Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോബഡി ഹാസ് കോൾഡ് അസ്...ഇൻവസ്റ്റിഗേഷൻ ഈസ് ഓൺ: സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്; അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും ജോയിന്റ് കമ്മീഷണർ; കസ്റ്റംസിലേക്ക് ആരും വിളിച്ചിട്ടില്ലെങ്കിലും ഐടി സെക്രട്ടറിയുമായുള്ള സ്വപ്‌നയുടെ അടുത്ത ബന്ധം വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

നോബഡി ഹാസ് കോൾഡ് അസ്...ഇൻവസ്റ്റിഗേഷൻ ഈസ് ഓൺ: സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിനെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ്; അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നും ജോയിന്റ് കമ്മീഷണർ; കസ്റ്റംസിലേക്ക് ആരും വിളിച്ചിട്ടില്ലെങ്കിലും ഐടി സെക്രട്ടറിയുമായുള്ള സ്വപ്‌നയുടെ അടുത്ത ബന്ധം വിശദീകരിക്കാനാവാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസിന്റെ പ്രതികരണം. കസ്റ്റംസ് ജോയിന്റ് കമ്മീഷണർ അനീഷ് ബി രാജാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്. നോ ബഡി ഹാസ് കോൾഡ് അസ്,..ഇൻവെസ്റ്റിഗേഷൻ ഈസ് ഓൺ എന്നായിരുന്നു ചോദ്യങ്ങൾക്കുള്ള ജോയിന്റെ കമ്മീഷണറുടെ മറുപടി.

സ്വർണ കള്ളക്കടത്തിന്റെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിന്റെ പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്തുകാരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോൾ ആദ്യം വിളിയെത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇവർക്ക് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ - ഐ.ടി സെക്രട്ടറി ശിവശങ്കരനുമായി അടുത്ത ബന്ധമാണുള്ളത്.

നേരത്തെ 17 സ്ത്രീകളെ ഉപയോഗിച്ച് എയർ ഇന്ത്യ ഉദ്യോഗസ്ഥനതിരെ വ്യാജരേഖ ചമച്ച കേസിൽ രണ്ട് തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സ്വപ്ന സുരേഷ് എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നതമായ ചുമതലയിൽ എത്തിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തന്റെ ഓഫീസിൽ നിന്ന് ആരെയും വിളിച്ചിട്ടില്ലന്നും സ്വപ്‌ന സുരേഷ് ഐടി വകുപ്പ് ഉദ്യോഗസ്ഥയായത് എങ്ങനെയെന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കിയെങ്കിലും ഐടി സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്‌ന സുേരഷിന് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിൽ ആരോപണത്തിൽ നിന്ന് ഒഴിയുക സർക്കാരിന് എളുപ്പമല്ല.

എം. ശിവശങ്കരനെ സ്വർണ്ണക്കടത്തുകാരിയുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് പിന്നാലെ അദ്ദേഹം അവധിയിൽ പ്രവേശിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കർ നൽകിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.

യു.എ.ഇ. കോൺസുലേറ്റ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി നിർബന്ധിതനായത്.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയരായ കേസിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകാണ്. സംസ്ഥാന വ്യാപകമായാണ് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നത്. കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും കോവിഡ് ചട്ടങ്ങൾ നിഷേധിച്ച് കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങി. വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിൽ 50ൽ അധികം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്. എസ് പി ഓഫീസിലേക്ക് നടന്ന യുമോർച്ച മാർച്ചിലും അൻപതിലധികം പേർ പങ്കെടുത്തിരുന്നു. കോവിഡ് ചട്ടങ്ങൾ പ്രതിഷേധക്കാർ മറികടന്നെങ്കിലും പൊലീസ് ഇവരെ പിരിച്ച് വിടാൻ തയ്യാറായില്ല.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ നിയമിച്ചത് എന്നാണ് ശിവശങ്കരനെതിരെ ഉയർ ന്ന ആക്ഷേപം. കൂടാതെ ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്ളാറ്റിലെ നിത്യസന്ദർശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങൾക്കും സ്വപ്ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനം സാധ്യതയുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഇപ്പോഴുള്ളത്. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതൻ സജീവ ഇടപെടൽ നടത്തിയിരുന്നു. ശിവശങ്കറിനെ സസ്പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡൽഹിയിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നും വിളി വന്നുവെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP