Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

'എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി'; ലെഗിൻസും ടോപ്പും ധരിച്ച് മന്ത്രി ജലീലിന്റെ വീടിന്റെ മതിലിൽ കയറിയ യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം; ആനിപ്രസാദിന് ഇന്നലെ രാത്രി മാത്രം വന്നത് 17 അശ്ലീലഫോൺകോളുകൾ; എഫ്ബി പേജിലും അശ്ലീലം; സിപിഎം സൈബർ ബുള്ളിയിങ്ങിനെതിരെ പരാതിയുമായി ആനി പ്രസാദ്

'എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ  സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി'; ലെഗിൻസും ടോപ്പും ധരിച്ച് മന്ത്രി ജലീലിന്റെ വീടിന്റെ മതിലിൽ കയറിയ യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം; ആനിപ്രസാദിന് ഇന്നലെ രാത്രി മാത്രം വന്നത് 17 അശ്ലീലഫോൺകോളുകൾ; എഫ്ബി പേജിലും അശ്ലീലം; സിപിഎം സൈബർ ബുള്ളിയിങ്ങിനെതിരെ പരാതിയുമായി ആനി പ്രസാദ്

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി തേടിയുള്ള യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്നിടെ മന്ത്രിയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് തീപ്പൊരി ആനി പ്രസാദിനു നേരെ രൂക്ഷമായ സിപിഎം സൈബർ ആക്രമണം. സ്ത്രീ സുരക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്നും സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രി പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് പ്രക്ഷോഭത്തിൽ തീപ്പൊരിയായി മാറിയ ഒരു വനിതാ നേതാവിന്റെ നേർക്ക് അശ്ലീലത ആയുധമാക്കി സിപിഎം സൈബർ ഇടങ്ങളിൽ നിന്നുള്ള ആക്രമണം രൂക്ഷമാകുന്നത്. പൊലീസിനെതിരെ നടത്തിയ ചെറുത്ത് നിൽപ്പിലൂടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് താരമായതാണ് സിപിഎം സൈബർ ഇടങ്ങളെ ചൊടിപ്പിച്ചത്. പ്രക്ഷോഭത്തിന്നിടെ ലെഗ്ഗിൻസും ടോപ്പും ധരിച്ച് മന്ത്രിയുടെ വീട്ടിന്റെ മതിൽ ചാടിക്കടക്കാൻ പൊലീസുകാരുമായി പൊരുതുന്ന ആനിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. മതിലിന്റെ മുകളിൽ കയറി നിന്ന് പൊരുതുന്ന ആനിയും താഴെയിറക്കാനുള്ള പൊലീസിന്റെ ശ്രമവും ചാനലുകൾ ലൈവ് ആയി സംപ്രേഷണം നടത്തിയിരുന്നു. പ്രക്ഷോഭത്തിന്നിടെ ആനി താരമായി മാറിയതോടെയാണ് സിപിഎം സൈബർ ആക്രമണവും രൂക്ഷമായി. ഇന്നലെ രാത്രി പതിനേഴു ഫോൺ നമ്പരുകളിൽ നിന്നുള്ള വിളികളും അശ്ലീല സംഭാഷണങ്ങളാണ് ആനിക്ക് നേരിടേണ്ടി വന്നത്. വെള്ളറടയിലെ സിപിഎമ്മിന്റെ നോട്ടപ്പുള്ളികൂടിയാണ് ആനി എന്നതിനാൽ ഈ സൈബർ ആക്രമണത്തിനു രൂക്ഷതയും കൂടി.

കേട്ടാൽ അറയ്ക്കുന്ന തെറിവിളിയും അശ്ലീല സംഭാഷണങ്ങളും ഫോണിൽ കൂടി ഒഴുകി വന്നപ്പോൾ ഫെയ്‌സ് ബുക്ക് പേജിൽ കടുത്ത ആക്രമണങ്ങളാണ് ആനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. സിപിഎം സൈബർ കേന്ദ്രങ്ങൾ തീരുമാനിച്ചുറച്ച രീതിയിലുള്ള ആക്രമണമാണ് ആനിക്ക് നേരെ നടത്തുന്നത്. ഫെയ്‌സ് ബുക്ക് പേജിൽ വരുന്ന കമന്റുകളും അശ്ലീലം നിറഞ്ഞ ഫോൺ സംഭാഷണങ്ങളുമെല്ലാം ഇത് തന്നെയാണ് വിളിച്ചു പറയുന്നത്. സിപിഎം സൈബർ കേന്ദ്രങ്ങളിൽ വരുന്ന ആക്രമണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കളെ ആനി പ്രസാദ് ധരിപ്പിച്ചിട്ടുണ്ട്. സൈബർ അറ്റാക്കിന്റെ ദൃശ്യങ്ങളും റെക്കോഡ് ചെയ്ത ഫോൺ സംഭാഷങ്ങളും ഉൾപ്പെടുത്തി ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആനി ഇപ്പോൾ.

ആനിയുടെ ഭർത്താവ് ഗൾഫിലാണ്. യൂത്ത് കോൺഗ്രസ് പ്രക്ഷോഭ ദൃശ്യങ്ങളും കമന്റുകളും ഉൾപ്പെടുത്തി ഭർത്താവിനെയും ആനിയേയും തെറ്റിക്കാൻ ലക്ഷ്യമിട്ട് സൈബർ കേന്ദ്രങ്ങൾ ശ്രമം നടത്തിയെങ്കിലും ഭർത്താവ് ഉറച്ച പിന്തുണയാണ് നൽകിയത്. ഈ പിന്തുണ ചൂണ്ടിക്കാട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് ആനിയെ നേരിട്ട് ഫോൺ വിളിച്ച് തെറിവിളികൾ നടത്തിയത്. ഈ സംഭാഷണത്തിൽ ഇടപെടാൻ ശ്രമിച്ച അടുത്ത വീട്ടിലുള്ള യുവാവിനു നേർക്കും അശ്ലീല സംഭാഷണം തന്നെയാണ് വന്നത്. യുവാവിനെയും ആനിയെയും ബന്ധപ്പെടുത്തി ഫോൺ വിളിച്ചയാൾ സംസാരിച്ചപ്പോൾ ആനിയെ സഹായിക്കാനെത്തിയ ഭർത്താവിന്റെ സുഹൃത്ത് പിൻവാങ്ങുകയായിരുന്നു. ആനി താമസിക്കുന്ന വെള്ളറട പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഭരണസമിതിക്ക് എതിരെ കോൺഗ്രസ് പ്രക്ഷോഭം വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റിനു ഓഫീസിൽ കയറാൻ കൂടി ആനി ഉൾപ്പെടെയുള്ളവർ നടത്തിയ സമരം കാരണം കഴിഞ്ഞിരുന്നില്ല.

ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായ സമരം ആയതിനാൽ സിപിഎമ്മിന് ആനിക്ക് എതിരെ നീങ്ങാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ജലീലിന്റെ വീടിൽ കയറാൻ മതിലിനു മുകളിൽ നിന്നും ആനി നടത്തിയ പോരാട്ടവും അണിഞ്ഞിരുന്ന ലെഗിൻസും ഇവർ ആയുധമാക്കി മാറ്റുകയായിരുന്നു. ലെഗിൻസ് ധരിച്ച് മതിലിന് മുകളിൽ കയറി ആനിയെ ഇറക്കാൻ താഴെ നിന്ന് വനിതാ-പുരുഷ പൊലീസ് നടത്തുന്ന ശ്രമം ചൂണ്ടിക്കാട്ടിയാണ് അശ്ലീല കമന്റുകളും ഫോൺ സംഭാഷണങ്ങളും സിപിഎം സൈബർ കേന്ദ്രങ്ങൾ നടത്തുന്നത്.

ജീവിക്കാൻ കഴിയാത്ത രീതിയിലാണ് സിപിഎം സൈബർ ആക്രമണങ്ങളുടെ പോക്ക്-ആനി പ്രസാദ് മറുനാടനോട് പറഞ്ഞു. എഫ്ബി വഴി കടുത്ത സിപിഎം സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഒരു പെൺകുട്ടിയോടാണ് ഈ രീതിയിൽ സംസാരിക്കുന്നത്. മതിലിനു മുകളിൽ കയറി നിന്ന ദൃശ്യം ചൂണ്ടിക്കാട്ടി ഫോണിൽ വിളിച്ചയാൾ ചോദിച്ചത് അടിവസ്ത്രം ധരിക്കാതെയാണോ ലെഗിൻസ് അണിഞ്ഞത് എന്നാണ്. ഈ സംഭാഷണം ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. എനിക്ക് കൂടി കാണണം എന്ന് ആഗ്രഹമുണ്ട് എന്നുള്ള പച്ചത്തെറിവിളിയാണ് ഫോൺ വിളിച്ചയാൾ പറഞ്ഞത്. നല്ല മറുപടിയും ഞാൻ നൽകിയിട്ടുണ്ട്.

വെള്ളറട പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് എന്ന രീതിയിൽ ഞാൻ നടത്തുന്ന സേവന പ്രവർത്തനങ്ങൾ സിപിഎമ്മിന്റെ കണ്ണിലെ കരടായി എന്നെ മാറ്റിയിട്ടുണ്ട്. അതിന്നിടയിലാണ് എന്റെ പോരാട്ട ദൃശ്യങ്ങൾ ചർച്ചയാകുന്നത്. ഞാൻ ലെഗിൻസ് ആണ് അണിഞ്ഞിരുന്നതെന്നാൽ അത് ചൂണ്ടിക്കാട്ടിയാണ് അശ്ലീല യുദ്ധം നടത്തുന്നത്. എന്റെ അച്ഛൻ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കിടപ്പ് രോഗിയായി മാറിയതാണ്. ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത ആ ഘട്ടത്തിൽ വീട് ലോൺ അടവ് മുടങ്ങി ജപതിയായി.

പിന്നീട് അച്ഛന്റെ അമ്മയുടെ അടുത്തേക്ക് മടങ്ങിയപ്പോൾ അഞ്ച് സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ പഞ്ചായത്ത് സഹായം ലഭിച്ചില്ല. ഒരു പെട്ടിക്കട നടത്താനും നെയ്യാർ ഡാമിന്റെ അടുത്ത് താമസിച്ച ഞങ്ങളെ അനുവദിച്ചില്ല. ഭരിക്കുന്നത് സിപിഎം ആയതിനാൽ കോൺഗ്രസ് അനുഭാവികളായതിനാൽ എല്ലാം നിഷേധിക്കപ്പെട്ടു. അതുകൊണ്ട് തന്നെ സിപിഎമ്മിന് എതിരായ സമരങ്ങളിൽ ഞാൻ ചീറ്റപ്പുലിയാകും-ആനി പ്രസാദ് പറയുന്നു.

ആനി പ്രസാദിന് വന്നു അശ്ലീല സംഭാഷണങ്ങളിൽ സംസാരം ഇങ്ങനെ:

ഹലോ.....

ആനി: എന്താണ് നിനക്ക് വേണ്ടത്....

?: നിന്റെ .്.... കാണണം....

ആനി: എന്തോന്ന്?....നിന്റെ ഭാര്യ അടുത്തില്ലേ... അവളോട് പറയൂ...എന്റടുത്ത് അല്ല കാണാൻ വരേണ്ടത്....നട്ടെല്ലുള്ളവൻ ആണെങ്കിൽ സ്വന്തം നമ്പരിൽ നിന്നും വിളിക്കൂ...ബാക്കി നിന്റെ വീട്ടിൽ കൊണ്ട് വന്നു തരാം...വച്ചിട്ടു പോ....

? ഹലോ....

? ഹലോ... അറിയിക്കണം എന്ന് പറഞ്ഞാൽ അറിയിക്കണം... ഇനി ആരെങ്കിലും ഉണ്ടോ? നിന്റെ വായിൽ പഴം ഇരിക്കുന്നോ? എവിടെയെങ്കിലും പോകണമെങ്കിൽ നേരെ

പോയ്ക്കൂടെ നിനക്ക്... ഒരു .... കൂടി ഇടാമായിരുന്നില്ലേ........എന്തോന്ന് കാണിക്കുന്നത്. നീ എന്താ മിണ്ടാത്തത്.... നീ മിണ്ടിക്കോ...സംസാരിച്ചോ...കുഴപ്പമില്ല...എന്നെ പിടിക്കണമെങ്കിൽ ഒരഞ്ച് ഓണം കൂടി ഉണ്ണണം....നിന്റെ മറ്റവന്മാരെ വിളിച്ച് എന്നെ പോക്കാൻ വിചാരിച്ചാൽ...ഒരു .... നടക്കില്ല... എല്ലാം വേസ്റ്റ് ആണ്. ഒരു കുടുംബമായില്ലേ ....ഇനിയെങ്കിലും ഒതുങ്ങി പോയ്ക്കൂടെ നിനക്ക്....എന്തായാലും കൊള്ളാം....

ആനി: എന്നെ ഒതുക്കാൻ... നീ വേല ചെയ്തുകൊണ്ട് വരുന്ന പൈസയ്ക്ക് അല്ല ഞാനും എന്റെ കൊച്ചും കഴിച്ചു കിടക്കുന്നത്...നീ നിന്റെ ഭാര്യയെയും അമ്മയെയും ഒതുക്കു...

? ഹലോ... വായ്ക്കകത്ത് പഴം ഇരിക്കുന്നോ....എന്നെ ഭീഷണിയിൽ ഞാൻ ഒതുങ്ങുമെന്ന് കരുതിയിട്ടാണ് ഈ കാണിക്കുന്നത് എങ്കിൽ വെറും പാഴാണ്...എഴുതി വെച്ചോ?

എത്ര തെറി പറഞ്ഞാലും...പൊന്നുമോനെ... നിന്റെ സംസ്‌ക്കാരമാണ് നീ കാണിക്കുന്നത്....എന്നെ ഭീഷണിപ്പെടുത്താനാണ് വിളിക്കുന്നത് എങ്കിൽ...ധൈര്യം ഉണ്ടെങ്കിൽ മുൻപേ

വന്നു സംസാരിക്കെടാ...അല്ലെങ്കിൽ സ്വന്തം നമ്പരിൽ നിന്ന് വിളിക്ക്...

? നീ ... ഇട്ടിട്ടു പോ....

ആനി: ഞാൻ ഇടുന്നില്ലെങ്കിൽ നീ നോക്കേണ്ട... എനിക്ക് ഹസ്ബൻഡ് ഉണ്ട്... നീ നിന്റെ ഭാര്യയുടെയും അമ്മയുടെയും നോക്കിയാൽ മതി...ഞാൻ എന്ത് ഇടുന്നു ഇടുന്നില്ല എന്ന് നീ നോക്കേണ്ടതില്ല...നിന്റെ സംസ്‌കാരം അല്ല എന്റെ സംസ്‌കാരം...നീ ഇത് സ്ഥലത്ത് ഇരുന്നു വിളിച്ചാലും പൊന്നുമോനെ ഈ എഴുതി വെച്ചോ...എന്ത് ചെയ്യും എന്നുള്ളത് നിനക്ക് പിന്നീട് മനസിലാകും...കേരളത്തിലെ പ്രധാന നേതാക്കൾ ഈ സംഭാഷണം കേൾക്കുന്നുണ്ട്...എല്ലാവർക്കും ഞാൻ കണക്റ്റ് ചെയ്തിട്ടുണ്ട്..

? നീ...ഇട്ടിട്ടു പോ...

ആനി: നിന്റെ ഭാര്യയും അമ്മയും എടുന്നുണ്ടോ എന്ന് നോക്കിയാൽ മതി... നിനക്ക് അതിന്റെ ആവശ്യം മാത്രം...

? എന്റെ നമ്പർ നീ കൊട്.. പോക്കാൻ പറ്റുമെങ്കിൽ പൊക്കിക്കോ...... പോകാതെ നോക്കിക്കോണം....എന്താണ് മിണ്ടാത്തത്...

ആനി: ചേട്ടാ ഇതിനു ഒരു മറുപടി കൊടുക്കൂ.....

? നീ ആരെടാ....നീ ആരെന്നു.....

സുഹൃത്ത്: അന്തസ് ഉണ്ടെങ്കിൽ എന്റെ നമ്പർ പറഞ്ഞുതരാം... നീ എന്റെ നമ്പരിൽ വിളിക്ക്...

? നീ ആണോ ....ഇപ്പോള്....അവളെ..............ഇരിക്കുന്നത്.....

സുഹൃത്ത്: നിന്റെ .... വെച്ചോണ്ടിരിക്കുന്നത്...

? അവൾ പോകുമ്പോൾ ...ഇടാൻ.... പറയൂ.....എന്നിട്ട് മതിലിന്റെ മേലിൽ ചാടാൻ പറയൂ...

ആനി: ഹലോ... കേൾക്കുന്നുണ്ട്...ആരാണ്....

?നീ സമരത്തിനു പോകുമ്പോൾ....

ആനി: നിന്റെയൊക്കെ ഉദ്ദേശ്യമെന്ത്? വെച്ചിട്ട്....പോടാ....

ആനി: ആരാണ്? തന്റെ ഭാര്യയോട് പോയി ചോദിക്കൂ....

? അവിടെ ഒരു ....കട്ട് കണ്ടു.....

ആനി: നിന്റെ അമ്മയോടും ഭാര്യയോടും പോയി ചോദിക്കൂ...

ആനി: ഹലോ? ആരാണ്?

? മതില് ചാടുമ്പോൾ.... ഇട്ടിട്ടുണ്ടായിരുന്നോ?

ആനി:ആരെടാ വിളിക്കുന്നത്....

ഫെയ്‌സ് ബുക്ക് പേജിലും വരുന്നത് സമാന സന്ദേശങ്ങൾ തന്നെ:


കോൺഗ്രസ് വനിതകൾ കൊലക്കേസിൽ വരെ പ്രതി...

നാട്ടുകാർക്ക് ഇത്ര ശല്യം ആണെങ്കിൽ പിന്നെ വീട്ടിൽ എന്തായിരിക്കും സ്ഥിതി...സഹിക്കുന്നവനു അവാർഡ് കൊടുക്കണം....

എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി....

ഇതുപോലുള്ള വധൂരികളെ കൊണ്ട് പുലയാട്ടു നടതാനല്ലേ.... പെങ്ങളെ... ആ കളിയൊക്കെ...ഞാൻ പണ്ടേ വിട്ടതാണ്....

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP