Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202413Saturday

16 മാസം മാത്രമുള്ള ശിശുവിനെ വീട്ടിൽ തനിച്ചാക്കി 10 ദിവസം ഹോളിഡേയ്ക്ക് പോയി പെറ്റമ്മ; അമ്മ തിരിച്ചെത്തിയപ്പോൾ ദാഹിച്ചും വിശന്നും വലഞ്ഞു മരണപ്പെട്ട് കുട്ടി; മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് അമേരിക്കയിലെ 32കാരിയെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവുശിക്ഷ

16 മാസം മാത്രമുള്ള ശിശുവിനെ വീട്ടിൽ തനിച്ചാക്കി 10 ദിവസം ഹോളിഡേയ്ക്ക് പോയി പെറ്റമ്മ; അമ്മ തിരിച്ചെത്തിയപ്പോൾ ദാഹിച്ചും വിശന്നും വലഞ്ഞു മരണപ്പെട്ട് കുട്ടി;  മനസാക്ഷിയെ ഞെട്ടിച്ച ക്രൂരതയ്ക്ക് അമേരിക്കയിലെ 32കാരിയെ കാത്തിരിക്കുന്നത് ജീവപര്യന്തം തടവുശിക്ഷ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: പെറ്റ വയറിന്റെ നോവ് എന്നത് എക്കാലവും വളരെ പരിശുദ്ധമായി പരിഗണിക്കുന്ന ഒന്നാണ്. തന്റെ കുഞ്ഞിന്റെ മേൽ ഒരു നുള്ളു പൊടിവീണാൽ പോലും മനസ്സ് പിടയുന്ന അമ്മമാരാണ് നമ്മുടെയൊക്കെ സങ്കൽപത്തിലുള്ളത്. അതുകൊണ്ടു തന്നെയാണ് കുടുംബ ബന്ധങ്ങളിൽ എന്നും അമ്മയ്ക്ക് പ്രഥമ സ്ഥാനം നൽകുന്നതും. എന്നാൽ, കാലം കഴിയുന്തോറുംപെറ്റ വയറും നോവറിയാൻ കഴിയാത്ത വിധം കാഠിന്യമേറിപ്പോവുകയാണോ ? അങ്ങനെ ഒരു സംശയമാണ് അമേരിക്കയിലെ ഓഹിയൊ സ്വദേശിയായ ക്രിസ്റ്റൽ കാൻഡേലാറിയോ എന്ന് 32 കാരി ജനിപ്പിക്കുന്നത്.

പതിനാറ് മാസം പോലും പ്രായമാകാത്തെ സ്വന്തം മകനെ വീടിനുള്ളിൽ ഒരു പ്ലേപെന്നിനകത്ത് ഉപേക്ഷിച്ച് ക്രിസ്റ്റൽ കാൻഡേലാറിയോ എന്ന 32 കാരി പോയത് 10 ദിവസം നീണ്ടു നിൽക്കുന്ന ഉല്ലാസയാത്രക്ക്. വിശന്നും, ദാഹിച്ചും ആ കുരുന്ന് ജീവൻ പറന്നകലുമ്പോൾ അമ്മ ദൂരെയെങ്ങോ തന്റെ ഒഴിവുകാലം ആസ്വദിക്കുകയായിരുന്നും. കഴിഞ്ഞ വർഷം ജൂൺ 16 ന് നടന്ന സംഭവത്തിൽ ക്ലീവ്ലാൻഡ് കോടതി ഇപ്പോൾ ഇവർക്ക് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന തടവ് ശിക്ഷ വിധിച്ചു.

കുഞ്ഞിനെ പ്ലേപെന്നിൽ ആക്കിയിട്ട് ക്രിസ്റ്റൽ കാൻഡെലേറിയോ പോയത് ആദ്യം ഡെറ്റ്റോയിറ്റിലെക്കും പിന്നീട് പ്യുർട്ടോ റിക്കോയിലേക്കുമായിരുന്നു. പിന്നീട് 2023 ജൂൺ 16 ന് ഇവർ തിരിച്ചെത്തുമ്പോൾ, പ്ലേപെന്നിനകത്തു തന്നെ ശരീരത്തിലാകെ മൂത്രവും മലവും പുരണ്ട് ചേതനയറ്റു കിടക്കുകയായിരുന്നു കുരുന്ന്. വിവരമറിഞ്ഞ് പൊലീസും ഫയർ ഡിവിഷൻ ഉദ്യോഗസ്ഥരും രംഗത്തെത്തിയെങ്കിലും അവർക്ക് ചെയ്യുവാൻ ഒന്നുമുണ്ടായിരുന്നില്ല.

പതിനാറ് മാസം മാത്രം പ്രായമുള്ള കുട്ടിക്ക് അതീവ ഗുരുതരമായ തോതിൽ നിർജ്ജലീകരണം സംഭവിച്ചിരുന്നതായി പ്രോസിക്യുഷൻ കോടതിയിൽ പറഞ്ഞു. ഭക്ഷണം ലഭിക്കാഞ്ഞതും ഗുരുതരമായ നിർജ്ജലീകരണവും കാരണമാണ് കുഞ്ഞ് മരിച്ചതെന്ന് ഒട്ടോപ്സിയിൽ തെളിഞ്ഞതായും കോടതിയെ ബോധിപ്പിച്ചു. കൊലപാതകം, നീചമായ ദുഷ്‌കൃത്യം, കുട്ടികളെ അപകടപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്ക് മേൽ ചാർത്തിയത്.

എന്നാൽ, ഇതാദ്യ തവണയല്ല യുവതി കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോകുന്നത് എന്ന് ഒരു അയൽവാസി പറഞ്ഞതായി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. അതുപോലെ കുട്ടിയെ തനിച്ചാക്കി പുറത്തു പോകരുതെന്ന് നിരവധി തവണ യുവതിയോട് പറഞ്ഞിട്ടുണ്ടെന്ന് യുവതിയുടെ സുഹൃത്ത് പറഞ്ഞ കാര്യം ന്യുസ് 5 ഉം പുറത്തു വിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP