Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

എവിടെ നിന്നോ വന്നു..എവിടെയോ പോയി എന്നല്ലേ കരുതിയത്; ഇതാ ...ഇവിടെ ഇടപ്പള്ളിയിലുണ്ട് ആ ഫയർ ബ്രാൻഡ് സഖാവ്; യുവമോർച്ചാ മാർച്ചിന് മുന്നിലേക്ക് നെഞ്ചുവിരിച്ചുചെന്ന ചേട്ടൻസഖാവ് കാണാമറയത്തെന്ന മറുനാടൻ വാർത്തയോടെ അന്വേഷണം മുറുകി; റിപ്പോർട്ടർ സഹിൻ ആന്റണി കണ്ടെത്തിയ താരത്തെ സഖാക്കൾ വിശേഷിപ്പിച്ചത് ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അയാൾ ഒരുപാർട്ടിയായി മാറുമെന്ന്

എവിടെ നിന്നോ വന്നു..എവിടെയോ പോയി എന്നല്ലേ കരുതിയത്; ഇതാ ...ഇവിടെ ഇടപ്പള്ളിയിലുണ്ട് ആ ഫയർ ബ്രാൻഡ് സഖാവ്; യുവമോർച്ചാ മാർച്ചിന് മുന്നിലേക്ക് നെഞ്ചുവിരിച്ചുചെന്ന ചേട്ടൻസഖാവ് കാണാമറയത്തെന്ന മറുനാടൻ വാർത്തയോടെ അന്വേഷണം മുറുകി; റിപ്പോർട്ടർ സഹിൻ ആന്റണി കണ്ടെത്തിയ താരത്തെ സഖാക്കൾ വിശേഷിപ്പിച്ചത് ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളു എങ്കിൽ പോലും അയാൾ ഒരുപാർട്ടിയായി മാറുമെന്ന്

ആർ പീയൂഷ്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിർഭയം യുവമോർച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവിൽ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര സഖാവ്. മറഞ്ഞിരിക്കുന്ന ഇദ്ദേഹത്തെപറ്റി യാതൊരു വിവരവുമില്ലെന്ന മറുനാടൻ വാർത്ത വന്നതിന് പിന്നാലെ 24 ന്യൂസ് റിപ്പോർട്ടർ സഹിൻ ആന്റണിയാണ് രതീഷിനെ കണ്ടെത്തി വാർത്ത പുറത്തുവിട്ടത്.

രതീഷ് ഒരു സിപിഎം പ്രവർത്തകനാണ്. പഠനകാലത്ത് എസ്.എഫ്.ഐയിൽ തുടങ്ങിയ രാഷ്ട്രീയമാണ്. പാർട്ടിക്കെതിരെ ശക്തമായ പ്രതിഷേധം നടന്നപ്പോൾ പാർട്ടിയെ അനുകൂലിക്കാനായാണ് പ്രതിഷേധം നടന്നത് കോർപ്പറേഷന്റെ അടുത്തെത്തി കൊടി വീശി മുദ്രാവാക്യം വിളിച്ചതെന്നാണ് രതീഷ് പറയുന്നത്. പൊലീസ് അവിടെ നിന്നും പിടിച്ചു മാറ്റിയതിന് ശേഷം തിരികെ വീട്ടിലേക്ക് പോയെങ്കിലും പിന്നീട് നടന്നതൊന്നും അറിഞ്ഞിരുന്നില്ല. തന്റെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലായതും ദേശീയ മാധ്യമങ്ങളൊക്കെ വാർത്തയാക്കിയതും അറിയാതിരുന്നത് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാലായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വഴിയാണ് ഈ വിവരങ്ങളൊക്കെ അറിയുന്നത് എന്നാണ് രതീഷ് പറയുന്നത്.

കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് കമ്മീഷ്ണർ ഓഫീസിലേക്ക് യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. സർക്കാർ നഴ്സിങ് കോളേജിന് മുൻവശത്തായി ബാരിക്കേടുകൾ തീർത്ത് പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ചെങ്കൊടി കയ്യിലേന്തി ഒരാൾ സമരക്കാരുടെ മുന്നിലേക്ക് വന്ന് സിപിഎമ്മിന് മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഈ പ്രവർത്തി പൊലീസിനെ ഞെട്ടിച്ചു കളഞ്ഞു. ഉടൻ തന്നെ ഒരു പൊലീസ് ഓഫീസറെത്തി ഇയാളെ കൈകളിൽ തൂക്കിയെടുത്ത് വശത്തേക്ക് മാറ്റി.

ഈ ദൃശ്യങ്ങൾ തൽസമയം പ്രേക്ഷകരിലേക്കെത്തിച്ചത് മനോരമ ന്യൂസ് ക്യാമറാമാൻ അഖിൽ ദാസായിരുന്നു. ഈ ദൃശ്യങ്ങൾ സിപിഎം സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ വൈറലായി. ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളുവെങ്കിൽ പോലും അയാളൊരു പാർട്ടിയായിമാറും.. എന്ന ക്യാപ്ഷനോടു കൂടി എം.സ്വരാജ് എംഎ‍ൽഎ ഷെയർ ചെയ്തത്ടോ മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. ഇത് വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മനോരമ ന്യൂസിൽ തന്നെ മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേർ കണ്ടിരുന്നു. എന്നാൽ പ്രതിഷേധം കഴിഞ്ഞ ശേഷം ഈ സഖാവിനെ പിന്നെയാരും കണ്ടില്ല.

നാലുദിവസത്തോളം പിന്നിട്ടിട്ടും ഇദ്ദേഹത്തെ പല മാധ്യമ പ്രവർത്തകരും കണ്ടെത്താൻ ശ്രമിച്ചിട്ടിട്ടും കഴിഞ്ഞിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മറുനാടൻ ഇത് വാർത്തയാക്കിയിരുന്നു. വാർത്ത വന്നതിന് പിന്നാലെയാണ് രതീഷിന്റെ വിവരങ്ങൾ 

പുറത്ത് വന്നത്.

 

https://www.facebook.com/permalink.php?story_fbid=270341618991663

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP