Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമൂഹത്തിൽ ഒരു പെൺകുട്ടി ശബ്ദമുയർത്തിയാൽ ബോഡി ഷെയിമിങ് , സൈബർ അറ്റാക്, ബലാൽസംഗ ഭീഷണി കൂടാതെ സതീശൻ ടീമിന്റെ ഭരണിയും; അടുത്ത ഇലക്ഷനിൽ പ്രതിപക്ഷം ഭരണത്തിൽ ഇരുന്നാൽ സംസ്ഥാനത്തെ പെൺകുട്ടികളുടെ സുരക്ഷ എന്താകും? പ്രതിപക്ഷ നേതാവിനെ ട്രോളിയതിന് പിന്നാലെ ഹനാന് കോൺഗ്രസിന്റെ സൈബർ പൊങ്കാല; പുതിയ പേജുമായി വീണ്ടുമെത്തി രാഷ്ട്രീയം പറഞ്ഞ് ഹനാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ വിമർശിച്ച് ടിക്ക് ടോക്ക് വീഡിയോ ചെയ്ത ഹനാനെതിരെ സൈബർ ആക്രമണം രൂക്ഷമായതിന് പിന്നാലെ പുതിയ ഫേസ്‌ബുക്ക് പേജുമായി ഹാനാൻ. കൊവിഡ് പശ്ചാത്തലത്തിൽ, 'എന്റെ ടിക്ക് ടോക്ക് രാഷ്ട്രീയം പാർട്ട് 1' എന്ന പേരിലായിരുന്നു ഹനാൻ ഹനാനി തന്റെ വീഡിയോ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.

എന്നാൽ കോൺഗ്രസിലെ സൈബർ പോരാളികൾ ഇതിനെതിരെ രംഗത്തെത്തുകയും പേജ് പൂട്ടിക്കാനുള്ള നടപടികൾക്ക് ആഹ്വാനം ചെയ്യുകയുമായിരുന്നു പിന്നാലെയാണ് ഹനാൻ പുതിയ പേജ് അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസിനേയും തന്നെ കടന്നാക്രമിച്ച സൈബർ പോരാളികളേയും കണക്കിന് പറഞ്ഞാണ് ഹനാൻ രംഗത്തെത്തിയരിക്കുന്നത്.

എന്നെ പോലെ പത്തു പെൺകുട്ടികൾ നാളെ എതിർത്ത് സംസാരിച്ചാൽ പൊതുജനങ്ങൾ ചിന്തിക്കുക.അടുത്ത ഇലക്ഷനിൽ പ്രതിപക്ഷം ഭരണത്തിൽ ഇരുന്നാൽ സംസ്ഥാനത്തെ പെൺകുട്ടികളുടെ സുരക്ഷ എന്താകും?എന്ന് പുതിയ പേജിലുടെ ഹനാൻ ചോദിക്കുന്നു. സമൂഹത്തിൽ ഒരു പെൺകുട്ടി ശബ്ദമുയർത്തിയാൽ ബോഡി ഷെയിമിങ് , സൈബർ അറ്റാക്, ബലാൽസംഗ ഭീഷണി കൂടാതെ സതീഷൻ ടീമിന്റെ ഭരണിയുമാണ് നേരിടുന്നതെന്നും ഹനാൻ ആരോപിക്കുന്നു

ഫേസ്‌ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ:-

ജീവന് വേണ്ടി സർക്കാരും അധികാരത്തിനായി പ്രതിപക്ഷവും പൊരുതുന്നു. സമൂഹത്തിൽ ഒരു പെൺകുട്ടി ശബ്ദമുയർത്തിയാൽ ബോഡി ഷെയിമിങ് , സൈബർ അറ്റാക്, ബലാൽസംഗ ഭീഷണി കൂടാതെ സതീഷൻ ടീമിന്റെ ഭരണിയും. എന്നെ പോലെ പത്തു പെൺകുട്ടികൾ നാളെ എതിർത്ത് സംസാരിച്ചാൽ പൊതുജനങ്ങൾ ചിന്തിക്കുക.അടുത്ത ഇലക്ഷനിൽ പ്രതിപക്ഷം ഭരണത്തിൽ ഇരുന്നാൽ സംസ്ഥാനത്തെ പെൺകുട്ടികളുടെ സുരക്ഷ എന്താകും?കേരള സർക്കാരിനൊപ്പംഅമിതമായ സൈബർ അറ്റാക്കുകൾ കൊണ്ട്  ഹാനാൻ. എന്ന നെയിമിൽ പുതിയ പേജ് ആണ് എല്ലാവർക്കും പുതിയ വാളിലേയ്ക്ക് സ്വാഗതം.

കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ ട്രോളി ഹനാൻ രംഗത്തെത്തിയിരുന്നത്. കൊറോണക്കാലത്തെ രാഷ്ട്രീയം എന്ന് ിവശേഷിപ്പിച്ചാണ് വീഡിയോ പുറത്തിറക്കിയത്. എന്നാൽ പിന്നാലെ സൈബർ അറ്റാക്ക് നേരിടുകയായിരുന്നു.

'ലോകം മുഴുവൻ എന്നെ ചവിട്ടി പുറത്താകാൻ നോക്കിയപ്പോൾ എന്റെ കൂടെ നിന്നത് കോൺഗ്രസ് ആണ് എന്ന് കൊറോണ. അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം. കൊറോണയെ കുറിച്ച് രണ്ട് വാക്ക് പറയണം.' പങ്കുവെച്ച വീഡിയോയിൽ ഹനാൻ പറഞ്ഞിരുന്നത്. വീഡിയോയിലൂടെ പ്രതിപക്ഷനേതാവിനെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് സൈബർ ആക്രമണം ആരംഭിച്ചത്. ഹനാന് വേണ്ടി നേരത്തെ സഹായവുമായി ആദ്യമെത്തിയത് കോൺഗ്രസാണെന്നും, ഇടതുപക്ഷ സർക്കാരിൽ നിന്ന് സഹായം ലഭിച്ചപ്പോൾ ഹനാൻ കൂറുമാറിയെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. ആക്രമണം വർധിച്ചതോടെ മറുപടിയുമായി ഹനാൻ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഇടപെട്ട് ആരും തനിക്ക് വീട് വെച്ച് നൽകിയിട്ടില്ലെന്നും, താൻ ഇപ്പോഴും 5000 രൂപ മാസവാടകയ്ക്ക എടുത്ത വീട്ടിലാണ് താമസിക്കുന്നതെന്നും വീഡിയോയ്ക്ക് താഴെ പങ്കുവെച്ച കമന്റിൽ ഹനാൻ പറയുന്നു.

ഹനാന്റെ മറുപടി:

'കമന്റ് ബോക്സിൽ പൊങ്കാലയിടുന്നവർക്ക് സ്വാഗതം. ഞാൻ നിങ്ങളുടെ വീട്ടിലെ അനിയത്തിയോ ചേച്ചിയോ അല്ലാത്തതുകൊണ്ട് തന്നെ മോശം അധിക്ഷേപങ്ങൾ ഉണ്ടാകുന്നത് സ്വഭാവികം ആണ്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികൾ എനിക്ക് വീട് വെച്ച് നൽകിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവർ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിച്ചോ?

ആരും എനിക്ക് വീട് വെച്ച് തന്നിട്ടുമില്ല. നേരിൽ വന്നാൽ കാണാം.ഞാൻ ഇപ്പോഴും കളമശ്ശേരിയിൽ 5000 രൂപ മാസം നൽകി വാടക വീട്ടിൽ ആണ് താമസിക്കുന്നത്.രാഷ്ട്രീയ പരമായ എന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ മറുപടി നൽകുന്ന സഹായമെന്ന ആയുധം അവിടെ മാറ്റി വെച്ചോളൂ. ചികിത്സാ സഹായം നൽകിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാർ നൽകിയ സഹായം 1.5 lakh സന്തോഷത്തോടെ പ്രളയത്തിന് ഞാൻ തിരിച്ച് നൽകിയത് രേഖയുമുള്ളതാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP