Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

അമ്പിളിയുമായുള്ള വിവാഹം കഴിഞ്ഞ അന്നുമുതൽ വിവിധ അക്കൗണ്ടുകളിൽ നിന്നും തെറി കമന്റുകൾ; അച്ഛനും അമ്മയ്ക്കും വരെ വിളിച്ച് അധിക്ഷേപിക്കുന്നു; അമ്പിളിയെ പറ്റിയും അനാവശ്യം പറയുന്നു; ഇനി ക്ഷമിക്കാൻ ആവില്ലെന്ന് കർശന നിലപാടിൽ നടൻ ആദിത്യൻ; നിരന്തരം ഫേസ്‌ബുക്കിലൂടെ അധിക്ഷേപ കമന്റുകൾ ഇടുന്ന കണ്ണൂർ സ്വദേശി യുവാവിനെതിരെ കൊല്ലം പൊലീസിൽ പരാതി നൽകി ആദിത്യൻ; ഗുണ്ടായിസം കാണിച്ചു എന്നെ ഒരുത്തനും പേടിപ്പിക്കേണ്ടന്നും നടൻ

അമ്പിളിയുമായുള്ള വിവാഹം കഴിഞ്ഞ അന്നുമുതൽ വിവിധ അക്കൗണ്ടുകളിൽ നിന്നും തെറി കമന്റുകൾ; അച്ഛനും അമ്മയ്ക്കും വരെ വിളിച്ച് അധിക്ഷേപിക്കുന്നു; അമ്പിളിയെ പറ്റിയും അനാവശ്യം പറയുന്നു; ഇനി ക്ഷമിക്കാൻ ആവില്ലെന്ന് കർശന നിലപാടിൽ നടൻ ആദിത്യൻ; നിരന്തരം ഫേസ്‌ബുക്കിലൂടെ അധിക്ഷേപ കമന്റുകൾ ഇടുന്ന കണ്ണൂർ സ്വദേശി യുവാവിനെതിരെ കൊല്ലം പൊലീസിൽ പരാതി നൽകി ആദിത്യൻ; ഗുണ്ടായിസം കാണിച്ചു എന്നെ ഒരുത്തനും പേടിപ്പിക്കേണ്ടന്നും നടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനശ്വര നടൻ ജയന്റെ സഹോദരപുത്രനാണ് നടൻ ആദിത്യൻ ജയൻ. നടി അമ്പിളി ദേവിയെ നടൻ വിവാഹം ചെയ്തത് ഏറെ വിവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും വഴിവച്ചിരുന്നു. നിരവധി ആരോപണങ്ങളാണ് ഇതിന് പിന്നാലെ ആദിത്യൻ ജയനെതിരെ ഉയർന്നത്. വിവാഹത്തിന് പിന്നാലെ അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ കേക്ക് മുറിച്ച് ആഘോഷിച്ച വീഡിയോ വൈറലായിരുന്നു. അമ്പിളിയെ ആദിത്യൻ തട്ടിയെടുത്തതാണെന്നും രീതിയിൽ പല ആരോപണങ്ങളും ലോവൽ എത്തിയിരുന്നു. എന്നാൽ അതെല്ലാം കാലക്രമേണ കെട്ടടങ്ങി ഇപ്പോൾ ആദിത്യനും അമ്പിളിയും ഒരു കുഞ്ഞിനെ കാത്തിരിക്കയാണ്. ഇപ്പോൾ തന്നെ നിരന്തരമായി സോഷ്യൽമീഡിയയിലൂടെ ബുദ്ധിമുട്ടിക്കുന്ന ഒരു യുവാവിനെതിരെ രംഗത്ത് വന്നിരിക്കയാണ് ആദിത്യൻ.

തന്നെ ചിലർ വിടാതെ പിന്തുടരുന്നുവെന്നാണ് ആദിത്യൻ പറയുന്നത്. ഇതിൽ രാഹുൽ എന്നൊരു യുവാവിന്റെ ഉപദ്രഹം സഹിക്കാൻ വയ്യാതെ പൊലീസിൽ പരാതി കൊടുത്തിരിക്കുകയാണ് താരം ഇപ്പോൾ. സഹിക്കുന്നതിനും മേലെ ആയതുകൊണ്ടാണ് താൻ രാഹുലിനെതിരെ പരാതി നൽകിയതെന്ന് മറുനാടനോട് ആദിത്യൻ വ്യക്തമാക്കി. തന്നെ പറ്റി എന്ത് വാർത്ത വന്നാലും കൃത്യമായി ചിലർ ഉപദ്രവിക്കാൻ വരാറുണ്ട്. അതിൽ എനിക്ക് വിരോധമില്ല. പക്ഷേ ചിലർ പരിധിക്കപ്പുറമാണെന്നാണ് ആദിത്യൻ വെളിപ്പെടുത്തുന്നു. രാഹുൽ എന്ന കണ്ണൂർ സ്വദേശിയായ യുവാവാണ് അതിൽ പ്രധാനി.

Stories you may Like

അമ്പിളിയുമായുള്ള വിവാഹം കഴിഞ്ഞ അന്നുമുതൽ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് രാഹുൽ തെറി ഉൾപെടെയുള്ള മോശം കമന്റുകൾ ഇടുന്നത്. പലതും താൻ ഡിലീറ്റ് ചെയ്തു. എന്നാൽ അമ്പിളി ഗർഭിണിയായപ്പോൾ കല്യാണത്തിന് മുമ്പേ ഗർഭിണിയാണെന്ന രീതിയിലാണ് രാഹുൽ കമന്റിട്ടത്. തന്റെ വല്യച്ഛൻ ജയന്റെ പിറന്നാൾ ദിവസം പോസ്റ്റിട്ടപ്പോൾ എന്തിനാടാ ആദിത്യൻ ജയൻ എന്നിട്ട് തന്തയുടെ പേര് മാറ്റുന്നതെന്നായിരുന്നു അവന്റെ ചോദ്യം. മാതാപിതാക്കൾ ഇട്ട തന്റെ ഒഫീഷ്യൽ പേര് ജയൻ എസ് എന്നാണെന്നും സീരിയലിൽ എത്തിയതിന് ശേഷമാണ് ആദിത്യൻ ജയനെന്ന് ആക്കിയതെന്നും താൻ വിശദീകരിച്ചിട്ടും വീണ്ടും അവന്റെ ശല്യം തുടർന്നു. മനപ്പൂർവ്വം ഉപദ്രവിക്കാനാണ് തന്റെ തീരുമാനം എന്നാണ് രാഹുൽ പറഞ്ഞത്. സഹിക്കാൻ കഴിയാതെ ബ്ലോക്ക് ചെയ്തു പക്ഷേ വീണ്ടും പല അക്കൗണ്ടുകളിൽ നിന്നുമെത്തി അവൻ മോശം കമന്റുകൾ ഇട്ടു. മരിച്ചുപോയ അമ്മയെയും അച്ഛനെയും ഉൾപെടെയുള്ളവരെ അവൻ മോശം പറഞ്ഞു.

പിന്നീട് മുമ്പുള്ള ആദിത്യന്റെ ഒരു കേസ് പെണ്ണിനെ പീഡിപ്പിച്ച കേസ് എന്ന മട്ടിൽ ചിത്രീകരിച്ച് അവന്റെ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു. ഇതിനെ ചോദ്യം ചെയ്തപ്പോൾ നിനക്കെന്ന ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്നും താൻ കെ സുധാകരന്റെ അടുത്ത ആളാണ് എന്നൊക്കെയാണ് രാഹുൽ പറഞ്ഞിരുന്നത്. അശ്ലീല ഓഡിയോ ക്ലിപ്പുകളിൽ അയച്ചതോടെ സഹികെട്ടാണ് ഒടുവിൽ രാഹുലിനെതിരെ നടൻ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മാനനഷ്ടകേസും രാഹുലിനെതിരെ നൽകിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് സുധാകരന്റെ അടുത്ത ആൾ എന്ന് പറഞ്ഞതിനെതുടർന്ന് താൻ സുധാകരൻ സാറിനെ വിളിച്ചെന്നും എന്നാൽ അയാൾ വെറും പ്രവർത്തകൻ മാത്രമാണെന്നും ഇപ്പോൾ തന്റെ ഒപ്പമില്ലെന്നും തന്റെ പേര് ദുരുപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം.

ഫേക്ക് ഐഡി വച്ച് സ്ത്രീകളുമായി ചാറ്റിങ്ങ് നടത്തിയെന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പണിഷ്മെന്റ് നൽകിയിരിക്കയാണ് രാഹുലിനെന്നാണ് മറ്റ് ബന്ധപ്പെട്ടവർ പറഞ്ഞത്. രാഹുലിന്റെ ഏഴു ഐഡികളും വച്ചാണ് ഇപ്പോൾ ആദിത്യൻ കൊല്ലം എസിപിക്ക് കംപ്ലെന്റ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ മോശമായി കമന്റിട്ട് സോഷ്യൽമീഡിയയിൽ ആക്ഷേപിക്കുന്നു എന്ന് കാണിച്ച് പത്തോളം പേർക്കെതിരെയും പെറ്റീഷൻ ഫയൽ ചെയ്തെന്നും ആദിത്യൻ വ്യക്തമാക്കി.

പരാതി നൽകിയ ശേഷം ഫേസ്‌ബുക്കിലും തന്റെ നിലപാട് വ്യക്തമാക്കി ആദിത്യൻ പോസ്റ്റിട്ടു. നീയൊക്കെ എന്റെ നെഞ്ചത്തോട്ടു കയറിക്കോ എനിക്ക് വിഷയമല്ല വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്, ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യൽ മീഡിയ, നിനക്ക് കിട്ടിയപ്പോൾ നിനക്ക് നൊന്തു അല്ലെ,എനിക്ക് ഉണ്ടായ വേദന നിന്നെ ഞാൻ വിടില്ല എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക് എന്നെ അറിയില്ല അത്ര വിഷമങ്ങളിൽ ഞാൻ ഓടുന്ന ടൈം ആണിത്. മിണ്ടാതെ ആരെയും ദ്രോഹിക്കാതെ പോകാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ബുദ്ധിമുട്ടിച്ചോ അതിരു കടന്നാൽ ഏതു അറ്റം വരെയും ഞാൻ പോകും ഗുണ്ടായിസം ഒന്നും കാണിച്ചു എന്നെ ഒരുത്തനും പേടിപ്പകേണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാൻ കാര്യമായി എടുക്കാറുമില്ല പക്ഷെ നീ എന്റെ വീട്ടുകാരെ പറഞ്ഞു. ഒന്നുകൂടി പറയുവാ ആരുടെയും അമ്മയച്ഛനും വിളിക്കാനല്ല സോഷ്യൽ മീഡിയ?? എന്നാണ് ആദിത്യൻ കുറിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP