Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

കർഷകർക്ക് ദുരിതപെയത്തായി കാലം തെറ്റിയ മഴ; 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശം; കൂടുതൽ തിരിച്ചടിയേറ്റത് നെൽകർഷകർക്ക്; മഴ തുടർന്നാൽ കാത്തിരിക്കുന്നത് കനത്ത തരിച്ചടി; അടിയന്തര നഷ്ടപരിഹാരം ആനുവദിക്കണമെന്നാവശ്യം

കർഷകർക്ക് ദുരിതപെയത്തായി കാലം തെറ്റിയ മഴ; 12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശം; കൂടുതൽ തിരിച്ചടിയേറ്റത് നെൽകർഷകർക്ക്; മഴ തുടർന്നാൽ കാത്തിരിക്കുന്നത് കനത്ത തരിച്ചടി; അടിയന്തര നഷ്ടപരിഹാരം ആനുവദിക്കണമെന്നാവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാലം തെറ്റിയ മഴ കർഷകർക്ക് ദുരിതമാകുന്നു. സംസ്ഥാനത്തെ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുയാണ് ജനുവരി മാസത്തെ അപ്രതീക്ഷത മഴ.12 ദിവസത്തെ കനത്ത മഴയിൽ കേരളത്തിൽ 309 കോടി രൂപയുടെ കൃഷിനാശമുണ്ടായി.

വരും ദിവസങ്ങളിലും കനത്ത മഴ തുടർന്നാൽ നഷ്ടത്തിന്റെ തോത് ഇരട്ടിയിലേറെയാകും. അതുകൊണ്ട് തന്നെ മികച്ച വിളവു പ്രതീക്ഷിച്ച് കൃഷിയിറക്കിയവർക്ക് ദുരിതപെയ്ത്താവുകയാണ് മഴ.ഈ മാസം ഒന്നു മുതൽ 12 വരെയുള്ള കണക്കുകൾ പ്രകാരം 14,928 കർഷകരുടെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പി ന്റെ പ്രാഥമിക റിപ്പോർട്ട്. 5041.83 ഹെക്ടർ കൃഷിനാശമുണ്ടായി.

നെൽക്കൃഷിക്കാണ് കൂടുതൽ നാശം.പുഞ്ചവേനൽവിളമൂന്നാം വിള നെൽക്കൃഷിക്കും പ്രതികൂ ല സാഹചര്യമാണ്.പലയിടത്തും വയലുകളിൽ വെള്ളം കയറി. കൊയ്ത നെല്ല് വയലിൽനിന്നു മാ റ്റാനും കഴിഞ്ഞിട്ടില്ല. മരച്ചീനി, വാഴ, റബർ, ശീതകാല പച്ചക്കറി, തെങ്ങ്, ജാതി, വെറ്റില, കശുമാ വ് എന്നിവയും നശിച്ചു. കുരുമുളക്, കാപ്പി എന്നിവയുടെ വിളവെടുപ്പു സമയമാണ് ഇപ്പോൾ.

വെ യിൽ ഇല്ലാത്തതിനാൽ വിളവ് എടുക്കാനോ വിളവെടുത്തവർക്ക് ഉണക്കാനോ കഴിയാത്ത അവ സ്ഥയാണ്.മാവ്, പ്ലാവ്, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ പൂക്കുന്ന സമയത്ത് അപ്രതീക്ഷിതമായി മഴ പെയ്തതും പ്രതിസന്ധിയായി. പൂക്കൾ കൊഴിയുന്ന സാഹചര്യമാണിപ്പോൾ.കനത്ത മഴ സംസ്ഥാ നത്തെ കാർഷിക വിളകളുടെ ഉൽപാദനത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവു വരുത്തു മെന്ന് കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രളയ ദുരിതാശ്വാസ പട്ടികയിൽ ഉൾപ്പെടുത്തി കൃഷി നശിച്ചവർക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.കാർഷിക ഇൻഷുറൻസ് ഉള്ളവർക്ക് നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്നാണ് അറിയുന്നത്. മറ്റുള്ളവർക്ക് പിന്നാലെ ലഭ്യമാക്കാനാണ് ആലോചന. നാശനഷ്ടം സംബന്ധിച്ച് കൃഷിവകുപ്പ് ജില്ലാ അധികൃതരിൽനിന്നും ഡയറക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചശേഷം ഇക്കാര്യത്തിൽ ഉചിത തീരുമാനമുണ്ടാകും.

നാശക്കണക്ക്

സംസ്ഥാനത്ത് 11 ദിവസത്തെ മഴയിൽ നശിച്ച വിള, നശിച്ചതിന്റെ എണ്ണം / ഹെക്ടർ, ബാധിച്ച കർഷകർ (ബ്രാക്കറ്റിൽ), നഷ്ടം (ലക്ഷം) എന്ന ക്രമത്തിൽ.

  • തെങ്ങ്, 650 (472), 32.50 ലക്ഷം
  • തെങ്ങ് (ഒരു വർഷം മാത്രം പ്രായമുള്ളത്), 11(6), 0.33
  • വാഴ (കുലച്ചത്), 89999 (2081), 539.99
  • വാഴ (കുലയ്ക്കാത്തത്), 75205 (1770), 300.82
  • റബർ (ടാപ്പിങ് നടത്തുന്നത്), 10 (3), 0.20
  • അടയ്ക്ക (കുലച്ചത്), 388 (254), 1.16
  • അടയ്ക്ക (ഒരു വർഷം മാത്രം പ്രായമുള്ളത്), 20 (2),0.05
  • ജാതി, 913 (157), 31.96
  • ജാതി (ഒരു വർഷം മാത്രം പ്രായമുള്ളത്), 600 (100), 21
  • വെറ്റില, 0.480 ഹെക്ടർ (22), 1.20
  • ഇഞ്ചി, 0.200 ഹെക്ടർ (1), 0.20
  • മരച്ചീനി, 50041.400 ഹെക്ടർ (302), 6505.38
  • പച്ചക്കറി (പന്തലില്ലാത്തത്), 2629.260 ഹെക്ടർ (1357), 1051.70
  • നെല്ല്, 14804.690 ഹെക്ടർ (7645), 22,207.04
  • നെല്ല് (നഴ്‌സറി), 144.010 ഹെക്ടർ (713), 216.02
  • ശീതകാല പച്ചക്കറി, 10. 000 ഹെക്ടർ (40), 4

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP