Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നാണക്കേട്..പിണറായിയും സ്വപ്‌നയും വി.മുരളീധരനും സ്മിതാ മേനോനും ഒരേ തൂവൽപക്ഷികൾ; തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടുമായി മലയാളികൾ; പിണറായിയെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന കഥകൾ വരാൻ ഇരിക്കുന്നതേയുള്ളു; മുരളീധരനെ മാറ്റി സുരേഷ് ഗോപി കേന്ദ്രമന്ത്രി ആവുമെന്ന കാര്യം തീരുമാനം ആയിട്ടുണ്ടായിരിക്കാം: ക്രൈം നന്ദകുമാർ എഴുതുന്നു

നാണക്കേട്..പിണറായിയും സ്വപ്‌നയും വി.മുരളീധരനും സ്മിതാ മേനോനും ഒരേ തൂവൽപക്ഷികൾ; തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടുമായി മലയാളികൾ; പിണറായിയെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന കഥകൾ വരാൻ ഇരിക്കുന്നതേയുള്ളു; മുരളീധരനെ മാറ്റി സുരേഷ് ഗോപി കേന്ദ്രമന്ത്രി ആവുമെന്ന കാര്യം തീരുമാനം ആയിട്ടുണ്ടായിരിക്കാം: ക്രൈം നന്ദകുമാർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായത് മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നുള്ള ഇഡിക്ക് നൽകിയ സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ വിശദാംശങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. സ്‌പേസ് പാർക്കിലെ നിയമനത്തെ പറ്റിയും മുഖ്യമന്ത്രിക്ക് അറിയാം. അവിടെ അവസരം ഉണ്ടെന്നറിയിച്ചത് ശിവശങ്കറാണെന്നും മൊഴിയിൽ പറയുന്നു. സ്വപ്‌നയുടെ സ്‌പേസ് പാർക്കിലെ നിയമനത്തിൽ തനിക്ക് അറിവില്ലെന്നാണ് മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുവെന്ന് സമർഥിക്കാൻ ശ്രമിക്കുകയാണ് ക്രൈം നന്ദകുമാർ. നയതന്ത്ര മന്ത്രാലയ മീറ്റിങ്ങിൽ 'ഔദ്യോഗിക വക്താവ്' എന്ന നിലയിൽ സ്മിതാ മേനോനെ കേന്ദ്രമന്ത്രി വി.മുരളീധരൻ പങ്കടുപ്പിച്ച സംഭവത്തെ തുടർന്ന് ബിജെപിയുണ്ടായ പൊട്ടിത്തെറിയും നന്ദകുമാർ പരാമർശിക്കുന്നു. തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലാണ് മലയാളികളെന്നും അദ്ദേഹം പരിഹസിക്കുന്നു ഫേസബുക്ക് പോസ്റ്റിൽ.

നാണക്കേട് ......പിണറായി വിജയൻ, സ്വപ്ന സുരേഷ് V/s മുരളീധരൻ, സ്മിതാമേനോൻ....
ഒരേ തൂവൽ പക്ഷികൾ.... തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടുമായി മലയാളികൾ....!

പത്ര-ദൃശ്യ- സോഷ്യൽ മീഡിയ മാധ്യമങ്ങളിലെല്ലാം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്, മുഖ്യമന്ത്രി പിണറായി വിജയൻ - സ്വപ്ന ബന്ധവും, കേന്ദ്രമന്ത്രി വി മുരളീധരൻ - സ്മിതാ മേനോൻ ബന്ധവും. 'ഒരേ നുകത്തിൽ കെട്ടേണ്ടവർ ' എന്ന് തെളിയിച്ചു കഴിഞ്ഞവർ.

മതം മാറിയും അല്ലാതെയും അഞ്ചോളം വിവാഹങ്ങൾ കഴിച്ചിട്ടും പല പ്രമുഖരെയും കള്ളക്കടത്തിനും മറ്റു കാര്യങ്ങൾക്ക് വേണ്ടിയും വലയിൽ വീഴ്‌ത്തി കിടപ്പറ പങ്കിടുന്ന സ്വപ്ന സുരേഷ് എന്ന മാദക ചാര സുന്ദരിയുടെ അന്താരാഷ്ട്ര കള്ളക്കടത്ത്, മയക്കുമരുന്ന് , പെൺ വാണിഭം, തീവ്രവാദം ഹവാല തുടങ്ങിയ ഇടപാടുകളെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്. സ്വപ്ന സുരേഷ് എന്ന രാജ്യദ്രോഹിയായ അന്താരാഷ്ട്ര ചാരസുന്ദരിയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു നമ്മുടെ പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്....!

എന്നാൽ കേരളത്തിലും ദുബായിലും വെച്ച് പല ഔദ്യോഗിക പരിപാടികളിലും പിണറായി വിജയനും സ്വപ്നയും ഒരുമിച്ച് പങ്കെടുത്തിരുന്നു എന്ന് മാത്രമല്ല ഗൾഫിൽ വച്ച് ഇവർ വ്യക്തിപരമായും കുടുംബത്തോടൊപ്പവുമെല്ലാം 'കൂടിക്കാഴ്ച' നടത്തുകയും പല അവിഹിത ഇടപാടുകളിൽ ഏർപ്പെടുകയും ചെയ്തിരുന്നുവെന്നതാണ് യാഥാർഥ്യം.

സ്വപ്ന സുരേഷ് തന്റെ താൽപര്യങ്ങൾ നടത്താൻ പരമയോഗ്യയാണെന്ന് കണ്ടിട്ടാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ ടി വകുപ്പിൽ ലക്ഷങ്ങൾ ശമ്പളത്തോടെ സ്വപ്ന നിയമിതയായത് എന്ന സത്യം ഇന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഈ അവിഹിത ഇടപാടുകളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും പങ്കാളിയായിരുന്നുവെന്നും കിട്ടുന്ന അവിഹിത വരുമാനത്തിലെ പങ്ക് വീണ കൈപ്പറ്റിയിരുന്നുവെന്നുമാണ് മുഖ്യമന്ത്രിയുടെ വലംകയ്യായി ഇത്രയുംകാലം പ്രവർത്തിച്ച ഒരു പ്രമുഖൻ പ്രചരിപ്പിക്കുന്നത്... ! ആ കഥകളെല്ലാം ഇനി വരാൻ പോകുന്നതേയുള്ളൂ...

പിണറായി വിജയനെ കുറിച്ച് ഇപ്പോൾ പുറത്തുന്നുകൊണ്ടിരിക്കുന്ന കഥകളെക്കാളും ഞെട്ടിക്കുന്നതും അറപ്പിക്കുന്നതുമായ കഥകൾ ഇനിയും കേരളം സാക്ഷ്യം വഹിക്കാനിരിക്കുന്നതേയുള്ളൂ എന്നർത്ഥം...
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും അംഗീകാരത്തോടെയുമാണ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതെന്നും വീട്ടിൽ വച്ച് പോലും പിണറായി വിജയനെ കണ്ടിട്ടുണ്ടെന്നും ഇപ്പോൾ സ്വപ്ന തന്നെ മൊഴി നൽകിയിരിക്കുകയാണ് . ഇതോടെ പിണറായി വിജയൻ സ്വപ്ന ബന്ധത്തിന് കൂടുതൽ വ്യക്തത വന്നിരിക്കുന്നു.

എന്നാൽ പിണറായി വിജയന്റെയും, സ്വപ്നയുടെയും അവിഹിതബന്ധങ്ങൾക്കെതിരെ സമരം ചെയ്ത് ലാത്തി ചാർജ്ജിലും ജലപീരങ്കിയിലും ഗ്രനേഡിലും പരിക്കേറ്റ് ജീവച്ഛവമായ ബിജെപി പ്രവർത്തകരുടെ തലയിലേറ്റ ഇടിത്തീയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സ്മിത മേനോനുമായുള്ള മുരളീധരന്റെ അവിഹിതബന്ധ കഥകൾ.. ! ചുരുക്കിപ്പറഞ്ഞാൽ, 'കൊണ്ട് നടന്നതും നീയേ ചാപ്പാ, കൊണ്ടു പോയ് കൊല്ലാൻ കൊടുത്തതും നീയേ ചാപ്പാ.... '

പിണറായി ചെയ്തത് പോലെ തന്നെ ഇവിടെ കേന്ദ്രമന്ത്രി മുരളീധരനും ആണയിട്ട് പറഞ്ഞു, സ്മിതയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന്. ! എന്നാൽ ബിജെപിയിലെ എതിർ ഗ്രൂപ്പുകാർ തന്നെ ഇപ്പോൾ പ്രചരിപ്പിക്കുന്ന കഥകൾ ഞെട്ടിക്കുന്നവയാണ്. നയതന്ത്ര ബാഗേജ് വഴി അല്ല സ്വർണം വന്നതെന്ന മുരളീധരന്റെ പ്രസ്താവന വിവാദമായതോടെയാണ് മുരളീധരനെക്കുറിച്ചുള്ള കേട്ടാലറയ്ക്കുന്നതും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ ഓരോന്നായി ബിജെപിക്കാർ തന്നെ കൈരളി ചാനലിനും ദേശാഭിമാനിക്കും എതിരാളികൾക്കും എത്തിച്ചു കൊടുക്കുന്നത്.

കഴക്കൂട്ടത്ത് നിയമസഭ ഇലക്ഷൻ സമയത്ത് ലുലുമാൾ ഉടമ യൂസഫലി 5 കോടി രൂപ സംഭാവന നൽകിയെന്നും, ഈ ഹവാല പണം സ്വപ്ന വഴി മുരളീധരന് എത്തിച്ചു കൊടുത്തുവെന്നതുമാണ് ആദ്യത്തെ പരാതി. അന്ന് ബിജെപിക്കാരിപോലുമല്ലാത്ത സ്മിത മേനോനാണ് ് PR വർക്ക് ചെയ്തതെന്നും പണമിടപാടിന് ചുക്കാൻ പിടിച്ചതെന്നുമാണ് മറ്റൊരു പരാതി. അന്നുമുതൽ മുരളിധരനും സ്വപ്നയ്ക്കും സ്മിത മേനോനുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും അതിന്റെ തുടർച്ചയായാണ് കേന്ദ്ര മന്ത്രിയായ ശേഷം എല്ലാ പ്രോട്ടോകോളും ലംഘിച്ച് സ്മിത മേനോനെ '22 രാജ്യങ്ങൾ പങ്കെടുത്ത നയതന്ത്ര മന്ത്രാലയ മീറ്റിങ്ങിൽ 'ഔദ്യോഗിക വക്താവ്' എന്ന നിലയിൽ പങ്കെടുപ്പിച്ചത് വരെ കാര്യങ്ങൾ കൊണ്ടെത്തിച്ചതെന്നുമുള്ള ആരോപണം ബിജെപി ഗ്രൂപ്പുകാർ പ്രചരിപ്പിക്കുന്നു. എന്തായാലും ഒരു കാര്യം വ്യക്തമാണ്, ഇത്തരം ഔദ്യോഗിക വിദേശയാത്രകളിൽ സ്വന്തം ബന്ധുക്കളെ പോലും പങ്കെടുപ്പിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശമാണ് മുരളീധരൻ ലംഘിച്ചിരിക്കുന്നത്. ആ മീറ്റിംഗിൽ കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അവിടെ മറ്റാർക്കും പ്രവേശനമുണ്ടായിരുന്നില്ല
.
ഒരു കേന്ദ്രമന്ത്രിക്ക് കിട്ടേണ്ട സ്ഥാനം നൽകിയാണ്, കൊച്ചിയിൽ PR ഏജൻസി നടത്തുന്നു എന്നും പത്രപ്രവർത്തക എന്നും അവകാശപ്പെടുന്ന സ്മിത മേനോനെ ആ ചടങ്ങിൽ മുരളീധരൻ പങ്കെടുപ്പിച്ചിരുന്നത്. അതുമാത്രമല്ല, തൊട്ടടുത്ത ദിവസം നടന്ന വിരുന്നു ചടങ്ങിൽ, മുരളീധരനും സ്മിത മേനോനും മാത്രമല്ല, സ്വപ്നയും പങ്കെടുത്തിരുന്നു....സ്മിത മേനോന്റെ ഭർത്താവിനും മുരളീധരന്റെ ഭാര്യയ്ക്കും എതിർപ്പില്ലെങ്കിൽ നാട്ടുകാർക്ക് എന്താണ് വിഷമം എന്നതരത്തിൽ മറ്റൊരു പ്രചരണവും ഇതിനിടയിൽ നടക്കുന്നുണ്ട്.

മുഖ്യമന്ത്രിയും സ്വപ്ന സുരേഷും തമ്മിലോ, കേന്ദ്ര മന്ത്രി മുരളിധരനും സ്മിത മേനോനും തമ്മിലോ രഹസ്യമായോ പരസ്യമായോ കാണുന്നതോ സംസാരിക്കുന്നതോ ഇടപഴകുന്നതോ നിയമ ലംഘനമല്ല . മറിച്ച് സദാചാര ലംഘനം മാത്രമാണ് അവ. പ്രത്യേകിച്ചും ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ കാണിക്കേണ്ട മര്യാദകളുടെ പരസ്യമായ ലംഘനം.

ഒരു വനിതയോടൊത്ത് തന്റെ കാറിൽ യാത്ര ചെയ്തു എന്ന കാരണത്താൽ രാജിവയ്‌ക്കേണ്ടി വന്ന മുൻ ആഭ്യന്തരമന്ത്രി പിടി ചാക്കോയെ ഈ അവസരത്തിൽ നാം വിസ്മരിച്ചു കൂടാ. കേരളത്തിലെ ബിജെപിയുടെ അതിശക്തനായ നേതാവായി വളർന്ന്, കേന്ദ്രത്തിൽ അമിത് ഷായുടെ പോലും ശ്രദ്ധ നേടിയെടുത്ത നേതാവാണ് കേന്ദ്രമന്ത്രി മുരളീധരൻ. എന്നാൽ ഇന്നിപ്പോൾ അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിരിക്കുന്നു എന്ന് പറയാതെ വയ്യ.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളിൽ മുരളീധരൻ ഇറക്കിയ ചില പ്രസ്താവനകൾ കേന്ദ്ര നേതൃത്വത്തിന് നേരത്തെ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മുരളീധരൻ പറഞ്ഞത്, 'അത് പ്രധാനമന്ത്രി മറുപടി പറഞ്ഞു കൊള്ളുമെന്നാണ്'. - മുരളീധരന്റെ ഈ പ്രസ്താവന മോദിയെയും, ദേശീയ പാർട്ടി നേതൃത്വത്തെയും കൂടിയാണ് മോശ പെടുത്തിയത്. തന്റെ വിഹിത ബന്ധങ്ങളിലെ ദുർഗന്ധം മാറ്റാൻ പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചു എന്ന ഗുരുതരമായ കുറ്റമാണ് അദ്ദേഹം ചെയ്തത്.

എന്നാൽ മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനു പകരം കൂടുതൽ കുരുക്കിലേക്ക് ആണ് അദ്ദേഹം പോയത്. ബിജെപിയുടെ ഔദ്യോഗിക പരിപാടികളിൽ ഒന്നും തന്നെ ഇതുവരെ പങ്കെടുക്കാത്ത സ്മിതാ മേനോൻ മഹിളാ മോർച്ചയുടെ സംസ്ഥാന സെക്രട്ടറി ആയതും ഈ നാണക്കേടിന്റെ ആഴം കൂട്ടുന്നു .....! മുരളീധരന്റെ വിഴുപ്പ് ഭാണ്ഡം ബിജെപി മുഴുവൻ വഹിക്കേണ്ട ഗതികേട് വന്നിരിക്കുന്നു എന്ന് പറഞ്ഞാണ് ബിജെപിക്കാർ വിലപിക്കുന്നത്.

സ്മിതാ മേനോൻ ശബരിമല സമരത്തിൽ പങ്കെടുത്തു എന്നാണ് സുരേന്ദ്രൻ മുരളീധരനെ രക്ഷപ്പെടുത്താനായി പ്രസ്താവിച്ചിരിക്കുന്നത്. രാഷ്ട്രീയം നോക്കാതെ ശബരിമല അയ്യപ്പനുവേണ്ടി തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് അമ്മമാരെ പരിഹസിക്കുന്നതിനും വെല്ലുവിളിക്കുന്നതും തുല്യമാണ് ഈ പ്രസ്താവന എന്ന് ഗ്രൂപ്പുകൾ നോക്കാതെ ആർഎസ്എസും ബിജെപി നേതാക്കന്മാരും പ്രതികരിക്കുന്നു.

മുരളീധരൻ പെട്ടിരിക്കുന്നത് ഊരാക്കുടുക്കിലാണെന്ന യാഥാർഥ്യം ദേശീയ നേതൃത്വവും തിരിച്ചറിഞ്ഞിരിക്കുകയാണ്. പാർട്ടിയിൽ കഴിവുള്ള നേതാക്കന്മാർ ഉണ്ടായിട്ടും, അവരെയെല്ലാം തഴഞ്ഞ കേന്ദ്ര നേതൃത്വം, മുരളീധരനെ കണ്ണുമടച്ചു വിശ്വസിക്കുകയായിരുന്നു. ആ വിശ്വാസത്തിന്മേലാണ് മുരളീധരൻ ഇപ്പോൾ കളങ്കമുണ്ടാക്കിയിരിക്കുന്നത്. അഭിമാനം തന്നെ കളഞ്ഞു കുളിച്ച്, സകല യശസ്സും തകർത്ത്, ഒരു യുവതിയെ 22 രാജ്യങ്ങളുടെ മന്ത്രാലയ മീറ്റിങ്ങിൽ ഔദ്യോഗിക വക്താവ് എന്ന നിലയിൽ പങ്കെടുപ്പിച്ചുകൊണ്ട് മുരളീധരൻ ആസൂത്രണം ചെയ്തത് അങ്ങേയറ്റം നികൃഷ്ടമായ നിയമവിരുദ്ധ പ്രവൃത്തി ആയിരുന്നു. മാത്രമല്ല, ഇതിന് പുറമെ സ്മിത മേനോന്റെ ഭർത്താവിനെ സെൻട്രൽ എക്‌സൈസിലും റെയിൽവേയിലും ലീഗൽ അഡൈ്വസർ ആയി നിയമിക്കുകയും ചെയ്തു.

മുരളീധരനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ഇത് മാത്രമല്ല. ബിജെപിയുടെ എറണാകുളത്തെ ഒരു ഭാരവാഹിക്ക് രണ്ടു പെട്രോൾ പമ്പുകൾ റെഡിയാക്കി നൽകിയിരിക്കുന്നു. ഇതിനെല്ലാം പുറമെ 2000 കോടിയോളം രൂപയുടെ അവിഹിത സമ്പാദ്യമാണ് ബാലു എന്ന ബിനാമി നേതാവിന്റെ വിദേശ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നു എന്ന പ്രചരണവും... എന്തായാലും സ്മിത മേനോൻ പ്രശ്‌നത്തിൽ ബിജെപിയിൽ വൻ പൊട്ടിത്തെറിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

അതെ ഇന്ന് മലയാളിയുടെ ഓരോ ദിവസവും ആരംഭിക്കുന്നത് മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും സ്വപ്നയുമായും സ്മിതയുമായുള്ള അവിശുദ്ധ ബന്ധങ്ങളുടെയും, പരസ്പരം ചളിവാരിയെറിയലുകളുടെയും വൃത്തികെട്ട കഥകൾ കേട്ടാണ് .എന്നാൽ ഇതിന്റെയെല്ലാം അവസാനം, ഈ നേതാക്കന്മാർ തമ്മിൽ യോജിക്കും. അടികൊണ്ട് പരിക്കേറ്റ അണികൾ ഇളഭ്യരാകും.! അതാണല്ലോ കേരള രാഷ്ട്രീയത്തിലെ പതിവ്.

ഇന്ന് മലയാളികൾക്ക് ഈ വിഴുപ്പ് ഭാണ്ഡങ്ങളുടെ പുഴുത്തു നാറിയ കഥകൾ കേട്ട് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ്. മലയാളിയാണെന്ന് പറയാൻ പറ്റാത്ത വിധം നാണക്കേട്.! മുരളീധരനെ മാറ്റി സുരേഷ് ഗോപി കേന്ദ്രമന്ത്രി ആവുമെന്ന കാര്യം തീരുമാനം ആയിട്ടുണ്ടായിരിക്കാം. പക്ഷേ കാണാതെ പോകുന്ന കാര്യം, ഒരു പാർട്ടിയിലെയും അണികൾ ഉണർന്നു പ്രവർത്തിക്കാത്ത കാലത്തോളം പിണറായി വിജയന്മാരും മുരളീധരന്മാരും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും ! കഥകേട്ട് കഥകേട്ട് കഥയും വിധിയും ഇല്ലാത്തവരായി പാവം പൊതുജനം വീണ്ടും പോളിങ് ബൂത്തിലെ നീണ്ട നിരയിൽ ക്ഷമയോടെ കാത്തു നിൽക്കും.

ഇനിയുമൊരായിരം പിണറായിമാരെയും മുരളീധരന്മാരെയും അധികാരത്തിൽ ഏറ്റാൻ... നമ്മുടെ രാഷ്ട്രീയത്തിലെ സദാചാരമൂല്യങ്ങളും എത്തിക്‌സും പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു....!

T. P. നന്ദകുമാർ
ചീഫ് എഡിറ്റർ, ക്രൈം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP