Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സിപിഎം ലോക്കൽ സെക്രട്ടറിയും വനിതാ സഖാവുമായുള്ള അവിഹിതം നാട്ടിൽ പാട്ടായി; നുണക്കഥ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പാർട്ടി അംഗമായ പട്ടിക ജാതിക്കാരനെ വനിതാ സഖാവ് തല്ലി; സ്ത്രീയെ മർദിച്ചതിന്റെ പേരിൽ ജയിൽ വാസവും ലഭിച്ചു; ലോക്കൽ സെക്രട്ടറി അമ്മയുടെ കാമുകനാണെന്ന് ആരോപിച്ച് മകൾ വീടു വിട്ടിറങ്ങി; അമ്മയ്ക്കൊപ്പം നിന്ന് ലോക്കൽ സെക്രട്ടറി തന്നെ മർദിച്ചുവെന്ന മകളുടെ പരാതി മുക്കി പൊലീസും; പുല്ലാട് ഏരിയാ കമ്മറ്റിയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുന്നു

സിപിഎം ലോക്കൽ സെക്രട്ടറിയും വനിതാ സഖാവുമായുള്ള അവിഹിതം നാട്ടിൽ പാട്ടായി; നുണക്കഥ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പാർട്ടി അംഗമായ പട്ടിക ജാതിക്കാരനെ വനിതാ സഖാവ് തല്ലി; സ്ത്രീയെ മർദിച്ചതിന്റെ പേരിൽ ജയിൽ വാസവും ലഭിച്ചു; ലോക്കൽ സെക്രട്ടറി അമ്മയുടെ കാമുകനാണെന്ന് ആരോപിച്ച് മകൾ വീടു വിട്ടിറങ്ങി; അമ്മയ്ക്കൊപ്പം നിന്ന് ലോക്കൽ സെക്രട്ടറി തന്നെ മർദിച്ചുവെന്ന മകളുടെ പരാതി മുക്കി പൊലീസും; പുല്ലാട് ഏരിയാ കമ്മറ്റിയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം ലോക്കൽ സെക്രട്ടറിയും വനിതാ സഖാവുമായുള്ള അവിഹിതം നാട്ടിൽ പാട്ടായി. വനിതാ സഖാവിന്റെ മകൾ ഇക്കാര്യം വിളിച്ചു പറഞ്ഞ് വിടു വിട്ടിറങ്ങി. നുണക്കഥ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് വനിതാ സഖാവ് പട്ടികജാതിക്കാരനായ മറ്റൊരു പാർട്ടി അംഗത്തെ മർദിച്ച ശേഷം പൊലീസ് ഒത്താശയോടെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു. അമ്മയും കാമുകനായ ലോക്കൽ സെക്രട്ടറിയും ചേർന്ന് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വനിതാ സഖാവിന്റെ മകൾ വീടു വിട്ടിറങ്ങി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയുമില്ല.

സിപിഎം പുല്ലാട് ഏരിയാ കമ്മറ്റിക്ക് കീഴിലാണ് അവിഹിതവും അനാശാസ്യവുമൊക്കെയായി ആരോപണം കുഴഞ്ഞു മറിയുന്നത്. വനിതാ സഖാവിന്റെ അടി കൊണ്ടത് പുറമറ്റം പഞ്ചായത്തിൽ പുരയ്ക്കൽ കാലായിൽ മധുവിനാണ്. താൻ തിരിച്ചടിച്ചിട്ടില്ലെന്ന് മധു പത്രസമ്മേളനത്തിൽ പറഞ്ഞു. തന്നെ വനിതാ സഖാവ് മർദിച്ചതിന് ശേഷം അവരെ തല്ലിയെന്ന് പറഞ്ഞ് കോയിപ്രം പൊലീസിൽ കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് മധുവിനെ ആറ്റിങ്ങൽ സബ് ജയിലിലേക്ക് റിമാൻഡിൽ അയച്ചു. 14 ദിവസം ജയിലിൽ കിടന്ന മധു തിരികെ നാട്ടിലെത്തിയപ്പോൾ ലോക്കൽ സെക്രട്ടറിയും വനിതാ പഞ്ചായത്ത് അംഗവും ഭീഷണിപ്പെടുത്തുകയാണെന്നും മധുവും ഭാര്യ സുനിതയും പറഞ്ഞു. ഇവർ ലോക്കൽ സെക്രട്ടറിക്ക് എതിരേ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും നടപടി ഒന്നുമായില്ല.

കഴിഞ്ഞ മാസം 18 ന് സമീപവാസിക്കൊപ്പം പാടത്തുമൺ എന്ന സ്ഥലത്ത് പൈനാപ്പിൾ പറിക്കാൻ പോയപ്പോൾ ലോക്കൽ സെക്രട്ടറിയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന സ്ത്രീ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് മധു പറഞ്ഞു. മർദനമേറ്റ് വിണ തന്റെ കൈയിൽ കടിച്ച് മുറിവേൽപ്പിച്ചു. ഇതിന് ശേഷം കള്ളക്കേസ് ചമച്ച് ജെയിലിലടക്കുകയായിരുന്നു എന്ന് മധു ആരോപിച്ചു. തന്നെയും ഭാര്യ സുനിതയേയും മകനെയും ജീവിക്കാൻ സമ്മതിക്കില്ലെന്നും ഇനിയും കേസുകളിൽ കുടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തുന്നതായും മധു പറഞ്ഞു. തന്റെയും ഭാര്യയുടെയും പാർട്ടി അംഗത്വം പുതുക്കി നൽകുന്നില്ലെന്നും മധു പറഞ്ഞു.

ലോക്കൽ കമ്മറ്റി സെക്രട്ടറിയും ആശാ വർക്കർ കൂടിയായ സ്ത്രീയും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി രണ്ടു വർഷം മുൻപ് തന്നെ നാട്ടിൽ ഏവർക്കും അറിവുള്ളതാണ്. ഈ സ്ത്രീയുടെ മകൾ തന്നെ അമ്മയും ലോക്കൽ സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്നും അതിനെ എതിർത്ത തന്നെ ഭീഷണിപ്പെടുത്തുന്നതായും ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നുവത്രേ. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് അധികൃതരിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ലോക്കൽ സെക്രട്ടറിക്ക് അമ്മയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 18 വയസുള്ള മകളാണ് വീടു വിട്ടത്. മകളെ കാണാനില്ലെന്ന് കാട്ടി മാതാവും പിതാവും കോയിപ്രം പൊലീസിൽ പരാതി നൽകി. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ അഭയം തേടിയ പെൺകുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

അമ്മയുമായി ശരിയല്ലാത്ത ബന്ധമുള്ള എൽ.സി സെക്രട്ടറി തന്റെ വിദ്യാഭ്യാസ രേഖകളും മൊബൈൽ ഫോണും കവർന്നെടുത്തു കൊണ്ടു പോവുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പെൺകുട്ടിയുടെ പരാതി. ബുധനാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തി പെൺകുട്ടി നൽകിയ പരാതി ഒതുക്കിത്തീർക്കാൻ പാർട്ടി തലത്തിൽ ശക്തമായ ഇടപെടലുകളാണ് നടന്നത്. പെൺകുട്ടിയുടെ പരാതിയിൽ നടപടിയെടുക്കാൻ പൊലീസ് തയാറായില്ല. പകരം ലോക്കൽ സെക്രട്ടറി പറയുന്നത് കേട്ടുള്ള കാര്യങ്ങളാണ് ഇവർ ശരിവച്ചിരിക്കുന്നത്. പ്രേമബന്ധം തടഞ്ഞതിന് അമ്മയെയും തന്നെയും ചേർത്ത് പെൺകുട്ടി കള്ളപ്പരാതി പൊലീസിൽ നൽകുകയായിരുന്നുവെന്നാണ് ലോക്കൽ സെക്രട്ടറിയുടെ നിലപാടത്രേ.

വനിതാ പൊലീസ് ഇൻസ്പെക്ടർ ഇതിനിടെ സംഭവം പാർട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ പെൺകുട്ടിയെ പാർട്ടി ഓഫീസിലെ വനിതാ നേതാവ് ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ഒപ്പം പൊലീസിന്റെ അറിവോടെ ബുധൻ രാത്രി പാർപ്പിച്ചു. പെൺകുട്ടിയുടെ അമ്മയും അച്ഛനും ഇവരുടെ വീട്ടിലെത്തിയെങ്കിലും പെൺകുട്ടി ഇവരുടെ ഒപ്പം പോകാൻ വിസമ്മതിച്ചു. ലോക്ഡൗൺ കഴിയുമ്പോൾ പരാതി നൽകാനിരുന്ന പെൺകുട്ടി ലോക്ഡൗൺ നീട്ടിയതോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങി രണ്ട് കിലോമീറ്റർ നടന്ന് പ്രധാന റോഡിലെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസിലെത്തി പരാതി നൽകിയത്. അതേസമയം പെൺകുട്ടിയെ പൊലീസ് സംരക്ഷണത്തിൽ മഹിളാമന്ദിരത്തിലേക്ക് മാറ്റാതിരുന്നത്. പരാതി ഒതുക്കിത്തീർക്കാനാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.

ലോക്കൽ സെക്രട്ടറിയെ ചോദ്യം ചെയ്തതിലുള്ള ദേഷ്യം തീർക്കാൻ അമ്മ മകളുടെ മുഖത്ത് മുളക് തേച്ചതായി പൊലീസിന് മൊഴി നൽകിയിരുന്നു. കൗൺസിലിങ് ഉൾപ്പെടെ ആവശ്യമുള്ള നിലയിലെത്തിയ പെൺകുട്ടിയുടെ പരാതി മുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ പാർട്ടി തലത്തിൽ ആരംഭിച്ചിട്ടുണ്ട്. സമൂഹ അടുക്കളയിൽ ചാരായം വാറ്റിയെന്ന് ആരോപിച്ച് ഇരവിപേരൂരിലെ സിപിഎമ്മിനെതിരേ വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് പുല്ലാട് ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള ഒരു ലോക്കൽ സെക്രട്ടറിക്ക് എതിരേ പെണ്ണു കേസും പീഡന പരാതിയും ഉയർന്ന് വന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP