1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

മോത്തിലാൽ നെഹ്രുവിന്റേത് മുഗൾ കുടുംബം, ഇന്ദിരാ ഗാന്ധിയുടെ പേര് മൈമൂനാ ബീഗം ഖാൻ! തെരഞ്ഞെടുപ്പു വേളകളിൽ നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കാൻ വ്യഗ്രത പൂണ്ട് സംഘപരിവാർ സൈബറിടത്തിൽ രചിക്കുന്നത് നുണയിൽ ചാലിച്ച വ്യാജചരിത്രം; എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തിൽ ചരിത്രം തുടങ്ങുന്നത് കാശ്മീരി പണ്ഡിറ്റായ മോത്തിലാൽ നെഹ്രുവിൽ നിന്ന്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാതെ മതേതര രാഷ്ട്രമാക്കിയതിൽ മുഖ്യപങ്കുകാരായ ജവഹർലാൽ നെഹ്രുവിനോട് കലിപ്പു തീരാതെ ദുഷ്പ്രചരണം തുടരുന്നു

May 13, 2019 | 05:06 PM IST | Permalinkമോത്തിലാൽ നെഹ്രുവിന്റേത് മുഗൾ കുടുംബം, ഇന്ദിരാ ഗാന്ധിയുടെ പേര് മൈമൂനാ ബീഗം ഖാൻ! തെരഞ്ഞെടുപ്പു വേളകളിൽ നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കാൻ വ്യഗ്രത പൂണ്ട് സംഘപരിവാർ സൈബറിടത്തിൽ രചിക്കുന്നത് നുണയിൽ ചാലിച്ച വ്യാജചരിത്രം; എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തിൽ ചരിത്രം തുടങ്ങുന്നത് കാശ്മീരി പണ്ഡിറ്റായ മോത്തിലാൽ നെഹ്രുവിൽ നിന്ന്; ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാതെ മതേതര രാഷ്ട്രമാക്കിയതിൽ മുഖ്യപങ്കുകാരായ ജവഹർലാൽ നെഹ്രുവിനോട് കലിപ്പു തീരാതെ ദുഷ്പ്രചരണം തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മതവിദ്വേഷം വിതച്ചും രാജ്യത്തിന്റെ ചരിത്രശിൽപ്പികളെ അവഹേളിച്ചു കൊണ്ടും ഇത്രയും കലുഷിതമായ വിധത്തിൽ ഇന്ത്യയിൽ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതിന് മുമ്പ് നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. സോഷ്യൽ മീഡിയയിൽ അടക്കം വിഷല്പിതമായ പ്രചരണങ്ങൾ വ്യാപിപ്പിച്ചു ജനങ്ങളെ മതത്തിന്റെ പേരു പറഞ്ഞു ഭിന്നിപ്പിച്ചുമാണ് ഇത്തവണ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രചരണം നടന്നത്. ഹിന്ദുത്വ ആശയങ്ങളെ അംഗീകരിക്കാത്തവരെ മുസ്ലീമായി ചാപ്പകുത്തിക്കൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പു പ്രചരണം നടത്തിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ പാക്കിസ്ഥാനായി മുദ്രകുത്തിയതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയ പ്രചരണത്തിൽ രാഹുൽ ഗാന്ധിയെയും പിതാവ് രാജീവ് ഗാന്ധിയെയും ജവഹർലാൽ നെഹ്രുവിനെയും കടന്നാക്രമിച്ചിരുന്നു. നെഹ്രുവിന്റെ മതേതര കാഴ്‌ച്ചപ്പാടിനോടും സോഷ്യലിസ്റ്റ് ആശങ്ങളോടുമുള്ള ആർഎസ്എസിന്റെ എതിർപ്പാണ് നെഹ്രു കുടുംബത്തിലൂടെ ഇന്ത്യ നേടിയ നേട്ടങ്ങളെ തള്ളിക്കളയാൻ മോദിയെ അടക്കം പ്രേരിപ്പിക്കുന്നത്. ഇത്തവണ രാജീവ് ഗാന്ധിയെ കടന്നാക്രമിച്ചു കൊണ്ടും അഴിമതിക്കാരനായി ചിത്രീകരിച്ചു കൊണ്ടുമാണ് മോദി ഗാന്ധി കുടുംബത്തിനെതിരെ രംഗത്തുവന്നത്.

അതേസമയം ഒരു വശത്ത് ഗാന്ധികുടുംബത്തെ പരസ്യമായി കുറ്റപ്പെടുത്തുമ്പോൾ തന്നെ മറുവശത്ത് വ്യാജപ്രചരണങ്ങൾ കൊണ്ട് നുണകളിൽ തീർത്ത വ്യാജ ചരിത്രം സൃഷ്ടിക്കുകയാണ് സംഘപരിവാർ സൈബർ അണികൾ. നെഹ്രു കുടുംബത്തെ മുസ്ലിം കുടുംബമാക്കി ചിത്രീകരിച്ചു കൊണ്ടാണ് ഇവരുടെ രംഗപ്രവേശം. ഇതിനായി ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത വിവരങ്ങൾ പോലു കൃത്രമമായി സൃഷ്ടിക്കുകയാണ് പരിവാർ പ്രവർത്തകർ. ഇന്ത്യാ ചരിത്രത്തിൽ മോത്തിലാൽ നെഹ്രുവിനെ തൊട്ടാണ് നെഹ്രു കുടുംബത്തെ കുറിച്ചുള്ള പഠനങ്ങൾ ഉള്ളത്. മോത്തിലാൽ നെഹ്രുവിന്റെ പിതാവ് ഗംഗാധർ നെഹ്രുവാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെ ഗംഗാധർ നെഹ്രുവിനെ മുസ്ലീമായി അവതരിപ്പിച്ചാണ് ഇവരുടെ വിദ്വേഷ പ്രചരണം നടന്നത്.

നെഹ്രുവിന്റെ അപ്പുപ്പൻ ഗംഗാധർ നെഹ്രു മുസ്ലിം ആണെന്നാണ് സംഘപരിവാർ സമർത്ഥിക്കുന്നത്. ഖിയാസുദ്ദീൻ ഖാസി എന്നതാണ് ഗംഗാധറിന്റെ യഥാർത്ഥ പേരെന്നാണ് പരിവാർ തിരക്കഥ. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അദ്ദേഹം പേര് ഗംഗാധർ എന്ന് മാറ്റുകയായിരുന്നു എന്നണ് ഇക്കൂട്ടരുടെ വാദം. അടുത്തിടെ വിക്കി പീഡിയയിൽ നിന്ന് അടക്കം ഈ ചരിത്രം തിരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞടുപ്പ്് കാലം ആയതോടെ മലയാളം സൈബർ ലോകത്തിൽ അടക്കം ഈവാദവുമായി പരിവാറുകാർ രംഗപ്രവേശം ചെയ്തു.

നെഹ്രു കുടുംബത്തെ അവഹേളിച്ചു കൊണ്ട് രാധാകൃഷ്ണൻ ഉത്രട്ടാതി ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

നെഹറു മൂസ്ലീം ആണ് അദ്ദേഹത്തിന്റെ ഉപ്പയാണ് കോടീശ്വരനായ മുബാറക്ക് ഹൂസൈൻ ഖാൻ ..മുബാറക്കിന്റെ PA ആയിരുന്ന മോത്തിലാൽ അയാളുടെ ബീവിയുമായ് (തുസ്സി റഹ്മാൻ ഭായി) ബന്ധ മുണ്ടായി . മുബാറക്കിനേ കൊന്ന് മോത്തി ബീവിയെ കല്യാണം കഴിച്ചു കോടികളും സ്വത്തും കൈക്കലാക്കി..രണ്ടുമക്കളായ നെഹ്‌റൂ ഹൂസൈനും, സെയദ് ഹൂസൈനും മോത്തിലാൽ വളർത്ത് പുത്രന്മാ രായ് വളർത്തീ  മോത്തിലാലിന് ഇറാനിയൻ ബന്ധത്തിൽ ഉണ്ടായ മകനാണ് ജിന്ന...വീട്ടുവേലകാരിക്കുണ്ടായ കുട്ടിയാണ് ഫറൂക്ക് അബ്ദൂള്ള.. വേറോരു കല്യണത്തിൽ പഡിറ്റിനെ തന്നെ കഴിച്ചതിൽ ഉണ്ടായതാണ് വിജയലക്ഷമി പണ്ഡിറ്റ് മോത്തം 5 ഭാര്യമാർ. ഈ ചരിത്രം എല്ലാം അറിയണം... മൈമൂനബീഗം ഖാൻ എന്നാണ് ഇന്ദീരാഗാന്ധിയുടെ പേര്..അവരൂടേ ഭർത്താവ് മുസ്ലിം തന്നെ..അവരൂടെ മക്കളും മുസ്ലിം തന്നെ രാജീവ് എന്നമുസ്ലീമിൽ കൃസ്ത്യാനിയായ ഇറ്റലിക്കാരി പ്രസവിച്ചാൽ എന്ത് പണഡിറ്റിന്റെ മണം... ഇത്രയും ഭാഗം ഒരു ചർച്ചയിലൂടെ ലഭിച്ചതാണ് ... ഇത് സത്യം ആണോ എന്നറിയാൻ ഞാനൊന്നു സേർച്ച് ചെയ്തു ..കാര്യങ്ങൾ അറിഞ്ഞപ്പോൾ സത്യം ഇതിലും വലുതാണ് .. എന്തായാലും പതിറ്റാണ്ടു നമ്മെ ഭരിച്ച നെഹ്റു കുടുംബത്തെ പറ്റി അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ അവഞ്ജ തോന്നി ..നെഹ്റു കുടുംബത്തിന്റെ തനി നിറം ലോകം അറിയട്ടെ..

പരിവാർ കേന്ദ്രങ്ങൾ രചിച്ച ഈ വ്യാജചരിത്രം അംഗീകരിച്ചു ഏറ്റുപിടിച്ചും രംഗത്തെത്തിയവർ കുറവല്ല. നിരവധി പേരാണ് രംഗത്തുള്ളത്. ഇന്ത്യാ ചരിത്രത്തിൽ നെഹ്രു കുടുംബത്തെ കുറിച്ച് എഴുതപ്പെട്ട ഒരു രേഖയിലും മുസ്ലിം കുടുംബമാണെന്ന് പരാമർശമില്ല. എവിടെ നിന്നാണ് പരിവാർ പ്രവർത്തകർക്ക് ഈ ചരിത്രം കിട്ടിയതെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിനെതിരെ വെറുപ്പു വിതയ്ക്കുക എന്നതും തന്നെയാണ് ഈ പ്രചരണത്തിന്റെ പിന്നിൽ.

ജന്മഭൂമിയിലും ഈ വ്യാജചരിത്രം പറയുന്നുണ്ട്. ഒരു ലേഖനത്തിൽ ജന്മഭൂമി എഴുതിയത് ഇങ്ങനെയാണ്:

1857 ലെ ഒന്നാം സ്വാതന്ത്യ സമര കാലഘട്ടത്തിൽ ഡൽഹിയിലെ ഒരു പൊലീസുകാരനായിരുന്നു മുഗൾ വംശജനായ ഖിയാസുദ്ദീൻ ഖാസി. 57 ലെ കലാപം പരാജയപ്പെടുകയും ബഹദൂർ ഷാ സഫർ ഉൽപ്പെടെയുള്ളവർ തടവിലാകുകയും ചെയ്തതോടെ ഡൽഹി പൂർണ്ണമായും ബ്രിട്ടീഷുകാരുടെ കയ്യിലമർന്നു.  മുഗൾ വംശജരെയും പൊലീസുകാരെയും ബ്രിട്ടീഷ് പട്ടാളം വേട്ടയാടി. ഡൽഹി സിംഹാസനത്തിന് പിന്നീട് മുഗൾ വംശജരാരും അവകാശവാദം ഉന്നയിക്കാനുണ്ടാകരുതെന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം. പ്രാണ രക്ഷാർത്ഥം ഖിയാസുദ്ദീൻ പേരുമാറ്റി. ഗംഗാധർ നെഹ്റു എന്ന പേര് സ്വീകരിച്ചു.

അദ്ദേഹമാണ് ജവഹർലാലിന്റെ പിതാവായ മോട്ടിലാൽ നെഹ്രുവിന്റെ പിതാവ്. ചെങ്കോട്ടക്കു സമീപത്തു കൂടി കടന്നു പോകുന്ന നെഹർ കനാലിന്റെ സമീപത്ത് വസിക്കുന്നയാൾ എന്ന അർത്ഥമാണ് നെഹ്രു എന്ന വാക്കു സ്വീകരിക്കുമ്പോൾ ഖിയാസുദ്ദീന്റെ മനസ്സിലുണ്ടായിരുന്നത്. പിന്നീട് ഈ വാക്ക് അദ്ദേഹം തന്റെ കുടുംബപ്പേരായി സ്വീകരിക്കുകയായിരുന്നു. എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ് എന്ന പുസ്തകത്തിൽ എം.കെ സിങ്ങ് ഇതെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം സമർത്ഥമായി ഇത് മറച്ചു വച്ചു. ഗംഗാധർ നെഹ്റു പിന്നീട് ഡൽഹിയിൽ നിന്ന് അലഹാബാദിലേക്ക് താമസം മാറ്റുകയും ചെയ്തു. താൻ മുഗൾ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന സത്യം ജവഹർലാലിനറിയാമായിരുന്നു. മകൾ ഇന്ദിരാഗാന്ധിക്കുമറിയാമായിരുന്നു. പാരമ്പര്യവും ജനിച്ച ഗോത്രവും ഒരു മനുഷ്യന്റെ മഹത്വത്തിനോ കഴിവിനോ ഒരു തരത്തിലും മാനദണ്ഡമാക്കാവുന്നതല്ല. എന്നാൽ അത് മനപ്പൂർവ്വം മറച്ചുവെച്ച് കബളിപ്പിക്കാൻ ശ്രമിക്കുന്നത് തെറ്റ് തന്നെയാണ്. മുഗൾ പാരമ്പര്യമാണ് തനിക്കുള്ളതെന്ന് അറിഞ്ഞാൽ ഇന്ത്യൻ ജനത തന്നെയും പിൻതലമുറയേയും ബഹിഷ്‌കരിക്കുമെന്ന് ജവഹർലാൽ ഭയപ്പെട്ടിരിക്കണം. പ്രത്യേകിച്ചും ദേശീയ ബോധം വളരെ ശക്തമായിരുന്ന സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ.

എഴുതപ്പെട്ട ചരിത്രത്തിൽ നെഹ്രു കുടുംബത്തെ കുറിച്ചു പറയുന്നത് ഇങ്ങനെ:

കാശ്മീരിലെ പണ്ഡിറ്റ് കുടുംബമാണ് നെഹ്രു കുടുംബത്തിന്റേത്. കൗൾ കുടുംബമാണ് മോത്തിലാൽ നെഹ്രുവിന്റേത്. എന്നാൽ ഡൽഹി വാസത്തിനിടയിൽ തലമുറകൾക്കു മുമ്പ് ലഭിച്ചതാണ് നെഹ്രു എന്ന കുടുംബപ്പേര്. നഹർ എന്ന പേർഷ്യൻ ഭാഷയിൽ നിന്നാണ് നെഹ്രു എന്ന നാമം ഉണ്ടായത്. ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും അലഹബാദിലേക്ക് കുടുയേറി പാർത്ത ശേഷമാണ് നെഹ്രു എന്ന കുടുംബപ്പേര് ഉപോയഗിച്ചത്.

ഡൽഹിയിലേക്കു കുടിയേറിപ്പാർത്ത നെഹ്രുവിന്റെ മുൻതലമുറക്കാരിൽ രാജ് കൗൾ എന്ന വ്യക്തിയാണ് പിന്നീട് പേരിനൊപ്പം നെഹ്രു എന്ന് ഉപയോഗിക്കാൻ തുടങ്ങിയത്. പിതാവ് മോത്തിലാൽ നെഹ്രു സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്. അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്റേയും, ഭാര്യ സ്വരുപ്‌റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ ജനിച്ചത്. ജവഹറിന്റെ അമ്മ മോത്തിലാലിന്റെ രണ്ടാം ഭാര്യ ആയിരുന്നു, ആദ്യ ഭാര്യയുടെ മരണശേഷമാണ് മോത്തിലാൽ സ്വരുപ് റാണിയെ വിവാഹം ചെയ്തത്. ഇവർക്കു ജനിച്ച മൂന്നു മക്കളിൽ മുതിർന്ന ആളായിരുന്നു ജവഹർ ലാൽ നെഹ്രു.

നെഹ്രുവിന്റെ സഹോദരിമാരിലൊരാൾ വിജയലക്ഷ്മി പണ്ഡിറ്റ് പിന്നീട് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് എന്ന ബഹുമതിക്കും ഉടമയായി. രണ്ടാമത്തെ സഹോദരി കൃഷ്ണഹുതി സിങ് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയുമായി മാറി. ജവാഹർ എന്ന അറബി പദമാണ് അദ്ദേഹത്തിന്റെ പേരിനു പിന്നിൽ. അർത്ഥം അമൂല്യരത്‌നം. ലാൽ എന്നാൽ പ്രിയപ്പെട്ടവൻ എന്നാണർത്ഥം. മോത്തിലാൽ തന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചിരുന്നു. അദ്ധ്യാപകരെ വീട്ടിൽ വരുത്തിയാണ് തന്റെ മക്കളെ മോത്തിലാൽ വിദ്യ അഭ്യസിപ്പിച്ചിരുന്നത്. ഫെർഡിനാന്റ്.ടി.ബ്രൂക്ക്‌സ് എന്ന അദ്ധ്യാപകനോടുള്ള ഇഷ്ടത്താൽ നെഹ്രു കൂടുതൽ സ്‌നേഹിച്ചത് സാങ്കേതികവിദ്യയും ബ്രഹ്മവിദ്യയും ആയിരുന്നു. പതിമൂന്നാം വയസ്സിൽ കുടുംബസുഹൃത്തായിരുന്ന ആനീബസന്റിന്റെ കൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ നെഹ്രു അംഗമായി. തന്നെ ഏറെ സ്വാധീനിച്ച ബ്രൂക്ക്‌സുമായി വേർപിരിഞ്ഞതോടെ നെഹ്രു തിയോസഫിക്കൽ സൊസൈറ്റിയിൽ നിന്നും വിടുതൽ നേടി.

ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ നെഹ്രു ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് അയക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ഹാരോസ്‌കൂൾ,കേംബ്രിജ് ട്രിനിറ്റി കോളജ്എന്നിവിടങ്ങളിലായിരുന്നു നെഹ്രുവിന്റെ സർവ്വകലാശാലാ വിദ്യാഭ്യാസം. ട്രിനിറ്റി കോളേജിൽ നിന്നും നെഹ്രു ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ലോകപ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അദ്ദേഹം വായിക്കാൻ തുടങ്ങി. ബെർണാഡ് ഷാ,എച്ച്.ജി.വെൽസ്, റസ്സൽ തുടങ്ങിയവരുടെ രചനകൾ നെഹ്രുവിൽ രാഷ്ട്രീയത്തെക്കുറിച്ചും, സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമുള്ള ചിന്തകളുടെ വിത്തുകൾ പാകി. 1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽനിന്നു വന്ന കമല നിശ്ശബ്ദ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുകയായിരുന്നു. വിവാഹത്തിന്റെ രണ്ടാം വർഷത്തിൽ അവർക്ക് ഇന്ദിരയെന്ന ഏകമകളുണ്ടായി.

ഇന്ദിരാ - ഫിറോസ് വിവാദവും ഗാന്ധി കുടുംബപേരായി മാറുന്നു

ജവഹർലാൽ നെഹ്റുവിന്റെ മകളായ ഇന്ദിരാ പ്രിയദർശിനിയെ വിവാഹം ചെയ്തത് ഫിറോസ് എന്ന പാർസി യുവാവായിരുന്നു. ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് കുടിയേറിപ്പാർത്ത ഒരു പാർസി കുടുംബത്തിലെ അംഗമായിരുന്നു ഫിറോസ്. മുഴുവൻ പേര് ഫിറോസ് ജഹാംഗീർ. ഫിറോസ് ജഹാംഗീറിന്റെ അറിയപ്പെടുന്ന പൂർവികൻ ഒരു ഫരേദൂം ആയിരുന്നു. ഈ ഫരേദൂമിന്റെ മകൻ ജഹാംഗീർ ഫരേദൂം. ജഹാംഗീർ-രത്തിമയി ദമ്പതിമാർക്ക് അഞ്ച് മക്കൾ. മൂന്ന് ആണും രണ്ട് പെണ്ണും. ഏറ്റവും ഇളയമകനായിരുന്നു ഫിറോസ്. മറ്റ് മക്കൾ: ദോറബ് ജഹാംഗീർ, ഫരീദ് ജഹാംഗീർ, തെഹ്മിന കെർഷാഷ്പ്, അലു. ഇതിൽ ഫിറോസിനെയാണ് ജഹവഹർലാൽ നെഹ്റുവിന്റെ മകൾ ഇന്ദിരാ പ്രിയദർശിനി വിവാഹം ചെയ്തത്.

മുംബൈ ഫോർട്ടിലെ തെഹ്മുൽജി നരിമാൻ ആശുപത്രിയിൽ 1912 ൽ ഫിറോസിന്റെ ജനനം. മറൈൻ എഞ്ചിനീയറായിരുന്ന പിതാവ് ജഹാംഗീറിന്റെ മരണത്തെത്തുടർന്ന് കുടുംബം അലഹബാദിലേക്ക് താമസം മാറ്റുകയായിരുന്നു. അവിടെ ഫിറോസിന്റെ അമ്മ വഴിക്കുള്ള അമ്മായി ഷിറിൻ കമ്മിസാറിയത് എന്ന പേരിലുള്ള ഒരു ലേഡി ഡോക്ടറുണ്ടായിരുന്നു. ഇവരുടെ വീട്ടിലാണ് ഫിറോസിന്റെ കുടുംബം താമസിച്ചത്. വിദ്യാമന്ദിർ ഹൈസ്‌കൂൾ, ബ്രിട്ടീഷുകാർ നടത്തിയിരുന്ന എവിങ് ക്രിസ്റ്റ്യൻ കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിറോസ് ആദ്യമായി ഇന്ദിരയെ കാണുന്നത് എവിങ് ക്രിസ്ത്യൻ കോളേജ് വനിതകൾ ഉപരോധിക്കുമ്പോഴാണ്. ഈ സമരത്തിൽ അമ്മയും കോൺഗ്രസ് പ്രവർത്തകയുമായ കമലാ നെഹ്റുവിനൊപ്പമായിരുന്നു ഇന്ദിരയെത്തിയത്.

സമരത്തിനിടെ കനത്ത ചൂടേറ്റ് തളർന്നുവീണ കമലയെ താങ്ങാൻ ഫിറോസ് ഓടിയെത്തി. തൊട്ടടുത്ത ദിവസംതന്നെ പഠനം ഉപേക്ഷിച്ച് ഫിറോസ് കോൺഗ്രസിൽ ചേർന്നു. 1930 ൽ പിൽക്കാലത്ത് പ്രധാനമന്ത്രിയായിത്തീർന്ന ലാൽ ബഹാദൂർ ശാസ്ത്രിക്കൊപ്പം 19 മാസം ഫയ്സാബാദ് ജയിലിൽ തടവനുഭവിച്ചു. ജയിൽമോചിതനായ ഫിറോസ് യുണൈറ്റഡ് പ്രോവിൻസിൽ (ഇന്നത്തെ ഉത്തർപ്രദേശ്) കർഷക സമരങ്ങൾ നയിച്ച് 1932 ലും 1933 ലും ജയിൽവാസമനുഷ്ഠിച്ചു. ഇക്കാലമത്രയും നെഹ്റു കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഫിറോസ് പുലർത്തിയത്.

1933 ലാണ് ഫിറോസ് ആദ്യമായി ഇന്ദിരയുമായുള്ള വിവാഹാലോചന നടത്തുന്നത്. മകൾക്ക് വളരെ പ്രായം കുറവാണെന്ന് പറഞ്ഞ് കമല നെഹ്റു ഇതിനെ എതിർത്തു. ഇതിനുശേഷവും നെഹ്റു കുടുംബവുമായുള്ള ബന്ധം ഫിറോസ് തുടർന്നു. കോൺഗ്രസ് പ്രവർത്തനമായിരുന്നു ഇതിനിടയാക്കിയ പശ്ചാത്തലം. 1934 ൽ ക്ഷയരോഗ ചികിത്സയ്ക്കായി കമല നെഹ്റു ആദ്യം ഇന്നത്തെ ഉത്തരാഖണ്ഡിലുള്ള ഭോവാലിയിലേക്കും അടുത്തവർഷം സ്വിറ്റ്സർലാന്റിലേക്കും പോയപ്പോൾ സഹായിയായ ഫിറോസും അനുഗമിച്ചു. 1936 ൽ സ്വിറ്റ്സർലന്റിലെ ലൗസാനി ടിബി സാനിറ്റോറിയത്തിൽ കമല അന്തരിച്ചു. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാതെ അവിടെത്തന്നെ സംസ്‌കരിച്ചു. കമലയുടെ മരണത്തിനുശേഷം ഇന്ദിരയും ഫിറോസും കുറച്ചുകാലം ഇംഗ്ലണ്ടിൽ തങ്ങി.

ഫിറോസുമായുള്ള വിവാഹത്തിന് തുടക്കത്തിൽ കമല നെഹ്റു മാത്രമല്ല, എല്ലാവരും എതിരായിരുന്നു. ഫിറോസുമായുള്ള വിവാഹത്തിന് ജവഹർലാൽ നെഹ്റുവും അനുകൂലമായിരുന്നില്ല. ജവഹർലാൽ നെഹ്റുവിന്റെ എതിർപ്പിന്റെ കാരണം വ്യത്യസ്തമായിരുന്നു എന്നു പറയപ്പെടുന്നുണ്ട്. പാർസിമതക്കാരനായ ഒരാൾ ഇന്ദിരയെ വിവാഹം ചെയ്താൽ ഭാവിയിൽ മകൾ ഇന്ത്യയുടെ ഭരണാധികാരിയാവാനുള്ള സാധ്യതക്ക് മങ്ങലേൽക്കുമോ എന്നതായിരുന്നു നെഹ്റുവിന്റെ ആശങ്ക. എന്നാൽ എതിർപ്പുകളെയൊക്കെ അതിജീവിക്കാൻ ഇന്ദിരയും ഫിറോസും തീരുമാനിച്ചതോടെ നെഹ്റുവിന് വഴങ്ങേണ്ടിവന്നു. അപ്പോഴും പുത്രിയോടുള്ള സ്നേഹവും അധികാര പിന്തുടർച്ചയെക്കുറിച്ചുള്ള ആശങ്കയുംകൊണ്ട് വളരെ ബുദ്ധിപൂർവം പ്രവർത്തിക്കാൻ നെഹ്റു തീരുമാനിച്ചിരിക്കണം.

മോത്തിലാൽ നെഹ്റുവിന്റെ ചെറുമകളും ജവഹർലാൽ നെഹ്റുവിന്റെ മകളുമെന്ന നിലയ്ക്ക് ഇന്ദിരാ പ്രിയദർശിനിയോട് മഹാത്മാഗാന്ധിക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ഫിറോസുമായുള്ള ഇന്ദിരയുടെ വിവാഹപ്രശ്നം നെഹ്റു ഗാന്ധിജിക്ക് വിട്ടു. ഗാന്ധിജിക്ക് ഇന്ദിരയെ പിന്തിരിപ്പിക്കാനാവുമെന്നായിരുന്നു നെഹ്റുവിന്റെ പ്രതീക്ഷ. സംഭവിച്ചത് മറ്റൊന്നാണ്. അതുവരെ രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യപ്രശ്നമായിരുന്നു ഇതെങ്കിലും ഗാന്ധിജിയുടെ ഇടപെടൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നതായിരുന്നു. ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹപ്രകാരം മകളുടെ ഭർത്താവാകാൻ പോകുന്ന ഫിറോസിനെ ഗാന്ധിജി ദത്തെടുത്തുവെന്നാണ് ഒരു കഥ. ഫിറോസിന്റെ ജാതിപ്പേരായ 'ഗണ്ഡി' എന്നത് 'ഗാന്ധി' എന്ന് ഉച്ചരിക്കാൻ നെഹ്റുവിനോട് ഗാന്ധിജി നിർദ്ദേശിച്ചുവെന്നാണ് മറ്റൊരു കഥ. ഗാന്ധിജിയുടെ മഹത്വത്തിന്റെ ചെലവിൽ നെഹ്റു കുടുംബചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഈ രണ്ട് കഥകളും സൂക്ഷ്മമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു പരിശോധനയിൽ ഇണങ്ങാത്ത കണ്ണികൾ നിരവധിയാണ്.

ഇന്ദിരയുടെ ഭർത്താവും ജവഹർലാൽ നെഹ്റുവിന്റെ മരുമകനുമായി മാറിയിട്ടും ഫിറോസ് മരണംവരെ പാർസി മതവിശ്വാസിയായി തുടരുകായിരുന്നു. ഫിറോസ് ജഹാംഗീറിൽനിന്ന് ഫിറോസ് 'ഗാന്ധി'യിലേക്ക് മാറിയതോടെ ഗാന്ധി കുടുംബമായി മാറുകയായിരുന്നു നെഹ്രു കുടുംബം. ഇന്ദിരാ - ഫിറോസ് ബന്ധത്തിൽ രണ്ട് ആൺമക്കളാണ് ഉണ്ടായത്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും. രാജീവിന്റെ ഭാര്യ ഇറ്റാലിയൻ വംശജയായ എഡ്വിജ് ആന്റോണിയ ആൽബിന മെയ്നോ സോണിയാ ഗാന്ധിയായി മാറി. രാജീവ്-സോണിയ ദമ്പതികളുടെ മക്കൾ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമായി. സഞ്ജയ് ഗാന്ധി മനേകയെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് വരുൺ ഗാന്ധിയുണ്ടായത്. എന്നാൽ ഇന്ദിര പ്രിയദർശിനിയുമായി ചേരാതെ വന്നപ്പോൾ മനേക പിൽക്കാലത്ത് ബിജെപി പാളയത്തിൽ എത്തി.

 

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
എതിരാളിയെ കൊലപ്പെടുത്തിയത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കാൻ; കാമുകിയുമായി ഇന്ത്യയിലേക്കെത്തിയത് പ്രോട്ടീൻ പൗഡർ വിതരണ ഏജന്റായും; തമിഴ്‌നാട്ടിൽ എല്ലാ സഹായങ്ങളും ചെയ്ത് ഒപ്പം നിന്നത് തമിഴ്പുലികളുമായി വരെ ബന്ധമുള്ള യുവ അഭിഭാഷകയും; മുഖം പ്ലാസ്റ്റിക് സർജറി നടത്തി രൂപം മാറ്റിയത് ആരും ഒരുകാലവും തിരിച്ചറിയാതിരിക്കാനും; ശ്രീലങ്കൻ അധോലോക നേതാവ് അങ്കോട ലോക്കയുടെ മരണത്തിൽ അന്വേഷണവുമായി റോയും
മോദിയുടേത് ഹിന്ദുത്വ ഇന്ത്യയാണെങ്കിൽ ആ ഇന്ത്യയിൽ തുടരണോ എന്ന് കേരളത്തിന് പുനരാലോചിക്കേണ്ടി വരും; പുതിയ ഒരു ഭൂപടം വരക്കാൻ നാം തയ്യാറാകണമെന്ന് പ്രവാസി സംഘടനയുടെ വെബിനാറിൽ ഭാസുരേന്ദ്ര ബാബു; ഇടതു ബുദ്ധി ജീവിയുടേത് വിഘടനവാദ ആഹ്വാനമെന്ന് ആരോപിച്ച് പരിവാറുകാർ; രാജ്യവിരുദ്ധ പരാമർശത്തെ എതിർക്കാനോ തടയാനോ തയ്യാറായില്ലെന്നതും ഗൗരവതരമെന്ന് ആക്ഷേപം; പോസ്റ്റ് ട്രൂത്ത് പൊളിറ്റിക്സ് സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് എന്ന ചർച്ച വിവാദത്തിൽ
വിവാഹ മോചന കേസിലെ സ്ത്രീകളെ വശത്താക്കാൻ കുടുംബകോടതിയിൽ അഭിഭാഷക സംഘം; നിയമോപദേശം നൽകിയും കേസ് നടത്തിയും കള്ളക്കടത്ത് കാരിയർമാരാക്കും; താൻ കടത്തുകാരിയായത് സമ്മർദ്ദങ്ങൾക്കും ശാരീരിക പീഡനത്തിനും ഇരയായെന്ന് സ്വപ്ന മൊഴി നൽകിയെന്ന് റിപ്പോർട്ട്; എൻഐഎ അന്വേഷിക്കുന്ന ബ്യൂട്ടിഷ്യൻ മാഡം കൗൺസിലറുടെ സഹോദരിയോ? കോൺസുൽ ജനറൽ ഉദ്ഘാടനം ചെയ്ത മാർബിൾ കടയും സംശയത്തിൽ; സ്വർണ്ണ കടത്തിൽ ദുരൂഹതകൾ മാറുന്നില്ല
വിമാനം ലാൻഡ് ചെയ്ത ഉടനെ 90% യാത്രക്കാരും സീറ്റ് ബെൽറ്റ് നീക്കം ചെയ്ത് എഴുന്നേൽക്കുകയും ഒപ്പം ഓവർ ഹെഡ്ബിൻ തുറന്നു തങ്ങളുടെ ഹാൻഡ് ബാഗേജുകൾ കയ്യിൽ എടുക്കുന്നതും ഒരു നിത്യകാഴ്ചയാണ്; ഇതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും; കരിപ്പൂർ അപകടപശ്ചാത്തലത്തിൽ മുൻ ക്യാബിൻ ക്രൂ വിൻസി വർഗ്ഗീസ് ടി എഴുതിയ കുറിപ്പ്
യുഎഇ കോൺസുലേറ്റ് വഴി സ്വപ്നാ സുരേഷ് എത്തിച്ചത് പതിനെട്ടു ടൺ ഈന്തപ്പഴം; കോൺസുലേറ്റിൽ നേരിട്ടെത്തി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ; കോൺസുലേറ്റ് സഹായം സ്വീകരിച്ച് സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയത് മന്ത്രി കെ.ടി.ജലീലും; പിണറായിയും ജലീലും നടത്തിയത് എഫ്സിആർഎ ചട്ടത്തിന്റെ ഗുരുതര ലംഘനം; സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് നൽകിയ പരാതിയിൽ അന്വേഷണത്തിനു ഉത്തരവിട്ട് കേന്ദ്രവിദേശ കാര്യമന്ത്രാലയം
ഖുർ ആനിലെ സത്യം അറിയാൻ മന്ത്രി ജലീലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന തിരിച്ചറിവിൽ കസ്റ്റംസ്; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതും സ്വർണ്ണ കടത്തിനെന്ന സംശയവും സജീവം; ലൈഫ് മിഷനിലെ കോൺസുലേറ്റ് ഇടപെടലിൽ സിബിഐ അന്വേഷണ ആവശ്യവുമായി അനിൽ അക്കരെ എംഎൽഎ; ജലീലും പിണറായി സർക്കാരും വിദേശകാര്യ ചട്ടങ്ങൾ ലംഘിച്ചുവെന്ന വിലയിരുത്തലിൽ കേന്ദ്രം; സ്വപ്‌നാ സുരേഷിന്റെ കമ്മീഷനിൽ കടുത്ത നടപടിക്ക് സാധ്യത
രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ കഴിയുന്ന ക്വാറന്റൈൻ സെന്ററിൽ എത്തി സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചത് സിവിൽ ഓഫീസർ നിസാർ അരിമ്പ്ര എന്ന് സോഷ്യൽ മീഡിയ; കേരളപൊലീസ് അങ്ങനെ സല്യൂട്ട് നൽകാനായി ക്വാറന്റൈൻ കേന്ദ്രത്തിൽ പോയിട്ടില്ലെന്നും ചിത്രത്തിന്റെ വസ്തുത എന്താണെന്ന് അറിയില്ലെന്നും കരിപ്പൂർ പൊലീസ്; സണ്ണി വെയ്‌നിലൂടെ വൈറലായ ഫോട്ടോയിൽ അന്വേഷണം
റൺവേയിൽ 3000 അടി കടന്ന് ഇറങ്ങിയത് മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്‌നങ്ങളാണോ എന്നത് ഇനിയും അജ്ഞാതം; അപടകത്തിൽ പെട്ട സി ശ്രേണിയിൽ പെട്ട വിമാനത്തിന് ലാൻഡിംഗിന് വേണ്ടത് 1600 മീറ്റർ റൺവേ; കരിപ്പൂരിൽ ഉള്ളത് 2700 മീറ്റർ റൺവേയും; തൽകാലം വലിയ വിമാനങ്ങൾ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഒഴിവാക്കും; അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതിന് തെളിവായി കോക്പിറ്റ് ചിത്രങ്ങളും; വിമാന അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് നിർണ്ണായകമാകും
ജനുവരിയിലെ ആ പകലിൽ ഏറ്റ വലിയ മുറിവ് ഇനി നൂർജഹാന് മങ്ങിയ ഓർമ മാത്രം; കാമുകന്റെ കത്തിക്കുത്തേറ്റ് അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടമായ 17 കാരിക്ക് പരസഹായമില്ലാതെ നടക്കാം; കോതമംഗലം പീസ് വാലിയിലെ മൂന്നുമാസത്തെ ചികിത്സ പൂർത്തിയായതോടെ മനസ്സിനും ശരീരത്തിനുമേറ്റ മുറിവുണക്കി വീട്ടിലേക്ക് മടക്കം; നൂർജഹാൻ പുതിയ ജീവിതത്തിലേക്ക് നീങ്ങുമ്പോൾ ആശ്വാസത്തോടെ കുടുംബവും
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി