Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടയിൽ പോയി വരാൻ വൈകി; ഒമ്പത് വയസുകാരന് നേർക്ക് ക്രൂരത; തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു; പീഡിപ്പിച്ചത് സഹോദരീ ഭർത്താവ്; കൊച്ചി തൈക്കൂടത്ത് നടന്ന സംഭവത്തിൽ അങ്കമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ; കുഞ്ഞിനോടുള്ള ഇഷ്ടക്കുറവിൽ പലപ്പോഴും ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ്

കടയിൽ പോയി വരാൻ വൈകി; ഒമ്പത് വയസുകാരന് നേർക്ക് ക്രൂരത; തേപ്പുപെട്ടിയും ചട്ടുകവും വച്ച് പൊള്ളിച്ചു; പീഡിപ്പിച്ചത് സഹോദരീ ഭർത്താവ്; കൊച്ചി തൈക്കൂടത്ത് നടന്ന സംഭവത്തിൽ അങ്കമാലി സ്വദേശിയായ യുവാവ് അറസ്റ്റിൽ; കുഞ്ഞിനോടുള്ള ഇഷ്ടക്കുറവിൽ പലപ്പോഴും ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ്

ആർ പീയൂഷ്

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ലാസുകാരന് നേർക്ക് ക്രൂരത. ഒമ്പതു വയസുകാരനെ സഹോദരീ ഭർത്താവ് തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളിച്ചും പീഡിപ്പിച്ചു. മൂന്നാംക്ലാസുകാരനെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതി അങ്കമാലി സ്വദേശി പ്രിൻസ് അറസ്റ്റിലായി. നാട്ടുകാരും വാർഡ് ജനപ്രതിനിധിയും ചേർന്ന് വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി. ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി വകുപ്പുകൾ പ്രകാരം പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. റിമാൻഡ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി മരട് സിഐ സി. വിനോദ് പറഞ്ഞു.

പൊള്ളലേറ്റ കുഞ്ഞിന്റെ പിതാവ് ഏതാനും വർഷങ്ങളായി സ്‌ട്രോക്കിനെ തുടർന്ന് അബോധാവസ്ഥയിലാണ്. നേരത്തെ ജോലിക്കു പോയിരുന്നെങ്കിലും പിതാവിന് സുഖമില്ലാതായതോടെ മാതാവ് ജോലിക്കു പോകുന്നതു നിർത്തിയിരുന്നു. പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഈ വീട്ടിലാണ് താമസം. കുഞ്ഞിനോട് താൽപര്യമില്ലാതിരുന്ന ഇദ്ദേഹം പലപ്പോഴും കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നത്രെ ഉപദ്രവിച്ചത്. ശരീരത്തു ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടി ചൂടാക്കി പൊള്ളലേൽപിക്കുകയുമായിരുന്നെന്നു കുഞ്ഞ് പറഞ്ഞു.

അതേ സമയം വിവാഹം കഴിച്ചെന്നു പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. 18 വയസും ആറുമാസവും കഴിഞ്ഞതായാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയുന്നു. യുവതിയുടെ ജന്മ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ പരിശോധിച്ച് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്‌സോ കേസ് ഉൾപ്പടെ ചുമത്തുമെന്ന് പൊലീസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP