Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാടം നികത്തൽ പ്രതിരോധിക്കാൻ കർഷകക്കൂട്ടായ്മ വിത്ത് വിതച്ചു; ഇരിങ്ങോൽകരയിൽ മോഹൻലാലിന്റെ മുൻ ഡ്രൈവറുടെ പാടം നികത്തൽ തടയാൻ ജനകീയ ഇടപെടലുമായി സിപിഎം; ആന്റണി പെരുമ്പാവൂരിന് പണികൊടുക്കാൻ കൃഷി ഇറക്കിയത് നഗരസഭാ ചെയർപേഴ്സന്റെ രണ്ടര ഏക്കർ ഭൂമിയിൽ; നെൽവയലിൽ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച് കരഭൂമിയാക്കാനുള്ള സിനിമാക്കാരന്റെ നീക്കം പൊളിക്കാനുറച്ച് നാട്ടുകാർ

പാടം നികത്തൽ പ്രതിരോധിക്കാൻ കർഷകക്കൂട്ടായ്മ വിത്ത് വിതച്ചു; ഇരിങ്ങോൽകരയിൽ മോഹൻലാലിന്റെ മുൻ ഡ്രൈവറുടെ പാടം നികത്തൽ തടയാൻ ജനകീയ ഇടപെടലുമായി സിപിഎം; ആന്റണി പെരുമ്പാവൂരിന് പണികൊടുക്കാൻ കൃഷി ഇറക്കിയത് നഗരസഭാ ചെയർപേഴ്സന്റെ രണ്ടര ഏക്കർ ഭൂമിയിൽ; നെൽവയലിൽ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച് കരഭൂമിയാക്കാനുള്ള  സിനിമാക്കാരന്റെ  നീക്കം പൊളിക്കാനുറച്ച് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: സിനിമാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിലം നികത്തൽ തടയാൻ ചുറ്റുപാടുമുള്ള പാടങ്ങളിൽ സെൽകൃഷിയിറക്കി കർഷകക്കൂട്ടായ്മ. ഇരിങ്ങോൽകര ഭാഗത്ത് ആന്റണി ഒരേക്കറോളം വരുന്ന പാടം നികത്താൻ ശ്രമിക്കുന്നതിനെതിരെ ജനങ്ങൾ സംഘടിച്ചിരുന്നു. തൊട്ടടുത്തുള്ള പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ചാൽ മണ്ണിട്ട് നികത്തിയതും വിവാദമായിരുന്നു. ഈ സാചര്യത്തിലാണ് കർഷകരുടെ പുതിയ നീക്കം. സിപിഎമ്മിന്റെ പിന്തുണയോടെയാണ് കർഷകർ ആന്റണി പെരുമ്പാവൂരിനെതിരെ സംഘടിച്ചത്.

നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ഭൂമിയിലാണ് കർഷകർ നെൽവിത്ത് വിതച്ചത്. പാർട്ടി ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു. നെൽവയൽ മണ്ണിട്ട് നികത്തിയത് എതിർത്ത കർഷകർക്കെതിരെ ആന്റണി പെരുമ്പാവൂർ പ്രതികാരനടപടി സ്വീകരിച്ചെന്ന് സിപിഎം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. തൊട്ടടുത്തുള്ള കൃഷിയിടത്തിൽ വെള്ളം ലഭിക്കാതിരിക്കാൻ നിലത്തോട് ചേർന്നുള്ള കനാൽ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയായിരുന്നു കർഷകർ. ഇതോടെയാണ് സിപിഎം പിന്തുണയുമായെത്തിത്.

പെരുമ്പാവൂർ ഇരിങ്ങോൽക്കരയിലെ നെൽപ്പാടം നികത്താൻ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂർ തൊട്ടടുത്ത കാനയും അടച്ചിരുന്നു. ഇവിടെ നിന്നിപ്പോൾ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയിൽ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകൾ തടയുകയായിരുന്നെന്ന് കർഷകർ പറയുന്നു. നിലം നികത്തലിനെ എതിർത്തതിനുള്ള പ്രതികാരനടപടിയാണിതെന്നും കർഷകർ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങൾ ഇപ്പോൾ തരിശായി. ഇവിടെയാണ് സിപിഎം ഇടപെടൽ.

പെരുമ്പാവൂരിൽ ഒരേക്കറോളം നെൽവയൽ നികത്താനായിരുന്നു ശ്രമം. ഒരേക്കറോളം വരുന്ന നെൽവയലിൽ മരങ്ങളും വാഴയും നട്ടു പിടിപ്പിച്ച് അത് കരഭൂമിയാണെന്ന് വരുത്തിത്തീർക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് പ്രാദേശിക സിപിഐ.എം നേതൃത്വം. ഇതിനിടെയാണ് പുതിയ വിവാദങ്ങളും എത്തുന്നത്. പെരുമ്പാവൂർ സ്റ്റേഷനിലെ പൊലീസ് ആന്റണിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സിപിഐ.എം ബ്രാഞ്ച് സെക്രട്ടറി രൂപേഷ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജനകീയ പ്രതിരോധം എന്ന വണ്ണം സിപിഎം ഇടപെടലിന് എത്തിയത്.

ആശിർവാദ് സിനിമാസ് എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥനായ ആന്റണി പെരുമ്പാവൂർ, നടൻ മോഹൻലാലിന്റെ ഏറ്റവും അടുത്തയാളാണ്. മോഹൻലാലിന്റെ ഡ്രൈവറായി എത്തിയ ആന്റണി പിന്നീട് ലാലിന്റെ വിശ്വസ്തനായി. ആശിർവാദ് സിനിമാസുമായി നിർമ്മാതാവുമായി. ഇന്ന് മലയാള സിനിമയിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് ആന്റണി. തിയേറ്റർ ഉടമകളുടെ സംഘടനാ നേതാവുമാണ്. ഈ സ്വാധീനം ഉപയോഗിച്ചാണ് വയലിനെ കരഭൂമിയാക്കാൻ ആന്റണി ശ്രമിച്ചതെന്നാണ് ആരോപണം.

പെരുമ്പാവൂർ പാടശേഖരം നികത്തിയെടുക്കാൻ ശ്രമിച്ചതായും നികത്തൽ തടഞ്ഞതിന് ആന്റണിയുടെ ബന്ധു നാട്ടുകാരനെ വീട്ടിൽ കയറി വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്്. പെരുമ്പാറൂർ പോസ്റ്റോഫീസ്-ഐമുറി റോഡിലെ പട്ടശ്ശേരിമന വക ഒരേക്കർ മനക്കത്താഴം പാടശേഖരം നികത്തിയെടുക്കാനാണ് ശ്രമം നടത്തിയതെന്നും സിപിഎം പട്ടാൽ ബ്രാഞ്ച് സെക്രട്ടറി സികെ രൂപേഷിനെതിരേ ഭീഷണി മുഴക്കിതായുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വയൽ നികത്തുന്നതിനെതിരേ രൂപേഷ് കുമാർ സമർപ്പിച്ച കേസ് ഹൈക്കോടതിയിൽ നില നിൽക്കേയാണ് നികത്തൽ നീക്കം തുടരുന്നത്. 2007 ൽ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന നികത്തലാണ് പുനരാരംഭിച്ചിരിക്കുന്നത്. നിലവിൽ കേസ് നടക്കുന്നതിനാൽ മൂന്നാഴ്ചത്തേക്ക് വാദം കേൾക്കാൻ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഈ ഉത്തരവിന്റെ മറപിടിച്ചാണ് പാടത്ത് കപ്പയും വാഴയും തെങ്ങുകളും വെച്ചു പിടിപ്പിക്കുകയും വാരം കോരുന്ന പേരിൽ വലിയ ബണ്ടുകൾ നിർമ്മിക്കുകയും ചെയ്തിരിക്കുന്നത്.

നേരത്തേ നാട്ടുകാർ തടഞ്ഞതിനെ തുടർന്ന നിർത്തിവെച്ച നികത്തൽ ശ്രമമാണ് വീണ്ടും തുടങ്ങിയിരിക്കുന്നത് 2015 ൽ ഇടവിള കൃഷി നടത്തുന്നതിനായി ആന്റണി ആർഡിഒ യിൽ നിന്നും അനുവാദം വാങ്ങിയെടുത്തിരുന്നു. ഇതിനെതിരേ രൂപേഷ് കളക്ടറെയും ലാന്റ് റവന്യൂ കമ്മീഷണറെയും സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടുപൂ നെൽകൃഷിക്ക് ശേഷം പാടവരമ്പിനോ കൃഷിയിടത്തിന്റെ നിലവിലെ സ്ഥിതിക്ക് കോട്ടം വരുത്തുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിറക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP