Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്കെതിരെ അശ്ലീലസന്ദേശം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കണ്ണടച്ച് ചിമ്മും മുമ്പേ പിടികൂടി; കമലേഷിനും പ്രജുലയ്ക്കും നിഷ പുരുഷോത്തമനും എതിരായ സൈബറാക്രമണത്തിലെ പ്രതികൾ ദേശാഭിമാനി ജീവനക്കാരെന്ന് തിരിച്ചറിഞ്ഞതോടെ ഇഴഞ്ഞുനീങ്ങി അന്വേഷണം; ഒടുവിൽ ദേശീയ വനിത കമ്മിഷൻ ഇടപെടൽ; 5 ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാൻ ഡിജിപിക്ക് നിർദ്ദേശം

മുഖ്യമന്ത്രിക്കെതിരെ അശ്ലീലസന്ദേശം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കണ്ണടച്ച് ചിമ്മും മുമ്പേ പിടികൂടി; കമലേഷിനും പ്രജുലയ്ക്കും നിഷ പുരുഷോത്തമനും എതിരായ സൈബറാക്രമണത്തിലെ പ്രതികൾ ദേശാഭിമാനി ജീവനക്കാരെന്ന് തിരിച്ചറിഞ്ഞതോടെ ഇഴഞ്ഞുനീങ്ങി അന്വേഷണം; ഒടുവിൽ ദേശീയ വനിത കമ്മിഷൻ ഇടപെടൽ; 5 ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാൻ ഡിജിപിക്ക് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായി സൈബർ ആക്രമണത്തിൽ ദേശീയ വനിത കമ്മിഷൻ ഇടപെടൽ. അഞ്ചു ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകി. വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടേതാണ് നടപടി. അതേസമയം, മാധ്യമപ്രവർത്തകർക്ക് എതിരായ സൈബറാക്രമണത്തിൽ ഡിജിപി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ഇഴഞ്ഞുനീങ്ങുകയാണ്.

പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ദേശാഭിമാനി ജീവനക്കാരനായ വി.യു.വിനീത് കൂടാതെ ടി.ജെ.ജയജിത്, കണ്ണൻ ലാൽ എന്നിവരാണ് സന്ദേശങ്ങൾക്ക് പിന്നിലെന്നും കണ്ടെത്തി. എന്നാൽ എട്ട് ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ പോലും തയാറായിട്ടില്ല. ഫേസ്‌ബുക്കിന്റെ റിപ്പോർട്ട് ലഭിച്ചാലേ അറസ്റ്റ് ചെയ്യാനാവൂവെന്നാണ് പൊലീസ് നിലപാട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ അശ്ലീല സന്ദേശം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഉടനടി അറസ്റ്റും ചെയ്തു. ഇതോടെ ഒരേ നിയമപ്രകാരം എടുത്ത കേസുകളിൽ ഇരട്ട നീതിയെന്ന ആക്ഷേപത്തിന് തെളിവായി.

കഴക്കൂട്ടം കൊയ്തൂർക്കോണം സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ സുജിയാണ് ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചത്. മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുമായി ചേർത്ത് തികച്ചും അശ്ലീല രീതിയിലായിരുന്നു സുജിയുടെ പ്രചാരണം. സിപിഎം മംഗലപുരം ലോക്കൽ കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് ഐ.ടി ആക്ടും പൊലീസും വകുപ്പും പ്രകാരം സുജിയെ അറസ്റ്റ് ചെയ്തു, സ്റ്റേഷൻ ജാമ്യത്തിലും വിട്ടു. മറ്റുകേസുകളിലൊന്നും ഈ ശുഷ്‌ക്കാന്തി പൊലീസ് കാട്ടുന്നുമില്ല.

വ്യക്തിധിക്ഷേപങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനുമെതിരെ പത്ര-ടിവി മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ നൽകിയ പരാതിയിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. വനിതകൾ അടക്കമുള്ള മാധ്യപ്രവർത്തകർക്കെതിരായ സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ അപകീർത്തികരവും, അവഹേളനപരവും, ലൈംഗിക ചുവയുള്ളതുമെന്ന് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. സൈബർ ആക്രമണത്തിൽ റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാറാണ് ഡിജിപിക്ക് അന്വേഷണ റിപ്പോർട്ട്‌സമർപ്പിച്ചത്.

ഹൈടെക് സെൽ, സൈബർഡോം എന്നിവയുടെ സഹായത്തോടെയാണ് മാധ്യമ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വിശകലനം ചെയ്തത്. മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ, ഏഷ്യാനെറ്റ് ന്യൂസിലെ പ്രജുല, കെ.ജി.കമലേഷ് എന്നിവരിൽ നിന്ന് സ്‌ക്രീൻ ഷോട്ടുകളും യുആർഎല്ലുകളും ശേഖരിച്ചു. ഇവ പരിശോധിച്ചപ്പോൾ ഐടി നിയമപ്രകാര ശിക്ഷാർഹമായ ലൈംഗിക ചുവയുള്ളതും, അപകീർത്തികരവും, അവഹേളനപരവുമായ പോസ്റ്റുകളും, കമന്റുകളും കണ്ടെത്തി.

മാധ്യമപ്രവർത്തകരിൽ നിന്ന് കിട്ടിയ പരാതികൾ പ്രകാരം, തിരുവനന്തപുരത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ, ഐപിസി 509, ഐടി നിയമത്തിലെ 67 വകുപ്പുകൾ പ്രകാരം 41/2020 ൗ/ െ354ഉ നമ്പറിലുള്ള ക്രൈം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണം നടത്തും.

കമലേഷും പ്രജുലയും സമർപ്പിച്ച സ്‌ക്രീൻ ഷോട്ടിൽ ഐടി നിയമപ്രകാരം പ്രഥമദൃഷ്ട്യാ കുറ്റം കാണുന്നില്ല. എന്നാൽ ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തി വരികയാണ്. ഐടി നിയമപ്രകാരം കേസെടുക്കേണ്ടി വന്നാൽ, പ്രജുല താമസിക്കുന്ന സ്ഥല്ത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ നിയമനടപടികൾക്കായി കേസ് കൈമാറും. മാധ്യമപ്രവർത്തകർക്കെതിരെയുള്ള സൈബർ ആക്രണത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പി സഞജയ് കുമാർ ഗുരുഡിനെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു.

മാധ്യമപ്രവർത്തകർക്കെതിരെ സിപിഎം അനുകൂലികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന വ്യക്തിധിക്ഷേപങ്ങൾക്കും സൈബർ ബുള്ളിയിങ്ങിനുമെതിരെ പത്ര-ടിവി മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്്. മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളുടെ പേരിൽ നവ മാധ്യമങ്ങളിൽ അരങ്ങേറിയ സൈബർ ബുള്ളിയിങ്ങിനെതിരെ കഴിഞ്ഞ ദിവസമായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമുൾപ്പെടെ പരാതി നൽകിയത്.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമൻ, ഏഷ്യനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു വിടുന്നതെന്നെന്ന് സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയോട് വാർത്തസമ്മേളനത്തിൽ സർക്കാരിനെതിരേ ഉയരുന്ന വിമർശനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചതിനാണ് ഏഷ്യനെറ്റിലെ മാധ്യമപ്രവർത്തകരായ അജയ്ഘോഷ്, കമലേഷ് എന്നിവർക്കെതിരേ സൈബർ ആക്രമണം നടത്തുന്നത്. കലേഷിന്റെ ഭാര്യയും ഏഷ്യാനെറ്റിലെ തന്നെ മാധ്യമപ്രവർത്തകയുമായി പ്രജുല വിവാഹമോചനം തേടുന്നെന്നും സ്വർണക്കടത്തിലെ പ്രതി സ്വപ്നയുമായുള്ള അവിഹിതബന്ധമാണ് ഇതിനു കാരണമെന്നതടക്കം പോസ്റ്റുകളാണ് സൈബർ സഖാക്കൾ പ്രചരിപ്പിച്ചത്.

ഇതിൽ സിപിഎം മുഖപത്രം ദേശാഭിമാനിയുടെ ജീവനക്കാരനും ഉൾപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് രണ്ടു പേർ വാർത്താസമ്മേളനത്തിൽ എത്തുന്നതിനേയും ഒന്നിലേറെ ചോദ്യങ്ങൾ ചോദിക്കുന്നതിനേയും പരസ്യമായി വിമർശിച്ചു രംഗത്തുവന്നിരുന്നു.

വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ നടത്തിയുള്ളതാണ് സൈബർ സഖാക്കളുടെ പോസ്റ്റുകൾ. അടുത്തിടെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്തകൾ വായിക്കുന്നതിനിടെ സംസ്ഥാനത്തെ നാലു ഡാമുകൾ തുറന്നു എന്നതിനു പകരം മനോരമ ന്യൂസ് മാധ്യമപ്രവർത്തക നിഷ പുരുഷോത്തമനിൽ നിന്ന് ഡാമുകൾ തകർന്നു എന്ന് നാക്കുപിഴ സംഭവിച്ചിരുന്നു. ഇതു പിന്നീട് അവർ തിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൊതുവേ ചർച്ചകളിൽ സർക്കാരിനെ വിവിധ വിഷയങ്ങളിൽ വിമർശിക്കുന്ന മാധ്യമപ്രവർത്തകയായ നിഷയെ സൈബർ സഖാക്കൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. തികച്ചും വ്യക്തിപരമായി അശ്ലീലം നിറഞ്ഞ അധിക്ഷേപം ആണ് സഖാക്കൾ നടത്തുന്നത്. നിഷയുടെ ഭർത്താവ് മരിച്ചു ആദാരാഞ്ജലികൾ എന്നതടക്കം പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ. മരിച്ചിട്ടില്ലെങ്കിൽ നാളെ തിരുത്താം എന്നുള്ള അടിക്കുറുപ്പും ഒപ്പമുണ്ട

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP