാണ് വാക്കുകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചന. ഇതിനെതിരെ ശക്തമായ വികാരം ഉയരണമെന്നാണ് ആവശ്യം. ഇതിനെ ഗൗരവത്തോടെയാണ് മനോരമയും കാണുന്നത്. സ്ത്രീ അവതാരകരുടെ ആത്മവിശ്വാസത്തെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണുന്നു. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ അതിനെ മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്യും. ഇതിനെ വ്യക്തിപരമായി ഇല്ലാകഥ പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് പൊതുവിൽ ഉയരുന്ന നിലപാട്.

മുമ്പും നിഷാ പുരുഷോത്തമനെതിരെ കടന്നാക്രമണങ്ങൾ സൈബർ സഖാക്കൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇതൊന്നും വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് കടന്നിരുന്നില്ല. സ്ത്രീ സമത്വവും പുരോഗമനവും പറയുന്ന സൈബർ സഖാക്കൾ നിഷ പുരുഷോത്തമനെ വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന തെറിയാണ്. കൃത്യമായ നിലപാടും അത് തുറന്ന് പറയാനുള്ള ധൈര്യവുമുള്ള മാധ്യമ പ്രവർത്തകക്ക് നേരെയുള്ള സൈബർ ആക്രമണം അവസാനിക്കുന്നില്ലെന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ പരിഹാസവും കളിയാക്കലും. രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടംപിടിക്കാനും നിയമസഭാ സീറ്റ് തരപ്പെടുത്താനുമുള്ള ശ്രമമാണ് നിഷയുടേതെന്ന് നേരത്തേയും സൈബർ സഖാക്കൾ ആരോപിച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ കൃത്യമായ ഇടപെടലുകളിലൂടെ ഇടത് നേതാക്കളുടെ രാഷട്രീയ പൊള്ളത്തരം തുറന്ന് കാട്ടിയ മനോരമ ചാനലിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമന് എതിരെയുള്ള ആക്രമണം ചർച്ചയായി. അന്നും ആരും മിണ്ടിയില്ല. സ്ത്രീ സമത്വത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും എല്ലാം കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം അനുഭാവികളാണ് നിഷയെ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത്. ചാനൽ ചർച്ചകളിൽ തങ്ങളുടെ നേതാക്കന്മാർ പടുത്തുയർത്താൻ ശ്രമിച്ച ഇമേജുകളെല്ലാം നിഷ ചീട്ടുകൊട്ടാരം കണക്കെ തകർത്തെറിഞ്ഞതോടെ സൈബർ ?ഗുണ്ടകൾ നിഷക്കെതിരെ ആക്രമണം ആരംഭിക്കുകയായിരുന്നു. ചർച്ച നയിക്കുന്നത് നിഷയാണെങ്കിൽ തങ്ങൾ ഇല്ല എന്ന് പലരും പരസ്യനിലപാട് സ്വീകരിച്ചതായും ഇടത് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. ഇതിന് ശേഷമാണ് വ്യക്തിപരമായ കടന്നാക്രമണം.

രാഹുൽ ഗാന്ധിയുടെ ടീമിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷയുടെ ട്വിറ്റർ ഉപയോഗം എന്നാണ് സഖാക്കളുടെ പ്രധാന ആരോപണം. ഇടുക്കി നിയമസഭാസീറ്റാണ് നിഷയുടെ ലക്ഷ്യമെന്ന് കോൺഗ്രസിൽത്തന്നെ അടക്കം പറച്ചിൽ ഉയർന്നു കഴിഞ്ഞുവെന്നും സിപിഎം അനുകൂലികൾ ആരോപിക്കുന്നു. ഇടുക്കി ജില്ലയിലെ കെഎസ് യു, യൂത്ത് കോൺഗ്രസ് പരിപാടികളിലും ഇവർ സജീവമാണ് എന്നും , ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി രണ്ടു തവണ നിഷയുടെ പിതാവ് ടി ജി പുരുഷോത്തമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുമെല്ലാം കണ്ടെത്തിയാണ് ചിലർ സൈബർ ആക്രമണത്തിനെത്തുന്നവർക്ക് ശക്തി പകരുന്നത്. ശക്തമായ കോൺഗ്രസ് പാരമ്പര്യം വാർത്താ അവതരണത്തിലും നിഷ കൈക്കൊള്ളുന്നു എന്നതാണ് സിപിഎം അനുഭാവികളുടെ പരാതി.

രാഷ്ട്രീയ ലക്ഷ്യത്തോടെ നിഷാ പുരുഷോത്തമനും അയ്യപ്പദാസും നയിച്ച ന്യൂസ് അവർ ചർച്ചകൾ മനോരമാ ചാനലിന്റെ റേറ്റിങ് കുത്തനെ ഇടിച്ചെന്ന് ഇടത് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ മാർക്കറ്റ് ഷെയറിലും എണ്ണത്തിലും വലിയ ഇടിവാണ് മനോരമ ചാനൽ നേരിടുന്നത് എന്നും സൈബർ സഖാക്കൾ പ്രചരിപ്പിച്ചിരുന്നു. അതേസമയം, നിഷയുടെ പരിപാടികൾക്ക് പ്രേക്ഷകർ കുറയുന്നില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെയാണ് കുടുംബ പ്രശ്‌നവും ചർച്ചയാക്കുന്നത്.

നിഷ പുരുഷോത്തമനെതിരെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുന്നത് അവർ ഇടത് നേതാക്കൾക്ക് അനുകൂലമായി ചർച്ചകളെ നയിക്കുന്നില്ല എന്നതും അവർ കോൺ?ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നും ആരോപിച്ചാണ്. ഇതിനെതിരെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ട്. സ്ത്രീ സമത്വം പറയുന്ന സിപിഎമ്മുകാർ ഇത്തരത്തിൽ പരസ്യമായി ഒരു സ്ത്രീയെ അപമാനിക്കുന്നതിന് പിന്നിലെ പ്രത്യയശാസ്ത്ര രഹസ്യം പിടികിട്ടുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്ത്രീ പക്ഷത്തിന് വേണ്ടി വാദിക്കുന്ന ഇടത് പുരോഗമന ചിന്തകർ ആരും പ്രതികരിക്കുന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP