Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വൈകിട്ടോടെ നഗരം ചുറ്റി പഥസഞ്ചലനം; ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പഥസഞ്ചലനം തടഞ്ഞ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകർ; നീലേശ്വരത്ത് സിപിഎം- ആർഎസ്എസ് സംഘർഷം; കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്; 40 സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രാജാസ് സ്‌കൂൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പിൽ ആയുധപരിശീലനം നടന്നുവെന്ന് ആരോപിച്ച് സിപിഎം; സംഘർഷാവസ്ഥ തുടരുന്നു

വൈകിട്ടോടെ നഗരം ചുറ്റി പഥസഞ്ചലനം; ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പഥസഞ്ചലനം തടഞ്ഞ് ഡിവൈഎഫ്‌ഐ-സിപിഎം പ്രവർത്തകർ; നീലേശ്വരത്ത് സിപിഎം- ആർഎസ്എസ് സംഘർഷം; കണ്ണീർ വാതകം പ്രയോഗിച്ച് പൊലീസ്; 40 സിപിഎം പ്രവർത്തകർക്കെതിരെ കേസ്; രാജാസ് സ്‌കൂൾ കേന്ദ്രീകരിച്ചുള്ള ക്യാമ്പിൽ ആയുധപരിശീലനം നടന്നുവെന്ന് ആരോപിച്ച് സിപിഎം; സംഘർഷാവസ്ഥ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: നീലേശ്വരത്ത് സിപിഎം- ആർഎസ്എസ് സംഘർഷം. നഗരത്തിൽ ആർഎസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച് തടഞ്ഞതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.

ഇരുവിഭാഗവും തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആർഎസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ നീലേശ്വരം ബസ് സ്റ്റാന്റിൽ വച്ച് തന്നെ തടഞ്ഞു. ആർഎസ്എസ് പ്രവർത്തകന്റെ പരാതിയിൽ 40 സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. രാജാസ് സ്‌കൂൾ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടന്നത്. ഇതിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ഒരാഴ്ചയോളമായി രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നു വരുന്ന ആർഎസ്എസ് പ്രാഥമികശാരീരിക് ശിക്ഷകിന്റെ സമാപനത്തോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ പദസഞ്ചലനത്തിനിടെയാണ്‌സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ക്യാമ്പിൽ ആയുധ പരിശീലനം നടക്കുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ സംഘടിച്ച് ക്യാമ്പ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കനത്ത പൊലീസ് കാവലിൽ ക്യാമ്പ് നടക്കുകയായിരുന്നു. ഇതിന്റെ സമാപനം കുറിച്ചായിരുന്നു ഇന്ന് വൈകിട്ടോടെ നഗരം ചുറ്റി പഥസഞ്ചലനം നടന്നത്. ബസ്റ്റാൻഡ് പരിസരത്തു വെച്ച് സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ ഇത് തടയുകയായിരുന്നു. ഇതേ തുടർന്ന് മാർച്ച് നീലേശ്വരം മാർക്കറ്റിലേക്ക്കടക്കാനാവാതെ മടങ്ങിപ്പോവേണ്ടി വരികയായിരുന്നു.

തുടർന്ന് നടന്ന സംഘർഷത്തിൽ വ്യാപക കല്ലേറു നടക്കുകയും തുടർന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘർഷം രൂക്ഷമായതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. നീലേശ്വരം ടൗണിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP