Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസുകാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ മുഖം നോക്കാതെ നടപടി വരുന്നു; സിഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരൻ സർവീസിൽ നിന്നും പുറത്ത്; ക്രിമിനൽ കേസുകളിൽ പ്രതിയായ കൂടുതൽ പേർക്കെതിരെ നടപടി വന്നേക്കും; പ്രതികളായ പൊലീസുകാർ ആശങ്കയുടെ നിഴലിൽ

പൊലീസുകാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളിൽ മുഖം നോക്കാതെ നടപടി വരുന്നു; സിഐയെ കയ്യേറ്റം ചെയ്ത പൊലീസുകാരൻ സർവീസിൽ നിന്നും പുറത്ത്; ക്രിമിനൽ കേസുകളിൽ പ്രതിയായ കൂടുതൽ പേർക്കെതിരെ നടപടി വന്നേക്കും; പ്രതികളായ പൊലീസുകാർ ആശങ്കയുടെ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിൽ അച്ചടക്കം കർക്കശമാക്കുന്നു. പൊലീസുകാർ പ്രതികളാകുന്ന കുറ്റകൃത്യം വർദ്ധിച്ചു വരുന്ന പച്ഛാത്തലത്തിലാണ് ഈ നടപടി. കൺട്രോൾ റൂമിലെ പൊലീസുകാരനായ അഭിലാഷിനെയാണ് ഈ കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണർ സർവീസിൽ നിന്നും പുറത്താക്കിയത്. യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽപ്പെട്ട പൊലീസുകാരനെ കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോഴാണ് അഭിലാഷ് സിഐയെ ആക്രമിക്കുന്നത്. പേട്ട സിഐയായിരുന്ന സുരേഷ് വി നായർക്ക് നേരെയാണ് അഭിലാഷ് കയ്യേറ്റവും അസഭ്യവർഷവും നടത്തിയത്. ഇയാളുടെ സർവീസ് റെക്കോർഡുകൾ മോശമായത് വ്യക്തമായതിനെ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

യുവതിയുടെ പരാതി അന്വേഷിക്കാനാണ് അഭിലാഷിന്റെ വീട്ടിൽ പേട്ട സിഐ. സുരേഷ് വി നായരും സംഘവും എത്തിയത്. പൊലീസ് സംഘത്തെ കണ്ടതോടെ അഭിലാഷ് അക്രമാസക്തമായി മാറുകയായിരുന്നു.തുടർന്നായിരുന്നു കയ്യേറ്റ ശ്രമം. 2007ലായിരുന്നു ഈ സംഭവം. കയ്യേറ്റ ശ്രമം കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് എതിരെയും അഭിലാഷ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

ജഗതിയിലുള്ള യുവതിയുടെ മൊബൈൽ ഫോണിലേക്ക് അഭിലാഷ് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നു. ഈ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷിച്ചിരുന്നു. ട്രാക്ക് റെക്കോഡുകൾ മോശമായതിനെ തുടർന്നാണ് അഭിലാഷിനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനമെടുത്തത്. അഭിലാഷിനെ സസ്പെൻഡ് ചെയ്ത ശേഷം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർഷർ ഈ കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണ വേളയിൽ അഭിലാഷ് മറ്റൊരു യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി വരുകയും ചെയ്തിരുന്നു. പൊലീസിനെതിരെ വരുന്ന കുറ്റകൃത്യങ്ങളിൽ അങ്ങേയറ്റം കടുത്ത നടപടി സ്വീകരിക്കാനാണ് സർക്കാർ തലത്തിൽ എടുത്ത തീരുമാനം.

തീരുമാനം. അഭിലാഷിനെ സം പിരിച്ചുവിട്ട നടപടി ഇതിനു തെളിവായി മാറുകയും ചെയ്തിരുന്നു. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഏർപ്പെട്ടാലാണ് സസ്പെൻഷനും പുറത്താക്കലുമൊക്കെ വന്നിരുന്നത്. ഇപ്പോൾ സർവീസ് റെക്കോർഡ് പരിശോധിച്ച് കടുത്ത നടപടികൾ തന്നെ സ്വീകരിക്കുകയാണ്. കെവിൻ വധക്കേസിൽ പ്രതിക്ക് ഒത്താശ നൽകുകയും കോഴ വാങ്ങുകയും ചെയ്ത സംഭവത്തിൽ എഎസ്‌ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടിരുന്നു. ഗാന്ധിനഗർ മുൻ എസ്‌ഐ എം.എസ്. ഷിബുവിനെ സർവീസിൽനിന്നു പുറത്താക്കാനും തീരുമാനിച്ചിരുന്നു. ഇതേ കേസിൽ ഉൾപ്പെട്ട സിപിഒ എം.എൻ. അജയകുമാറിന്റെ ഇൻക്രിമെന്റ് മൂന്നു വർഷം പിടിച്ചുവയ്ക്കാൻ തീരുമാനവും വന്നിരുന്നു. രണ്ടു ദിവസം മുൻപാണ് ഇത് സംബന്ധിച്ച് തീരുമാനം വന്നത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കഴിഞ്ഞ മാസം 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ കുരുങ്ങിയ പൊലീസുകാർക്കെതിരെ നിയമ നടപടിയെടുക്കാനുള്ള വിജിലൻസ് നിർദേശവും ഇപ്പോൾ സർക്കാരിന് മുന്നിലുണ്ട്. സർക്കാരിന്റെ കർശന നടപടികൾ ഒരു വിഭാഗം പൊലീസുകാരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. ഇവരിൽ പലരും വിവിധ കേസുകളിൽ പ്രതിയാണ്. നടപടികൾ ഇഴഞ്ഞു നീങ്ങാതെ പൊടുന്നനെ തീരുമാനം വരുന്നതാണ് ഇവരെ ആശങ്കയിൽ ആഴ്‌ത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP