Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആനയെ തെങ്ങിൽ തളച്ച് ഇരുമ്പുവടികൊണ്ട് ആഞ്ഞടിക്കും; കാലിലെ അസ്ഥി തകരും പോലെ കുത്തിത്തുളയ്ക്കും; ഉത്സവങ്ങൾക്കു തിടമ്പേറ്റിയിരുന്ന കർണ്ണന് പാപ്പാന്മാരുടെ ക്രൂരമർദ്ദനം; സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ ഹൃദയം തകർക്കുന്നത്; ആനപ്രേമത്തിന്റെ പേരിൽ ഈ മിണ്ടാപ്രാണികൾ ഏറ്റുവാങ്ങുന്നത് ആനയോളം വലിയ കൊടുംക്രൂരത

ആനയെ തെങ്ങിൽ തളച്ച് ഇരുമ്പുവടികൊണ്ട് ആഞ്ഞടിക്കും; കാലിലെ അസ്ഥി തകരും പോലെ കുത്തിത്തുളയ്ക്കും; ഉത്സവങ്ങൾക്കു തിടമ്പേറ്റിയിരുന്ന കർണ്ണന് പാപ്പാന്മാരുടെ ക്രൂരമർദ്ദനം; സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ ഹൃദയം തകർക്കുന്നത്; ആനപ്രേമത്തിന്റെ പേരിൽ ഈ മിണ്ടാപ്രാണികൾ ഏറ്റുവാങ്ങുന്നത് ആനയോളം വലിയ കൊടുംക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: നാട്ടുകാർക്കു വേണ്ടി തിടമ്പേറ്റിയിരുന്ന ഒരു ആനയാണിത്. മൂന്നു പേരുടെ ക്രൂരമർദ്ദനം നിശ്ശബ്ദമായി സഹിക്കേണ്ടി വരുന്ന ദയനീയ കാഴ്ച ആനപ്രേമികളുടെ നാട്ടിൽ നിന്നു തന്നെയാണ്. ആനപ്രേമിയെന്ന് വീമ്പിളക്കുന്ന ആരേയും ഇതു തടയാൻ കാണുന്നില്ല. തെങ്ങിൽ പൂട്ടിയിട്ടു തല്ലിക്കൊല്ലുന്ന ക്രൂരത ഈ നാട്ടിൽ എന്നാണ് അവസാനിപ്പിക്കുക...കൃത്യയമായ തെളിവു നല്കിയിട്ടും നടപടി് വൈകുന്നതെന്താണ്

തൃശ്ശൂർ പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്തുരിലാണ് ഈ ക്രൂരത അരങ്ങേറുന്നത്. ഗജകേസരിയെന്ന് ഫ്‌ളക്‌സിൽ മുഴുത്ത അക്ഷരങ്ങളിൽ കാണുന്ന കർണ്ണൻ ആനയാണ് ഈ ക്രൂരത നിശ്ശബ്ദനായി ഏറ്റുവാങ്ങേണ്ടിവരുന്നത്. കാലടി സ്വദേശിയായ മഹേഷാണ് ആനയുടെ ഉടമസ്ഥൻ. മഹേഷിൽ നിന്നും പുതുക്കാട് മണ്ണം പേട്ട സ്വദേശി സനൂപ് ചന്ദ്രനാണ് ആനയെ കരാർ എടുത്തിരിക്കുന്നത്. ഇയാളുടെ ചുമതലയിലാണ് കണ്ണമ്പത്തൂരിലെ തെങ്ങിൻ തോപ്പിൽ ആനയെ തളച്ചിരിക്കുന്നത്.

ആനയെ അനുസരിപ്പിക്കാനാണെന്നാണ് പാപ്പാന്മാരായ മൂന്നു മനുഷ്യദ്രോഹികളുടെ വിശദീകരണം. ചാലക്കുടി സ്വദേശി ടെസ്റ്റിൻ, കൊല്ലം സ്വദേശിയായ ഷഫീഖ്, തൃശ്ശൂരിൽ നിന്നുള്ള റിജോ എന്നിവരാണ് കർണ്ണന്റെ പാപ്പാന്മാരെന്ന ചുമതലയേറ്റ് കണ്ണിൽ ചോരയില്ലാത്ത മർദ്ദിക്കുന്നത്.

ഒട്ടുമിക്ക ആഘോഷങ്ങളിലും നിറസാന്നിധ്യമായിരുന്ന ഗണപതിയെന്ന ആനയെ കടുത്ത പീഡനത്തിനു വിധേയനാനാക്കി കൊല്ലാക്കൊല ചെയ്ത വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ് ആനകൾക്കു നേരേ മനുഷ്യമൃഗങ്ങൾ കാട്ടുന്നത്. വേണ്ടത്ര ഭക്ഷണവും വെള്ളവും നല്കാറില്ല. മർദ്ദനമേറ്റു നടക്കാൻ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ഗണപതി എന്ന ആന്. കാലിനു മുകളിൽ കഴുത്തിനോടു ചേർന്ന ഭാഗത്ത് തുളവീണു. കാൽ നീരുവെച്ചുതടിച്ചു. ദേഹം മുഴുവൻ മർദനങ്ങളുടെ പാടുകൾ.

ഇതേ അവസ്ഥയിലേയ്ക്കു തന്നെയാണ് കർണ്ണനേയും ഈ മനുഷ്യർ എത്തിക്കുന്നത്.നാട്ടുകാർ ഈ കാഴ്ച പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് ലോക്ം അറിയുന്നത്. ആളൊഴിഞ്ഞ വളപ്പിൽ തളച്ച ആന ഇവരുടെ 'വിദഗ്ധ പരിചരണം' കൊണ്ട് അവശനിലയിലായി. ആനയുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ആനയോളമാണ് ഈ ക്രൂരത. ഈ ജീവിക്കും ജീവനുണ്ട് , വേദനയുണ്ട് , ബുദ്ധിയുണ്ട് , ശൗര്യമുണ്ട് ...... അതു പ്രതികരിക്കും .
അതിന്റെ ഫലമനുഭവിക്കുന്നത് നിരപരാധികളും. ഈ ആന ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് പുതുക്കാട് പഞ്ചായത്തിലെ കണ്ണന്പത്തുരിൽ
ഇത് ആരോട് പരാതിപറയും ? എന്നാണ് ഈ പോസ്റ്റിനോടൊപ്പം കുറിച്ചിരിക്കുന്നത്

കുളിപ്പിക്കാൻ ആന അനുസരിക്കുന്നില്ലെന്നാണ് പാപ്പാന്മാർ പറയുന്നത്. അത് അനുസരിപ്പിക്കാനുള്ള ചട്ടമാണ് നടപ്പാക്കുന്നത്. ഇരുമ്പു വടികൊണ്ടാണ് അടിക്കുന്നത്. തോട്ടിയും കത്തിയും എല്ലാം ഉപയോഗിച്ചാണ് പ്രയോഗം. ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റു ആന കൊമ്പു കുത്തുന്നതും കാണാം. സമീപത്തെ തെങ്ങിൽ കെട്ടിയിട്ടാണ ഇവരുടെ പ്രയോഗം. ഇരുമ്പു വടികൊണ്ട് കാലിൽ കുത്തുമ്പോൾ എല്ലിൽ ഇരുമ്പു തറയ്ക്കുന്ന ശബ്ദം പോലും തിരിച്ചറിയാം. മനുഷ്യത്വ രഹിതമാണ്.. അതി ദയനീയമാണ് ഈ കാഴ്ച. ഇതു ചെയ്യുന്ന ഈ പാപ്പാന്മാരെന്ന രാക്ഷസരെ നിയമത്തിനു മുന്നിലെത്തിക്കണം. ഇനിഒരിക്കലും ആരും ഇതു കാ്ട്ടാൻ ധൈര്യപ്പൈടാത്ത രീതിയിൽ മാതൃകാ പരമായ ശിക്ഷിക്കണം

ആനയോട് കാട്ടുന്ന ഈ ക്രൂരത കാണാനാവില്ല.....കാണാതിരിക്കാനും ആവില്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP