Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുഖ്യമന്ത്രിയുടെ ഒറ്റയാൾ കളി ഇനി വേണ്ട; ലോകസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഒറ്റയാൾ തീരുമാനങ്ങളെ എതിർത്ത് സിപിഐ; കളക്ടർമാരുടെ മജിസ്റ്റീരിയൽ അധികാരം പൊലീസിന് കൈമാറരുതെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ കത്ത്; എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചാൽ പോരെന്ന് മുന്നണിയിലെ രണ്ടാമൻ; എല്ലാം ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സിപിഐ

മുഖ്യമന്ത്രിയുടെ ഒറ്റയാൾ കളി ഇനി വേണ്ട; ലോകസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഒറ്റയാൾ തീരുമാനങ്ങളെ എതിർത്ത് സിപിഐ; കളക്ടർമാരുടെ മജിസ്റ്റീരിയൽ അധികാരം പൊലീസിന് കൈമാറരുതെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖരന്റെ കത്ത്; എല്ലാം മുഖ്യമന്ത്രി തീരുമാനിച്ചാൽ പോരെന്ന് മുന്നണിയിലെ രണ്ടാമൻ; എല്ലാം ചർച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് സിപിഐ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനെച്ചൊല്ലി മുഖ്യമന്ത്രിയോട് ഇടഞ്ഞ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ.സിവിലിയൻ ഉന്നത ഉദ്യോഗസ്ഥർക്കുള്ള അർദ്ധജുഡീഷ്യൽ അധികാരം പൊലീസിനു കൈമാറുന്നത് നീതി- നിയമ സംവിധാനത്തെ കൂടുതൽ അപകടത്തിലാക്കുമെന്നും കൂടുതൽ രാഷ്ട്‌റീയ ചർച്ചകൾക്ക് ശേഷം മതി അധികാരം കൈമാറുന്നതെന്നും കാട്ടി റവന്യൂ മന്ത്‌റി ഇ. ചന്ദ്‌റശേഖൻ, മുഖ്യമന്ത്‌റി പിണറായി വിജയന് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം നിലനിൽക്കുന്ന നിയമവാഴ്ചയെ ഇത് തകർക്കുമെന്നാണ് റവന്യൂ മന്ത്രിയുടെ മുന്നറിയിപ്പ്.

ഐ.എ.എസുകാർക്കുള്‌ല മജിസ്റ്റീരിയൽ അധികാരം പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടേത് ഏകപക്ഷീയമായ തീരുമാനമാണെന്ന് വ്യക്തമാക്കുന്നതാണ് റവന്യൂ മന്ത്രിയുടെ കത്ത്. നീതിയും നിയമവും നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരെ തന്നെ നിയമ നടപടികൾ വ്യാഖ്യാനിക്കാനുള്ള ചുമതല കൂടി ഏൽപിക്കുന്നതു കൂടുതൽ അപകടകരമാണ്. തിരുവനന്തപുരം, കൊച്ചി പൊലീസ് കമ്മീഷണർമാർക്കു മജിസ്റ്റീരിയൽ അധികാരം നൽകുന്നതിനു മുൻപു ഇടതുമുന്നണിയിൽ ചർച്ച ചെയ്ത് സമവായത്തിൽ എത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നതിൽ എൽഡിഎഫിലെ പ്‌റധാന ഘടകകക്ഷിയായ സിപിഐയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇതു വ്യക്തമാക്കിയാണു സിപിഐ മന്ത്‌റിയായ ഇ.ചന്ദ്‌റശേഖരന്റെ കത്ത്.

ഭരണഘടനാ പരമായി ജില്ലാ കളക്ടർമാർക്കുള്ള മജിസ്റ്റീരിയൽ അധികാരമാണു പൊലീസിനു കൈമാറാൻ നീക്കം നടക്കുന്നത്. സിആർപിസിയിലും കളക്ടർമാരോ സർക്കാർ ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അടക്കമുള്ളവർക്കു നൽകിയിട്ടുള്ള അധികാരമാണ് പൊലീസിനു കൈമാറുന്നത്. സിവിൽ അഥോറിറ്റിയുടെ സുപ്‌റീം മേൽക്കോയ്മയെ സേനയ്ക്ക് കൈമാറുന്നത് കൂടുതൽ അപകടത്തിനു മാത്രമേ ഇടയാക്കൂ. സേനാഘടകത്തിന്റെ അധികാരം പ്രയോഗം എക്കാലത്തും ദോഷകരമെന്നാണു പൊതുവിലയിരുത്തൽ. പൊലീസിനു പറ്റുന്ന തെറ്റു തിരുത്താൻ പലപ്പോഴും ജില്ലാ കളക്ടർമാർ നടത്തുന്ന അന്വേഷണത്തിലൂടെ കഴിയുന്നുണ്ട്. കേരളത്തിന്റെ മുന്നണി സംവിധാനത്തിൽ ഇക്കാര്യം ചർച്ച നടത്തി യോജിച്ച നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നും റവന്യൂ മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ട സിവിൽ സർവീസുകാർ, അധികാരത്തെച്ചൊല്ലി ചേരിപ്പോരിലാണ്. തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളിറ്രൻ പൊലീസ് കമ്മിഷണറേറ്റുകൾ രൂപീകരിക്കുമ്പോൾ തങ്ങളുടെ കൈവശമുള്ള സുപ്രധാന അധികാരങ്ങൾ കൈവിട്ടുപോവുമെന്നാണ് ഐ.എ.എസുകാരുടെ ആശങ്ക. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ ഭരിക്കാൻ സൃഷ്ടിച്ച എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പദവിതന്നെ എടുത്തുകളയണമെന്നാണ് ഐ.പി.എസുകാർ ആവശ്യപ്പെടുന്നത്. ഇരുവിഭാഗങ്ങളുടെയും തമ്മിൽതല്ല് കാരണം ഫയലുകളും തീരുമാനങ്ങളും ഭരണവും ഇഴയുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP