Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളവോട്ട് വിവാദം വെട്ടിലാക്കിയപ്പോൾ അക്രമം അഴിച്ചുവിട്ട് സിപിഎം; റീപോളിങ് നടക്കുന്ന കണ്ണൂർ പിലാത്തറയിൽ രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റം; ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രചരണത്തിനിടെ മൈക്ക് പിടിച്ചുവാങ്ങി; ദൃശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ് റഹ്മാനും ക്യാമറാമാൻ സുനിൽ കുമാറിനുമേൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം; സിപിഎം ബാർബേറിയന്മാരെ പോലെ തരംതാണുവെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

കള്ളവോട്ട് വിവാദം വെട്ടിലാക്കിയപ്പോൾ അക്രമം അഴിച്ചുവിട്ട് സിപിഎം; റീപോളിങ് നടക്കുന്ന കണ്ണൂർ പിലാത്തറയിൽ രാജ്‌മോഹൻ ഉണ്ണിത്താന് നേരെ കൈയേറ്റം; ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രചരണത്തിനിടെ മൈക്ക് പിടിച്ചുവാങ്ങി;  ദൃശ്യങ്ങൾ പകർത്താനെത്തിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ് റഹ്മാനും ക്യാമറാമാൻ സുനിൽ കുമാറിനുമേൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം; സിപിഎം ബാർബേറിയന്മാരെ പോലെ തരംതാണുവെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ : കള്ളവോട്ട് വിവാദം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്ന വേളയിൽ അക്രമം അഴിച്ചുവിട്ട് മുഖം രക്ഷിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. റീപ്പോളിങ് നടക്കുന്ന കണ്ണൂർ പിലാത്തറയിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രചരണം സിപിഎം പ്രവർത്തകർ തടഞ്ഞു. പിലാത്തറ ബസ് സ്റ്റാൻഡിന് സമീപം പ്രചരണം നടത്തുന്നതിനിടയിലാണ് ഉണ്ണിത്താനെ പ്രവർത്തകർ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിന്റെ ദൃശ്യം പകർത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും ഇവർ അക്രമിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് റഹ്മാനെയും ക്യാമറാമാൻ സുനിൽ കുമാറിനേയുമാണ് ഇവർ കൈയേറ്റം ചെയ്തത്. മാത്രമല്ല മുജീബിന്റെ മൊബൈൽ ഫോണും അക്രമികൾ തട്ടിയെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പി ജയരാജൻ പ്രചരണം നടത്തി മടങ്ങിയതിന് പിന്നാലെയാണ് ഉണ്ണിത്താൻ പ്രചരണത്തിനെത്തിയത്.കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കാസർകോട് ലോക്സഭാ മണ്ഡലമായ കണ്ണൂർ ജില്ലയിലെ പിലാത്തറ റീപോളിങ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19ന്രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെ റീപോളിങ്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിൽപെട്ട പിലാത്തറയിലെ 19 ാം നമ്പർ ബൂത്തിൽ മൂന്ന് പേർ കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് ആരോപണമുയർത്തിയിരുന്നു. പഞ്ചായത്ത് അംഗം എം. വി. സലീന, കെ.പി. സുമയ്യ, പത്മിനി തുടങ്ങി മൂന്ന് പേർക്കെതിരെയായിരുന്നു യു.ഡി.എഫിന്റെ ആരോപണം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തന്നെ ഇക്കാര്യം സ്ഥീരീകരിച്ചതോടെ കള്ളവോട്ട് പ്രശ്നം വൻ വിവാദത്തിലായി. ഗ്രമാപഞ്ചായത്ത് അംഗം കൂടിയാ സലീനയെ അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ ശുപാർശ ചെയ്യുകയും ചെയ്തു. ഇതേ ബൂത്തിൽ എത്താത്ത ഡോ. കാർത്തികേയന്റെ പേരിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയ പ്രിസൈഡിങ് ഓഫീസർക്ക് പിഴവു സംഭവിച്ചതായും തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നു.

സിപിഎം ബാർബേറിയന്മാരെപ്പോലെ തരം താണുവെന്ന് സതീശൻ പാച്ചേനി

പിലാത്തറയിൽ റീപോളിങ് നടക്കുന്ന ബൂത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ ബോധപൂർവ്വം ആക്രമിച്ച സിപിഎം ബാർബേറിയന്മാരെപ്പോലെ തരംതാണ ശൈലി സ്വീകരിക്കുകയാണെന്നും ഇത്തരം ശൈലി സിപിഎം തുടരുന്നത് അവരുടെ കാടൻ സംസ്‌കാരം അവസാനിപ്പിക്കാനാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുക കൂടിയാണ് ചെയ്യുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഡി.വൈ.എസ്‌പിയുടെ മുൻകൂട്ടി ഉള്ള അനുമതി വാങ്ങിയിട്ടാണ് യു.ഡി.എഫ് റീ പോളിംഗിന്റെ പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചത്. സംഘടിച്ചെത്തിയ സിപിഎം ക്രിമിനലുകൾ സ്ഥാനാർത്ഥി ഉണ്ണിത്താനെ കയ്യേറ്റം ചെയ്യുകയും മൈക്ക് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ തകർക്കുകയുമാണ് ഉണ്ടായത്. ഈ അക്രമങ്ങൾ അരങ്ങേറുമ്പോൾ സ്ഥലം സിഐയും എസ്‌ഐയും അവിടെ കാഴ്ചക്കാരായി നോക്കി നില്ക്കുന്നുണ്ടായിരുന്നു.

സ്ഥാനാർത്ഥി ഉള്ള സ്ഥലത്ത് ക്രമസമാധാന പ്രശ്‌നം ഉടലെടുത്തപ്പോഴും സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുമ്പോഴും സിഐയും എസ്‌ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. സിപിഎം ഓഫീസിലെ ശമ്പളക്കാരായി ജോലി ചെയ്യുന്നവരെപ്പോലെ അക്രമിസംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന രുപത്തിലാണ് അവിടെ പൊലീസ് പെരുമാറിയത്.

പിലാത്തറയിലെ എസ്‌ഐയും സിഐയും പൊലീസ് സേനക്ക് തന്നെ അപമാനമാണ്. ഒരു മണിക്കൂർ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യു.ഡി.എഫ് പ്രചരണം ക്രിമിനലുകൾ അലങ്കോലപ്പെടുത്തിയപ്പോൾ പ്രസ്തുത സംഘർഷാവസ്ഥ മേലുദ്യോഗസ്ഥരെ അറിയിക്കാനോ മറ്റ് നിയമ നടപടികൾ സ്വീകരിക്കാനോ സ്ഥലത്തുള്ള പൊലീസ് സംഘം തയ്യാറായില്ല.ഒടുവിൽ ഐ.ജിയെയും എസ്‌പിയെയും ബന്ധപ്പെട്ടപ്പോൾ മാത്രമാണ് പൊലീസിൽ നിന്ന് ഇടപെടൽ ഉണ്ടായത്. സിപിഎം ക്രിമിനലുകളുടെ അക്രമത്തിനിരയായ യു.ഡി.എഫ് സ്ഥാനാർത്ഥി ഉണ്ണിത്താനെ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ച സി.പിഎമ്മിന്റെ ജനാധിപത്യ ധ്വംസന സംസ്‌ക്കാരം സ്ഥാനാർത്ഥിയെപ്പോലും പ്രചരണ പ്രവർത്തനത്തിന് അനുവദിക്കാത്ത ഫാസിസ്റ്റ് മനോഭാവവും നാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. തെമ്മാടിത്തം മുഖമുദ്രയാക്കി ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച സിപിഎം ക്രിമിനലുകൾക്ക് ഒത്താശ ചെയ്ത സിപിഎം ക്രിമിനൽ സംഘത്തിന്റെ കൂലിക്കാരായി അധ:പതിച്ച സ്ഥലം സിഐക്കും, എസ്‌ഐക്കുമെതിരെ ഉന്നത ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.

പരാജയഭീതിയിൽ വ്യാപകമായി അക്രമത്തിന് നേതൃത്വം നല്കുന്ന സിപിഎമ്മിനെതിരെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഉണ്ണിത്താനെ അക്രമിച്ച നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP