Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202307Thursday

എം.ജി പിവിസിയുടെ വ്യാജ സർട്ടിഫിക്കറ്റിൽ ഭാര്യയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം; ഡോ.ഉഷയ്ക്ക് നിയമനം നൽകിയത് ഉയർന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി എന്നാക്ഷേപം; യുജിസി വ്യവസ്ഥകൾ ലംഘിച്ചു; എംജി പിവിസിക്കും കുസാറ്റ് വിസിക്കും എതിരെ ഗവർണർക്ക് പരാതി

എം.ജി പിവിസിയുടെ വ്യാജ സർട്ടിഫിക്കറ്റിൽ ഭാര്യയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം; ഡോ.ഉഷയ്ക്ക് നിയമനം നൽകിയത് ഉയർന്ന യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കി എന്നാക്ഷേപം; യുജിസി വ്യവസ്ഥകൾ ലംഘിച്ചു; എംജി പിവിസിക്കും കുസാറ്റ് വിസിക്കും എതിരെ ഗവർണർക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എം.ജി സർവകലാശാല പിവിസിയുടെ വ്യാജ സർട്ടിഫിക്കറ്റിൽ ഭാര്യയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം കിട്ടിയതായി ആരോപണം.  എം ജി സർവകലാശാല പിവിസി ഡോ:സി.ടി അരവിന്ദ്കുമാർ ഒപ്പിട്ടു നൽകിയ വ്യാജ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ മറവിൽ ഭാര്യ ഡോ: ഉഷയ്ക്ക് കുസാറ്റിൽ പ്രൊഫസർ നിയമനം നേരിട്ട് നൽകിയതിന്റെ രേഖകൾ സർവ്വകലാശാലയിൽ നിന്ന് പുറത്തുവന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യക്ക് നേരിട്ട് അസോസിയേറ്റ് പ്രൊഫസർ നിയമനമാണ് നൽകിയതെങ്കിൽ എം. ജി പിവിസി തന്റെ ഭാര്യക്ക് പ്രൊഫസർ പദവിയാണ് ഒപ്പിച്ചത്. കുറച്ചു വർഷങ്ങളായി പിവിസി യുടെ സ്വാധീനത്തിൽ എംജി സർവ്വകലാശാലയിൽ താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ പ്രോജക്ട്ട് ജോലി ചെയ്തിരുന്നപിവിസിയുടെ ഭാര്യ ഡോക്ടർ ഉഷയ്ക്കാണ്കുസാറ്റ് എൻവിയോൺമെന്റ് പഠനവകുപ്പിൽ പ്രൊഫസ്സറായി നിയമനം ലഭിച്ചിട്ടുള്ളത്.

2015ലാണ് ഈ തസ്തികക്കുള്ള അപേക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം യുഡിഎഫ് കാലത്തെ അന്നത്തെ വൈസ് ചാൻസർ നടത്തിയില്ല. വിസി യുടെ കാലാവധി കഴിഞ്ഞ് എൽഡിഎഫ് നിയമിച്ച വിസി ഡോ :മധുസൂദനൻ ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യം നടത്തിയ നിയമനം ആണിത്.

അക്കാദമികമായി ഉയർന്ന യോഗ്യതകളും ഗവേഷണപ്രസിദ്ധീകരണങ്ങളും അനുബന്ധ ഗവേഷണ പ്രവർത്തനങ്ങളുമുള്ള ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് ഡോക്ടർ ഉഷയ്ക്ക് നിയമനം നൽകിയതെന്ന് നേരത്തെ ആക്ഷേപം ഉണ്ടായിരുന്നു. പ്രസിദ്ധീകരണങ്ങൾ എല്ലാം ഭർത്താവുമായി സംയുക്തമായി എഴുതിയുണ്ടാക്കിയവയാണ്

കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഉഷ ഗസ്റ്റ് അദ്ധ്യാപന പരിചയമുൾപ്പെടെ 13 വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്റർവ്യൂവിന് പങ്കെടുക്കാൻ യോഗ്യത നേടിയത്. പിവിസി അരവിന്ദ് കുമാറാണ് ഭാര്യയുടെ സർട്ടിഫിക്കറ്റിൽ ഒപ്പ് വച്ചിട്ടുള്ളത്. ഇദ്ദേഹം എൻവിയോൺമെന്റ് സയൻസ് വകുപ്പിന്റെ ഡയറക്ടർ കൂടിയാണ്.

ഗസ്റ്റ് അദ്ധ്യാപക നിയമനം അദ്ധ്യാപന പരിചയമായി കണക്കുകൂട്ടുവാൻ പാടില്ല. അസിസ്റ്റന്റ് പ്രൊഫസറോ, അസോ: പ്രൊഫസറോ സമാന തസ്തികകളിലോ ഉള്ള 10 വർഷത്തെ പരിചയമാണ് നേരിട്ടുള്ള പ്രൊഫസർ നിയമനത്തിന് യുജിസി വ്യവസ്ഥ ചെയ്യുന്നത്. എംജി യൂണിവേഴ്‌സിറ്റിയുടെ വിമൻസ് സയന്റിസ്റ്റ് പ്രോജക്ടിൽ 3 1/2വർഷം ഇൻവെസ്റ്റിഗേറ്റർ ആയി പ്രവർത്തിച്ചു.കൂടാതെ സി.എസ്‌ഐ.ആർ ഓഫീസറായി 2 വർഷം ജോലിചെയ്തിന്റെയും സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ്. പ്രോജക്ടിൽ ജോലി ചെയ്ത അതെ കാലയളവിൽ ഗസ്റ്റ് അദ്ധ്യാപന പരിചയം നേടിയതായതായ സർട്ടിഫിക്കറ്റ് ആണ് ഭർത്താവായ പിവിസി നൽകിയിട്ടുള്ളത്.

ഗൈഡ് ഷിപ്പ് കൊടുത്തതിലും ക്രമക്കേട്

സ്ഥിരം അദ്ധ്യാപകർക്ക് മാത്രമേ ഗവേഷണ ഗൈഡ് ആയി നിയമനം നൽകുവാൻ പാടുള്ളൂവെന്ന് യുജിസിയുടെയും, സർവ്വകലാശാലയുടെയും ചട്ടങ്ങൾ ലംഘിച്ച് താത്കാലിക പ്രോജക്ട് ഉദ്യോഗസ്ഥയ്ക്ക് ഗൈഡ് ഷിപ്പ് എംജി യൂണിവേഴ്‌സിറ്റി നൽകിയത് പ്രൊഫസർ പദവിക്കുള്ള യോഗ്യത നേടുന്നതിന് പി എച്ച് ഡി ഗൈഡ് ചെയ്തു പരിചയം അനിവാര്യമായതിനാലാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോക്ടർ രാജൻ കുരുക്കൾ എംജി സർവകലാശാലയിൽ വൈസ് ചാൻസലർ ആയിരിക്കുമ്പോഴാണ് ഗൈഡ് ഷിപ്പ്അനുവദിച്ചത്.

ചട്ട വിരുദ്ധമായി നടന്ന ഡോക്ടർ ഉഷയുടെ നിയമനം റദ്ദാക്കണമെന്നും, വ്യാജ സർട്ടിഫിക്കറ്റ് നൽകിയ എം ജി പിവിസിക്കും നിയമനം നൽകിയ കുസാറ്റ് വിസി ക്കു മെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈയടുത്ത കാലത്ത് സർക്കാർ നിയമിച്ച പരീക്ഷ പരിഷ്‌കരണ കമ്മീഷന്റെ ചെയർമാൻ കൂടിയാണ് ഡോക്ടർ സി.ടി അരവിന്ദ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP