Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടി സിപിഎം ആണെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ ഒന്നും വേണ്ട! കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സിപിഎം യോഗം; പരിപാടി സംഘടിപ്പിച്ചത് ബിജെപിയിൽ നിന്നും രാജിവെച്ചവരെ സ്വീകരിക്കാൻ വേണ്ടി; കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം നൽകേണ്ടി വരും

പാർട്ടി സിപിഎം ആണെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ ഒന്നും വേണ്ട! കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സിപിഎം യോഗം; പരിപാടി സംഘടിപ്പിച്ചത് ബിജെപിയിൽ നിന്നും രാജിവെച്ചവരെ സ്വീകരിക്കാൻ വേണ്ടി; കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണം നൽകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത കുറവാണെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലീസിന് ചുമതല നൽകിയത്. എന്നാൽ, മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന ജാഗ്രതയെല്ലാം സിപിഎം പാർട്ടിക്കാർ അല്ലാത്തവർക്ക് വേണ്ടി മാത്രമാണ്. അധികാരമുണ്ടെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ ഒന്നും ബാധകമല്ലെന്ന് തെളിയിക്കുകയണ് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയും കൂട്ടരും. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കവേ തന്നെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചതാണ് വിവാദമാകുന്നത്.

ബുധനാഴ്ച വൈകുന്നേരമാണ് നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ നൊച്ചിയൂർ വാർഡിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നും രാജി വച്ചെത്തിയ പ്രവർത്തകരെ സ്വീകരിക്കാനായിരുന്നു സിപിഎം പൊതുയോഗം. നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെ ആൻസലൻ എം എൽ എ, ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് രാജ്കുമാർ തുടങ്ങിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇത്തരത്തിലൊരു യോഗം ഭരണകക്ഷിയായ സിപിഎം തന്നെ സംഘടിപ്പിച്ചതെന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്. നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 82 കോവിഡ് കേസുകളാണ് പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തത്. സിപിഎം പരിപാടി സംഘടിപ്പിച്ച നൊച്ചിയൂർ വാർഡിലും കഴിഞ്ഞദിവസം അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

പഞ്ചായത്തിലെ പല വാർഡുകളും കണ്ടയിന്മെന്റ് സോണാണ്. കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കെ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും എംഎൽഎ കെ ആൻസലനും വിശദീകരണം നൽകേണ്ടി വരും. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സർക്കുലർ ഡിജിപി തന്നെ അടുത്ത ദിവസം പുറത്തിറങ്ങിയിരുന്നു.

കോൺടാക്റ്റ് ട്രേസിങ്ങിന് എല്ലാ സ്റ്റേഷനുകളിലും എസ്‌ഐയുടെ നേതൃത്വത്തിൽ മൂന്നു പൊലീസുകാർ അടങ്ങുന്ന പ്രത്യേക സംഘത്തിനു രൂപം നൽകാൻ സർക്കുലർ പറയുന്നുണ്ട്. തീവ്രനിയന്ത്രിത മേഖലകളിലും പുറത്തും നിയന്ത്രണങ്ങളും പരിശോധനയും പൊലീസ് കർശനമായി നടപ്പാക്കും. ഇതിനായി മോട്ടർ സൈക്കിൾ ബ്രിഗേഡിനെ നിയോഗിക്കും. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കും. തീവ്രനിയന്ത്രിത മേഖലകളി അല്ലാത്ത പ്രദേശങ്ങളിൽ വാഹന പരിശോധനയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും.

ഒരു സ്ഥലത്തും ആൾക്കൂട്ടം അനുവദിക്കില്ല. തുറമുഖം, പച്ചക്കറി - മത്സ്യ മാർക്കറ്റുകൾ, വിവാഹവീടുകൾ, മരണവീടുകൾ, ബസ് സ്റ്റാൻഡ്, ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. നിർദേശങ്ങൾ നടപ്പാക്കാനായി ഏതാനും ജില്ലകളുടെ ചുമതല മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ രോഗ വ്യാപനം കുറയ്ക്കാനാണ് പൊലീസിന് ഡിജിപി നൽകിയിരിക്കുന്ന നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP