Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഹേശിന്റെ മരണത്തിൽ പ്രതിയായ വെള്ളാപ്പള്ളിക്കെതിരെ പടപ്പുറപ്പാട്; എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തം; കാലാവധി കഴിഞ്ഞിട്ടും കസേരയിൽ കടിച്ചു തൂങ്ങിയിരിക്കുന്നു; യോഗം ആസ്ഥാനത്ത് കയറാൻ വെള്ളാപ്പള്ളിയെ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധർമ വേദി; നവോത്ഥാന സമിതിയിൽ നിന്നും ഒഴിവാക്കാനും സമ്മർദ്ദം

മഹേശിന്റെ മരണത്തിൽ പ്രതിയായ വെള്ളാപ്പള്ളിക്കെതിരെ പടപ്പുറപ്പാട്; എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന ആവശ്യവും ശക്തം; കാലാവധി കഴിഞ്ഞിട്ടും കസേരയിൽ കടിച്ചു തൂങ്ങിയിരിക്കുന്നു; യോഗം ആസ്ഥാനത്ത് കയറാൻ വെള്ളാപ്പള്ളിയെ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധർമ വേദി; നവോത്ഥാന സമിതിയിൽ നിന്നും ഒഴിവാക്കാനും സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ കെ മഹേശന്റെ മരണത്തിൽ പ്രതിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധം ശക്തമാകുന്നു. വെള്ളാപ്പള്ളിയുടെ കണ്ണിൽ കരടായി പുറത്തു പോയവരാണ് വീണ്ടും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ നവോത്ഥാന സമിതിയിൽ നിന്നും വെള്ളാപ്പള്ളിയെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായ സമുദായ നേതാവ് എങ്ങനെ നവോത്ഥാന നായകനാകും എന്ന ചോദ്യമാണ് ഉയരുന്നത്.

അതിനവിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി ദുരുപയോഗം ചെയ്ത വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയെയും എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനത്ത് കയറാൻ അനുവദിക്കില്ലെന്ന് ശ്രീനാരായണ സഹോദര ധർമ വേദി രംഗത്തുവന്നു. എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറി കെ.കെ മഹേശിന്റെ മരണത്തിൽ വെള്ളാപ്പള്ളിയും തുഷാറും പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും വേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ ആർ.വിനോദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിയും മകനും അടക്കം പ്രതി ചേർക്കപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിഷേധവുമായി മുന്നോട്ടു നീങ്ങാനാണ് ശ്രീനാരായണ സഹോദര ധർമ വേദിയുടെ തീരുമാനം. കാലാവധി കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും ജനറൽ സെക്രട്ടറി സ്ഥാനത്ത് കടിച്ചു തൂങ്ങി നിൽക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. അനർഹമായ സ്ഥാനത്ത് തുടരുന്നതിൽ അനൗചിത്യമുണ്ട്. പ്രഗൽഭ മതികൾ അലങ്കരിച്ച പദവി ദുരോപയോഗം ചെയ്യുന്ന നിലപാടാണ് വെള്ളാപ്പള്ളിയുടെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് വേദിയുടെ തീരുമാനം. താനും മകനും മൽസരിക്കുന്നതിൽ നിന്ന് തടയാനുള്ള ഗൂഢാലോചനയാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രതികരണത്തിൽ ഒരു കഴമ്പും ഇല്ലെന്നും ശ്രീനാരായണ സഹോദര ധർമ്മവേദി വ്യക്തമാക്കി. കെ.കെ മഹേശന്റെ കുടുംബത്തിന് നീതി കിട്ടാൻ വേണ്ടി പരമാവധി ശ്രമിക്കുമെന്നും ആർ.വിനോദ് അറിയിച്ചു.

അതേസമയം കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ജാമ്യമില്ലാ വകുപ്പുകളിലാണ്. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഐപിസി 306, 120ബി, 34 വകുപ്പുകൾ പ്രകാരമാണ് കേസ്. ആത്മഹത്യാ പ്രേരണയ്ക്കുള്ള 306 വകുപ്പ് പ്രകാരം പത്തുകൊല്ലം വരെ ശിക്ഷ ലഭിക്കാം. ജാമ്യമില്ലാ വകുപ്പുമാണ്. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്താൽ പ്രതിയെ അറസ്റ്റു ചെയ്യണം. സാധാരണ ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം കിട്ടുവരെ പ്രതികൾ പുറത്തിറങ്ങാറില്ല. ഇത് ലംഘിച്ചാണ് പരസ്യമായി വെള്ളാപ്പള്ളി വാർത്താ സമ്മേളനം നടത്തിയത്. ടിവിയിൽ വെള്ളാപ്പള്ളിയെ കണ്ടപ്പോൾ തന്നെ മരാരിക്കുളം പൊലീസ് അവിടെ എത്തി അറസ്റ്റു ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ജാമ്യമില്ലാ കേസ് വന്നാലും ആരും അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പ് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയെന്നാണ് സൂചന. ഈ കേസ് കള്ളക്കേസാണെന്നും എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

ഒട്ടേറെ സാമ്പത്തിക തിരിമറി മഹേശൻ നടത്തിയെന്നും വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി ആരോപിച്ചു. ഒരു വനിതാ ഐപിഎസ് ഓഫീസർ അന്വേഷിച്ച് തള്ളിയ കേസാണിതെന്നും എല്ലാം മറച്ചു വച്ച് കോടതിയെ തെറ്റിധരിപ്പിച്ചാണ് വിധിയുണ്ടാക്കിയതെന്നും വെള്ളാപ്പള്ളി പറയുന്നു. എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ കേസുള്ളവരെ മത്സരിപ്പിക്കരുതെന്ന വ്യവസ്ഥ കൊണ്ടു വരാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് മനസ്സിൽ വച്ച് തന്നേയും മകനേയും എസ് എൻ ഡി പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാനാണ് കേസ് കൊണ്ടു വരുന്നതെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. കേസുകളിൽ ആരെയെങ്കിലും ശിക്ഷിക്കും വരെ മത്സരിക്കരുതെന്ന് പറയുന്നതിൽ യുക്തിയില്ലെന്നും വെള്ളാപ്പള്ളി പറയുന്നു.

ഏതായാലും കേരളം മുഴുവൻ ചർച്ചയായ ജാമ്യമില്ലാ കേസിലെ പ്രതി വാർത്താ സമ്മേളനം നടത്തിയിട്ടും കേരളാ പൊലീസ് സ്ഥലത്തെത്തുകയോ അറസ്റ്റ് ചെയ്ത് മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നതാണ് വസ്തുത. കുറച്ചു കാലം മുമ്പ് പോപ്പുലർ ഫ്രണ്ട് നേതാവിനെ വാർത്ത സമ്മേളനം നടക്കുന്നത് അറിഞ്ഞ് കേരളാ പൊലീസ് അറസ്റ്റ് ചെയ്ത് എൻഐഎയ്ക്ക് കൈമാറിയിരുന്നു. താൻ കണിച്ചുകുളങ്ങരയിലെ വീട്ടിലുണ്ടെന്ന സന്ദേശം വെള്ളാപ്പള്ളി നൽകിയതിനാൽ അറസ്റ്റ് അനിവാര്യമാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ വെള്ളാപ്പള്ളിയെ ആരും അറസ്റ്റു ചെയ്യില്ല. കേസിൽ വെള്ളാപ്പള്ളി മുൻകൂർ ജാമ്യ ഹർജി നൽകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP